- ഓണ്‍ലൈന്‍ മരുന്ന് വില്പന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു
- മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് കഞ്ചാവും തോക്കുകളും കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ
- കൊല്ലം സ്വദേശി അബ്ദുൽ ഖാദർ ബഹ്റൈനിൽ നിര്യാതനായി
- കെ സി എ മാസ്റ്റേഴ്സ് വോളി ബാൾ ടൂർണമെന്റ്
- CPIM പാർട്ടി കോൺഗ്രസിന് മധുരയിൽ ഉജ്വല തുടക്കം
- ‘വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമല്ല; UPA കാലത്ത് അനിയന്ത്രിത അധികാരങ്ങൾ നൽകി; മുൻപും നിയമം ഭേദഗതി ചെയ്തിട്ടുണ്ട്’; കിരൺ റിജിജു
- കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ഇവി ശ്രീധരന് അന്തരിച്ചു
- വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Author: News Desk
തിരുവനന്തപുരം: ഇടുക്കിയിലെ സമരത്തെ തള്ളി പറയുന്നില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്. ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പ്രതിഷേധം സർക്കാരിനെതിരെ തിരിക്കരുത്. ആശങ്കകൾ പരിഹരിക്കാൻ സർക്കാർ വേണ്ടതെല്ലാം ചെയ്യും. തുടർ നിയമനടപടികൾ ഇന്നുതന്നെ ആരംഭിക്കും. ഇന്നലത്തെ കോടതി നടപടി അപ്രതീക്ഷിതമായിരുന്നു. കോടതി നടപടി സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്. വിദഗ്ധ സമിതി ഉടൻ ഇടുക്കി സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി പരാമർശത്തെ തുടർന്ന് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
തിരുവനന്തപുരം: വെള്ളം മുടങ്ങിയതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രാവിലെ നടത്താനിരുന്ന 25 ഓളം ശസ്ത്രക്രിയകൾ തടസപ്പെട്ടു. അരുവിക്കരയിലെ ജലവിതരണ പ്ലാന്റിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്നാണ് ജലവിതരണം തടസ്സപ്പെട്ടത്. 10 ടാങ്കറുകളിലായി വെള്ളം ആശുപത്രിയിലെത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി വാട്ടർ അതോറിറ്റി അറിയിച്ചു. വെള്ളമില്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താൻ കഴിയില്ലെന്ന് രാവിലെ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്തവരെ ആശുപത്രി അധികൃതർ അറിയിച്ചു. ഭക്ഷണം കഴിക്കാതെ ശസ്ത്രക്രിയയ്ക്കെത്തിയ രോഗികളാണ് ഇതുമൂലം ദുരിതമനുഭവിച്ചത്. വെള്ളം എപ്പോൾ എത്തുമെന്ന് അധികൃതർക്കും ഉറപ്പില്ല. ആശുപത്രി അധികൃതർ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ ബദൽ മാർഗങ്ങൾ ഉടൻ സ്വീകരിക്കാമെന്ന് അറിയിക്കുകയായിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസും വിഷയത്തിൽ ഇടപെട്ടു. ഇന്നലെ വൈകുന്നേരവും രാത്രിയും മൂന്ന് തവണ വൈദ്യുതി മുടങ്ങിയതിനെ തുടർന്നാണ് ജലവിതരണം തടസ്സപ്പെട്ടതെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. ജനറൽ ആശുപത്രിയിലെ പ്രശ്നം മനസിലാക്കിയ ഉടൻ തന്നെ ആവശ്യമായ വെള്ളം എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തി. അരുവിക്കരയിൽ നിന്ന് പമ്പിംഗ് ആരംഭിച്ചു. വൈകുന്നേരത്തോടെ…
അബുദാബി: ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അബുദാബി കിരീടവകാശിയായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ഷെയ്ക്ക് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ വൈസ് പ്രസിഡന്റായും നിയമിച്ചു. ഹസ ബിൻ സായിദ് അൽ നഹ്യാൻ, തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരെ അബുദാബി ഡെപ്യൂട്ടി ഭരണാധികാരികളായും നിയമിച്ചു. 2016 ഫെബ്രുവരി 15 മുതലാണ് ഖാലിദിനെ ദേശീയ സുരക്ഷാ തലവനായി നിയമിച്ചത്. എമിറേറ്റിലെ യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഷെയ്ഖ് ഖാലിദ് സജീവമായി ഇടപെട്ടിട്ടുണ്ട്. 2021 ഓടെ നാലായിരത്തോളം സ്വദേശികൾക്ക് ജോലി ലഭിക്കുന്നതിന് നൈപുണ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ അദ്ദേഹം നടപ്പാക്കി. യു.എ.ഇ.യിലെ യുവാക്കൾക്ക് വിദ്യാഭ്യാസവും സുരക്ഷിതമായ ജോലിയും നേടാൻ സഹായിക്കുന്ന നിരവധി പദ്ധതികളും അദ്ദേഹം ആരംഭിച്ചിരുന്നു.
