- ‘വാജ്പേയ്യുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കണം’; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്
- കേരളത്തില്‍ നിന്നുള്ള വിമാനക്കമ്പനി അല്‍ഹിന്ദ് എയറിന് കേന്ദ്രാനുമതി; ആകാശത്ത് ഇനി പുത്തന്‍ ചിറകുകള്
- പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു
- കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്
- പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്
- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
- പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു.
Author: News Desk
ബെംഗളൂരു: ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ പരാതിയിൽ വിജേഷ് പിള്ള കർണാടക പൊലീസിന് മുന്നിൽ ഹാജരായി. ബംഗളൂരുവിലെ കെ.ആർ.പുരം പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ഹാജരായത്. ഭീഷണിപ്പെടുത്തൽ കുറ്റം കൈകാര്യം ചെയ്യുന്ന ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 506 പ്രകാരമാണ് വിജേഷിനെതിരെ കേസെടുത്തിരിക്കുന്നത്. വിജേഷ് ഒളിവിലാണെന്നും സ്റ്റേഷനിൽ ഹാജരാകാൻ വാട്സാപ്പ് വഴി നോട്ടീസ് അയച്ചെങ്കിലും സ്വീകരിച്ചില്ലെന്നും കർണാടക പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സ്റ്റേഷനിൽ നേരിട്ട് ഹാജരാകുമെന്ന് കഴിഞ്ഞ ദിവസം വിജേഷ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാൾ മുഖേന വൈറ്റ്ഫീൽഡിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. കേരളം വിട്ടില്ലെങ്കിൽ വിട്ടുവീഴ്ചയില്ലെന്നും ജീവന് അപായമുണ്ടാകുമെന്നും പറയാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതായി വിജയ് പിള്ള പറഞ്ഞെന്നും സ്വപ്ന ആരോപിച്ചിരുന്നു.
തിരുവനന്തപുരം: അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ലോ കോളേജ് അധ്യാപകർക്ക് നേരെ ആക്രമണം. എസ്.എഫ്.ഐ പ്രവർത്തകർ തന്നെ ആക്രമിച്ചെന്ന് അധ്യാപിക വി.കെ സഞ്ജു പറഞ്ഞു. പുറത്തുനിന്നുള്ളവരും എത്തി. 10 മണിക്കൂറോളം മുറിയിൽ പൂട്ടിയിട്ടു. മുറിയിലെ ഫാനും ലൈറ്റും ഓഫാക്കി. പുറത്തേക്ക് വരുന്നതിൽ നിന്ന് തടഞ്ഞു. കൈയ്ക്കും കഴുത്തിനും പരുക്കേറ്റെന്നും സഞ്ജു പറഞ്ഞു. അതേസമയം ലോ കോളേജിലെ എസ്.എഫ്.ഐ അക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് നോക്കിനിൽക്കെ കെ.എസ്.യുവിന്‍റെ കൊടിമരം പിഴുത് തീയിടുകയായിരുന്നു. ഉത്തരവാദികളായ 24 എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തതിന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അർദ്ധരാത്രി വരെ ഒമ്പത് മണിക്കൂറാണ് അധ്യാപകരെ പൂട്ടിയിട്ടത്.
