- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
കോഴിക്കോട്: കോഴിക്കോട്ട് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ. ‘നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു.. ഞങ്ങൾക്ക് വേണം ഈ നേതാവിനെ’ എന്ന കുറിപ്പിനൊപ്പം മുരളീധരന്‍റെ ചിത്രവും ഫ്ലക്സ് ബോർഡുകളിലുണ്ട്. ‘കോൺഗ്രസ് പോരാളികൾ’ എന്ന പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ചതിന് കെ മുരളീധരന് കെ.പി.സി.സി താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. തന്‍റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും വായ മൂടിക്കെട്ടുന്നവർ അതിന്‍റെ ഗുണദോഷങ്ങൾ അനുഭവിക്കട്ടെയെന്നുമായിരുന്നു മുരളീധരന്‍റെ പ്രതികരണം. അതേസമയം, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസി നേതൃത്വം ഇന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച നടത്തും.
തിരുവനന്തപുരം/കൊച്ചി: കൊച്ചിയിൽ ആസിഡ് മഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനൽ മഴവെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ച. ആസിഡിന്‍റെ സാന്നിദ്ധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യ മഴയുടെ സാമ്പിൾ ശേഖരിച്ചില്ല. പ്രോട്ടോക്കോൾ അനുസരിച്ച് സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ വിശദീകരണം. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴയെ ഭയപ്പെടേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് മഴവെള്ളം മറ്റ് ജലസ്രോതസ്സുകളിലേക്ക് ഒഴുകാൻ സാദ്ധ്യതയുണ്ടെന്നും അതിനെ ഭയക്കേണ്ടതുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ പറഞ്ഞിരുന്നു. തീ അന്തരീക്ഷത്തിൽ മാരകമായ രാസവസ്തുക്കൾക്ക് കാരണമാകുമെന്നും ആദ്യത്തെ മഴ അസിഡിക് മഴയായിരിക്കുമെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആശങ്കയുണ്ടായിരുന്നു. ആസിഡിന്‍റെ സാന്നിദ്ധ്യം പരിശോധിക്കേണ്ട ഉത്തരവാദിത്തം മലിനീകരണ നിയന്ത്രണ ബോർഡിനാണെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിലപാട്. ബുധനാഴ്ച വൈകുന്നേരമാണ് തീപിടുത്തത്തിന് ശേഷം കൊച്ചിയിൽ ആദ്യമായി മഴ പെയ്തത്. എന്നാൽ ആദ്യ മഴയുടെ സാമ്പിൾ ശേഖരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലണ്ടൻ സന്ദർശനത്തിനിടെ ഇന്ത്യയെ അപമാനിച്ചെന്ന ആരോപണത്തിൽ പ്രത്യേക പാർലമെന്‍ററി അന്വേഷണമുണ്ടായേക്കും. രാഹുലിന്‍റെ ലണ്ടൻ പരാമർശം അവകാശലംഘനത്തിനും അപ്പുറമാണെന്നാണ് ഭരണപക്ഷത്തിന്‍റെ നിലപാട്. രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രത്യേക പാർലമെന്‍ററി സമിതിയെ നിയോഗിക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടേക്കും. ഇത് പാർലമെന്‍റ് അംഗത്വം റദ്ദാക്കുന്നതുവരെയുള്ള നടപടികളിലേക്ക് നയിച്ചേക്കാം. എന്നാൽ അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണെന്നാണ് രാഹുൽ ഗാന്ധിയുടെ വാദം. ഇന്ന് സഭയിൽ തന്‍റെ ഭാഗം വിശദീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സ്പീക്കറെ കണ്ടു. ജനാധിപത്യ സ്ഥാപനങ്ങളെയും പ്രതിപക്ഷത്തെയും തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
