Author: News Desk

കംപാല: സ്വവര്‍ഗാനുരാ​ഗം ക്രിമിനൽ കുറ്റമാക്കി ഉഗാണ്ട. പാർലമെന്‍റ് അംഗീകരിച്ച പുതിയ നിയമപ്രകാരം സ്വവർഗാനുരാഗിയായോ ലൈംഗിക ന്യൂനപക്ഷമായോ ജീവിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഉഗാണ്ട ഉൾപ്പെടെ 30 ലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വവർഗരതി ഇതിനകം നിരോധിച്ചിട്ടുണ്ട്. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വീർ (എൽജിബിടിക്യു) എന്നിവരെ നിയമവിരുദ്ധമാക്കുന്ന ആദ്യത്തെ നിയമമാണ് ഉഗാണ്ട പാർലമെന്‍റ് പാസാക്കിയിരിക്കുന്നത്. വൻ പിന്തുണയോടെയാണ് ബിൽ ചൊവ്വാഴ്ച പാർലമെന്‍റിൽ പാസാക്കിയത്. എന്നാൽ പ്രിസിഡൻ്റ് ഒപ്പിട്ടാൽ മാത്രമേ ബിൽ നിയമമാകൂ. അതേസമയം, പ്രസിഡന്റിന് ബില്ലിനോട് എതിർപ്പ് പ്രകടിപ്പിക്കാം. സ്വവർഗ്ഗാനുരാഗികളെക്കുറിച്ച് കുടുംബാംഗങ്ങൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ വിവരം ലഭിച്ചാൽ അവർ അധികാരികളെ അറിയിക്കണം. കുട്ടികളെ സ്വവർഗരതിക്ക് പ്രേരിപ്പിക്കുകയോ കടത്തിക്കൊണ്ട് പോവുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം തടവും ബിൽ വ്യവസ്ഥ ചെയ്യുന്നു.

Read More

ഡൽഹി: ആധാർ സംവിധാനങ്ങളിൽ തട്ടിപ്പ് നടത്തിയതിന് കഴിഞ്ഞ വർഷം 1.2% ആധാർ ഓപ്പറേറ്റർമാരെ സസ്പെൻഡ് ചെയ്തതായി യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാറിലെ പേര് തിരുത്തൽ, വിലാസ മാറ്റം തുടങ്ങിയ ആധാർ സേവനങ്ങൾ നൽകാൻ യുഐഡിഎഐ ഒരു ലക്ഷത്തോളം ഓപ്പറേറ്റർമാരെ നിയമിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മൊത്തം ഓപ്പറേറ്റർമാരിൽ 1.2% പേരെയാണ് സസ്പെൻഡ് ചെയ്തത്. തട്ടിപ്പ് നടത്തിയ ഓപ്പറേറ്റർമാർക്കെതിരെ ആവശ്യമായ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് യുഐഡിഎഐ വ്യക്തമാക്കി. കൂടാതെ, ആധാർ സംവിധാനത്തിന്‍റെ സുരക്ഷാ അപ്ഡേറ്റിൽ, ഒരു മെഷീനിൽ പ്രതിദിന എൻറോൾമെന്‍റുകളുടെ എണ്ണം പരിമിതപ്പെടുത്തിയതായും യുഐഡിഎഐ അറിയിച്ചു.

Read More

കോയമ്പത്തൂർ: യുവകഥാകൃത്തും വിവര്‍ത്തകനുമായ എസ്.ജയേഷ് അന്തരിച്ചു. 39 വയസ്സായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പനിബാധിതനായി തലചുറ്റി വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പാലക്കാട് തേന്‍കുറിശ്ശി വിളയന്നൂരില്‍ നടക്കും. മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങള്‍‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ രചനകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതും ജയേഷ് ആണ്.

Read More

തിരുവനന്തപുരം: ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. പൊന്നാനി സ്വദേശി ഷംസുദ്ദീനെയാണ് (29) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇയാളെ ക്യാമ്പസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചാക്ക ഐടിഐയിൽ ഇൻസ്ട്രക്ടറായ ഷംസുദ്ദീൻ സിഇടിയിൽ പാർട്ട് ടൈമായാണ് എഞ്ചിനീയറിങ് പഠിപ്പിച്ചിരുന്നത്.

Read More

കൊച്ചി: 7 ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്ത് കേരള ഹൈക്കോടതി കൊളീജിയം. ഏകകണ്ഠമായാണ് അഞ്ച് പേരെ നിയമിക്കാനുള്ള ശുപാർശ നൽകിയത്. അഭിപ്രായ വ്യത്യാസങ്ങളോടെയാണ് രണ്ട് പേരുകൾ ശുപാർശ ചെയ്തത്. ഏതാനും അഭിഭാഷകരുടെ പേരുകളും പട്ടികയിലുണ്ടെന്നാണ് സൂചന. ഈ ശുപാർശകൾ സുപ്രീം കോടതി കൊളീജിയം വ്യാഴാഴ്ച പരിഗണിച്ചേക്കും. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹൈക്കോടതി കൊളീജിയം യോഗം ചേർന്നത്. ശുപാർശ ചെയ്തവരുടെ വിശദാംശങ്ങൾ സുപ്രീം കോടതി പരിഗണിക്കുമ്പോളേ ഔദ്യോഗികമായി പുറത്തുവിടൂ.

