- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
- 14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ
- പത്മകുമാറിനെതിരെ നടപടി എടുത്തില്ല, ശബരിമല സ്വർണ്ണക്കൊളളക്കേസ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
- ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി
- ഒ സദാശിവന് കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി; സിപിഎം ജില്ലാ കമ്മിറ്റിയില്‍ തീരുമാനം
- ബിഡികെയുടെ രക്തദാന സേവനം മഹത്തരം: പിഎംഎ ഗഫൂർ
Author: News Desk
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്കെതിരെയും തിരിഞ്ഞ് പ്രവർത്തകർ. ചിലർ ക്യാമറകൾക്ക് മുന്നിൽ വന്ന് തട്ടിമാറ്റി. ഇതിനിടെ മാധ്യമപ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറെ നേരം വാക്കുതർക്കമുണ്ടായി. പലതവണ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അവർ പിൻമാറിയില്ല. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പലതവണ ഏറ്റുമുട്ടി. മുഖ്യമന്ത്രി, സ്പീക്കർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരുടെ കോലങ്ങളുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. നേരത്തെ മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനയ്ക്കെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകരും വാഴയിൽ മുഹമ്മദ് റിയാസിന്റെ മുഖം വെച്ചുകൊണ്ട് പ്രതിഷേധിച്ചിരുന്നു. സ്പീക്കറുടെ കോലം കത്തിച്ചു. ഇതിന് ശേഷമാണ് ബാരിക്കേഡ് തള്ളി മുന്നോട്ട് പോകാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞത്. പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ല. ഇതിനിടെയാണ് ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരുടെ ക്യാമറകൾ തട്ടിമാറ്റാൻ ശ്രമമുണ്ടായത്. ഇത് വീണ്ടും സംഘർഷത്തിലേക്ക് നയിച്ചു.
കോഴിക്കോട്: കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് കുഞ്ഞിന്‍റെ അമ്മ ഹാജിറ നജ ഉത്തരമേഖലാ ഐ.ജിയെ കണ്ടു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ കേസെടുക്കാത്തതിനാലാണ് ഐജി നീരജ് കുമാർ ഗുപ്തയെ നേരിട്ട് കണ്ട് പരാതി നൽകുന്നത്. കമ്മിഷണർക്ക് പരാതി നൽകിയതിനെ തുടർന്ന് കുടുംബാംഗങ്ങൾ ആശുപത്രിക്ക് മുന്നിലെ സമരം പിൻവലിച്ചിരുന്നു. അതേസമയം, കുട്ടിയുടെ മരണത്തിൽ പ്രകോപിതരായ കുടുംബാംഗങ്ങൾ ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഐഎംഎ നാളെ സംസ്ഥാനതല പണിമുടക്ക് നടത്തും. ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത ഈ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാസ്സായി 37 വര്‍ഷത്തിന് ശേഷം ബി.ടെക് ബിരുദം; സന്തോഷം പങ്കുവച്ച് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ
സിനിമയുടെ കാര്യത്തിൽ മാത്രമല്ല ജീവിതത്തിലും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്ന സംവിധായകനാണ് രാം ഗോപാൽ വർമ്മ. ഇപ്പോഴിതാ തന്‍റെ വ്യക്തി ജീവിതത്തിലെ രസകരമായ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. പാസ്സായി 37 വർഷത്തിന് ശേഷം ബി.ടെക് ബിരുദം സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹം. 