Author: News Desk

ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. മൂന്ന് സെക്കൻഡ് നീണ്ടുനിന്ന ശക്തമായ ഭൂചനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്നലെ രാത്രി 10.20 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകൾ വീടുകൾ വിട്ട് പുറത്തേക്ക് ഓടി. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രകമ്പനം അനുഭവപ്പെട്ടു.

Read More

തിരുവനന്തപുരം: ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്‍റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്‍റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇഡിയും ആദായനികുതി വകുപ്പും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരം മണ്ണന്തലയ്ക്കടുത്തുള്ള വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച പരിശോധന രാത്രി എട്ടര വരെ തുടർന്നു. നാദിറ സുരേഷിന്‍റെ ഭർത്താവ് സുരേഷ് കുമാറിന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.

Read More

ദുബൈ: ഗൾഫ് രാജ്യങ്ങളിൽ ഒരിടത്തും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്യാഴാഴ്ച റമദാന്‍ വ്രതം ആരംഭിക്കും. ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിലെ അധികൃതർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ വ്യാഴാഴ്ച മുതൽ റമദാന്‍ നോമ്പിന് തുടക്കമാകും. ഒമാനിൽ നാളെ റമദാൻ മാസപ്പിറവി ദൃശ്യമായാൽ അവിടെയും വ്യാഴാഴ്ച റമദാൻ ആരംഭിക്കും.

Read More

വെട്രിമാരൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാ ബജറ്റ് ചിത്രം ‘വിടുതലൈ പാർട്ട് 1’ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാർച്ച് 31 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ജയമോഹന്‍റെ ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കി തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വിടുതലൈ പാർട്ട് 1 കേരളത്തിൽ ഇരുന്നൂറോളം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ‘അസുരൻ’ എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ച തീയറ്റർ അനുഭവം നൽകുമെന്ന് ഉറപ്പാണ്. അധ്യാപകനായി വിജയ് സേതുപതിയും പോലീസ് ഓഫീസറായി സൂരിയും അഭിനയിക്കുന്ന ‘വിടുതലൈ’ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും. ഇളയരാജയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രിമാരന്‍റെ മുൻ ചിത്രങ്ങൾക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വേൽരാജാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Read More

പട്ന: പ്രതിപക്ഷ പാർട്ടികൾക്കിടയിൽ പ്രത്യയശാസ്ത്ര ഐക്യം ഉണ്ടാകാതെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ നേരിടാൻ പര്യാപ്തമാകണം പ്രതിപക്ഷത്തിന്‍റെ പ്രത്യയശാസ്ത്രം. ഗാന്ധിയൻ, സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ്, അംബേദ്കറൈറ്റ് പാർട്ടികൾ തമ്മിൽ പ്രത്യയശാസ്ത്രപരമായ ഐക്യം സൃഷ്ടിക്കുക എന്നതാണ് പ്രതിപക്ഷം നേരിടുന്ന വെല്ലുവിളി. ഹിന്ദുത്വം, ദേശീയത, ക്ഷേമരാഷ്ട്രവാദം എന്നിവയാണ് ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര ശക്തികൾ. ഇതിൽ രണ്ടെണ്ണത്തിലെങ്കിലും ബി.ജെ.പിയെ വെല്ലുവിളിക്കാതെ പ്രതിപക്ഷത്തിന് ജയിക്കാനാവില്ല. പ്രതിപക്ഷ പാർട്ടികൾ സ്വന്തം പ്രത്യയശാസ്ത്രങ്ങൾ അന്ധമായി പിന്തുടർന്നാൽ ബിജെപിക്കെതിരെ യോജിച്ച പോരാട്ടം അസാധ്യമാണ്. വേണ്ടത് പ്രത്യയശാസ്ത്രപരമായ ഏകോപനമാണ്, പാർട്ടികളും നേതാക്കളും തമ്മിലുള്ള ഐക്യമല്ല. നേതാക്കൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ ചായ കുടിക്കുകയോ ചെയ്തതുകൊണ്ട് മാത്രം പ്രതിപക്ഷ ഐക്യം ഉണ്ടാകില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റ് വളഞ്ഞ് സർക്കാരിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ്. മെയ് രണ്ടാം വാരം സെക്രട്ടേറിയറ്റ് വളയാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടത്തും. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എല്ലാ മാസവും യു.ഡി.എഫ് നേതാക്കളുടെ യോഗം ചേരും. സംസ്ഥാന സർക്കാരിനെതിരെ നിയമസഭയിൽ ശക്തമായ പ്രക്ഷോഭം നടത്താനായെന്നാണ് ഇന്ന് ചേർന്ന മുന്നണിയോഗത്തിലെ വിലയിരുത്തൽ. പ്രതിപക്ഷ പ്രതിഷേധത്തിൽ നിന്ന് സംസ്ഥാന സർക്കാർ ഒളിച്ചോടിയതാണ് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയാനുള്ള തീരുമാനത്തിന് കാരണമെന്നും നേതാക്കൾ വിലയിരുത്തി.

