Author: News Desk

യുഎഇ: യുഎഇയിലെ തീരപ്രദേശങ്ങൾ ഭാഗികമായി മേഘാവൃതവും ചില സമയങ്ങളിൽ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി. പകൽ സമയത്ത് പൊടിക്കാറ്റ് വീശും. രാജ്യത്ത് താപനില 33 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസും ദുബായിൽ 30 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 20 ഡിഗ്രി സെൽഷ്യസ് വരെയും പർവതപ്രദേശങ്ങളിൽ 14 ഡിഗ്രി സെൽഷ്യസ് വരെയും താപനില കുറയും. ഇന്ന് താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. ചില ഉൾപ്രദേശങ്ങളിൽ രാത്രിയും ശനിയാഴ്ച പകലും ഈർപ്പമുള്ളതായിരിക്കും.

Read More

മനാമ: റമദാൻ മാസത്തിൽ ബഹ്റൈനിൽ സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ എന്നിവയുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാവിലെ 8 മണി മുതൽ ഓഫീസുകൾ പ്രവർത്തനം ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിക്ക് അവസാനിക്കുമെന്ന് ഉത്തരവിൽ പറയുന്നു. റംസാൻ നോമ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവിധ ഗൾഫ് രാജ്യങ്ങൾ പതിവുപോലെ പ്രവൃത്തി സമയം പുനഃക്രമീകരിച്ച് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ജീവനക്കാരുടെ മൊത്തം ജോലി സമയം അഞ്ച് മണിക്കൂറിൽ കൂടാൻ പാടില്ലെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകിട്ട് 3 വരെയായിരിക്കും.

Read More

ബെംഗളൂരു: അസമിൽ മദ്രസകളുടെ ആവശ്യമില്ലെന്നും അവയെല്ലാം വരും ദിവസങ്ങളിൽ അടച്ചുപൂട്ടുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇതുവരെ നൂറുകണക്കിന് മദ്രസകൾ അടച്ചുപൂട്ടിയിട്ടുണ്ടെന്നും മദ്രസകൾക്ക് പകരം കോളേജുകളും സർവകലാശാലകളും നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കർണാടകയിൽ നടന്ന ശിവചരിത റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കളുടെ പര്യടനത്തിന്‍റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശർമ്മ ബെംഗളൂരുവിലെത്തിയത്. കോൺഗ്രസുകാർ ബാബറി മസ്ജിദിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. രാമക്ഷേത്രത്തെ കുറിച്ചല്ല. കോൺഗ്രസുകാർ നവയുഗ മുഗളൻമാരാണ്. ജനങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കണം. കോൺഗ്രസിനെ രാജ്യത്ത് നിന്ന് വേരോടെ പിഴുതെറിയണം. രാജ്യം ഔറംഗസേബിനെപ്പോലുള്ള മുഗൾ ഭരണാധികാരികളുടെ കൈകളിലായിരുന്നുവെന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ ശിവാജി മഹാരാജ് ഔറംഗസേബിനേക്കാൾ പത്തിരട്ടി ശക്തനാണെന്ന് എന്തുകൊണ്ട് പറയുന്നില്ല. ഇതിലൂടെ ചരിത്രകാരൻമാരെ അപമാനിക്കുകയാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

Read More

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്‍റിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നിലവിൽ വെന്‍റിലേറ്ററിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസത്തേക്കാൾ മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം. ആരോഗ്യനില വഷളായതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്‍റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഹാസ്യനടനായും സ്വഭാവ നടനായും അദ്ദേഹം ശ്രദ്ധ നേടി. ഇന്നസെന്‍റിന്‍റെ അതുല്യമായ ശരീരഭാഷയും തൃശ്ശൂർ ശൈലിയിലുള്ള ഡയലോഗും അദ്ദേഹത്തിന്‍റെ മുഖമുദ്രയാണ്.

