Author: News Desk

തിരുവനന്തപുരം: സഭാ ടിവിയിൽ പ്രതിഷേധങ്ങൾ സെൻസർ ചെയ്ത നടപടിയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയ്ക്കകത്തെ പ്രതിപക്ഷത്തിന്‍റെ ദൃശ്യങ്ങൾ കാണിക്കാൻ തയ്യാറായില്ലെങ്കിൽ സമാന്തര ഇടപെടലുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് വി ഡി സതീശൻ മുന്നറിയിപ്പ് നൽകി. സഭാ ടിവി ഉന്നതാധികാര സമിതിയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ രാജിവച്ച വാർത്തയെ തുടർന്ന് സഭാ ടിവി എഡിറ്റോറിയൽ ബോർഡ് പുതിയ അംഗങ്ങളെ പുനഃസംഘടിപ്പിച്ചു. സഭാനടപടികളുടെ തത്സമയ സംപ്രേക്ഷണത്തിൽ പ്രതിപക്ഷ ദൃശ്യങ്ങൾ സെൻസർ ചെയ്ത സഭാ ടിവി നടപടിയുമായി ബന്ധപ്പെട്ട് സതീശൻ രണ്ട് തവണ സ്പീക്കർക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. ഫലമുണ്ടായില്ലെന്ന് മാത്രമല്ല, പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോഴും മന്ത്രിമാരുടെ മുഖമാണ് കാണിച്ചിരുന്നത്. നാല് യു.ഡി.എഫ് എം.എൽ.എമാർ സഭാ ടി.വിയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കാനൊരുങ്ങുന്നത്. നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായിയാണ് സഭാ ടിവിക്ക് പുതിയ എഡിറ്റോറിയൽ ബോർഡ് വരുന്നത്. കെ കുഞ്ഞുകൃഷ്ണൻ, ടി ടി പ്രഭാകരൻ, തനൂജ ഭട്ടതിരി, ബിന്ദു ഗണേഷ്…

Read More

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ജനഗണമന. 2022 ഏപ്രിലിൽ റിലീസ് ചെയ്ത ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ കരസ്ഥമാക്കിയിരുന്നു. ബോക്സോഫീസിലും ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്പോഴും ചിത്രം പുതിയ നേട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. ബെംഗളുരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചിത്രം സെലക്ഷനായെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജനഗണമനയെ കൂടാതെ ആദിവാസി, പല്ലൊട്ടി 90സ് കിഡ്സ്, സൌദി വെള്ളക്ക എന്നിവയും ചലച്ചിത്രമേളയുടെ ഇന്ത്യൻ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത ലീഗൽ ത്രില്ലർ ചിത്രമാണ് ജനഗണമന. ആദ്യ ദിനം മുതൽ തന്നെ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളിൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസ് ചെയ്യുകയും മറ്റ് ഭാഷകളിലെ പ്രേക്ഷകരുടെ…

Read More

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് ആർ സുഗതൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ സെക്രട്ടേറിയറ്റിന് പകരം നിയമസഭാ മന്ദിരം പൊളിച്ച് അവിടെ ചൊറിയണം നടണമെന്ന് പറയുമായിരുന്നുവെന്ന് കെ സുധാകരൻ. സെക്രട്ടേറിയറ്റിനെക്കുറിച്ചാണ് സുഗതൻ നേരത്തെ ഇക്കാര്യം പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ രണ്ടിടത്തും ഇത് ബാധകമാണ്. അധഃപതനത്തിന്‍റെ കൊടുമുടിയിലെത്തിയ കേരള നിയമസഭ ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കുകയും പ്രതിപക്ഷ അംഗങ്ങളെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന തീവ്രവാദികളുടെ താവളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ചട്ടം 50 പ്രകാരമുള്ള അടിയന്തര പ്രമേയം റദ്ദാക്കിയ മുഖ്യമന്ത്രി എന്നാണ് പിണറായി വിജയൻ അറിയപ്പെടാൻ പോകുന്നതെന്നും സുധാകരൻ പറഞ്ഞു. ജനങ്ങളുടെ പണം ഉപയോഗിച്ച് ലക്ഷങ്ങൾ മുടക്കി പ്രവർത്തിക്കുന്ന സഭാ ടിവി ഇപ്പോൾ പാർട്ടി ചാനൽ പോലെയാണ് പ്രവർത്തിക്കുന്നത്. ഭരണകക്ഷി അംഗങ്ങളുടെ മുഖം മാത്രം കാണിക്കുകയും അവരുടെ പ്രസംഗങ്ങൾ മാത്രം കേൾപ്പിക്കുകയും ചെയ്യുന്ന സഭാ ടിവി തികച്ചും പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നത്. ക്രൂര മർദ്ദനത്തിനിരയായ ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരവും ഭരണപക്ഷത്തെ രണ്ട് പേർക്കെതിരെ ജാമ്യം കിട്ടാവുന്ന…