കണ്ണൂർ: സ്വപ്നയ്ക്കെതിരായ പരാതിയിൽ വിജേഷ് പിള്ളയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ബുധനാഴ്ച കണ്ണൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രാഥമിക പരിശോധന നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വപ്ന തന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു വിജേഷ് പരാതി നൽകിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ഇടനിലക്കാരനെന്ന നിലയിൽ വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷിന്‍റെ ആരോപണം. തുടർന്ന് സ്വപ്ന ബെംഗളൂരുവിലെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 30 കോടി രൂപ നൽകുമെന്നും തെളിവുകൾ നശിപ്പിച്ച് കുടുംബത്തോടൊപ്പം നാടുവിടണമെന്നുമാണ് വിജേഷ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം. സ്വപ്നയുടെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം വിജേഷിനെതിരെ കെ ആർ പുര പൊലീസ് വധഭീഷണിക്ക് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് സ്വപ്ന ബെംഗളൂരു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിജേഷും പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം സ്വപ്നയ്ക്കെതിരെ വിജേഷ് പിള്ള ക്രൈംബ്രാഞ്ചിന് പരാതി നൽകി. അതിനിടെ സി.പി.എം…
ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ പ്രധാനമന്ത്രിക്ക് കത്തെഴുതിയ ഗവേഷക വിദ്യാർത്ഥിയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 24 മണിക്കൂറായി വിക്ടർ ജെയിംസ് രാജ എന്ന യുവാവിനെ ചോദ്യം ചെയ്യുകയാണെന്ന് കുടുംബം അറിയിച്ചു. എന്നാൽ കത്തിന്‍റെ ഉള്ളടക്കം വ്യക്തമാക്കാനോ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെ കടത്തിവിടാനോ സി.ബി.ഐ തയ്യാറായിട്ടില്ല. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് ഡൽഹിയിൽ നിന്നുള്ള 11 സി.ബി.ഐ ഉദ്യോഗസ്ഥർ തഞ്ചാവൂർ സ്വദേശി വിക്ടർ ജെയിംസ് രാജയുടെ വീട്ടിലെത്തിയത്. ഉറങ്ങിക്കിടന്ന യുവാവിനെ പ്രധാനമന്ത്രിക്ക് കത്തയച്ച വിഷയത്തിൽ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കൊണ്ടുപോവുകയായിരുന്നു. പുതുക്കോട്ടയിലെ കേന്ദ്രസർക്കാരിന്റെ ഐ.ഐ.സി.പി.ഡി അവാർഡ് ഹൗസിലാണ് ചോദ്യം ചെയ്യൽ. എന്നാൽ കത്തിന്‍റെ ഉള്ളടക്കം സി.ബി.ഐ വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ സംസ്ഥാന പൊലീസ് സംഘത്തെയും തടഞ്ഞു. സി.ബി.ഐ കസ്റ്റഡിയിലുള്ള വിക്ടർ ജെയിംസ് രാജ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയിൽ ജൈവകൃഷിയിൽ ഗവേഷണം നടത്തുകയാണ്. തന്‍റെ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ പലപ്പോഴും പ്രമുഖരുമായി സോഷ്യൽ മീഡിയയിലും ഇമെയിലുകളുടെ രൂപത്തിലും പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള…
കൊച്ചി: കൊച്ചി കോർപറേഷൻ ഉപരോധത്തിൽ 4 പേർക്കെതിരെ വധശ്രമത്തിന് കേസ്. കോർപ്പറേഷൻ സീനിയർ ക്ലാർക്ക് ഒ.വി. ജയരാജ് ഉൾപ്പെടെ 4 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നഗരസഭാ സെക്രട്ടറി ബാബു അബ്ദുൾ ഖാദറിന്‍റെ പരാതിയിലാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് ഭാരവാഹി ജെറി ജെസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മപുരം വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പൊലീസ് മർദിച്ചതിലും പ്രതിഷേധിച്ചാണ് കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചത്. ഉപരോധത്തിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സുഭാഷ് പാർക്കിന് സമീപം കോർപ്പറേഷൻ സെക്രട്ടറി ഉൾപ്പെടെ 4 ജീവനക്കാരെയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്. ഉച്ചയ്ക്ക് കോർപ്പറേഷൻ ഓഫീസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മർദ്ദനമേറ്റത്.