Read More

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്‍റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയം സഹായ ശൃംഖലകളിലൊന്നായി കുടുംബശ്രീ മാറിയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കുടുംബശ്രീയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. 1998 ൽ പ്രധാനമന്ത്രിയായിരിക്കെ കുടുംബശ്രീ ആരംഭിച്ച അടൽ ബിഹാരി വാജ്പേയിയുടെ കാഴ്ചപ്പാടും സംവേദനക്ഷമതയും കൃതജ്ഞതയോടെ ഓർക്കാനുള്ള അവസരമാണിതെന്നും രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വികസനത്തിനായി ആരംഭിച്ച ഉന്നതി എന്ന പരിപാടിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടയാണെന്നും ഈ സംരംഭത്തിന് എല്ലാ വിജയവും നേരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടനാ നിർമാണസഭയിൽ 15 വനിതാ അംഗങ്ങളുണ്ടായിരുന്നെന്നും അതിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരായിരുന്നെന്നും രാഷ്ട്രപതി പറഞ്ഞു. അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ആനി മസ്ക്രീൻ എന്നിവർ അവരുടെ കാലത്തിനും വളരെ മുമ്പേ യാത്ര ചെയ്തവരായിരുന്നു. ഭരണഘടനാ നിർമാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ദളിത് വനിതയായിരുന്നു ദാക്ഷായണി വേലായുധൻ. ഹൈക്കോടതി ജഡ്ജിയാകുന്ന ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജിയാണ് അന്ന ചാണ്ടി. സുപ്രീം കോടതിയിലെ…

Read More

സിയോള്‍: ഉത്തര കൊറിയയുടെ ഏറ്റവും ശക്തമായ ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം വീക്ഷിച്ച് കിം ജോങ് ഉന്നും മകളും. ഉത്തരകൊറിയ ഈ വർഷത്തെ രണ്ടാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വ്യാഴാഴ്ച പ്യോങ്യാങ്ങിൽ നടത്തിയിരുന്നു. ഔദ്യോഗിക മാധ്യമങ്ങളാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായാണ് രാജ്യത്തെ ഏറ്റവും ശക്തമായ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതെന്ന് വിദഗ്ധർ പറയുന്നു. മോൺസ്റ്റർ മിസൈൽ എന്നറിയപ്പെടുന്ന ഹ്വാസോങ് -17 ആണ് വ്യാഴാഴ്ച വിക്ഷേപിച്ചത്. വിക്ഷേപണ സമയത്ത് കിമ്മിന്‍റെ രണ്ടാമത്തെ മകൾ ജു ഏ ആണ് കിമ്മിനൊപ്പം ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൽ ഘടിപ്പിച്ച ക്യാമറയിലൂടെ പകർത്തിയ ഭൂമിയുടെ ചിത്രങ്ങളും ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു.

Read More

ചേർപ്പ് (തൃശൂർ): സ്വകാര്യ ബസ് ഡ്രൈവർ പഴുവിൽ കോട്ടം മമ്മസ്രായിലത്ത് സഹർ (32) ആൾക്കൂട്ട മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയവേയാണ് ഇവരെ പോലീസ് പിടികൂടിയത്. ചേർപ്പ് സ്വദേശികളായ കൊടക്കാട്ടിൽ അരുൺ, ചിറക്കൽ അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ നാളെ വൈകുന്നേരത്തോടെ തൃശൂരിൽ എത്തിക്കുമെന്നാണ് വിവരം. ഫെബ്രുവരി 18നാണ് ചിറക്കൽ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്ത് വച്ച് സഹറിനെ എട്ടംഗ സംഘം വളഞ്ഞിട്ട് മർദ്ദിച്ചത്. സുഹൃത്തിന്‍റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ സഹറിന്‍റെ വാരിയെല്ലുകൾ ഒടിഞ്ഞു. നട്ടെല്ലിനും പരിക്കുണ്ടായിരുന്നു. വൃക്കകളും അനുബന്ധ ആന്തരിക അവയവങ്ങളും തകരാറിലായി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഹർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം 7ന് മരണത്തിന് കീഴടങ്ങി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇവർ ഒളിവിൽ പോകാൻ കാരണം പോലീസിന്‍റെ അനാസ്ഥയാണെന്ന വിമർശനം ശക്തമായിരുന്നു. പെൺസുഹൃത്തിനെ കാണാനെത്തിയ…

