- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂ ഡൽഹി: സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി നിലനിൽക്കും. സഭയുടെ ഭൂമിയിടപാടിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് ജോഷി വർഗീസ് ആണ് ഹർജി നൽകിയത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ 24 പ്രതികളാണ് കേസിലുള്ളത്. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാടുകൾ നടത്തിയെന്നാണ് ഇ.ഡി കേസ്. നികുതി വെട്ടിപ്പ് നടത്തിയതിന് ആദായനികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി രൂപ പിഴ ചുമത്തിയിരുന്നു.
തിരുവനന്തപുരം: ഭരണപക്ഷ എം.എൽ.എമാരുടെ ആക്രമണത്തിൽ കൈ ഒടിഞ്ഞ കെ.കെ രമയുടെ പരാതിയിൽ നടപടിയെടുക്കാതെ പൊലീസ്. പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞിട്ടും തുടർനടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർദേശം നൽകിയിട്ടില്ല. കൈയ്ക്ക് പൊട്ടലുള്ളതിനാല്‍ ഭരണകക്ഷി എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പൊലീസിന്‍റെ നീക്കമെന്ന് ആരോപണമുയർന്നിരുന്നു. അതേസമയം, പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കള്ളക്കേസ് എടുത്തെന്നാരോപിച്ച് പ്രതിഷേധം ഉയർന്നതോടെ നിയമസഭ ഇന്നും സ്തംഭിച്ചു. സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കറുടെ ചേംബറിന് മുന്നിൽ പ്രതിഷേധിച്ച 12 എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വാച്ച് ആൻഡ് വാര്‍ഡിനെ ആക്രമിച്ചുവെന്നാണ് പൊലീസ് കേസ്. അതേസമയം, സഭാ ടിവിയുടെ സംപ്രേക്ഷണം ഏകപക്ഷീയമാണെന്ന പ്രതിപക്ഷത്തിന്‍റെ വിമർശനത്തിനിടെ മേൽനോട്ടം വഹിക്കാൻ എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കാൻ തീരുമാനമായി. നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായി ഒമ്പതംഗ ബോർഡ് രൂപീകരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വില. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ വിപണി വില 43,000 രൂപ കടന്നു. 43,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്നലെ 50 രൂപ കൂടിയിരുന്നു. 5,380 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 4,455 രൂപയാണ് വിപണി വില. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു ഗ്രാം വെള്ളിയ്ക്ക് ഒരു രൂപ വർദ്ധിച്ച് 73 രൂപയിലെത്തിയിരുന്നു. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.
മുംബൈ: ഓസ്ട്രേലിയയുടെ ആഷ്ലി ഗാർഡ്നറുടെ ഓൾറൗണ്ട് പ്രകടനത്തിന്‍റെ മികവിൽ ഗുജറാത്ത് ജയന്‍റ്സ് ഡൽഹി ക്യാപിറ്റൽസിനെ 11 റൺസിന് പരാജയപ്പെടുത്തി. വനിതാ പ്രീമിയർ ലീഗിൽ ആദ്യം ബാറ്റ് ചെയ്ത് 147 റൺസ് മാത്രം നേടിയ ഗുജറാത്ത് മികച്ച ബോളിങ്ങിലൂടെ ഡൽഹിയെ 136 റൺസിന് ഓൾ ഔട്ടാക്കി. 33 പന്തിൽ നിന്ന് പുറത്താകാതെ 51 റൺസ് നേടിയ ഗാർഡ്നർ ബൗളിംഗിൽ രണ്ട് വിക്കറ്റ് നേടി പ്ലെയർ ഓഫ് ദ് മാച്ചുമായി. ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. ഗാർഡ്നറും ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവർട്ടും (45 പന്തിൽ 57) അർധസെഞ്ച്വറി നേടി. മൂന്നാം വിക്കറ്റിൽ വോൾവാർഡും ഗാർഡ്നറും ചേർന്ന് നേടിയ 81 റൺസ് കൂട്ടുകെട്ടായിരുന്നു ഇന്നിങ്സിന്‍റെ നട്ടെല്ല്.
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സ്വതന്ത്ര സമിതി അടിയന്തര സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ച് സംസ്ഥാനം. ഇത് സംബന്ധിച്ച് സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പരിശോധനയ്ക്ക് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം സ്വദേശി ജോ ജോസഫ് കഴിഞ്ഞ നവംബറിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം. പുതിയ ഡാം സേഫ്റ്റി ആക്ട് നടപ്പാക്കുന്നതുവരെ മേൽനോട്ട സമിതിക്ക് പൂർണ അധികാരം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നിലനിൽക്കെ, സമിതി രണ്ട് തവണ യോഗം ചേർന്നു. കഴിഞ്ഞ വർഷം ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ നടന്ന യോഗങ്ങളിൽ സുരക്ഷാ പരിശോധന നടത്തണമെന്ന നിർദേശമുണ്ടായെന്നു വ്യക്തമാക്കുന്നതാണ് സംസ്ഥാന ജലസേചന വകുപ്പിന്‍റെ സത്യവാങ്മൂലം.
