- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
Author: News Desk
ലാഹോർ: താൻ കൊല്ലപ്പെടുമെന്ന് ഉറപ്പുണ്ടെന്നും കോടതി നടപടികൾ വീഡിയോ കോൺഫറൻസിംഗ് വഴി നടത്തണവുമെന്ന ആവശ്യവുമായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടി നേതാവുമായ ഇമ്രാൻ ഖാൻ. വീണ്ടും കോടതിയിൽ ഹാജരായാൽ കൊല്ലപ്പെടും. കേസുകൾ ഒരുമിച്ച് ആക്കണമെന്നും വീഡിയോ കോൺഫറൻസിംഗ് വഴി നടപടികൾ നടത്താനും ഇമ്രാൻ ചീഫ് ജസ്റ്റിസ് ഉമർ ആറ്റ ബന്ദിയാലിനോട് അഭ്യർത്ഥിച്ചു. തോഷിയാന കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഇസ്ലാമാബാദ് കോടതിയിൽ ഹാജരായപ്പോൾ അജ്ഞാതരായ 20 പേർ ചുറ്റിലുമുണ്ടായിരുന്നു. രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. പോലീസും ജനങ്ങളും ഏറ്റുമുട്ടി തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു. കോടതി വളപ്പിൽ പ്രവേശിക്കുമ്പോൾ സംഭവിച്ച കാര്യങ്ങളാണിവ. ഇത്തരത്തിലുള്ള സംഘർഷം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അള്ളാഹുവിൻ്റെ സംരക്ഷണത്തോടെയാണ് രക്ഷപ്പെട്ടത്, ഇസ്ലാമാബാദ് കോടതി വളപ്പിൽ നടന്ന ഏറ്റുമുട്ടലുകളുടെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് ഖാൻ പറഞ്ഞു.
യുവതാരം കിലിയൻ എംബാപ്പെ ഫ്രഞ്ച് ദേശീയ ടീമിന്‍റെ പുതിയ ക്യാപ്റ്റനായി ചുമതലയേൽക്കും. ഖത്തറിൽ നടന്ന ലോകകപ്പിന് ശേഷം ഹ്യൂഗോ ലോറിസ് വിരമിച്ചതിന് പിന്നാലെയാണ് ഫ്രാൻസ് പുതിയ ക്യാപ്റ്റനെ കൊണ്ടുവന്നത്. ലോറിസിനെ കൂടാതെ മുതിർന്ന താരങ്ങളായ റാഫേൽ വരാൻ, കരീം ബെൻസിമ എന്നിവരും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ താരതമ്യേന ചെറുപ്പമായ എംബാപ്പെയിലേക്ക് ആംബാൻഡ് എത്തുന്നത്. 24 കാരനായ എംബാപ്പെ കഴിഞ്ഞ ദിവസം കോച്ച് ദിദിയെ ദെഷാമുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരം പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. വെള്ളിയാഴ്ച നെതർലാൻഡിനെതിരെയാണ് എംബാപ്പെയുടെ ആദ്യ മത്സരം. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ വൈസ് ക്യാപ്റ്റൻ കൂടിയാണ് എംബാപ്പെ. അതേസമയം, അന്‍റോയിൻ ഗ്രീസ്മാനെ ഫ്രാൻസ് ദേശീയ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി നിയമിക്കുമെന്നുമാണ് സൂചന.
കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൽ ബന്ധുക്കളെ ഉദ്യോഗസ്ഥരായി നിയമിക്കുന്നതിനെതിരെ ഉത്തരവുമായി താലിബാന്‍റെ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ്. ഇതുവരെ സർക്കാർ ജോലികളിൽ നിയമിതരായ എല്ലാ താലിബാൻ നേതാക്കളുടെ ബന്ധുക്കളെയും അതത് സ്ഥാനങ്ങളിൽ നിന്ന് പിരിച്ചുവിടണമെന്നും ഉത്തരവിൽ പറയുന്നു. ഇത് സംബന്ധിച്ച ഉത്തരവ് താലിബാൻ സർക്കാരിൻ്റെ ട്വിറ്റർ അക്കൗണ്ടിൽ ശനിയാഴ്ച പ്രസിദ്ധീകരിച്ചു. സർക്കാർ തസ്തികകളിൽ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ നിയമിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്വതന്ത്ര അധികാരികളായ എല്ലാ ഉദ്യോഗസ്ഥർക്കുമുള്ള നിർദ്ദേശമാണിതെന്നും ഉത്തരവിൽ പറയുന്നു. പുതിയ ഉത്തരവിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ചിട്ടില്ല. എന്നിരുന്നാലും, പല താലിബാൻ ഉദ്യോഗസ്ഥരും അവരുടെ മക്കളെയും ബന്ധുക്കളെയും അതത് ജോലികൾക്ക് ആവശ്യമായ പ്രൊഫഷണലുകളേക്കാൾ ഉയർന്ന സ്ഥാനങ്ങളിൽ നിയമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇത്.
മോസ്കോ: 2024 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ ഉദ്യോഗസ്ഥരോട് ആപ്പിൾ ഐഫോണുകളുടെ ഉപയോഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് റഷ്യ. നിലവിൽ ഐഫോൺ ഉപയോഗിക്കുന്നവർ ഈ മാസം അവസാനത്തോടെ ഫോൺ മാറ്റി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന്‍റെ ഡെപ്യൂട്ടി മേധാവി സെർജി കിരിയോങ്ക ഒരു സെമിനാറിനിടെ ഉദ്യോഗസ്ഥരോട് ഇതേക്കുറിച്ച് ചോദിച്ചതായും റിപ്പോർട്ടുണ്ട്. അതിനാൽ, ഏപ്രിൽ ഒന്നോടെ എല്ലാ ഉദ്യോഗസ്ഥരും അവരുടെ ഫോണുകൾ മാറ്റി പകരം റഷ്യൻ നിർമ്മിത സോഫ്റ്റ്‌വെയറായ അറോറയോ ആൻഡ്രോയിഡോ അല്ലെങ്കിൽ ചൈനീസ് സോഫ്റ്റ്‌വെയറോ ഉപയോഗിക്കേണ്ടിവരും.
മുക്കം: യു.ഡി.എഫ് കൺവെൻഷന്‍റെ വേദിയിൽ ഒരു വനിത പോലും ഇല്ലാത്തതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. വയനാട് നിയോജക മണ്ഡലത്തിൽ രാഹുൽ ഗാന്ധി നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനവും മുക്കത്ത് യു.ഡി.എഫ് സംഘടിപ്പിച്ച കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനവും സ്ത്രീകളാണ്. അത്രയും ഇല്ലെങ്കിലും കുറഞ്ഞത് 10 അല്ലെങ്കിൽ 15 ശതമാനമെങ്കിലും ഈ വേദിയിൽ സ്ത്രീകൾക്ക് അവസരം നൽകണമായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, തന്‍റെ വീട്ടിലേക്ക് എത്ര തവണ പോലീസിനെ അയച്ചാലും, എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും, എത്ര തവണ ആക്രമിക്കപ്പെട്ടാലും തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. താൻ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസും ബിജെപിയും ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കുന്നു എന്നതാണ് സത്യം. പ്രധാനമന്ത്രി എന്നാൽ ഇന്ത്യ എന്നല്ല. അദ്ദേഹത്തെ വിമർശിക്കുക എന്നാൽ, അത് രാജ്യത്തെ വിമർശിക്കലല്ല. പ്രധാനമന്ത്രിയും ബി.ജെ.പിയും ആർ.എസ്.എസും കരുതുന്നത് തങ്ങളാണ്…
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷത്തിൻ്റെ സത്യാഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. മുമ്പും ഞങ്ങളും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രതിഷേധം സഭയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇതെവിടുത്തെ സമരമാണെന്നും മന്ത്രി ശിവൻകുട്ടി ചോദിച്ചു. ഇന്നും ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ സത്യാഗ്രഹം ആരംഭിച്ചു. എന്നാൽ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിൽ കാണിക്കുന്നില്ല.
