- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ മറഡോണ പ്രതിമ കണ്ണൂരിൽ അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്. ശിൽപി എൻ മനോജ് കുമാറിന്‍റെ നേതൃത്വത്തിൽ അർജന്‍റീനിയൻ ഇതിഹാസത്തിന്‍റെ സമ്പൂർണ്ണ കളിമൺ രൂപം പൂർത്തിയായി. ഏഴര അടിയാണ് ഈ ശിൽപത്തിന്‍റെ ഉയരം. മറഡോണയുടെ വീഡിയോകളും ചിത്രങ്ങളും ലൈഫ് മോഡലുകളുടെ പോസുകളും നിരീക്ഷിച്ചുകൊണ്ടാണ് ശിൽപം പൂർത്തിയാക്കിയതെന്നും ഘടനയിലും രൂപത്തിലും ഊർജ്ജവും ചുറുചുറുക്കും ഉൾക്കൊള്ളുന്ന ഒരു രൂപമായിരിക്കേണ്ടത് നിർബന്ധമാണെന്നും മനോജ് കുമാർ പറഞ്ഞു. ലോക ഫുട്ബോളിന്‍റെ അഭിനിവേശമായ മറഡോണ, രാജ്യത്തിന്‍റെയും ദേശത്തിന്റേയും സൂചനകൾ ഒഴിവാക്കി, ശിൽപഭാഷയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് സൃഷ്ടിക്കപ്പെട്ടു. സംജ്യോത് ഏച്ചൂർ, പ്രജിൽവാരം എന്നിവർ നിർമ്മാണത്തിൽ സഹായികളായി പ്രവർത്തിച്ചു.
ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. 10 പുരുഷൻമാരും രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. ചമോലിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ധുമക് മാര്‍ഗ് പ്രദേശത്താണ് അപകടമുണ്ടായത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. പ്രദേശത്ത് കനത്ത മൂടൽ മഞ്ഞായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തുകയും സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അപകടത്തിൽ മരിച്ചവർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും അദ്ദേഹം വാഗ്ദാനം ചെയ്തു. ജില്ലാ മജിസ്ട്രേറ്റും മറ്റുള്ളവരും അപകടസ്ഥലത്തെത്തി.
ന്യൂഡൽഹി: ഓസ്ട്രേലിയയിൽ നടന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനലിൽ എത്താതെ ഇന്ത്യ പുറത്തായതിനെ തുടർന്ന് ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള നാലംഗ സീനിയർ നാഷണൽ സെലക്ഷൻ കമ്മിറ്റിയെ ബിസിസിഐ പിരിച്ചുവിട്ടു. ചേതൻ ശർമ (നോർത്ത് സോൺ), ഹർവീന്ദർ സിംഗ് (മധ്യമേഖല), സുനിൽ ജോഷി (സൗത്ത് സോൺ), ദേബാശിഷ് മൊഹന്തി (ഈസ്റ്റ് സോൺ) എന്നിവരാണ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ. ചേതൻ ശർമ ചീഫ് സെലക്ടറായതിന് പിന്നാലെ 2021ലെ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിൽ നിന്ന് ഇന്ത്യ പുറത്തായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ പരാജയപ്പെട്ടു. സാധാരണയായി, സെലക്ടർമാരുടെ കാലാവധി 4 വർഷമാണ്. എന്നിരുന്നാലും, പ്രധാന ടൂർണമെന്‍റുകളിലെ തുടർച്ചയായ പരാജയങ്ങളെ തുടർന്നാണ് സെലക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടത്. ഫെബ്രുവരിയിൽ എബി കുരുവിളയുടെ കാലാവധി അവസാനിച്ചതിന് ശേഷം വെസ്റ്റ് സോണിൽ നിന്ന് സെലക്ടർ ഉണ്ടായിരുന്നില്ല. പുതിയ സെല്കർമാരെ തിരഞ്ഞെടുക്കുന്നതിന് ബിസിസിഐ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ യോഗ്യതയുടെ വിശദാംശങ്ങൾ ബിസിസിഐ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുറഞ്ഞത് 5…
ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിമപാതത്തിൽ മൂന്ന് സൈനികർ മരണമടഞ്ഞു. കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്ടറിലാണ് അപകടമുണ്ടായത്. 56 രാഷ്ട്രീയ റൈഫിൾസിലെ സൈനികരാണ് മരണമടഞ്ഞത്. ഇവരുടെയെല്ലാം മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ചെലവ് ചുരുക്കാനുള്ള മാർഗങ്ങൾ തേടുമ്പോഴും വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച ടൂറിസം വകുപ്പിന്‍റെ കാലഹരണപ്പെട്ട നിബന്ധനകൾ മന്ത്രിമാർക്ക് കാലാകാലങ്ങളിൽ പുതിയ കാറുകൾ വാങ്ങാൻ വഴിയൊരുക്കുന്നു. ഒരു ലക്ഷം കിലോമീറ്റർ സഞ്ചരിച്ച അല്ലെങ്കിൽ മൂന്ന് വർഷം പഴക്കമുള്ള വാഹനങ്ങൾ വിഐപി ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. അംബാസിഡർ കാറുകൾ ഉപയോഗിച്ചിരുന്ന കാലം മുതൽക്കേയാണ് ഈ വ്യവസ്ഥ. ഇന്നോവ ക്രിസ്റ്റ പോലുള്ള പുതുതലമുറ വാഹനങ്ങൾക്ക് അനുസൃതമായി നിബന്ധനകൾ മാറിയിട്ടില്ല. മന്ത്രിയുടെ വാഹനങ്ങളും മാറിമാറി ഉപയോഗിക്കേണ്ട കാറുകളും കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. അഞ്ച് ലക്ഷം കിലോമീറ്റർ പിന്നിട്ട ഇന്നോവകൾ യാതൊരു കേടുപാടുകളുമില്ലാതെയാണ് റോഡുകളിൽ ഓടുന്നത്. എന്നിട്ടും കാലപ്പഴക്കത്തിന്റെ പേരിൽ മന്ത്രിമാർക്കായി തുടർച്ചയായി പുതിയ വാഹനങ്ങൾ വാങ്ങുന്നു. വാഹനങ്ങളുടെ പ്രകടനവും സുരക്ഷയും പരിശോധിച്ച ശേഷം വാഹനം പിൻവലിക്കുന്നതാണ് ഉചിതം. മന്ത്രിമാരായ ജി.ആർ.അനിൽ, വി.എൻ. വാസവൻ, വി. അബ്ദുറഹിമാൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുടങ്ങിയവർക്കായി പുതിയ വാഹനങ്ങൾ ഇപ്പോൾ വാങ്ങുകയാണ്. ഇതിൽ മന്ത്രിവാഹനങ്ങളെല്ലാം 2018 ൽ…