Read More

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ നിയമനങ്ങളിലും ഇഡി അന്വേഷണം. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം സംബന്ധിച്ച വിശദാംശങ്ങൾ ഇഡി തേടി. സംഭവത്തിൽ സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്‍റെ മൊഴി രേഖപ്പെടുത്തി. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്‍റെ പ്രതിനിധികൾക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. എം ശിവശങ്കർ ഇടപെട്ടതിനെ തുടർന്നാണ് സ്വപ്നയെ സ്പേസ് പാർക്കിൽ കൺസൾട്ടന്‍റായി നിയമിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഐടി വകുപ്പിന് കീഴിലാണ് കെ.എസ്.ഐ.ടി.ഐ.എല്ലിന്‍റെ സ്പേസ് പാർക്ക് പദ്ധതി. സ്വപ്ന സുരേഷിനെ ഇവിടെ ഓപ്പറേഷൻസ് മാനേജരായാണ് നിയമിച്ചത്. 2019 ഒക്ടോബർ മുതൽ പ്രതിമാസം 1,12,000 രൂപയാണ് സ്വപ്നയ്ക്ക് ശമ്പളമായി ലഭിച്ചത്. അന്നത്തെ കെ.എസ്.ഐ.ടി.ഐ.എൽ എം.ഡി ജയശങ്കർ പ്രസാദ് നടത്തിയ ഒരു കൂടിക്കാഴ്ച മാത്രമായിരുന്നു നിയമന നടപടി. സ്വർണക്കടത്ത് കേസ് പുറത്തുവന്നതോടെ സ്വപ്ന കൺസൾട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിലെ ജീവനക്കാരി മാത്രമാണെന്നാണ് സർക്കാരും സി.പി.എമ്മും അവകാശപ്പെട്ടിരുന്നത്.

Read More

ന്യൂഡല്‍ഹി: സേവനങ്ങളുടെ നിലവാരത്തെച്ചൊല്ലി എയർ ഇന്ത്യ വീണ്ടും വിവാദത്തിൽ. യുഎൻ നയതന്ത്രജ്ഞനാണ് എയർ ഇന്ത്യയെക്കുറിച്ചുള്ള പരാതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.  ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന യുഎൻ ഉദ്യോഗസ്ഥൻ വിമാനത്തിലെ പാറ്റകളെക്കുറിച്ചും തകർന്ന സീറ്റുകളെക്കുറിച്ചും ഫോട്ടോ സഹിതമാണ് തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ പരാതി പങ്കുവെച്ചത്. ‘ഒരു യുഎൻ നയതന്ത്രജ്ഞനെന്ന നിലയിൽ ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ എയർ ഇന്ത്യ 102 ജെഎഫ്കെയിൽ ഡൽഹിയിലേക്കുള്ള യാത്ര ഏറ്റവും മോശം വിമാന യാത്രാ അനുഭവമായിരുന്നു. തകർന്ന സീറ്റുകൾ, വിനോദം/കോൾ ബട്ടണുകൾ/വായനക്കുള്ള ലൈറ്റുകൾ എന്നിവയുടെ അഭാവം, പാറ്റകൾ, വിഷം സ്പ്രേ, കസ്റ്റമർ കെയറിനോടുള്ള അവഗണന’. എയർ ഇന്ത്യയെയും ടാറ്റ ഗ്രൂപ്പിനെയും ടാഗ് ചെയ്താണ് അദ്ദേഹം പരാതി പോസ്റ്റ് ചെയ്തത്.

Read More

മൂന്നാർ: ഇടുക്കിയിൽ പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ടാസ്ക് ഫോഴ്സിലെ രണ്ടാമത്തെ കുങ്കി ആനയും ചിന്നക്കനാലിലെത്തി. ചൊവ്വാഴ്ച വൈകിട്ട് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ എന്ന ആനയാണ് ചിന്നക്കനാലിലെത്തിയത്. ചിന്നക്കനാലിനടുത്തുള്ള പെരിയകനാൽ എസ്റ്റേറ്റിൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ആന ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിടിയാനകളുടേയും കുഞ്ഞുങ്ങളുടേയുമൊപ്പമാണ് കൊമ്പൻ്റെ സഹവാസം. പിടികൂടാൻ വനംവകുപ്പ് ലക്ഷ്യമിടുന്നതിനാൽ കൊമ്പൻ മുഴുവൻ സമയവും ആർആർടിയുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഒരാഴ്ചയായി പെരിയകനാൽ എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ ക്യാമ്പ് ചെയ്യുന്നത്. എസ്റ്റേറ്റിൽ നിന്ന് ഇറങ്ങി വന്നാൽ മാത്രമേ കൊമ്പൻ കെണിയിൽ കുടുങ്ങൂ.