1985ലാണ് രാം ഗോപാൽ വർമ്മ സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് പാസ്സായത്. വർഷങ്ങൾക്ക് ശേഷം ആചാര്യ നാഗാർജുന സർവകലാശാലയിൽ നിന്ന് ബിരുദം സ്വീകരിച്ചതിന്റെ സന്തോഷം ചിത്രങ്ങൾക്കൊപ്പം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. പാസ്സായി 37 വർഷങ്ങൾക്ക് ശേഷം ബി.ടെക് ബിരുദം ലഭിച്ചതിന്‍റെ ആവേശത്തിലാണ് താൻ. സിവിൽ എഞ്ചിനീയറിംഗ് പ്രാക്ടീസ് ചെയ്യാൻ താൽപ്പര്യമില്ലാത്തതിനാൽ 1985 ൽ ബിരുദം സ്വീകരിച്ചില്ല. ആചാര്യ നാഗാർജുന സർവകലാശാലയ്ക്ക് നന്ദി എന്നും ബിരുദ സർട്ടിഫിക്കറ്റിന്‍റെ ചിത്രത്തിനൊപ്പം രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തു. ഒരു കാലത്ത് ഹിന്ദി സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച സംവിധായകനായിരുന്നു രാം ഗോപാൽ വർമ്മ. തെലുങ്കിൽ കരിയർ ആരംഭിച്ച അദ്ദേഹം ബോളിവുഡിലേക്ക് ചേക്കേറുകയും രംഗീല, സത്യ, കമ്പനി,…
ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ ആശങ്ക ഇല്ലാതാകുമോ? കേരളത്തിന് പ്രതീക്ഷ നൽകി സുപ്രീം കോടതി
ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ കേരളത്തിന് പ്രതീക്ഷ നൽകി സുപ്രീം കോടതി. ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ ആശങ്കകൾ ഇല്ലാതാകുമോയെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ചോദിച്ചു. ഭേദഗതി വരുത്തിയാലും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. വന്യ ജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും കുറഞ്ഞത് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖല ഉണ്ടായിരിക്കണമെന്നാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് ബി ആർ ഗവായ് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ബഫർ സോൺ തീരുമാനിക്കുമ്പോൾ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വാക്കാൽ നിരീക്ഷിച്ചിരുന്നു. ബഫർ സോണിൽ പുതിയ നിർമ്മാണങ്ങൾ നിരോധിക്കുന്ന പരാമർശം കഴിഞ്ഞ വർഷം ജൂണിൽ കോടതി പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വർ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചത്. അവിടെ താമസിക്കുന്നവരുടെ തൊഴിലിനെയും ടൂറിസത്തെയും ബാധിക്കുമെന്നും നിർമ്മാണ നിരോധനം…
കൊച്ചി: കൊച്ചി കോർപ്പറേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ കോർപ്പറേഷൻ ജീവനക്കാർക്ക് മർദ്ദനം. കോർപ്പറേഷൻ സെക്രട്ടറിയടക്കം നാല് ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചു. സുഭാഷ് പാർക്കിനുള്ളിൽ വച്ചാണ് മർദ്ദനമേറ്റത്. ഓഫീസിൽ ആരെയും പ്രവേശിപ്പിക്കാതെയുള്ള സമരം നടത്താൻ പറ്റില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് കോർപ്പറേഷൻ സെക്രട്ടറി അടക്കമുള്ളവർ ഓഫീസിൽ കയറാൻ ശ്രമിച്ചപ്പോഴാണ് മർദ്ദനമേറ്റത്. കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദറിനെ അസഭ്യം വിളിച്ചു കൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചത്. ഒപ്പമുണ്ടായിരുന്ന ഓവർസിയർ സുരേഷിനും ഹെൽത്ത് സെക്ഷൻ ജീവനക്കാരനായ വിജയകുമാറിനും മർദ്ദനമേറ്റു. ബ്രഹ്മപുരം തീപിടിത്തത്തിൽ സോൺട ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് സമരം പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ 5 മുതൽ വൈകിട്ട് 5 വരെയാണ് കോർപ്പറേഷൻ ഓഫീസിന് മുന്നിലെ സമരം.
