Author: News Desk

കിഗാലി (റുവാണ്ട): അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) പ്രസിഡന്റായി ജിയാനി ഇൻഫാന്റിനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റുവാണ്ടയിൽ നടന്ന 73-ാമത് ഫിഫ കോൺഗ്രസിൽ ഇൻഫാന്റിനോ എതിരില്ലാതെ വിജയിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഫിഫയെ നയിക്കുന്നത്. 2027 വരെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ പ്രവർത്തനങ്ങൾ അദ്ദേഹം കൈകാര്യം ചെയ്യും. അഴിമതി ആരോപണങ്ങളെ തുടർന്ന് സെപ് ബ്ലാറ്റർ രാജിവച്ചതിന് ശേഷമാണ് ജിയാനി ഇൻഫാന്റിനോ ഫിഫയുടെ പ്രസിഡന്റായി എത്തുന്നത്. ഇറാനിലെ ഫുട്ബോൾ സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീകൾക്ക് പ്രവേശനം നൽകിയതിന് പിന്നിലെ പ്രധാന വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു ഇൻഫാന്റിനോ.

Read More

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് ചെയ്ത് മുങ്ങുന്നവർക്ക് ശമ്പളം നൽകേണ്ടതില്ലെന്ന് തീരുമാനം. ജോലിയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടിക്ക് നിർദേശം നൽകി അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ജീവനക്കാർ പഞ്ച് ചെയ്ത് മുങ്ങുന്ന പതിവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കീഴുദ്യോഗസ്ഥർ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് മേലുദ്യോഗസ്ഥരാണ്. വീഴ്ചവരുത്തിയവരെ കുറിച്ച് അക്കൗണ്ട് സെഷനിൽ യഥാസമയം അറിയിക്കണമെന്നും അച്ചടക്ക നടപടികളിൽ മേലുദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ വിശദീകരിക്കുന്നു.

Read More

കൊച്ചി: ലഹരിമരുന്നു കേസുകളിൽ സർക്കാർ അശ്രദ്ധ കാണിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും അശ്രദ്ധ പ്രതികള്‍ക്ക് സഹായകമാകും. ഇക്കാര്യം പരിശോധിച്ച് പൊലീസിനും അഭിഭാഷകർക്കും പരിശീലനം നൽകണമെന്നും സംസ്ഥാന പൊലീസ് മേധാവിയും പ്രോസിക്യൂഷന്‍ മേധാവിയും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിലുള്ള തൃശൂർ സ്വദേശിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 180 ദിവസമായി പ്രതി കസ്റ്റഡിയിലാണ്. തുടർന്നാണ് ഇയാൾ ജാമ്യത്തിന് അപേക്ഷിച്ചത്. എൻഡിപിഎസ് കേസുകളിൽ 180 ദിവസത്തിന് ശേഷവും കസ്റ്റഡി നീട്ടാൻ പ്രോസിക്യൂഷന് അപേക്ഷിക്കാം. എന്നാൽ കൃത്യമായ കാരണങ്ങൾ നൽകണം. ഈ കേസിൽ വ്യക്തമായ കാരണങ്ങൾ നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതേതുടർന്നാണ് ഇത്തരം കേസുകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് കോടതി നിർദ്ദേശിച്ചത്.

Read More

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് ശേഷം വയർ തുന്നിക്കെട്ടാതെ വീട്ടമ്മയെ വീട്ടിലേക്ക് പറഞ്ഞയച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദ്ദേശിച്ചു. കേസ് ഏപ്രിൽ 17ന് വീണ്ടും പരിഗണിക്കും. മുല്ലൂർ നിരപ്പ് സ്വദേശിനി കെ ഷീബക്കാണ് ഗുരുതര ചികിത്സാ പിഴവുണ്ടായത്. കൊല്ലം, പുനലൂർ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ യുവതി ചികിത്സയ്ക്ക് വിധേയയായിരുന്നു. ഇതിൽ 2022 ഡിസംബർ 17ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചു നടത്തിയ ശസ്ത്രക്രിയ വയർ കുറുകെ കീറിയാണ് നടത്തിയത്. പിന്നീട് വയർ തുന്നാതെ ബസ്സിൽ പറഞ്ഞയച്ചെന്നാണ് പരാതി. നിലവിൽ ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊതുപ്രവർത്തകൻ ജി.എസ് ശ്രീകുമാർ നൽകിയ പരാതിയിലാണ് നടപടി. പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ നിയമസഭയിൽ വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രി സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തത്. കഴിഞ്ഞ…