Read More

മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടൈറ്റിൽ ലുക്കും ലൊക്കേഷനും ഒഴികെ, ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ചിത്രത്തിന്‍റെ ഭാഗമാകുന്ന താരങ്ങളിൽ പലരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ രണ്ട് യുവ അഭിനേതാക്കൾ കൂടി വേഷമിടുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. മലയാളി താരം മനോജ് മോസസും ബംഗാളി നടി കഥ നന്ദിയുമാണ് ചിത്രത്തിൽ മോഹൻലാലിനൊപ്പം എത്തുന്നത്. കഴിഞ്ഞ ദിവസം മനോജ് മോസസിന് ജൻമദിനാശംസകൾ നേർന്ന് വാലിബൻ ടീം ലൊക്കേഷനിൽ ലളിതമായ ആഘോഷം സംഘടിപ്പിച്ചിരുന്നു. മോഹൻലാലിന്‍റെയും ലിജോയുടെയും സാന്നിധ്യത്തിൽ കേക്ക് മുറിക്കുന്ന വീഡിയോ മനോജ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. നടിയും ഈ ഫ്രെയിമിൽ ഉണ്ട്. അതേസമയം ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിരവധി അഭിനേതാക്കളുടെ പേരുകൾ…

Read More

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചിയിലെ എൻ.ഐ.എ കോടതിയിലാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ ആകെ 59 പ്രതികളാണുള്ളത്. ഇതര മതസ്ഥർക്കെതിരെ ഗൂഢാലോചന നടന്നു. ജനങ്ങൾക്കിടയിൽ സാമുദായിക അസ്വാരസ്യം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകർക്കാൻ പ്രതികൾ ശ്രമിക്കുകയാണെന്നും ജനാധിപത്യത്തെ തകർക്കാനും ഇസ്ലാമിക ഭരണം കൊണ്ടുവരാനും ശ്രമിക്കുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. മുസ്ലിം യുവാക്കൾക്കിടയിൽ ആയുധ പരിശീലനം നടത്താനും പോപ്പുലർ ഫ്രണ്ട് ശ്രമിച്ചതായാണ് റിപ്പോർട്ട്. 2047 ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചിരുന്നത്. ഇതിനായി പണം സ്വരൂപിച്ചതായും എൻ.ഐ.എ പറയുന്നു. ഭീകരസംഘടനയായ ഐസിസിന്‍റെ പിന്തുണയോടെ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. തങ്ങളുടെ നീക്കങ്ങൾക്ക് തടസ്സം നിൽക്കുന്നവരെ ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാക്കൾ നിരോധിത സംഘടനയായ ഐസിസിനെ പിന്തുണച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് കരമന അഷ്റഫ് മൗലവിയാണ് കേസിലെ ഒന്നാം പ്രതി.…

Read More

തിരുവനന്തപുരം: കെ.ടി.യു വി.സി സിസ്സ തോമസിൻ്റെ കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിൻ്റെ തുടർനടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സിസ്സ തോമസ് നൽകിയ പരാതിയിലാണ് ഉത്തരവ്. നോട്ടീസിന് മറുപടി നൽകാൻ സിസ്സയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിന് നിർദേശം നൽകി. കേസ് 23ന് വീണ്ടും പരിഗണിക്കും. സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണർ സിസ്സയെ നിയമിച്ചതു മുതൽ സർക്കാർ തർക്കത്തിലാണ്. മുൻകൂർ അനുമതിയില്ലാതെ വി.സി സ്ഥാനം ഏറ്റെടുത്തതിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സിസ്സ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സിസ്സ തോമസിനെ നിയമിച്ച് അഞ്ച് മാസത്തിന് ശേഷമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അടുത്തിടെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സിസ്സയെ നീക്കം ചെയ്യുകയും പകരം നിയമനം നൽകാതിരിക്കുകയും ചെയ്തു. ഒടുവിൽ സിസ്സയുടെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരത്ത് നിയമനത്തിന് ഉത്തരവിടുകയായിരുന്നു.

Read More