- അറബ് വായനാമത്സരത്തില്‍ ബഹ്റൈനി വിദ്യാര്‍ത്ഥിക്ക് രണ്ടാം സ്ഥാനം
- ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
- ഐക്യരാഷ്ട്രസഭാ ദിനം: നീല പുതച്ച് ബഹ്റൈന്‍
- വെസ്റ്റ് ബാങ്ക് അധിനിവേശത്തിനുള്ള കരട് നിയമങ്ങള്‍ക്ക് നെസെറ്റ് അംഗീകാരം: ബഹ്റൈന്‍ അപലപിച്ചു
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില്‍ സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
Author: News Desk
റിയാദ്: ഗൾഫ് രാജ്യങ്ങളിൽ റമസാൻ വ്യാഴാഴ്ച ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഗോളശാസ്ത്ര വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി കാണാൻ പ്രയാസമാണ്. കാരണം രാത്രി 8.30നാണ് ചന്ദ്രൻ ഉദിക്കുക. സൂര്യാസ്തമയത്തിന് 9 മിനിറ്റ് മുമ്പ് അസ്തമിക്കുകയും ചെയ്യും. ചന്ദ്രൻ സൂര്യന് മുമ്പ് അസ്തമിക്കുന്നതിനാൽ, മാസപ്പിറവി ദൃശ്യമാകില്ല. ബുധനാഴ്ച വൈകുന്നേരം മേഘങ്ങൾ ഇല്ലെങ്കിൽ മാസപ്പിറവി ദൃശ്യമാകും. ഇക്കാരണത്താൽ, വ്യാഴാഴ്ച റംസാൻ ആരംഭിക്കുമെന്ന് പ്രിൻസ് സുൽത്താൻ സയൻസ് ആൻഡ് ടെക്നോളജി സെന്‍ററിലെ ഗോളശാസ്ത്ര വിഭാഗം സൂപ്പർവൈസർ ഡോ. അലി അൽശുക്രി അഭിപ്രായപ്പെട്ടു.
ബഹ്‌റൈച്ച്: വിവാഹ ചടങ്ങുകൾക്ക് വലിയ പ്രാധാന്യം നൽകുന്ന സമൂഹമാണ് നമ്മുടേത്. ഓരോ സമുദായത്തിനും വിവാഹത്തിന് അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഇതിനുപുറമെ, രജിസ്റ്റർ വിവാഹം ചെയ്യുന്ന ധാരാളം ആളുകളും ഇന്ന് ഉണ്ട്. എന്നാൽ, ഇതൊക്കെയാണെങ്കിലും, വിവാഹത്തിന് ഒരു വധുവും വരനും ഉണ്ടാകും, ഇല്ലേ? എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു വിവാഹമാണ് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ നടന്നത്. ആ വിവാഹത്തിലെ വധുവും വരനും മനുഷ്യരായിരുന്നില്ല. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ കൈസർഗഞ്ച് പ്രദേശത്താണ് ഇത്തരമൊരു വിചിത്രമായ വിവാഹം നടന്നത്. അവിടെ പതിവ് വിവാഹ ചടങ്ങുകൾ എല്ലാം ഉണ്ടായിരുന്നു. വിവാഹത്തിനായി പന്തൽ ഒരുക്കിയിരുന്നു. നൃത്തവും സംഗീതവും ഉണ്ടായിരുന്നു. ആചാരപ്രകാരം വിവാഹം നടത്താൻ പണ്ഡിറ്റുകൾ ഉണ്ടായിരുന്നു. വിഐപികൾ ഉൾപ്പെടെ 400 ലധികം അതിഥികൾ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഇവിടുത്തെ വരനും വധുവും ഒരു കിണറും പൂന്തോട്ടവും ആയിരുന്നു. പ്രദേശത്തെ ഡെപ്യൂട്ടി കളക്ടർ മഹേഷ് കുമാർ കൈതാലും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഗ്രാമത്തിലെ ഈ കിണർ വളരെ പഴക്കം ചെന്നതായിരുന്നു.…