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ്. സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ലൈംഗിക പീഡന പരാതിയുമായി രാഹുലിനെ സമീപിച്ച സ്ത്രീകളുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറിൽ വെച്ച് “സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി താൻ കേട്ടിട്ടുണ്ടെന്ന്” അദ്ദേഹം പറഞ്ഞിരുന്നു. ഈ ഇരകളുടെ വിശദാംശങ്ങൾ നൽകാൻ പോലീസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർക്ക് സുരക്ഷ നൽകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഡൽഹി പോലീസിന്‍റെ നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. നിയമപ്രകാരം നോട്ടീസിന് യഥാസമയം മറുപടി നൽകുമെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ ഡൽഹി തുഗ്ലക്ക് ലെയ്നിലെ വസതിക്ക് പുറത്ത് പോലീസ് ഉദ്യോഗസ്ഥർ നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്.
ലണ്ടൻ: ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസ് വികസിപ്പിച്ചെടുത്ത വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക് ബ്രിട്ടീഷ് സർക്കാർ അധീനതയിലുള്ള ഫോണുകളിൽ ഉപയോഗിക്കുന്നതിൽ നിന്ന് നിരോധിക്കും. യുകെ പാർലമെന്‍റിലെ കാബിനറ്റ് ഓഫീസ് മന്ത്രി ഒലിവർ ഡൗഡനാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ കാരണങ്ങളാണ് നിരോധനത്തിന് പിന്നിൽ. നേരത്തെ ഇന്ത്യ, യൂറോപ്യൻ യൂണിയൻ, കാനഡ, യുഎസ് എന്നിവർ ടിക് ടോക് നിരോധിച്ചിരുന്നു. ചൈനീസ് സർക്കാരുമായി ഡാറ്റ പങ്കിടുന്നില്ലെന്നാണ് ടിക് ടോക് പറയുന്നത്. അതേസമയം, ടിക് ടോക്കിനെതിരെ യുഎസ് വ്യാജ കഥകൾ കെട്ടിച്ചമയ്ക്കുകയാണെന്ന് ചൈന ആരോപിച്ചു. ടിക് ടോക് ഓഹരികൾ വിൽക്കാൻ ബൈഡൻ ഭരണകൂടം ഉടമകൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ചൈനയുടെ പ്രതികരണം.
കോയമ്പത്തൂർ: കത്തിയും സിഗരറ്റും ഉപയോഗിച്ചുള്ള റീല്‍സ് പോസ്റ്റ് ചെയ്ത ഗുണ്ടാ സംഘത്തിലുണ്ടായിരുന്ന പെൺകുട്ടിയെ അറസ്റ്റ് ചെയ്തു. നഴ്സിംഗ് വിദ്യാർത്ഥിനി തമന്ന എന്നറിയപ്പെടുന്ന വിനോദിനിയെയാണ് (23) വിരുദുനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സേലത്തെ സംഗഗിരിയിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിരുദുനഗർ സ്വദേശിയായ വിനോദിനി ‘ഫ്രണ്ട്സ് കോൾ മി തമന്ന’ എന്ന തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മാരകായുധങ്ങള്‍ പ്രദർശിപ്പിച്ചുകൊണ്ടുള്ള റീൽസ് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റാ പേജ് പ്രഗ ബ്രദേഴ്സിലും പെൺകുട്ടി സജീവമാണ്. കഞ്ചാവ് കേസിൽ 2021ൽ വിനോദിനിയെ പീളമേട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഴ്ചയിലൊരിക്കൽ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചെങ്കിലും യുവതി ഒളിവിൽ പോയി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയെ സമീപിച്ചതിനെ തുടർന്ന് പെൺകുട്ടിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ മാസം കോയമ്പത്തൂർ കോടതിക്ക് സമീപം ഗോകുൽ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്…
തിരുവനന്തപുരം: ആശുപത്രി ആക്രമണങ്ങൾക്കെതിരെ ആരോഗ്യമേഖലയെ സ്തംഭിപ്പിച്ചുള്ള ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഇന്ന് വൈകിട്ട് ആറ് മണി വരെ ഒപികൾ പ്രവർത്തിക്കില്ല. ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബ്രഹ്മപുരത്തെ ക്ലിനിക്കുകളും ഒഴിവാക്കി. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാണ് പ്രധാന ആവശ്യം. ആശുപത്രി സംരക്ഷണ നിയമം കർശനമാക്കണമെന്നും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. കെജിഎംഒഎ, കെജിഎംസിടിഎ, പിജി അസോസിയേഷൻ തുടങ്ങിയ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
