Author: News Desk

റിയാദ്: റംസാൻ പ്രമാണിച്ച് സൽമാൻ രാജാവിൻ്റെ ഉപഹാരമായി 10 ലക്ഷത്തിലധികം ഖുർആൻ പ്രതികൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. മദീനയിലെ കിംഗ് ഫഹദ് ഖുർ ആൻ അച്ചടി സമുച്ചയത്തിലാണ് ഇവ അച്ചടിച്ചത്. 76 ഭാഷകളിലുള്ള ഖുർആൻ വിവർത്തനം 22 രാജ്യങ്ങളിലേക്ക് അയയ്ക്കും. എല്ലാ വർഷവും റമദാനിൽ സൽമാൻ രാജാവ് ഉപഹാരമായി ഖുർആൻ പകർപ്പുകൾ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത് പതിവാണ്. ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന ഓരോ തീർഥാടകനും ഖുർആൻ വിതരണം ചെയ്യാറുണ്ട്. ഓരോ വർഷവും ദശലക്ഷക്കണക്കിന് ഖുർ ആൻ കോപ്പികളാണ് സൗദി വിതരണം ചെയ്യുന്നത്.

Read More

കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്‍റെ വീടുകളിലും ഓഫീസുകളിലുമടക്കം 70 ഇടങ്ങളിൽ ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്. കൊച്ചി, കോഴിക്കോട്, കൊയിലാണ്ടി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് റെയ്ഡ്. എല്ലായിടത്തും ഒരേ സമയത്താണ് റെയ്ഡ് നടക്കുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ആദായനികുതി വകുപ്പിന്‍റെ കൊച്ചി, ചെന്നൈ ഓഫീസുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ഫാരിസ് അബൂബക്കറിന്‍റെ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ പേരിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ ഭൂമിയിടപാടുകളാണ് പരിശോധിക്കുന്നത്.

Read More

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ അംഗീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷവുമായി സ്പീക്കര്‍ ചർച്ച നടത്തിയിട്ടില്ല. അടിയന്തര പ്രമേയ ചർച്ച അനുവദിക്കില്ലെന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ല. പൂർവസ്ഥിതി പുനഃസ്ഥാപിക്കണം. അനാവശ്യമായി നാല് നോട്ടീസുകൾ അനുവദിച്ചില്ല. എംഎൽഎമാർക്കെതിരെ കള്ളക്കേസുകൾ ചുമത്തി. യഥാർത്ഥ പ്രതികൾക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പും പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി പീഡനത്തിന് ഇരയായി. തിരുവനന്തപുരത്ത് സ്ത്രീക്ക് എതിരെ ലൈംഗികാതിക്രമം ഉണ്ടായി. മുഖ്യമന്ത്രിയുടെ മൂക്കിന് കീഴിലുള്ള പോലീസ് സ്റ്റേഷനിലെ സ്ഥിതി ഇതാണ്. ലോ കോളേജിൽ എസ്.എഫ്.ഐ അക്രമം അഴിച്ചുവിട്ടു. എസ്.എഫ്.ഐ ക്രിമിനലുകൾക്കെതിരായി എന്ത് നടപടിയെടുത്തു. എന്ത് വൃത്തികേടും മുഖ്യമന്ത്രിയുടെ മൂക്കിന് കീഴിൽ സംഭവിക്കും, ഇതെല്ലാം നിയമസഭയിൽ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിക്ക് സൗകര്യമില്ല. ഇതിന് തങ്ങൾ കീഴടങ്ങിയാൽ പ്രതിപക്ഷ അവകാശം മുഴുവൻ കവർന്നെടുക്കും. സ്പീക്കറുടെ ഓഫീസിൽ നിന്ന് വിളിച്ച് ഉപദേശക സമിതിയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു. ഏഴ് എംഎൽഎമാർക്കെതിരെ കള്ളക്കേസുകൾ…

Read More

തിരുവനന്തപുരം: പേട്ടയിൽ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ പേട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. ആക്രമണത്തെക്കുറിച്ച് അറിയിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. പരാതിയിൽ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്ന് ഡിസിപി പറഞ്ഞു. കഴിഞ്ഞ 13ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വെച്ചാണ് 49കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. മകളോടൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ഇരുചക്രവാഹനത്തിൽ പോയി മടങ്ങുമ്പോൾ മൂലവിളാകം ജംഗ്ഷനിൽ നിന്ന് അജ്ഞാതൻ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പോലീസിൽ വിവരമറിയിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്നാണ് പരാതി. പരാതിക്കാരിയോട് സ്റ്റേഷനിലെത്തി മൊഴിയെടുക്കാൻ ആവശ്യപ്പെട്ട പോലീസ് മൂന്ന് ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