തൃശ്ശൂർ: സ്തനാർബുദ പ്രതിരോധമരുന്നിന്റെ വില കുറയ്ക്കുന്നതിൽ കേന്ദ്രസർക്കാർ ഒളിച്ചുകളി തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഒരു മൾട്ടിനാഷണൽ കമ്പനി കുത്തകയാക്കിയ റൈബോസൈക്ലിബ് എന്ന മരുന്നിന്‍റെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. കഴുത്തിലെയും വൃക്കയിലെയും അർബുദത്തിനെതിരായ മരുന്നുകളുടെ വില സർക്കാർ ഇടപെടലിലൂടെ ഗണ്യമായി കുറഞ്ഞിരുന്നു. റൈബോസൈക്ലിബ് ഉപയോഗിക്കാൻ ശുപാർശ ചെയ്യപ്പെട്ടയാളായിരുന്നു കോടതിയെ സമീപിച്ചത്. വിചാരണയ്ക്കിടെ അവർ മരിച്ചു. ഇതോടെയാണ് കേസ് കോടതി സ്വമേധയാ എടുത്തത്. വിഷയത്തിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച ആദ്യ മറുപടി സത്യവാങ്മൂലം തൃപ്തികരമല്ലാത്തതിനാൽ പുതിയത് സമർപ്പിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴിഞ്ഞ രണ്ടിന് സമർപ്പിച്ച സത്യവാങ്മൂലത്തെ കുറിച്ചാണ് ആരോപണം. വിഷയത്തിൽ സർക്കാരിന് വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചത് വേണ്ടത്ര വൈദഗ്ധ്യമില്ലാത്ത വ്യക്തിയാണെന്നാണ് വിമർശനം.
ദോഹ: ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം വിൽക്കില്ലെന്ന് ഫിഫ അറിയിച്ചു. ഖത്തർ സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന്(വെള്ളിയാഴ്ച) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫിഫ ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഫിഫയുടെ തീരുമാനം. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് കർശനമായി നിരോധിച്ച രാജ്യമാണ് ഖത്തർ. ലോകകപ്പിന് എത്തുന്ന വിദേശികൾക്ക് കല്ലുകടിയാകുന്ന തീരുമാനമാണിത്. അതേ സമയം ഫാൻ ഫെസ്റ്റിവലുകളിലും മറ്റ് അനുവദനീയമായ സ്ഥലങ്ങളിലും മദ്യം വിൽക്കാമെന്ന് ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്.
മസ്‌കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനിലെ 175 തടവുകാരെ മോചിപ്പിക്കാൻ സുൽ ത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിട്ടു. മോചനം ലഭിക്കുന്നവരില്‍ 65 പേർ വിദേശികളാണ്. ഒമാന്‍റെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്.
ഷെഗോൺ: മഹാത്മാഗാന്ധിയുടെ ചെറുമകനായ തുഷാർ ഗാന്ധി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഷെഗോണിൽ യാത്ര എത്തിയപ്പോഴാണ് തുഷാർ യാത്രയ്‌ക്കൊപ്പം ചേർന്നത്. ഷെഗോണിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേരുമെന്ന് ഇന്നലെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. മഹാത്മാ ഗാന്ധിയും നെഹ്റുവും ഒരുമിച്ച് നിൽക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു. നവംബർ 7 മുതൽ മഹാരാഷ്ട്രയിലുള്ള യാത്ര അകോല ജില്ലയിലെ ബാലാപൂരിൽ നിന്നാണ് ആരംഭിച്ചത്. ഷെഗോണിൽ എത്തിയപ്പോഴാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ തുഷാർ ഗാന്ധി യാത്രയിൽ പങ്കെടുത്തത്. യാത്രയിൽ തുഷാറിന്‍റെ പങ്കാളിത്തം ചരിത്രപരമാണെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്.
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെ മൂന്ന് വയസുകാരൻ കാനയില്‍ വീണ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം വിവാദത്തിൽ. അഞ്ച് വയസുകാരനെ ഷർട്ട് ധരിക്കാതെ നിലത്ത് കിടത്തിയും ശരീരത്തിൽ പുല്ലും പ്ലാസ്റ്റിക്കും ഇട്ടുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധത്തിൽ കുട്ടി പങ്കെടുത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മേയറെ ഉപരോധിക്കാനായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷനിൽ എത്തിയത്. തുടർന്ന് കോർപ്പറേഷനു മുന്നിൽ കുത്തിയിരുന്ന് കുട്ടിയെ നിലത്ത് കിടത്തി പ്രതിഷേധിക്കുകയായിരുന്നു.
