Author: News Desk

മഡ്രിഡ്: ലിവർപൂളിനെ തകർത്ത് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ. ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ റയൽ ഒരു ഗോളിനാണ് വിജയിച്ചത്. 78-ാം മിനിറ്റിൽ കരിം ബെൻസേമയാണ് റയലിന്‍റെ വിജയഗോൾ നേടിയത്. ഗോൾകീപ്പർ അലിസൻ ബക്കറുടെ ഉജ്ജ്വലമായ സേവുകൾ ഇല്ലായിരുന്നുവെങ്കിൽ ലിവർപൂളിൻ്റെ പരാജയം ഇതിലും കഠിനമാകുമായിരുന്നു. തുടർച്ചയായ മൂന്നാം സീസണിലാണ് ലിവർപൂളിന്‍റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ തകരുന്നത്. ഇറ്റാലിയൻ ക്ലബ് നാപ്പോളിയും ഇന്ന് പുലർച്ചെ നടന്ന മറ്റൊരു മത്സരത്തിൽ ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദത്തിൽ നാപ്പോളി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. വിക്ടർ ഒസിംഹെൻ (45’+2, 53 മിനിറ്റ്) നാപ്പോളിക്കായി ഇരട്ട ഗോളുകൾ നേടി. ഇരുപാദങ്ങളിലുമായി 5–0ൻ്റെ വിജയത്തോടെയാണ് നാപ്പോളിയുടെ കുതിപ്പ്.

Read More

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയാണെന്ന് നിയമസഭയിൽ വ്യക്തമാക്കി സ്പീക്കർ എ എൻ ഷംസീർ. എന്നാൽ തങ്ങൾ സത്യാഗ്രഹ സമരം തന്നെയാണ് നടത്തിയതെന്നും വാച്ച് ആൻഡ് വാർഡ് യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതിപക്ഷ അംഗങ്ങളെ ആക്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് മറുപടി നൽകി. ഈ വിഷയത്തിൽ സഭയിൽ ഇന്നും ബഹളം തുടരുകയാണ്. ഇന്ന് രാവിലെ ചേർന്ന കക്ഷി നേതാക്കളുടെ യോഗത്തിൽ വാച്ച് ആൻഡ് വാർഡിനും ഭരണകക്ഷി എം.എൽ.എമാർക്കുമെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Read More

പൂനെ: പൂനെയിലെ ഫ്ളാറ്റിൽ 44 കാരനായ ടെക്കിയെയും ഭാര്യയെയും എട്ട് വയസുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി. സോഫ്‌റ്റ്‌വെയർ പ്രൊഫഷണലായ ഭർത്താവ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുദീപ്തോ ഗാംഗുലി, ഭാര്യ പ്രിയങ്ക, മകൻ തനിഷ്ക എന്നിവരാണ് മരിച്ചത്. ബന്ധുക്കളുടെ ഫോൺ കോളുകളോട് പ്രതികരിക്കാത്തതിനെ തുടർന്ന് ബംഗളൂരുവിലുള്ള സുദീപ്തോയുടെ സഹോദരൻ, സുഹൃത്തിനോട് വീട്ടിൽ പോയി അന്വേഷിക്കാൻ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫ്ലാറ്റ് പൂട്ടിയിരിക്കുന്നത് കണ്ടതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ദമ്പതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഫ്ലാറ്റിനുള്ളിൽ തന്നെ കാണിച്ചപ്പോൾ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് പോലീസ് വാതിൽ തുറന്ന് ഫ്ലാറ്റിലേക്ക് പ്രവേശിച്ചു. സുദീപ്തോയെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും മകനെയും പോളിത്തീൻ ബാഗുകൾ കൊണ്ട് മുഖം മൂടിക്കെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്. എന്നാൽ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല.

Read More

ഇടുക്കി: ഇടുക്കി പൂപ്പാറ തലക്കുളത്ത് വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പലചരക്ക് സാധനങ്ങളുമായി പോയ ലോറിയാണ് ആന ആക്രമിച്ചത്. ആന വാഹനത്തിലുണ്ടായ അരിയും പഞ്ചസാരയും കഴിച്ചു. തമിഴ്നാട്ടിൽ നിന്ന് മൂന്നാറിലേക്ക് ചരക്കുമായി വന്ന വാഹനത്തിന് നേരെയാണ് അരിക്കൊമ്പൻ ആക്രമണം നടത്തിയത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ആനയെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു.