Read More

തിളങ്ങുന്നതും, ആരോഗ്യവുമുള്ള ചർമം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. ചർമ്മസംരക്ഷണത്തിനായി തൊലി ഉൾപ്പെടെ ഉപയോഗിക്കാവുന്ന പച്ചക്കറികളും, അവയുടെ ഗുണങ്ങളും വിശദമാക്കുകയാണ് ആരോഗ്യ വിദഗ്ധർ. വിറ്റാമിൻ ബി, സി എന്നിവ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങിന്റെ തൊലിയാണ് അവയിൽ ആദ്യത്തേത്. ചർമ്മത്തിൽ ജലാംശം നിലനിർത്തി കറുത്ത പാടുകൾ, ചുളിവുകൾ എന്നിവ ഇല്ലാതാക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഉരുളക്കിഴങ്ങ് തൊലി ദിനവും മുഖത്ത് തേച്ചുപിടിപ്പിച്ച് കഴുകി കളയുന്നത് ചർമ്മത്തിന് മൃദുത്വം നൽകുകയും ചെയ്യുന്നു. കഴിക്കുന്നതിനും, ചർമ്മസംരക്ഷണത്തിനും ഉത്തമമാണ് വെള്ളരിക്കയുടെ തൊലി. ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിലെ ചുവന്ന പാടുകൾ, വീക്കം എന്നിവയെ പ്രതിരോധിക്കുന്നു. നിരവധി ആന്റിഓക്സിഡന്റുകളുടെ കലവറ കൂടിയാണ് വെള്ളരിക്കയുടെ തൊലി. അൾട്രാവയലറ്റ് കിരണങ്ങൾക്കെതിരെ സംരക്ഷണം നൽകുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയ ക്യാരറ്റ് തൊലിയും ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്നു. വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ തിളങ്ങുന്ന, ചെറുപ്പമുള്ള ചർമ്മം നിലനിർത്താൻ കഴിയുന്നു. കൂടാതെ ചർമ്മകോശങ്ങളെ സംരക്ഷിക്കുന്ന കൊളാജൻ ഉൽപ്പാദനം ഉയർത്താനും ഇതിലൂടെ കഴിയും.…

Read More

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടെന്ന് തീരുമാനം. ഈ മാസം 30 വരെ സഭാ സമ്മേളനം തുടരും. നടപടിക്രമങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം തുടരാനും കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തുടർച്ചയായി സഭ തടസപ്പെടുന്ന സാഹചര്യത്തിലാണ് സ്പീക്കർ ഉപദേശക സമിതി യോഗം വിളിച്ചത്. പ്രതിപക്ഷത്തിന്‍റെ നിസ്സഹകരണം ഉണ്ടാവുകയും സഭ പ്രക്ഷുബ്ധമാവുകയും ചെയ്ത സമയത്താണ് യോഗം ചേർന്നത്. എന്നാൽ സഭാനടപടികൾ വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്ക് പിരിയുന്നതിനെ സ്പീക്കർ എതിർത്തു. ഷെഡ്യൂൾ ചെയ്ത നാല് ബില്ലുകൾ ഇനിയും പാസാക്കാനുണ്ട്. പോത്തൻകോട് പെൺകുട്ടി ആക്രമിക്കപ്പെട്ട സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ അവതരണത്തിന് സ്പീക്കർ അനുമതി നൽകിയില്ല. അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സമാന്തര നിയമസഭ നടത്തി. തുടർന്ന് സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: അടുത്ത തവണ ഷാഫി പറമ്പിൽ എം.എൽ.എ തോൽക്കുമെന്ന സ്പീക്കറുടെ പരാമർശം പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നെന്നും സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്നുമാണ് സ്പീക്കറുടെ റൂളിംഗ്. ഈ മാസം 14, 15 തീയതികളിൽ സഭയിൽ നടന്ന സംഭവങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിന് ഭിന്നാഭിപ്രായമുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് തള്ളുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. സർക്കാരിൻ്റെ നിർദേശപ്രകാരമല്ല സ്പീക്കർ നോട്ടീസിൽ തീരുമാനമെടുക്കുന്നത്. ചെയറിന്‍റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ് ഇതെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ഒരു ശ്രമവും നടന്നിട്ടില്ല. മുൻഗാമികളുടെ മാതൃക പിന്തുടർന്ന് ചട്ടങ്ങൾക്കനുസൃതമായാണ് തീരുമാനങ്ങൾ എടുത്തത്. പ്രതിപക്ഷം സമാന്തര സഭ വിളിച്ചുകൂട്ടിയത് ആശ്ചര്യപ്പെടുത്തി. മുതിർന്ന അംഗങ്ങൾ തന്നെ തുടക്കമിട്ട സമാന്തര സഭാ സമ്മേളനം വീണ്ടും ആവർത്തിച്ചാൽ നടപടിയുണ്ടാകും. അംഗങ്ങൾ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്തരുത്. സഭാ ടിവിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കും. ഇരുപക്ഷവും അനഭിലഷണീയമായ നടപടി തുടരുന്നത് ശരിയല്ല. മാർഗ്ഗനിർദ്ദേശങ്ങൾ അവലോകനം ചെയ്ത് പുറപ്പെടുവിക്കുമെന്നും സ്പീക്കർ പറഞ്ഞു.