Read More

തിരുവനന്തപുരം: ഇന്ന് മുതൽ നാലു ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴം (ഇന്ന്), വെള്ളി, ശനി ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

ഒട്ടാവ: ഇന്ത്യയിൽ നിന്ന് കാനഡയിലെത്തിയ എഴുന്നൂറോളം വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ. കാനഡയിലെ വിവിധ കോളേജുകളിൽ പ്രവേശനം നേടാൻ നൽകിയ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികളെ നാടുകടത്താൻ ഒരുങ്ങുന്നത്. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽ നിന്ന് വിദ്യാർത്ഥികൾക്ക് നോട്ടീസ് ലഭിച്ചതായാണ് വിവരം. ജലന്ധർ ആസ്ഥാനമായുള്ള എഡ്യൂക്കേഷൻ മൈഗ്രേഷൻ സർവീസ് വഴിയാണ് വിദ്യാർത്ഥികൾ സ്റ്റുഡന്‍റ് വിസയ്ക്ക് അപേക്ഷിച്ചത്. ബ്രിജേഷ് മിശ്രയാണ് സ്ഥാപനത്തിന്റെ തലവൻ. അഡ്മിഷൻ ഫീസ് ഉൾപ്പെടെ 16 ലക്ഷം രൂപയാണ് ഒരു വിദ്യാർത്ഥിയിൽ നിന്ന് പിരിച്ചെടുത്തതെന്നാണ് വിവരം. ഇതിൽ ഫ്ലൈറ്റ് ടിക്കറ്റുകളും സെക്യൂരിറ്റി ഡെപ്പോസിറ്റുകളും ഉൾപ്പെടുന്നില്ല. 2018-19 വർഷത്തിലാണ് വിദ്യാർഥികൾ കാനഡയിൽ പഠിക്കാൻ പോയത്. കാനഡയിൽ പിആറിനായി (പെർമനന്‍റ് റെഡിസെൻസ്) അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. പി.ആറിന്‍റെ ഭാഗമായി അഡ്മിഷൻ ഓഫർ ലെറ്റർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ വ്യാജമാണെന്ന് കണ്ടെത്തിയത്. ഭൂരിഭാഗം വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കി ജോലിയിൽ കയറിയവരാണ്.

Read More

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘കാന്താര’. ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ബോളിവുഡിലും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് ഏഴ് മാസത്തിന് ശേഷം കാന്താര വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. അകാലത്തിൽ അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രത്യേക പ്രദർശനം.  സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഋഷഭ് ഷെട്ടി ജനീവയിലെത്തിയതായും പ്രദർശനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 17 ലെ സ്ക്രീനിങ്ങിന് ശേഷം ഋഷഭ് യുഎൻ നയതന്ത്രജ്ഞരുമായുള്ള അത്താഴവിരുന്നിലും പങ്കെടുക്കുമെന്ന് സൂചനയുണ്ട്.  റിഷഭ് ഷെട്ടിയുടെ ‘കാന്താര’ ഇന്ത്യയിലുടനീളം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഋഷഭ് ചിത്രത്തിൽ സംവിധായകനും നായകനുമായി നിറഞ്ഞു നിന്നപ്പോൾ അത് പ്രേക്ഷകരെ ഒന്നാകെ തിയറ്ററുകളിൽ പിടിച്ചിരുത്തി. നിരൂപക പ്രശംസയ്ക്കൊപ്പം ബോക്സോഫീസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കാന്തരയ്ക്ക് കഴിഞ്ഞിരുന്നു. 