കണ്ണൂര്‍: നികുതിയുമായി ബന്ധപ്പെട്ട കണക്കുകൾ തിങ്കളാഴ്ച സമർപ്പിക്കാൻ വൈദേകം റിസോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകി ആദായനികുതി വകുപ്പിന്‍റെ ടിഡിഎസ് വിഭാഗം. ഇന്ന് ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ അസൗകര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, വൈദേകത്തെക്കുറിച്ച് ലഭിച്ച പരാതിയിൽ തുടരന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചു. ഈ മാസം രണ്ടിന് കണ്ണൂർ മൊറാഴയിലെ വിവാദമായ വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്‍റെ ടിഡിഎസ് വിഭാഗം പരിശോധന നടത്തിയിരുന്നു. നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പരിശോധന. അന്ന് ഉദ്യോഗസ്ഥർ കൊണ്ടുപോയ രേഖകളുമായി ബന്ധപ്പെട്ട കണക്കുകൾ ഇന്ന് ഹാജരാക്കാനാണ് മാനേജർക്ക് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ഉദ്യോഗസ്ഥർക്ക് അസൗകര്യമുള്ളതിനാൽ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ആദായനികുതി വകുപ്പ് റിസോർട്ട് അധികൃതർക്ക് നോട്ടീസ് നൽകുന്നത്. ഈ മാസം എട്ടിന് റിസോർട്ട് മാനേജർ ടിഡിഎസ് വകുപ്പിന് മുന്നിൽ ഹാജരായിരുന്നു. അതേസമയം യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ ജേക്കബിന്‍റെ പരാതിയിൽ കൂടുതൽ അന്വേഷണം വേണ്ടിവരുമെന്ന് വിജിലൻസ് അറിയിച്ചു. റിസോർട്ട്…
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വധഭീഷണി കേസിൽ നാളെ ബെംഗളൂരു പോലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള. അഭിഭാഷകനൊപ്പം വിജേഷ് പിള്ള കെ.ആർ.പുര പോലീസ് സ്റ്റേഷനിലെത്തും. സമൻസ് ലഭിച്ചിട്ടില്ലെന്നും പോലീസ് സ്റ്റേഷനുമായി അഭിഭാഷകൻ ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നതെന്നും വിജേഷ് പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് സ്വപ്ന സുരേഷ് കെ.ആർ പുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഐ.പി.സി 506-ാം വകുപ്പ് പ്രകാരമാണ് വിജേഷ് പിള്ളയ്ക്കെതിരെ ബെംഗളൂരു കൃഷ്ണരാജപുര പോലീസ് കേസെടുത്തത്. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് സമൻസ് അയച്ചിരുന്നു. വാട്സാപ്പ് വഴിയാണ് സമൻസ് അയച്ചത്. അതേസമയം, വിജേഷ് പിള്ളയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഇയാൾ ഒളിവിലാണെന്ന് സംശയിക്കുന്നതായും ബെംഗളൂരു പോലീസ് അറിയിച്ചിരുന്നു. അതേസമയം മഹാദേവപുര എസിപി സ്വപ്ന സുരേഷിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് വിജേഷ് പിള്ള താമസിച്ചിരുന്ന സുരി ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. മൊഴിയെടുപ്പ് അരമണിക്കൂറോളം നീണ്ടു. സ്വപ്ന…
ബെംഗളൂരു: മാനനഷ്ടക്കേസിൽ എം വി ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടീസിനെ പരിഹസിച്ച് സ്വപ്ന സുരേഷ്. വക്കീൽ നോട്ടീസ് ലഭിച്ചാലുടൻ മറുപടി നൽകും. മാപ്പ് പറയണമെങ്കിൽ സ്വപ്ന ഒരിക്കൽ കൂടി ജനിക്കണം, മിസ്റ്റർ ഗോവിന്ദൻ. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേസ് രജിസ്റ്റർ ചെയ്താലും പിന്‍മാറില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള സന്ദേശം കൂടിയാണിത്. സത്യം പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന പറഞ്ഞു. ആദ്യം വന്നത് ഷാജ്കിരൺ എന്ന അവതാരമാണ്. താൻ മുഖ്യമന്ത്രിയുടെ ആളാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് പരസ്യമാക്കിയതോടെ ഷാജ് കിരണിനെ രക്ഷപ്പെടുത്തി. ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ഗോവിന്ദന്‍റെ ആളാണെന്ന് അവകാശപ്പെട്ട് ഒരാൾ എത്തിയിരിക്കുകയാണ്. ഈ ഗോവിന്ദൻ ആരാണെന്ന് എനിക്കറിയില്ല. 30 കോടിയുടെ വാഗ്ദാനവും രാജ്യം വിടണമെന്ന ഭീഷണിയും ജനങ്ങളെ അറിയിച്ചു. അവർക്ക് എന്തോ മറയ്ക്കാനുണ്ട്, ക്രൈംബ്രാഞ്ച് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. തനിക്കെതിരെ കേസെടുക്കേണ്ട കാര്യമെന്തെന്നും സ്വപ്ന ചോദിച്ചു. ഒരു ചാനൽ ചർച്ചയിൽ ഹസ്കർ എന്ന വ്യക്തി അപമാനകരമായ രീതിയിൽ സംസാരിച്ചു. തന്‍റെ വിദ്യാഭ്യാസ…
കുവൈത്ത് സിറ്റി: ഈ അധ്യയന വർഷാവസാനത്തോടെ കുവൈറ്റിൽ നിന്ന് ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടാൻ സാധ്യത. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇക്കാര്യം അവലോകനം ചെയ്യുന്നതായാണ് റിപ്പോർട്ട്. സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണിത്. ഓരോ മേഖലയും അവർക്ക് ആവശ്യമുള്ള അധ്യാപകരുടെ എണ്ണം, നിലനിർത്തേണ്ടവർ, പിരിച്ചുവിടേണ്ടവർ എന്നിവ വിലയിരുത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മെയ് അവസാനത്തോടെ ഇക്കാര്യം വ്യക്തമാകും. കുവൈറ്റ് സർവകലാശാല, പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് എന്നിവിടങ്ങളിൽ നിന്ന് ബിരുദവും മറ്റ് യോഗ്യതകളും നേടിയ കൂടുതൽ സ്വദേശികളെയാണ് പുതിയ അധ്യയന വർഷത്തിൽ റിക്രൂട്ട് ചെയ്യുന്നത്. അവരെ സ്വാഗതം ചെയ്യാൻ വിദ്യാഭ്യാസ മേഖല രണ്ടാം സ്കൂൾ ടേമിന്‍റെ അവസാനത്തിനായി കാത്തിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം യോഗ്യതയുള്ള തദ്ദേശീയ അധ്യാപകരുടെ ലഭ്യത അനുസരിച്ചാവും പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നത് നടപ്പാക്കുകയെന്നാണ് സൂചന. കഴിഞ്ഞ അധ്യയന വർഷം അവസാനത്തോടെ രണ്ടായിരത്തോളം വിദേശ അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ യോഗ്യതയുള്ള തദ്ദേശീയ അപേക്ഷകരുടെ അഭാവം ഇതിന്…
കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റ് ഡോ.രേണു രാജ്. രേണു രാജിനെ കളക്ടറേറ്റിലെ ജീവനക്കാർ സ്വീകരിച്ചു. ബ്രഹ്മപുരം വിവാദത്തിനിടെയാണ് രേണു രാജിനെ എറണാകുളത്ത് നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം സ്വാഭാവികം മാത്രമാണെന്ന് രേണു രാജ് പറഞ്ഞു. ഒരു കളക്ടർ എന്ന നിലയിൽ ബ്രഹ്മപുരം വിഷയത്തിൽ തനിക്ക് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. വയനാട് കളക്ടറായി ചുമതലയേൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രേണു രാജ് കൂട്ടിച്ചേർത്തു. എറണാകുളം കളക്ടർ സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റിയ രേണു രാജ് പുതിയ കളക്ടർക്ക് ചുമതല കൈമാറുന്ന ചടങ്ങിലും യാത്രയയപ്പ് ചടങ്ങിലും പങ്കെടുത്തിരുന്നില്ല. ചുമതല കൈമാറാൻ വരുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിൻമാറുകയായിരുന്നു. വിവിധ ജില്ലകളിലെ കളക്ടർമാരെയും സ്ഥലം മാറ്റിയിരുന്നു. ബ്രഹ്മപുരം വിഷയം രൂക്ഷമായി തുടരുന്നതിനിടെയുള്ള സ്ഥലം മാറ്റം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