Read More

കൊച്ചി: ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്സ് ലിമിറ്റഡ് അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്ര രാസവള വകുപ്പ് മന്ത്രിയാണ് പാർലമെന്‍റിൽ ഇക്കാര്യം അറിയിച്ചത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. എച്ച്ഐഎല്ലിലെ തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റില്ലെന്നും ഇവിടത്തെ തൊഴിലാളികളുടെ സ്വമേധയാ വിരമിക്കലിന് കേന്ദ്ര സർക്കാരിനോട് പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫാക്ടറിയിലെ ഡിഡിടി ഉത്പാദനം ക്രമേണ കുറച്ചിരുന്നു. ഉത്പാദനച്ചെലവ് കൂടിയതടക്കമുള്ള കാരണങ്ങളാണ് ഫാക്ടറി അടച്ചുപൂട്ടാൻ കാരണമെന്നാണ് വകുപ്പിന്‍റെ വിശദീകരണം.

Read More

കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെയാണ് ബ്രഹ്മപുരം അഴിമതിക്ക് പിന്നിലെ ഗൂഢാലോചന നടന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശത്തു വച്ച് ബ്രഹ്മപുരം കരാർ കമ്പനിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി. സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിനായി ലോകബാങ്ക് അനുവദിച്ച തുക എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ എല്ലാ മുനിസിപ്പാലിറ്റികളിലും ഭരണപക്ഷവും പ്രതിപക്ഷവും സഹകരിക്കുന്നുണ്ട്. ഈ കരാർ കമ്പനിയെ എല്ലായിടത്തും അടിച്ചേൽപ്പിക്കുന്നു. കോൺഗ്രസ് നേതാക്കൾ ഈ അഴിമതിയുടെ പങ്ക് പറ്റിയവരാണ്. മാലിന്യ സംസ്കരണത്തിന് വിദേശത്ത് നിന്ന് ലഭിച്ച സഹായത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മാലിന്യ നിർമാർജനത്തിന് ലോകബാങ്കും മറ്റ് ഏജൻസികളും കേന്ദ്ര സർക്കാരും എത്ര പണം നൽകിയെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നിയമസഭയിൽ നടക്കുന്നത്. ഷാഡോ ബോക്സിംഗാണ് നടക്കുന്നത്. വി ഡി സതീശന് ഈ പാപക്കറയിൽ നിന്ന് ഒഴിവാകാനാവില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Read More

ദില്ലി: ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. 500 കോടി രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകി. കേരളത്തിലെ ഭരണ നിർവ്വഹണത്തിലെ വീഴ്ചയാണിതെന്നും കോടതി വിമർശിച്ചു. ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസിലാണ് വിമർശനം. വാർത്തകളുടെ പശ്ചാത്തലത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ കേസെടുത്തത്. ജസ്റ്റിസ് എ കെ ഗോയൽ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിമർശനം.

Read More

ബ്രിട്ടൻ: വളർത്തുമൃഗങ്ങൾക്കായി സ്വന്തം ആരോഗ്യം പോലും മാറ്റി വയ്ക്കുന്ന ഒരു 46 കാരിയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. യുകെയിൽ നിന്നുള്ള ഈ സ്ത്രീയെപ്പോലെ തന്‍റെ പൂച്ചക്കുട്ടികളെ സ്നേഹിക്കുന്ന മറ്റാരും കാണില്ല. നോർത്ത് ലണ്ടനിലുള്ള യാസെം കപ്താൻ എന്ന 46 കാരിയാണ് സ്വന്തം ആരോഗ്യം പോലും മറന്ന് പൂച്ചകൾക്കായി ജീവിക്കുന്നത്. ആറ് പൂച്ചകളുണ്ട് ഇവർക്ക്. വളരെ ചെറുപ്പം മുതൽ തന്നോടൊപ്പമുള്ള പൂച്ചകളെ ഉപേക്ഷിക്കാൻ അവർ ആഗ്രഹിക്കാത്തതിനാൽ, പൂച്ചകളെ പോറ്റാൻ സ്വന്തം ഭക്ഷണത്തിനായുള്ള പണം പോലും ചെലവഴിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. രാജ്യത്ത് ജീവിതച്ചെലവ് വർദ്ധിച്ചതിനാലാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് കപ്തൻ പറയുന്നു. ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ബാക്കി സമയം പെപ്പെർ മിന്റ് ചായ കുടിക്കും. തൽഫലമായി, അവരുടെ ഭാരം ഇപ്പോൾ 89 കിലോയിൽ നിന്ന് 57 കിലോയായി കുറഞ്ഞു. തന്‍റെ സമ്പാദ്യത്തിന്‍റെ ഭൂരിഭാഗവും പൂച്ചകൾക്ക് പാൽ, ബിസ്കറ്റ്, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ വാങ്ങുന്നതിനും അവയെ പരിപാലിക്കുന്നതിനും അവർ…