ഒരു സീസണിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ് രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ. ഋതുക്കളുടെ മാറ്റം ഉയർന്ന വ്യതിയാനമുള്ള കാറ്റ്, ഇടിമിന്നൽ, ആലിപ്പഴം എന്നിവയ്ക്ക് കാരണമാകുന്നു. ‘സബ്ഖ് അൽ-സരായത്ത്’, ‘അൽ-സരായത്ത്’ സീസണുകൾ ഏപ്രിൽ 2 ന് അവസാനിക്കും. ‘അൽ-ഹമീം’ സീസണും ‘തറാൻ’ സീസണും തമ്മിലുള്ള ഓവർലാപ്പിന്റെ ഫലമായാണ് ഈ പ്രതിഭാസങ്ങൾ. ഇത് നിരന്തരം മാറുന്ന കാലാവസ്ഥയ്ക്ക് കാരണമാകുന്നു. സരയത്ത് “അൽ-തരാൻ” സീസണിൻ്റെ ഒരു സവിശേഷതയാണ്. കാറ്റിന്റെ വേഗതയിലും ദിശയിലും തുടർച്ചയായ മാറ്റങ്ങൾക്ക് പേരുകേട്ട അൽ-തരാൻ സീസണിലെ കാലാവസ്ഥ പ്രവചിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്. താപനിലയിലെ വലിയ വ്യതിയാനങ്ങളും സീസണിന്റെ സവിശേഷതയാണ്. റമദാനിന്റെ രണ്ടാം പകുതിയിലുടനീളം അസ്ഥിരമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു.
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിധി ഇന്ന്. അരി മോഷ്ടിച്ചുവെന്നാരോപിച്ച് 2018 ഫെബ്രുവരി 22ന് മുക്കാലിയിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് കോടതി ഇന്ന് വിധി പറയും. മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ വാദം പൂർത്തിയായത്. വിചാരണ ആരംഭിച്ചത് മുതൽ പ്രോസിക്യൂഷൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു സാക്ഷികളുടെ കൂറുമാറ്റം. സാക്ഷി സംരക്ഷണ നിയമം നടപ്പാക്കിയതോടെയാണ് കൂറുമാറ്റം ഒരു പരിധിവരെ തടയാൻ പ്രോസിക്യൂഷന് കഴിഞ്ഞത്. മുക്കാലി, ആനമൂളി, കള്ളമല സ്വദേശികളായ 16 പേരാണ് കേസിലെ പ്രതികൾ. 129 സാക്ഷികളിൽ 100 പേരെ കോടതി വിസ്തരിച്ചു. ഇതിൽ 24 പേർ കൂറുമാറി. 77 പേരാണ് അനുകൂലമായി മൊഴി നൽകിയത്. 10 മുതൽ 17 വരെ സാക്ഷികൾ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയത്. 2022 ഏപ്രിൽ 28 നാണ്…
പട്ന: മോദി പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് പട്ന കോടതി. ഏപ്രിൻ 12ന് ഹാജരാകണമെന്ന് നിർദേശിച്ചാണ് പട്നയിലെ എംപി, എംഎൽഎ, എംഎൽസി കോടതി നോട്ടിസ് അയച്ചത്. ബിജെപി നേതാവ് സുശീൽ കുമാർ മോദിയാണ് ഹർജി നൽകിയത്. കേസിൽ രാഹുൽ ഗാന്ധി നേരത്തെ ജാമ്യം എടുത്തിരുന്നു. സമാനമായ കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന് എംപി സ്ഥാനവും നഷ്ടമായിരുന്നു.