Read More

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇഡി) അറസ്റ്റ് ചെയ്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്കെതിരെ സിബിഐ പുതിയ അഴിമതി കേസ് രജിസ്റ്റർ ചെയ്തു. ഡൽഹി സർക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റിൽ (എഫ്ബിയു) അഴിമതി ആരോപിച്ചാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2015 ൽ ഡൽഹിയിൽ അധികാരത്തിൽ വന്ന ആം ആദ്മി പാർട്ടിയാണ് എഫ്ബിയു രൂപീകരിച്ചത്. ഫീഡ്ബാക്ക് യൂണിറ്റിന്‍റെ അനധികൃത രൂപീകരണവും പ്രവർത്തനവും മൂലം സർക്കാർ ഖജനാവിന് 36 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. രാഷ്ട്രീയ ഒളിച്ചുകളിക്കുള്ള ഉപകരണമായി സിസോദിയ എഫ്ബിയുവിനെ ഉപയോഗിക്കുകയായിരുന്നെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം സിസോദിയയ്ക്കെതിരെ നടപടിയെടുക്കാൻ ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. അതേസമയം, സിസോദിയക്കെതിരെ നിരവധി കള്ളക്കേസുകൾ ചുമത്തി ദീർഘകാലം തടങ്കലിൽ പാർപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നും ഇത് ദുഖകരമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. സ്വപ്ന സുരേഷിനെതിരെ പാർട്ടി സെക്രട്ടറി മാനനഷ്ടക്കേസ് നൽകിയിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് കേസ് കൊടുത്തില്ലെന്നും സുധാകരൻ ചോദിച്ചു. എം വി ഗോവിന്ദന്‍റെ മടിയിൽ കനമില്ലെന്നും അതുകൊണ്ടാണ് പരാതി നൽകിയതെന്നും സുധാകരൻ പറഞ്ഞു. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കും. പാർട്ടി പുനഃസംഘടനയിൽ ഗ്രൂപ്പുകൾക്ക് സ്ഥാനമില്ല. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കുമെന്നും സുധാകരൻ പറഞ്ഞു. 

Read More

ലോകത്തിലെ ഏറ്റവും നീളം കൂടിയ നാക്കുള്ള വ്യക്തിയെ കുറിച്ച് അറിയാമോ? അറിയില്ലെങ്കിൽ ഇതാ അറിഞ്ഞുകൊള്ളൂ. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പ്രകാരം അമേരിക്കക്കാരനായ നിക്ക് സ്റ്റോബെർ ആണ് ലോകത്തിലെ ഏറ്റവും നീളമുള്ള നാവുള്ള മനുഷ്യൻ. ഏകദേശം 10.1 സെൻീമീറ്റർ അതായത് 3.97 ഇഞ്ച് നീളമാണ് ഇദ്ദേഹത്തിന്റെ നാവിനുള്ളത്. പുരുഷ വിഭാഗത്തിലാണ് നിക്ക് സ്റ്റോബെർ ഈ നേട്ടം കൈവരിച്ചത്. കുട്ടിക്കാലം മുതൽ, തന്‍റെ നാവ് പതിവിലും നീളമുള്ളതാണെന്ന് മനസിലായിരുന്നുവെന്ന് നിക്ക് സ്റ്റോബെർ പറയുന്നു. എന്നാൽ അതൊരിക്കലും ഇത്തരമൊരു നേട്ടത്തിലേക്ക് തന്നെ എത്തിക്കുമെന്ന് കരുതിയില്ലെന്നും നിക്ക് പറഞ്ഞു. നിക്കിന് തന്‍റെ നീണ്ട നാവ് ഉപയോഗിച്ച് മറ്റൊരു വ്യത്യസ്ത കാര്യം കൂടി ചെയ്യാൻ കഴിയും. നാവ് ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ വരയ്ക്കാനുള്ള കഴിവാണിത്. നാവ് ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ശേഷം നാവ് പെയിന്‍റിൽ മുക്കിയാണ് ഇദ്ദേഹം ചിത്രം വരയ്ക്കുന്നത്. ഇതിനുപുറമെ, അദ്ദേഹം ഇപ്പോൾ നാവുകൊണ്ട് മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ബോർഡ്…

Read More