കെടിയു സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്പെന്‍ഡ് ചെയ്ത ഗവർണറുടെ നടപടി റദ്ദാക്കി ഹൈക്കോടതി
കൊച്ചി: സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിന്‍റെ തീരുമാനങ്ങൾ റദ്ദാക്കിയ ഗവർണർക്ക് തിരിച്ചടി. ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റിന് വേണ്ടി ഐ ബി സതീഷ് എം.എൽ.എ നൽകിയ ഹർജി ജസ്റ്റിസ് സതീഷ് നൈനാൻ അനുവദിച്ചു. സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാനുള്ള ഉപസമിതി റദ്ദാക്കിയതടക്കമുള്ള നടപടികളെ ചോദ്യം ചെയ്തായിരുന്നു ഹർജി. ഇടക്കാല വി.സിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റിന്‍റെയും ബോർഡ് ഓഫ് ഗവർണേഴ്സിന്‍റെയും തീരുമാനങ്ങൾ ഗവർണർ റദ്ദാക്കിയത്. ഗവർണറുടെ ഉത്തരവ് നിയമപരമല്ലെന്നും തീരുമാനമെടുത്ത സമിതികളുടെ വാദം കേൾക്കാതെയുള്ള നടപടി സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കണ്ണൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും ബെംഗളൂരുവിലെ ആക്ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകി സി.പി.എം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനും എം.വി.ഗോവിന്ദനും എതിരെ അപവാദ പ്രചാരണം നടത്തുന്നതിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി. മുഖ്യമന്ത്രിയേയും കുടുംബത്തെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് പരാതി. ചില നിയമവിരുദ്ധ നേട്ടങ്ങൾക്കായി ചില സാമൂഹ്യവിരുദ്ധരുടെ പിന്തുണയോടെ നടക്കുന്ന വലിയ ഗൂഢാലോചനയുടെ ഭാഗമാണിത്. മുഖ്യമന്ത്രിയെയും ഭരണപക്ഷ നേതാവിനെയും മോശമായി ചിത്രീകരിക്കുന്നതിലൂടെ ജനങ്ങളുടെ മനസ്സിൽ ഭയം ജനിപ്പിക്കുകയും ഇത്തരം ആരോപണങ്ങളിലൂടെ സർക്കാരിനെതിരെ കലാപത്തിന് പ്രതിപക്ഷത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരെ നിരന്തരം വ്യാജപ്രചാരണങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിക്കുന്ന വ്യക്തിയാണ് സ്വപ്ന. ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വപ്ന പലതവണ ഉന്നയിച്ച ഇത്തരം ആരോപണങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയത്…
മുഖ്യമന്ത്രിയുടെ ഔദാര്യത്തിനായി കാത്ത് നില്‍ക്കുന്നവരല്ല കേരളത്തിലെ പ്രതിപക്ഷം: വി ഡി സതീശൻ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന സംഭവങ്ങളിൽ വാദി പ്രതിയായ സ്ഥതിയാണുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കലാപം നടത്തിയെന്നതുള്‍പ്പെടെ ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം മർദ്ദനമേറ്റ എം.എൽ.എമാരുടെ പരാതിയിൽ ഭരണപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കെ.