ന്യൂ ഡൽഹി: പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ മാനേജർമാർക്ക് നിർദ്ദേശം നൽകി ഡിസ്നി. അടുത്ത മാസത്തോടെ 4,000 പേരെ പിരിച്ചുവിടുമെന്നാണ് വിവരം. ചെലവ് കുറയ്ക്കൽ എന്നാണ് വിശദീകരണം. ഡിസ്നിക്ക് ഏകദേശം 190,000 ജീവനക്കാരുണ്ട്. ചെലവ് കുറയ്ക്കുന്നതിനും കമ്പനിയുടെ പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. കഴിഞ്ഞ വർഷം നവംബറിൽ കമ്പനിയുടെ സിഇഒ റോബർട്ട് ഇഗർ മുൻ സിഇഒ ബോബ് ചാപെക്കിൽ നിന്ന് ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ഡിസ്നി ചെലവ് ചുരുക്കൽ, പിരിച്ചുവിടൽ പദ്ധതി ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വരും ആഴ്ചകളിൽ പിരിച്ചുവിടലുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിരിച്ചുവിടലുകൾ ഘട്ടം ഘട്ടമായി നടത്തുമോ എന്നതിനെക്കുറിച്ച് കമ്പനിയിൽ നിന്ന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 5.5 ബില്യൺ ഡോളർ ചെലവ് ലാഭിക്കുന്നതിനും ബിസിനസ്സ് ലാഭകരമാക്കുന്നതിനുമായി 7,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ഡിസ്നി പ്രഖ്യാപിച്ചത്. കമ്പനി അതിന്‍റെ പ്രധാന ബ്രാൻഡുകളിലും ഫ്രാഞ്ചൈസികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ബിസിനസ്സ് കൂടുതൽ ലാഭകരമാക്കുന്നതിന് ചെലവ് കുറയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് സിഇഒ…
തൃശൂർ: ഫ്ലാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം ജീവപര്യന്തം തടവിനെതിരെ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനും എതിർകക്ഷികൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്. ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുഹമ്മദ് നിഷാമിന്‍റെ ഹർജി. ഹർജി തീർപ്പാക്കുന്നത് വരെ ജാമ്യം അനുവദിക്കണമെന്ന ആവശ്യത്തിലും നോട്ടീസ് അയച്ചിട്ടുണ്ട്. നിഷാമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ മുകുൾ റോഹ്തഗി, ഹാരിസ് ബീരാൻ എന്നിവർ ഒൻപത് വർഷമായി മുഹമ്മദ് നിഷാം ജയിലിൽ കഴിയുകയാണെന്ന് വാദിച്ചു. ഇതേതുടർന്നാണ് ഹർജിയിൽ തീർപ്പാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചത്. ജീവപര്യന്തം ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിഷാം സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജീവപര്യന്തം തടവിന് പുറമെ വിവിധ വകുപ്പുകൾ പ്രകാരം മുഹമ്മദ് നിഷാമിന് 24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയുമാണ് തൃശൂർ സെഷൻസ് കോടതി വിധിച്ചത്. ചന്ദ്രബോസിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകാനും നിർദേശിച്ചിരുന്നു.