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. വരുംദിവസങ്ങളിലെ ധനാഭ്യർത്ഥനകൾ ഇന്ന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് ഇന്നും സഭയിൽ ഒഴിവാക്കി. സഭയ്ക്കുള്ളിലെ വിവേചനത്തിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എം എൽ എമാർ ഇന്ന് നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അൻവർ സാദത്ത്, ടി.ജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
തിരുവനന്തപുരം: നടപടിക്രമങ്ങൾ പാലിക്കാതെ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കേസെടുത്തത് നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാണെന്ന് രമേശ് ചെന്നിത്തല. നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് നൽകിയ വ്യാജ പരാതി പോലീസിന് നേരിട്ട് കൈമാറി 7 പ്രതിപക്ഷ അംഗങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടി സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാണെന്നും സഭയുടെ ചട്ടങ്ങൾക്കും കീഴ് വഴക്കങ്ങൾക്കും വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി. സഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഇത്തരം സന്ദർഭങ്ങളിൽ നേരത്തെ കേസ് പോലീസിന് കൈമാറിയിരുന്നത്. ഇവിടെ ഭരണകക്ഷി അംഗങ്ങൾക്കും അഡീഷണൽ ചീഫ് മാർഷലിനും എതിരായ പരാതികളിൽ ലളിതമായ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയപ്പോൾ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ രണ്ട് മുതൽ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇതിൽ നിന്ന് ഇരട്ടത്താപ്പ് വ്യക്തമാണ്. പരിക്കേറ്റ കെ.കെ രമ നൽകിയ പരാതിയിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. അടിയന്തര പ്രമേയ നോട്ടീസിന്…
ന്യൂയോർക്ക്: പോൺ താരം സ്റ്റോമി ഡാനിയൽസിന് രഹസ്യമായി പണം നൽകിയെന്ന കേസ് വീണ്ടും കുത്തിപ്പൊക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 2016 ലെ കേസിൽ ന്യൂയോർക്ക് ജൂറി നടത്തിയ അന്വേഷണത്തിനെതിരെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് ട്രംപിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ജോ ബൈഡനെതിരെ ട്രംപ് രംഗത്തെത്തിയത്. തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച ട്രംപ് അതിനെതിരെ പോരാടാൻ അനുയായികളോട് അഭ്യർത്ഥിച്ചു. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് തന്‍റെ അനുയായികളോട് ഒപ്പം നിൽക്കാൻ ആവശ്യപ്പെട്ടത്. കേസിൽ ബൈഡൻ ഭരണകൂടവും മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗും ഒത്തുകളിച്ചതായി ട്രംപ് ആരോപിച്ചു. ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയാകാൻ തയ്യാറെടുക്കുകയായിരുന്നു. ലൈംഗികാരോപണ കേസ് ട്രംപിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ട്രംപിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിലെ വിവേചനത്തിൽ പ്രതിഷേധിച്ച് നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് അഞ്ച് പ്രതിപക്ഷ എം എൽ എമാർ. ഉമ തോമസ്, അൻവർ സാദത്ത്, ടി.ജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ് എന്നിവരാണ് ഇന്ന് മുതൽ നിയമസഭയിൽ സത്യാഗ്രഹം നടത്തുന്നത്. ഇന്നും പ്ലക്കാർഡുകളുമായി പ്രതിഷേധിച്ച പ്രതിപക്ഷം പ്രശ്നപരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചു. ധിക്കാരപരമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പ്രതിപക്ഷം പിന്നോട്ട് പോകില്ലെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു. എന്നാൽ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിൽ കാണിക്കുന്നില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകരും പത്രപ്രവർത്തക സംഘടനകളും സ്പീക്കറെ നേരിട്ട് കണ്ട് സംസാരിച്ചെങ്കിലും പ്രതിപക്ഷത്തിന്‍റെ ദൃശ്യങ്ങൾ ഇതുവരെ സഭാ ടിവിയിലൂടെ കാണിച്ചിട്ടില്ല. സഭയുടെ നടത്തിപ്പിനെ പ്രതിപക്ഷം വെല്ലുവിളിക്കുകയാണെന്നും കേരളം പോലൊരു നിയമസഭയ്ക്ക് ഇത് യോജിച്ചതല്ലെന്നും മന്ത്രി കെ രാജൻ മറുപടി നൽകി.