27 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിക്കുന്നു; ‘ഒരു പൊരുങ്കളിയാട്ട’ത്തിന് തുടക്കം
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ഹിറ്റുകളിലൊന്നായ കളിയാട്ടത്തിന് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജയരാജും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ജയരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഒരു പൊരുങ്കളിയാട്ടം’ എന്നാണ് ചിത്രത്തിന്റെ പേര്. 1997 ൽ കളിയാട്ടം എന്ന ചിത്രത്തിന് വേണ്ടിയാണ് താനും സുരേഷ് ഗോപിയും ഒരുമിച്ചത്. ഇപ്പോഴിതാ തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും ഒന്നിക്കുകയാണ്. ‘ഒരു പൊരുങ്കളിയാട്ടം.’ ഇതിന് കളിയാട്ടം എന്ന സിനിമയുമായി യാതൊരു ബന്ധവുമില്ല. ഇതൊരു വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും ജയരാജ് പറഞ്ഞു. വില്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തെ ആസ്പദമാക്കിയുള്ളതാണ് ജയരാജിന്റെ കളിയാട്ടം. ബൽറാം മട്ടന്നൂരാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കണ്ണൻ പെരുമലയം എന്ന കഥാപാത്രത്തിന് സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയപുരസ്കാരവും ലഭിച്ചിരുന്നു. മഞ്ജു വാര്യർ താമര എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്.
ഇടുക്കി: ഇടുക്കിയിൽ അരിക്കൊമ്പനെ പിടികൂടണമെന്ന ആവശ്യമുന്നയിച്ച് നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് പോലീസ്. ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പോലീസ് നോട്ടീസ് നല്കി. ഹർത്താലിൽ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹർത്താൽ നടത്തുന്നവർക്കാണെന്നും നോട്ടീസില്‍ ചൂണ്ടികാട്ടുന്നു. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി പരാമർശത്തെ തുടർന്നാണ് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ജനകീയ സമിതി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അരിക്കൊമ്പന് മദപ്പാട് ഉള്ളതിനാൽ നിരീക്ഷിക്കണമെന്നും ശല്യം തുടർന്നാൽ മയക്കു വെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അഞ്ചാം തീയതി കേസ് പരിഗണിക്കുന്ന കോടതി തുടർനടപടികൾ സ്വീകരിക്കുക. അതുവരെ ദൗത്യ സംഘവും കുങ്കി ആനകളും ഇടുക്കിയിൽ തന്നെ തുടരും. ആനയെ പിടികൂടി നീക്കേണ്ടതിന്റെ ആവശ്യകത വിദഗ്ധ സമിതി മുഖേന കോടതിയെ ബോദ്ധ്യപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലേ ‘ചേഞ്ച് മേക്കേഴ്സ്’ അവാർഡിൽ ‘ഇൻസ്പയറിംഗ് ഫിലിം മേക്കർ ഓഫ് ദി ഇയർ’ അവാർഡ് നേടി മലയാള ചലച്ചിത്രനടനും സംവിധായകനുമായ ബേസിൽ ജോസഫ്. ഋഷഭ് ഷെട്ടി, ജോജു ജോർജ് എന്നിവർക്കൊപ്പമുള്ള ചിത്രവും ബേസിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ബേസിലിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ജെസിഐ ഇന്ത്യയുടെ മികച്ച യങ് പേഴ്സൺ പുരസ്കാരവും ബേസിലിന് ലഭിച്ചിരുന്നു. അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ ടെൻഡുൽക്കർ, പി.ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്ത വ്യക്തികൾ ഈ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. ‘മിന്നൽ മുരളി’ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡും നേടിയിരുന്നു. ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്നാണ് മിന്നൽ മുരളി ഈ നേട്ടം കൈവരിച്ചത്.
തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭർത്താവ്. ഭാര്യാമാതാവ് നാദിറ മരണപ്പെട്ടു. മെഡിക്കൽ കോളേജ് ജീവനക്കാരനായ അലി അക്ബറാണ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയത്. ഭാര്യ മുംതാസിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. അലി അക്ബറും മുംതാസും ആശുപത്രിയിലാണ്. ഹയർ സെക്കൻഡറി അധ്യാപികയാണ് മുംതാസ്. അലി നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സംഭവം. മകൾ ആർഷയുടെ മുന്നിൽ വച്ചാണ് അലി കൊലപാതകം നടത്തിയത്. അലിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.