Read More

പത്തനംതിട്ട: ഇന്നലെ വൈകിട്ട് സംസ്ഥാനത്തെ മലയോര മേഖലകളിൽ വേനൽമഴ പെയ്തതോടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശരാശരി താപനിലയിൽ അനുഭവപ്പെട്ടത് 15 ഡിഗ്രി സെൽഷ്യസിന്റെ കുറവ്. തൃശൂർ വെള്ളാനിക്കരയിലാണ് ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38 ഡിഗ്രിയായിരുന്നു താപനില. മറ്റ് സ്ഥലങ്ങളിലും 35-36 ഡിഗ്രി ചൂട് അനുഭവപ്പെട്ടു. പലയിടത്തും മഴ പെയ്തതോടെ താപനില 20-22 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. വിഷപ്പുക നിറഞ്ഞ എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മഴ പെയ്തത്. ആദ്യ മഴയുടെ പരിശുദ്ധി അളക്കുന്നതിനും അസിഡിറ്റി കണ്ടെത്തുന്നതിനുമായി പിഎച്ച് മൂല്യം പരിശോധിക്കാൻ ആരെങ്കിലും ഔദ്യോഗികമായി മഴവെള്ളം ശേഖരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ജില്ലയുടെ കിഴക്കൻ അതിർത്തിയായ നേര്യമംഗലത്ത് ഇന്നലെ ഉച്ചയോടെ 23 മില്ലിമീറ്ററോളം മഴ രേഖപ്പെടുത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത് ഔദ്യോഗികമായി കണക്കിലെടുക്കാറില്ലെങ്കിലും മഴ പെയ്തതിന്‍റെ ആശ്വാസത്തിലാണ് ജില്ല. ഓടക്കാലി (16 മില്ലിമീറ്റർ), ആലുവ (7), എറണാകുളം (6.5), മട്ടാഞ്ചേരി (4.5), കൂത്താട്ടുകുളം (8.5), ചുണ്ടി…

Read More

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും കോൺഗ്രസ് കൗൺസിലർമാരെ പോലീസ് മർദിച്ചതിലും പ്രതിഷേധിച്ച് കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ. ഇന്ന് രാവിലെ 5 മുതൽ വൈകിട്ട് 5 വരെയാണ് ഉപരോധം. ഉപരോധത്തിനിടെ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഗേറ്റിന് മുന്നിൽ കസേരകൾ ഇടാൻ അനുവദിക്കില്ലെന്ന് പോലീസും കോർപ്പറേഷൻ ഓഫീസിലേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാരും പറഞ്ഞു. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഉപരോധം ഉദ്ഘാടനം ചെയ്യും. ബ്രഹ്മപുരം തീപിടിത്തത്തിലും അഴിമതിയിലും സി.ബി.ഐ അന്വേഷണം, മേയർ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോൺഗ്രസും കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്തും.

Read More

തിരുവനന്തപുരം: കേരളം ഇനി കൂടുതൽ ഭയപ്പെടേണ്ടത് അൾട്രാവയലറ്റ് രശ്മികളെ. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും അൾട്രാവയലറ്റ് രശ്മികളുടെ വികിരണം അപകടകരമായ നിലയിലാണ്. പകൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരത്ത് 12, പുനലൂരിൽ 12, ആലപ്പുഴയിൽ 12, കൊച്ചി, തൃശൂർ, തിരൂർ, കോഴിക്കോട്, കൽപ്പറ്റ, കാസർകോട് എന്നിവിടങ്ങളിൽ 12, തളിപ്പറമ്പിൽ 11 എന്നിങ്ങനെയാണ് അൾട്രാവയലറ്റ് സൂചിക. അൾട്രാവയലറ്റ് സൂചിക 10 ആണെങ്കിൽ പോലും അത് അപകടമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്‍റെ അൾട്രാവയലറ്റ് സൂചിക 10 കടന്ന് 12 ൽ എത്തിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അൾട്രാവയലറ്റ് രശ്മികളുടെ വികിരണം വർധിക്കുന്നത് ഉത്തരായനത്തിലേക്കുള്ള സൂര്യന്‍റെ സഞ്ചാരം മൂലമാണ്.