Read More

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ സമവായ ചർച്ച നടന്നേക്കും. പാർലമെന്‍ററികാര്യ മന്ത്രി കെ രാധാകൃഷ്ണനാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്. സതീശനുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് തയ്യാറാണെങ്കിലും പ്രതിപക്ഷത്തിന്‍റെ ആവശ്യങ്ങളിൽ മാറ്റമില്ലെന്നും സതീശൻ വ്യക്തമാക്കി. അടിയന്തര പ്രമേയ നോട്ടീസ് അവതരണം, എം.എൽ.എമാർക്കെതിരായ കേസുകൾ പിൻവലിക്കുക, കെ.കെ രമ എം.എൽ.എയുടെ പരാതിയിൽ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറാവണമെന്ന് മന്ത്രി ആവശ്യപ്പെട്ടപ്പോൾ ചർച്ചയ്ക്ക് തയ്യാറാണെന്നും ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും സതീശൻ മറുപടി നൽകി. സ്പീക്കറുടെ ചേംബറിന് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതോടെ പ്രതിപക്ഷ പ്രതിഷേധവും ശക്തമായി. പാർട്ടി നേതാക്കളുടെ യോഗം വിളിച്ചെങ്കിലും സമവായമായില്ല. ഇതിനു പിന്നാലെയാണ് പാർലമെന്‍ററി കാര്യമന്ത്രി പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തിയത്.…

Read More

ദില്ലി: കോഴിക്കോട് വടകരയിൽ ശരിഅത്ത് നിയമത്തിന്‍റെ അടിസ്ഥാനത്തിൽ സ്വത്ത് വീതംവെപ്പിനെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി. വടകരയിൽ കുടുംബ സ്വത്ത് വിഭജിച്ചതിനെതിരെ മകൾ നൽകിയ ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്. വടകര സ്വദേശിയായ പിതാവിന് ഏഴ് ആൺമക്കളും അഞ്ച് പെൺമക്കളുമാണുള്ളത്. പരാതിക്കാരിയായ ബുഷറ അലി ഇപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്. എന്നാൽ സ്വത്ത് വിതരണത്തിൽ തുല്യാവകാശം നൽകിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. 1937 ലെ ശരിഅത്ത് നിയമത്തിലെ സെക്ഷൻ 2 പ്രകാരം സ്വത്ത് വിഭജനത്തിൽ ലിംഗസമത്വം ഇല്ലെന്ന് ബുഷറ അലി പറയുന്നു. ആൺ മക്കൾക്ക് സ്വത്തിലുള്ള അതേ അവകാശം കുടുംബത്തിലെ പെൺമക്കൾക്കും ലഭിക്കുന്നില്ലെന്ന് ബുഷറ അലിക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ ബിജോ മാത്യു ജോയിയും മനു കൃഷ്ണനും വാദിച്ചു. എന്നാൽ ഈ സ്വത്ത് ബുഷറയ്ക്ക് നൽകിയതായി പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകരായ പി എസ് സുൽഫിക്കർ അലി, കെ കെ സൈദാലവി എന്നിവർ സുപ്രീം കോടതിയെ അറിയിച്ചു.  എന്നാൽ പെൺമക്കൾക്ക് സ്വത്ത് നൽകാതെ…

Read More

ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ മഹാമാരിയായിരുന്നു കൊവിഡ്. കൊവിഡ് കാരണം രണ്ട് വർഷത്തോളം ആളുകൾ അക്ഷരാർത്ഥത്തിൽ വീടുകളിൽ ഒതുങ്ങി കഴിയുകയായിരുന്നു. നിരവധി പേർ മരണത്തിനിരയായി. കോവിഡിന്റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. കൊവിഡിന്‍റെ ഉത്ഭവം സംബന്ധിച്ച് ചൂടേറിയ വാദപ്രതിവാദങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. വവ്വാലുകളിൽ നിന്നാകാം കൊവിഡ് മനുഷ്യരിലേക്ക് പകർന്നതെന്നാണ് ഇതുവരെയുള്ള വിദഗ്ധരുടെ നിഗമനം. എന്നിരുന്നാലും, രോഗം പടർത്തിയ ജീവി വവ്വാലല്ല, മറിച്ച് റാക്കൂൺ നായയാകാനാണ് സാധ്യതയെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. ചൈനയിലെ വുഹാനിലെ സീഫുഡ് മാർക്കറ്റിൽ റാക്കൂൺ നായ്ക്കളുടെ ഇറച്ചി അനധികൃതമായി വിൽപ്പന നടത്തിയിരുന്നു. ഇവയിൽ നിന്നാകാം രോഗം മനുഷ്യരിലേക്ക് പടർന്നതെന്നാണ് നിഗമനം.

Read More