Read More

കൊച്ചി: ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയ കുമാർ മലയാളത്തിലെ ശ്രദ്ധേയനായ നടനാണ്. ഇപ്പോഴിതാ, ഗിന്നസ് പക്രു കുടുംബത്തിലെ ഒരു സന്തോഷം പങ്കിട്ടിരിക്കുകയാണ്. പെൺകുഞ്ഞ് പിറന്ന സന്തോഷം ഗിന്നസ് പക്രു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. കുടുംബത്തിലെ പുതിയ അംഗത്തെ കൈകളിലേന്തി മകൾ ദീപ്തയ്ക്കൊപ്പമുള്ള ചിത്രമാണ് ഗിന്നസ് പക്രു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഗിന്നസ് പക്രുവിന്‍റെ ഭാര്യ ഗായത്രി എറണാകുളം അമൃത ആശുപത്രിയിലാണ് പെൺകുഞ്ഞിന് ജൻമം നൽകിയത്. മകൾ ദീപ്ത ഉൾപ്പെടെയുള്ള ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ‘ചേച്ചിയമ്മ’ എന്ന അടിക്കുറിപ്പോടെയാണ് ഗിന്നസ് പക്രു ഈ സന്തോഷം പങ്കുവച്ചത്. അമൃത ആശുപത്രിയിലെ ഡോക്ടർക്കും ജീവനക്കാർക്കും ഗിന്നസ് പക്രു നന്ദി പറഞ്ഞു.  ഗിന്നസ് പക്രു 2006 മാർച്ചിലാണ് ഗായത്രി മോഹനെ വിവാഹം കഴിച്ചത്. 1984ൽ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മിമിക്രി കലാകാരനായ ശേഷമാണ് അദ്ദേഹം ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

Read More

ബെംഗളൂരു: കൊമ്പൻ ട്രാവൽസിന്‍റെ ടൂറിസ്റ്റ് ബസുകൾ മഡിവാളയ്ക്ക് സമീപം നാട്ടുകാർ തടഞ്ഞു. ബംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളുമായി പോയ ബസാണ് തടഞ്ഞത്. എൽ.ഇ.ഡി ലൈറ്റുകളും ഗ്രാഫിക്സും വലിയരീതിയിലുള്ള ബസ് മറ്റ് വാഹനങ്ങൾക്ക് അപകടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ തടഞ്ഞത്. നാട്ടുകാരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ബസിന് മുന്നിലെ ഫ്ലൂറസെൻസ് ഗ്രാഫിക്സ് മറച്ചുവച്ചാണ് യാത്ര തുടരാൻ അനുവദിച്ചത്. ഏകീകൃത കളർ കോഡിൽ നിന്ന് രക്ഷപ്പെടാനാണ് കൊമ്പൻ ബസിന്‍റെ രജിസ്ട്രേഷൻ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് മാറ്റിയത്. മുപ്പതോളം ബസുകളുടെ രജിസ്ട്രേഷൻ ബന്ധുവിന്‍റെ പേരിൽ മാറ്റിയതായി പത്തനംതിട്ടയിലെ ഉടമ അറിയിച്ചു. വടക്കാഞ്ചേരി അപകടത്തിന് ശേഷം കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് കൊമ്പൻ ബസിന്‍റെ ഉടമ രംഗത്തെത്തിയിരുന്നു.