ന്യൂഡൽഹി: ബിജെപിയുമായി തൊട്ടുകൂടായ്മയില്ലെന്ന ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വസ്തുതകൾ പറയുമ്പോൾ ക്രിസ്ത്യൻ പുരോഹിതരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്തുകൊണ്ടാണ് കോൺഗ്രസും സി.പി.എമ്മും ഇത്ര അസ്വസ്ഥരാകുന്നത്? കർഷകർക്ക് വേണ്ടിയാണ് ബിഷപ്പ് സംസാരിച്ചത്. അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരെ സഹായിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. പാലാ ബിഷപ്പ് നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് സംസാരിച്ചപ്പോൾ സി.പി.എമ്മും കോൺഗ്രസും അതിനെയും വിമർശിച്ചു. സി.പി.എമ്മും കോൺഗ്രസും കേരളത്തിലെ ബിഷപ്പുമാർക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. കേന്ദ്രസർക്കാരിനെ പിന്തുണച്ചാൽ അവർ അസ്വസ്ഥരാകുന്നു. ന്യൂനപക്ഷങ്ങളെ അവരുടെ വോട്ടുബാങ്കായി മാത്രമാണ് കാണുന്നത്. അതുകൊണ്ടാണ് ഇത്രയധികം പരിഭ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പുമാർ സ്വന്തം സമുദായത്തെയും കർഷകരെയും കുറിച്ച് പറയുന്നതിൽ എന്തിനാണ് ഇത്ര പരിഭ്രമിക്കുന്നത്? ബി.ജെ.പിയെ പിന്തുണയ്ക്കേണ്ടെന്ന നിലപാട് ശരിയല്ല. റബറിന്‍റെ വില ഉയരുമോ എന്നതല്ല വിഷയം, അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നതാണ് പ്രശ്നം. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുകയുണ്ടായി. മോദി ന്യൂനപക്ഷ വിരുദ്ധനാണെന്ന കോൺഗ്രസിന്‍റെ പ്രചാരണത്തെ ക്രിസ്ത്യാനികൾ തള്ളി. റബർ…
കൊച്ചി: കൃത്യമായ കാരണമില്ലെങ്കിൽ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാൻ സർക്കാർ ഏജൻസികൾക്ക് പോലും അവകാശമില്ലെന്ന് ഹൈക്കോടതി. അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. മന്ത്രി വീണാ ജോർജെന്ന വ്യാജേന തന്നെവച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് നേരത്തെ ക്രൈം എഡിറ്റർ ടി.പി നന്ദകുമാറിനെതിരെ യുവതി പരാതി നൽകിയിരുന്നു. യുവതിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ച കേസിൽ ഓൺലൈൻ ചാനലിലെ രണ്ട് ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി ജി അരുണിന്‍റെ പരാമർശം. വ്യക്തികൾക്കോ മാധ്യമങ്ങൾക്കോ പൗരൻമാരുടെ സ്വകാര്യതയിലേക്ക് നോക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് ക്രിമിനൽ നടപടിയാണ്. സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ഡിജിറ്റൽ യുഗത്തിൽ, മനുഷ്യൻ മറന്നാലും, വിവരങ്ങൾ ഇന്‍റർനെറ്റ് മറക്കുകയോ മനുഷ്യനെ മറക്കാൻ അനുവദിക്കുകയോ ചെയ്യില്ല. ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്ന അപകീർത്തികരമായ പരാമർശം ബാധിച്ച വ്യക്തിയുടെ ജീവിതത്തിൽ മായാത്ത പാടായി തുടരും. വ്യക്തികളുടെ ജീവിതത്തെ കുറിച്ച് അപകീർത്തികരമായ…
ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം
തിരുവനന്തപുരം: ഇടുക്കി ദേവികുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.പി.എം സുപ്രീംകോടതിയെ സമീപിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. നാളെ തന്നെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവെത്തിയത്. ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് എം എൽ എ ആയി നിയമസഭയിലെത്തിയ എ രാജയുടെ വിജയവും ഹൈക്കോടതി അസാധുവാക്കി. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെടുന്ന ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചതെന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഡി.കുമാറിന്‍റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇത് രണ്ടാം തവണയാണ് ദേവികുളം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് അസാധുവാക്കുന്നത്. ക്രിസ്ത്യൻ മതാചാരങ്ങൾ പിന്തുടരുന്ന രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. മത പരിവർത്തനം നടത്തിയ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്നും, മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി.എസ്.ഐ. പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തിൽപ്പെട്ടതാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. രാജയുടെ നാമനിർദ്ദേശ…
കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി തള്ളി. തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ കോടതിയാണ് ഹർജി തള്ളിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. ആകാശ് തില്ലങ്കേരിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ആകാശ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത് കുമാർ വാദിച്ചു. കാപ്പ കുറ്റം ചുമത്തപ്പെട്ട ആകാശ് ഇപ്പോൾ വിയ്യൂർ ജയിലിലാണ്.