Read More

ഞെളിയന്‍പറമ്പ്: കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണത്തിന്റെ കരാർ സോൺട കമ്പനിക്ക് നൽകിയ വിഷയത്തിൽ കോർപ്പറേഷൻ ഇന്ന് നിലപാട് വ്യക്തമാക്കും. ഉച്ച കഴിഞ്ഞ് മൂന്നിനാണ് കൗൺസിൽ യോഗം. കരാർ റദ്ദാക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ബ്രഹ്മപുരത്തെ തീപിടിത്തവും വിഷപ്പുകയും തുടർന്നുണ്ടായ ചർച്ചകളുമാണ് ഞെളിയൻപറമ്പിലെ അവസ്ഥ വെളിച്ചത്തു കൊണ്ടുവന്നത്. മാലിന്യം തരംതിരിക്കുന്നതിനും മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കാനും കരാർ എടുത്ത സോൺട കമ്പനിയുടെ ഇതുവരെയുള്ള പ്രവർത്തനത്തിൽ സംഭവിച്ച വീഴ്ചകളാണ് ഇതോടെ പുറത്തായത്. പിന്നീടാണ് ഞെളിയൻപറമ്പിലെ 12.67 ഏക്കർ സ്ഥലം കമ്പനിക്ക് പാട്ടത്തിന് നൽകിയത് ഉൾപ്പെടെയുള്ള വിവരം പുറത്തുവന്നത്. ഇതോടെ പദ്ധതിയെക്കുറിച്ച് കോർപ്പറേഷൻ വിശദീകരിക്കണമെന്നും വിവാദ കമ്പനിയുമായുള്ള കരാറിൽ നിന്ന് കോർപ്പറേഷൻ പിൻമാറണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.  ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഞെളിയൻപറമ്പ് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം പഠിച്ച ശേഷം വിശദീകരിക്കാമെന്നാണ് മേയർ പറഞ്ഞത്.

Read More

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തെ വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് സമർപ്പിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ജൂൺ അഞ്ചിനകം കോർപ്പറേഷൻ 10 ഇന കർമ്മ പദ്ധതി നടപ്പാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് കൊണ്ടുവരുന്നത് നിർത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം. മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ കോർപ്പറേഷൻ അടിയന്തരമായി നടപ്പിലാക്കേണ്ട നിർദ്ദേശങ്ങളാണ് റിപ്പോർട്ടായി നൽകിയിരിക്കുന്നത്. സാനിറ്ററി പാഡുകളും ഡയപ്പറുകളും എളംകുളത്തെ ബയോമെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കണം. ആളുകൾ റോഡരികിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ സമയ നിരീക്ഷണം ഉറപ്പാക്കണം. ഫ്ലാറ്റുകളിൽ ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കണം. ജൂൺ അഞ്ചിനകം നിർദേശങ്ങൾ നടപ്പാക്കണമെന്നാണ് നിർദേശം.  ജൈവമാലിന്യ സംസ്കരണ പ്ലാന്‍റിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാനും കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നിർദേശങ്ങൾ പാലിക്കാതെയാണ് സോണ്ട ഇൻഫ്രാടെക് ബ്രഹ്മപുരത്ത് ജൈവ ഖനനം നടത്തിയത്. ജൈവ ഖനനത്തിന് ശേഷവും സംസ്കരിച്ച ആർഡിഎഫ് കെട്ടിവെച്ച നിലയിൽ…

Read More

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി എറിക് ഗാർസെറ്റി ചുമതലയേൽക്കും. നിയമനം യുഎസ് സെനറ്റ് അംഗീകരിച്ചു. ഗാർസെറ്റിയുടെ നിയമനം രണ്ട് വർഷമായി സെനറ്റിന്‍റെ പരിഗണനയിലായിരുന്നു. ഗാർസെറ്റി ലോസ് ഏഞ്ചൽസ് നഗരത്തിന്‍റെ മുൻ മേയറാണ്. മേയറായിരിക്കെ തന്‍റെ ഓഫീസിലെ ജീവനക്കാർക്കെതിരായ ലൈംഗികാരോപണങ്ങളിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിൽ ഗാർസെറ്റി പരാജയപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇതേതുടർന്ന് അംബാസഡറുടെ നിയമനം സെനറ്റിൽ തടസപ്പെട്ടു. പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിശ്വസ്തനാണ് എറിക് ഗാർസെറ്റി. 2021 ലാണ് എറിക് ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്. എന്നാൽ അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് ഈ വർഷം ജനുവരിയിൽ വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെട്ടു. 12 വർഷം യുഎസ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന എറിക് കോളേജ് അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. 2013 മുതൽ 2022 വരെ ലോസ് ഏഞ്ചൽസിലെ 42-ാമത് മേയറായിരുന്നു എറിക്. സുഹൃത്തും ഉപദേഷ്ടാവുമായ റിക്ക് ജേക്കബിനെതിരെ നൽകിയ പരാതിയിലാണ് എറിക് തണുപ്പൻ സമീപനം സ്വീകരിച്ചത്. 42 നെതിരെ 54 വോട്ടുകൾ നേടിയാണ് എറിക് അംബാസഡർ സ്ഥാനത്തെത്തിയത്. 2021…

Read More