Read More

കൊച്ചി: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി. പ്രതിഫലം വാങ്ങി വോട്ട് ചെയ്യുമെന്ന സന്ദേശമാണ് ബിഷപ്പിന്‍റെ മൊഴി നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. ഇത്തരം നിയമലംഘനങ്ങൾ ജനാധിപത്യ സംവിധാനത്തെ തകർക്കുമെന്നും ബിഷപ്പിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. മലയാളവേദി പ്രസിഡന്‍റ് ജോർജ് വട്ടുകുളമാണ് ബിഷപ്പിനെതിരെ കമ്മിഷനെ സമീപിച്ചത്. കേന്ദ്രസർക്കാർ റബർ വില 300 രൂപയാക്കിയാൽ വോട്ട് ചെയ്ത് ബി.ജെ.പിയെ സഹായിക്കുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനി പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് ഒരു എം.പി പോലുമില്ലാത്ത പ്രശ്നം കുടിയേറ്റ ജനത പരിഹരിക്കുമെന്ന പ്രസ്താവനയ്ക്ക് ശേഷം താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബിഷപ്പ് ആവർത്തിച്ചു. കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കർഷക റാലിയിലാണ് ആർച്ച് ബിഷപ്പ് ഈ വാഗ്ദാനം നൽകിയത്. 

Read More

തൊടുപുഴ: ഇടുക്കിയിലെ ഒറ്റയൻ അരിക്കൊമ്പനെ പിടികൂടാൻ വനംവകുപ്പ് പദ്ധതി തയ്യാറാക്കി. ‘അരിക്കൊമ്പൻ ദൗത്യം’ ശനിയാഴ്ച നടക്കും. 25ന് ചിന്നക്കനാലിൽ സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോടനാട് ഭാഗത്തേക്കുള്ള വഴിയിൽ ഗതാഗതം നിയന്ത്രിക്കും. 71 പേരടങ്ങുന്ന 11 സംഘത്തെയാണ് ദൗത്യം പൂർത്തിയാക്കാൻ നിയോഗിച്ചിരിക്കുന്നത്. 25ന് പുലർച്ചെ നാലിന് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കും. 301 കോളനികളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. ചിന്നക്കനാൽ സിമന്‍റ് പാലത്തിന് സമീപം വനംവകുപ്പ് ‘റേഷൻ കട കെണി’ വച്ച് കാത്തുനിൽക്കുമ്പോൾ അരിക്കൊമ്പൻ ഇന്നലെ പകൽ മുഴുവൻ ആനയിറങ്കൽ ശങ്കരപാണ്ഡ്യമെട്ടിലായിരുന്നു. ഇതിനിടെ പി.പി.കെ എസ്റ്റേറ്റിന് സമീപത്തെ അരുവിയിൽ ആന വെള്ളം കുടിക്കാനെത്തി. ശങ്കരപാണ്ഡ്യമെട്ടിൽ നിന്ന് താഴെ ഇറക്കി കൊച്ചി-ധനുഷ്കോടി ദേശീയപാതയും ആനയിറങ്കൽ ജലാശയവും കടന്ന് സിമന്‍റ് പാലത്തിൽ എത്തിച്ചാൽ മാത്രമേ അരിക്കൊമ്പനെ പിടികൂടാനാകൂ.

Read More