ന്യൂഡല്‍ഹി: പാകിസ്ഥാനിലും ചൈനയിലും പൗരത്വം നേടിയ ഇന്ത്യക്കാർ ഉപേക്ഷിച്ച ‘ശത്രു സ്വത്തുക്കൾ’ ഒഴിപ്പിക്കാനും വിൽക്കാനുമുള്ള നടപടികൾ ആരംഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിനും 1965 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിനും ശേഷം പാകിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവർ അവശേഷിപ്പിച്ച സ്വത്തുക്കളിൽ നിന്നും ധനസമ്പാദനം നടത്താനുള്ള ഇന്ത്യൻ സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഈ സ്വത്തുക്കളുടെ മൂല്യം ഏകദേശം ഒരു ലക്ഷം കോടി രൂപയാണ്. എനിമി പ്രോപ്പർട്ടി ആക്ട് പ്രകാരം രൂപീകരിച്ച അതോറിറ്റിയായ കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഫോർ ഇന്ത്യയിൽ (സിഇപിഐ) നിക്ഷിപ്തമായ 12,611 ‘ശത്രു സ്വത്ത്’ എന്ന് വിളിക്കുന്ന സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. എന്നിരുന്നാലും, ഈ സ്ഥാവര സ്വത്തുക്കളിൽ നിന്ന് സർക്കാർ ഇതുവരെ ധനസമ്പാദനം നടത്തിയിട്ടില്ല.
ന്യൂഡൽഹി: മുദ്രവെച്ച കവറിൽ കോടതിയിൽ വിവരങ്ങൾ സമർപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സായുധ സേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്കുള്ള ‘ഒരേ റാങ്ക്, ഒരേ പെൻഷൻ’ പദ്ധതിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമർശം. ഹർജിയിൽ പ്രതിരോധ മന്ത്രാലയത്തിന്‍റെ നിലപാട് അറിയിച്ച് അറ്റോർണി ജനറൽ സമർപ്പിച്ച മുദ്രവെച്ച കവർ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. ഒന്നുകിൽ അത് വായിച്ച് കേൾപ്പിക്കുകയോ അല്ലെങ്കിൽ തിരിച്ചെടുക്കുകയോ ചെയ്യണമെന്ന് അദ്ദേഹം അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു. ഞങ്ങൾ രഹസ്യ രേഖകളോ മുദ്രവെച്ച കവറുകളോ എടുക്കില്ല. വ്യക്തിപരമായി ഇതിനെ എതിർക്കുന്നു. കോടതിയിൽ സുതാര്യത ഉണ്ടാകണം. മുദ്രവെച്ച കവർ സമർപ്പിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. സുപ്രീം കോടതിയും ഇത് പിന്തുടർന്നാൽ ഹൈക്കോടതികളും ഇത് പിന്തുടരുമെന്നും ചീഫ് ജസ്റ്റിസ് അറ്റോർണി ജനറലിനോട് പറഞ്ഞു. മുദ്രവെച്ച കവറുകൾ ജുഡീഷ്യൽ തത്വങ്ങൾക്ക് വിരുദ്ധമാണ്. ഒരു ഉറവിടമോ ആരുടെയെങ്കിലും ജീവനോ അപകടത്തിലാണെങ്കിൽ മാത്രമേ ഈ രീതി സ്വീകരിക്കാൻ കഴിയൂ എന്നും ചീഫ്…