കെ രമ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. ഇന്നലെ പുലർച്ചെ 1.30നും 2.30നും പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കള്ളക്കേസുകൾ ചുമത്തിയതിന് പിന്നാലെ രാവിലെ എട്ടിന് സർവകക്ഷിയോഗം വിളിച്ചതിലെ കാപട്യം എല്ലാവർക്കും മനസ്സിലായി. പ്രശ്നങ്ങൾ പരിഹരിക്കാനല്ല സർവകക്ഷി യോഗം വിളിച്ചത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുന്ന ചട്ടം 50ൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര പ്രമേയത്തിന് അംഗീകാരം തേടുകയും അതിനെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്യുന്നത് മാറിമാറി വരുന്ന പ്രതിപക്ഷ പാർട്ടികളുടെ അവകാശമാണ്. ചട്ടം 50 നോട്ടീസ് പ്രതിപക്ഷത്തിന് മാത്രം കിട്ടുന്ന അവസരമല്ല. കേരളത്തിലെ പല…
ഉത്തരാഖണ്ഡ്: നമ്മിൽ പലരും ദശരഥ് മാഞ്ചിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ബീഹാറിലെ ഗയയ്ക്കടുത്തുള്ള ഗെഹ്വാർ ഗ്രാമത്തിലെ ഒരു സാധാരണ തൊഴിലാളിയായിരുന്നു അദ്ദേഹം. ‘മൗണ്ടൻ മാൻ’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരു വലിയ മല തുരന്ന് മുപ്പതടി വീതിയും 360 അടി നീളവുമുള്ള ഒരു റോഡ് നിർമ്മിച്ചതാണ് ഇതിന് കാരണം. 22 വർഷം കൊണ്ടാണ് ഉളിയും ചുറ്റികയും ഉപയോഗിച്ച് മാഞ്ചി റോഡ് നിർമ്മിച്ചത്. വാസിർഗഞ്ചിൽ നിന്ന് ഗയയിലെ ആട്രി ബ്ലോക്കിലേക്കുള്ള ദൂരം 50 കിലോമീറ്ററിൽ നിന്ന് 10 കിലോമീറ്ററായി കുറയ്ക്കാൻ ഈ റൂട്ട് കാരണമായി. അതുപോലെ, ഉത്തരാഖണ്ഡിലെ ഒരാളും സ്വന്തമായി റോഡ് നിർമിച്ച് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. പ്രകാശ് ഗോസ്വാമി എന്നയാളാണ് തന്‍റെ ഗ്രാമത്തെ പ്രധാന റോഡുമായി ബന്ധിപ്പിക്കാൻ അത്തരമൊരു റോഡ് നിർമ്മിച്ചത്. 500 മീറ്റർ റോഡ് നിർമ്മിക്കാൻ ഗോസ്വാമി ഒമ്പത് മാസമെടുത്തു. മുംബൈയിൽ വീട്ടുജോലിക്കാരനായ ഗോസ്വാമി കഴിഞ്ഞ വർഷം ബാഗേശ്വറിലെ ഗരുഡ് പ്രദേശത്തെ ഗ്വാർ ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗോസ്വാമിയും ഭാര്യയും ചേർന്ന് കൂലിപ്പണി…
രാജ്യത്തുടനീളം ധാരാളം ആരാധകരുള്ള താരമാണ് ‘ബാഹുബലി’യിലൂടെ പ്രശസ്തി നേടിയ റാണ ദഗ്ഗുബാട്ടി. ‘വിരാട പർവം’ എന്ന ചിത്രത്തിലും അടുത്തിടെ നായകനായി അഭിനയിച്ചിരുന്നു. തന്‍റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ തന്‍റെ കണ്ണും വൃക്കയും മാറ്റിവച്ചതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റാണ ദഗ്ഗുബാട്ടി. ശാരീരിക പ്രശ്നങ്ങളുടെ കാര്യം വരുമ്പോൾ പലരും തകർന്ന് പോവുന്നു. അവ പരിഹരിച്ചാലും ബുദ്ധിമുട്ടുകൾ നിലനിൽക്കും. എന്‍റെ കണ്ണും വൃക്കയും മാറ്റിവച്ചു. മുന്നോട്ട് പോയേ മതിയാകൂ എന്ന് റാണ പറഞ്ഞു. റാണ ദഗ്ഗുബാട്ടിയെ കേന്ദ്രകഥാപാത്രമാക്കി ‘റാണ നായിഡു’ എന്ന പുതിയ സീരീസ് അടുത്തിടെയാണ് ആരംഭിച്ചത്. ‘റാണ നായിഡു’ സീരീസിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഒരു അഭിമുഖത്തിനിടെയാണ് ദഗ്ഗുബാട്ടി തന്‍റെ ശാരീരിക അവസ്ഥയെക്കുറിച്ച് മനസ് തുറന്നത്. ഒരാളുടെ കണ്ണ് ദാനമായി ലഭിക്കുകയായിരുന്നു. കണ്ണ് മാറ്റിവെച്ചെങ്കിലും കാഴ്‍ച ശക്തി തിരിച്ചുകിട്ടിയില്ല. ഇടതുകണ്ണ് അടച്ചാൽ ഒന്നും കാണാൻ കഴിയില്ല. ശാരീരിക വെല്ലുവിളിയുണ്ടെങ്കിലും തളരരുതെന്നും റാണ ദഗ്ഗുബാട്ടി പറഞ്ഞു.