Read More

തിരുവനന്തപുരം: നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി വി ശിവൻകുട്ടി. സോഷ്യൽ മീഡിയ എന്തും പറയട്ടെ. എൽ.ഡി.എഫിന്‍റെ സമരം ഒരു ദിവസം മാത്രമായിരുന്നെന്നും നിരന്തരമായി സമരം ചെയ്തിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു ദിവസം നടത്തിയ സമരത്തിൽ താനും ഉൾപ്പെട്ടിട്ടുണ്ട്. കേസ് കോടതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ സമരം ചെയ്തതുകൊണ്ട് യു.ഡി.എഫിൻ്റെ സമരം ശരിയാണെന്ന് പറയാനാവില്ലെന്നും ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷ സത്യാഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഞങ്ങളെല്ലാവരും നേരത്തെ സഭയിൽ അംഗങ്ങളായിരുന്നവരാണ്. ശക്തമായി പ്രതിഷേധിക്കാൻ അവസരം ലഭിച്ചപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. സഭയിൽ ഇപ്പോൾ നടക്കുന്ന രൂപത്തിൽ പ്രതിഷേധിച്ചിട്ടില്ലെന്നും സമാന്തര സഭ ഇവിടെ സമ്മേളിച്ചിട്ടില്ലെന്നുമായിരുന്നു ശിവൻകുട്ടിയുടെ പ്രസ്താവന. യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോൾ വി.ശിവൻകുട്ടി ഉൾപ്പെടെ പ്രതിപക്ഷം കെ.എം മാണിയുടെ ബഡ്ജറ്റ് അവതരണം തടയാൻ ശ്രമിച്ചതിനെ തുടർന്ന് സഭയിൽ വൻ ബഹളമാണുണ്ടായത്. സ്പീക്കറുടെ ചേംബറിൽ കയറി കസേര താഴേക്ക് തള്ളിയിടുകയും മൈക്കും മറ്റ്…

Read More

തിരുവനന്തപുരം: ‘പാവങ്ങളുടെ പടത്തലവൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ട എ.കെ ഗോപാലന്‍റെ 46-ാം ചരമവാർഷികത്തിൽ ഓർമ്മകൾ പുതുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പാവപ്പെട്ടവർക്കായി അക്ഷീണം പൊരുതിയ വേറിട്ട ജീവിതമായിരുന്നു എ.കെ.ജിയുടേത്. എ.കെ.ജിയുടെ തണലിൽ സംഘടനാ പ്രവർത്തനം നടത്തിയ അനുഭവങ്ങളും മുഖ്യമന്ത്രി ഫേസ്ബുക്കിൽ വിവരിച്ചു. ജനങ്ങൾ അതിക്രമങ്ങൾ നേരിടുന്നിടത്ത് ഓടിയെത്തി ചെറുത്തുനിൽപ്പിന് നേതൃത്വം നൽകുന്നതായിരുന്നു എ.കെ.ജിയുടെ സ്വഭാവം. കണ്ണൂർ ജില്ലയിലെ തോലമ്പ്ര തൃക്കടാരിപ്പൊയിലിൽ ഭൂരിഭാഗവും സി.പി.എം പ്രവർത്തകരും അനുഭാവികളുമാണ്. അവിടെ, എഴുപതുകളുടെ തുടക്കത്തിൽ, കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നിരവധി അക്രമങ്ങൾ നടന്നിരുന്നു. പശ്ചിമ ബംഗാളിലെ അർദ്ധ ഫാസിസ്റ്റ് തീവ്രവാദ ഭരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കോൺഗ്രസുകാർ നടത്തിയത് നരനായാട്ട് ആണെന്നും പിണറായി പറഞ്ഞു. എന്തും ചെയ്യാൻ മടിക്കാത്ത ഒരു സംഘവും അതിന് ഉണ്ടായിരുന്നു. പോലീസും ഇവരെ സഹായിച്ചു. പീഡനത്തിൽ സഹികെട്ട നാട്ടുകാർക്ക് പ്രതിഷേധിക്കാനുള്ള അവസരം പോലും അധികൃതർ നിഷേധിച്ചു. അങ്ങേയറ്റം ഗുരുതരമായ ഈ പ്രതിസന്ധി മറികടക്കാൻ എ.കെ.ജി പ്രദേശം സന്ദർശിച്ച് പൊതുയോഗത്തെ അഭിസംബോധന ചെയ്യണമെന്ന് പാർട്ടി തീരുമാനിച്ചു.…

Read More