Read More

മുംബൈ: വധഭീഷണിയെ തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന്‍റെ മുംബൈയിലെ വസതിക്ക് മുന്നിൽ സുരക്ഷ ശക്തമാക്കി. അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന്‍റെ പേരിൽ ഇമെയിൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. സൽമാനെ നേരിൽ കാണണമെന്നും ഇ-മെയിലിൽ പറയുന്നു. 1998ൽ രാജസ്ഥാനിൽ വെച്ച് നടന്ന സിനിമ ചിത്രീകരണതിനിടെ സൽമാൻ ഖാൻ രണ്ട് കൃഷ്ണമൃഗങ്ങളെ വെടിവെച്ചതായി ആരോപണമുണ്ടായിരുന്നു. കൃഷ്ണമൃഗത്തെ കൊന്നതിലൂടെ സൽമാൻ തൻ്റെ സമുദായത്തെ ആക്ഷേപിച്ചുവെന്നാരോപിച്ചാണ് ലോറൻസ് ബിഷ്ണോയിയുടെ ഭീഷണി. സൽമാനെ വധിക്കുമെന്ന് പ്രഖ്യാപിച്ച ലോറൻസ് ബിഷ്ണോയ് കഴിഞ്ഞയാഴ്ച ഒരു ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയിരുന്നു. പഞ്ചാബ് ജയിലിൽ നിന്ന് ഒരു ചാനലിന് നൽകിയ അഭിമുഖം വലിയ വിവാദമായിരുന്നു. എന്നാൽ അഭിമുഖം ജയിലിൽ നിന്നല്ലെന്നാണ് പഞ്ചാബ് പോലീസ് വ്യക്തമാക്കുന്നത്.

Read More

അബുദാബി: റംസാനെ വരവേൽക്കാനൊരുങ്ങി യു.എ.ഇ. ആരാധനാലയങ്ങളും വീടുകളുമെല്ലാം വൃത്തിയാക്കിയും വെള്ള പൂശിയും രാജ്യവും ജനങ്ങളും ഒരുക്കങ്ങൾ പൂർത്തിയാക്കി. സമൂഹ നോമ്പുതുറയ്ക്കായി ടെൻഡുകളും ഒരുക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളില്ലാത്ത റംസാൻ ദിവസങ്ങളിൽ പരമാവധി പ്രാർത്ഥനയും സൽക്കർമങ്ങളും അർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. ഈ മാസം 23ന് നോമ്പ് ആരംഭിക്കും. നോമ്പിന്‍റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് സ്വദേശികളും വിദേശികളും വിട്ടുനിൽക്കണമെന്ന് മതകാര്യ വകുപ്പ് ഓർമ്മിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങൾ 25 മുതൽ 75% വരെ വിലക്കുറവ് പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിവസമായ ഇന്നലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ വൻ തിരക്കായിരുന്നു. റംസാൻ വിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള ഉൽപ്പന്നങ്ങൾ പ്രത്യേക സ്ഥലത്ത് ഒരുക്കി റംസാൻ മേളയും വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്.

Read More

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി ശശിധരനെയാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ കോളേജിലെ അറ്റൻഡറായ പ്രതി രണ്ട് ദിവസം മുമ്പാണ്‌ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയെ ആക്രമിച്ചത്. മറ്റൊരു രോഗിയെ പരിചരിക്കാൻ സ്റ്റാഫ് പോയ സമയത്താണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് അർദ്ധബോധാവസ്ഥയിലായിരുന്നതിനാൽ യുവതിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു.

Read More