കരളിനെ കാക്കാൻ സ്പെഷ്യൽ ഡയറ്റ്; ആരോഗ്യമുള്ള കരളിന് ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തെല്ലാം
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. മാലിന്യങ്ങൾ, വിഷവസ്തുക്കൾ എന്നിവയെ നീക്കം ചെയ്ത് ദഹനത്തെയും മറ്റും സുഗമമാക്കുന്ന കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷ്യപദാർത്ഥങ്ങൾ ഏതെല്ലാമാണെന്ന് പങ്കുവെക്കുകയാണ് ആരോഗ്യവിദഗ്ധർ. മികച്ചൊരു ആന്റിഓക്സിഡന്റായ ബീറ്റ്റൂട്ട് ആണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. നൈട്രേറ്റുകളാൽ സമ്പന്നമായ ഇവ കരളിന് സംരക്ഷണ കവചം ഒരുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ധാരാളമായി സൾഫർ അടങ്ങിയ ബ്രോക്കോളി വിഷവസ്തുക്കളെ പുറന്തള്ളാൻ കരളിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പോഷകാഹാര വിദഗ്ധർ എടുത്തു പറയുന്നു. ഫൈബർ, ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ ബെറി പഴങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം. സ്ട്രോബെറി, ബ്ലാക്ക് ബെറി, റാസ്ബെറി, തുടങ്ങിയവക്ക് അമിത വിശപ്പിനെ നിയന്ത്രിക്കാനും കഴിവുണ്ട്. നാരുകൾ വേണ്ടുവോളം ഉള്ള ആപ്പിൾ, പോളിഫെനോൾസ് എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയ മുന്തിരി, വാൾനട്സ്, അണ്ടിപരിപ്പ്, ബദാം എന്നിവയും കരളിന്റെ ആരോഗ്യത്തിന് ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇവക്കെല്ലാം പുറമേ മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിച്ച് ചിട്ടയായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് പലയിടത്തും താപനില ഗണ്യമായി കുറഞ്ഞു. അതേസമയം, കൊച്ചിയിൽ ആസിഡ് മഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനൽ മഴവെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ചയുണ്ടായതായി ആക്ഷേപമുണ്ട്. ആസിഡിന്‍റെ സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യ മഴയുടെ സാമ്പിൾ ശേഖരിച്ചില്ല. പ്രോട്ടോക്കോൾ അനുസരിച്ച് സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ വിശദീകരണം. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴയെ ഭയപ്പെടേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് മഴവെള്ളം മറ്റ് ജലസ്രോതസ്സുകളിലേക്ക് ഒഴുകാൻ സാദ്ധ്യതയുണ്ടെന്നും അതിനെ ഭയക്കേണ്ടതുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ പറഞ്ഞിരുന്നു. തീപിടിത്തം അന്തരീക്ഷത്തിൽ മാരകമായ രാസവസ്തുക്കൾക്ക് കാരണമാകുമെന്നും ആദ്യത്തെ മഴ…
കൊച്ചി: ‘പ്രണവായു നമ്മുടെ ജന്മാവകാശം’ എന്ന മുദ്രാവാക്യവുമായി ബ്രഹ്മപുരത്ത് നിന്ന് കോർപ്പറേഷൻ ഓഫീസിലേക്ക് ബി.ജെ.പി സംഘടിപ്പിച്ച ബഹുജന മാർച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്രഹ്മപുരം വിഷയത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരം വിഷയത്തിൽ ഡോക്ടർമാരുടെ വിദഗ്ധരെ അയക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും സംസ്ഥാന സർക്കാർ പ്രതികരിച്ചില്ല. ബ്രഹ്മപുരത്തെ കള്ളക്കളികൾ വെളിച്ചത്തുവരണമെന്നും കൊച്ചിയിലെ മനുഷ്യർ ഗിനിപ്പന്നികളല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരം പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൊച്ചി കോർപ്പറേഷൻ ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ശുചിത്വ മിഷന്‍റെ മാതൃകാ വിഭാഗമായി തിരഞ്ഞെടുത്ത രവിപുരം ഡിവിഷനിൽ താമസിക്കുന്നവർക്ക് 2000 രൂപ വിലവരുന്ന ബയോ ബിന്നുകൾ സൗജന്യമായി നൽകുന്ന പരിപാടി കൊച്ചി മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