കുവൈറ്റ് സിറ്റി : കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ടിക്കറ്റുകൾ അടുത്ത ആഴ്ച മുതൽ പേപ്പർ സ്ലിപ്പിന് പകരം ടെക്സ്റ്റ് മെസേജ് ആയി അയയ്ക്കും. അടുത്ത ആഴ്ച മുതൽ പേപ്പർ അധിഷ്ഠിത ലംഘനം നൽകുന്നത് ക്രമേണ നിർത്തുമെന്നും എല്ലാ നിയമലംഘനങ്ങളും മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഇലക്ട്രോണിക്സ് വഴി ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ അയയ്ക്കുമെന്നും ബോധവൽക്കരണ വകുപ്പ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് ഓഫീസർ മേജർ അബ്ദുല്ല അബു അൽ ഹസൻ പറഞ്ഞു. ജോലിസ്ഥലത്ത് ട്രാഫിക് പോലീസുകാർ ഉപയോഗിക്കുന്ന വയർലെസ് ഉപകരണം വഴിയാണ് പിഴ ഈടാക്കുക. മൊബൈൽ വഴിയുള്ള സന്ദേശം വഴി നിയമലംഘനം നടത്തുന്ന വ്യക്തിക്ക് പിഴ ലഭിക്കും. വകുപ്പിന്‍റെ കടലാസ് രഹിത ഓഫീസ് സംരംഭത്തിന്‍റെ ഭാഗമാണിത്.
മലപ്പുറം: മലപ്പുറം വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വട്ടപ്പാറ വളവിൽ ലോറി നിയന്ത്രണം വിട്ട് ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. മൂന്ന് തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ വാഹനത്തിനുള്ളിൽ കുടുങ്ങിയിരുന്നു. നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവരെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പതിവായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് വട്ടപ്പാറ. ഈ മാസം നടക്കുന്ന നാലാമത്തെ അപകടമാണിത്.
തിരുവനന്തപുരം: നിയമസഭയിലെ സ്പീക്കറുടെ ചേംബറിന് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ വിഷയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ഉന്നയിച്ചു. സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വാദി പ്രതിയായ സ്ഥിതിയെന്നും സതീശൻ ആരോപിച്ചു. അതേസമയം ചോദ്യോത്തരവേളക്കിടെ പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫ് ചെയ്തു. ഇതിനെ തുടർന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ എഴുന്നേറ്റ് ബഹളമുണ്ടാക്കി. എന്തിനാണ് പണ്ട് കേസെടുത്തതെന്ന് ശിവൻകുട്ടിക്ക് അറിയാമല്ലോയെന്ന് സതീശൻ ചോദിച്ചു. പ്രതിപക്ഷ നിലപാട് നിരാശാജനകമാണെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. തുടർന്ന് ചോദ്യോത്തരവേള താൽക്കാലികമായി നിർത്തിവച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ന് 9 മിനിറ്റ് മാത്രമാണ് സഭ സമ്മേളിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ ഇന്നും സഭാ ടിവി സംപ്രേഷണം ചെയ്തില്ല.
മുംബൈ: തുടർച്ചയായ നാലാം തവണയും ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യ ഇറങ്ങും. മറുവശത്ത്, ടെസ്റ്റ് പരമ്പരയിലെ ക്ഷീണം മറക്കാൻ ഓസ്ട്രേലിയയ്ക്ക് ഏകദിന പരമ്പരയിൽ ജയം ആവശ്യമാണ്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ശേഷമുള്ള ടെസ്റ്റ് പരമ്പരയിലെ തിരിച്ചുവരവ് ഓസ്ട്രേലിയൻ ടീമിന് അൽപ്പം ആത്മവിശ്വാസം നൽകുന്നുണ്ട്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ഇരു ടീമുകൾക്കും പരമ്പര. രോഹിത് ശർമയുടെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് ആദ്യ ഏകദിനത്തിൽ ടീമിനെ നയിക്കുക. ഏകദിന ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക്കിന്‍റെ അരങ്ങേറ്റത്തിന് വാങ്കഡെ സാക്ഷ്യം വഹിക്കും. നേരത്തെ 11 ടി20 മത്സരങ്ങളിൽ ഹാർദിക് പാണ്ഡ്യ ടീമിനെ നയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സഭാ ടിവിക്കായി എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കും. നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായി ഒമ്പതംഗ ബോർഡാണ് രൂപീകരിക്കുന്നത്. സഭാ ടിവിയുടെ പരിപാടികളുടെ ചിത്രീകരണത്തിന് മേൽനോട്ടം വഹിക്കാനാണ് സമിതി. സഭാ ടിവി പ്രോഗ്രാമുകളുടെ ഷൂട്ടിംഗ് നഷ്ടം നേരിടുന്നതിനാൽ നേരത്തെ നിർത്തിവച്ചിരുന്നു. അതേസമയം സഭാ ടിവിയുടെ സംപ്രേക്ഷണം ഏകപക്ഷീയമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.എൽ.എമാർ സഭാ ടിവിയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് രാജിവയ്ക്കാൻ ഇന്നലെ തീരുമാനിച്ചിരുന്നു. റോജി എം ജോൺ, എം വിൻസെന്‍റ്, മോൻസ് ജോസഫ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് രാജിവയ്ക്കുന്നത്. പ്രതിപക്ഷനേതാവ് സംസാരിക്കുന്ന ദൃശ്യങ്ങൾ പോലും സംപ്രേഷണം ചെയ്യുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു.
