- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
Author: News Desk
ശാന്തൻപാറ: അരിക്കൊമ്പൻ ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ ജനങ്ങൾക്കുള്ള ബോധവൽക്കരണ പ്രക്രിയ വ്യാഴാഴ്ച ആരംഭിക്കും. വാർഡ് അംഗങ്ങൾ വീടുകളിൽ നേരിട്ടെത്തി വിവരങ്ങൾ അറിയിക്കും. ദൗത്യദിനമായ ഞായറാഴ്ച പുറത്തിറങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്നും അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകുന്നതുവരെ വനംവകുപ്പിന്റെയും പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നുമാണ് ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. മലയാളത്തിനും തമിഴിനും പുറമെ കുടി ഭാഷയിലും അനൗൺസ്മെന്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചിന്നക്കനാലിലെ 301 കോളനിയിലാണ് അരിക്കൊമ്പൻ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. അരിക്കൊമ്പൻ ആക്രമിക്കാത്ത ഒരു വീട് പോലും ഈ കോളനിയിലില്ല. എല്ലാ വീടുകളും പൂർണമായോ ഭാഗികമായോ തകർന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 71 പേരടങ്ങുന്ന 11 സംഘങ്ങളാണ് അരിക്കൊമ്പനെ പിടികൂടാൻ സജ്ജമായിരിക്കുന്നത്. ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ശേഷം കുങ്കി ആനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി കോടനാട്ടെത്തിക്കുകയാണ് ലക്ഷ്യം. ടാസ്ക് ഫോഴ്സിന്‍റെ ഭാഗമായ സൂര്യ എന്ന കുങ്കിയാന വയനാട് മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് ചിന്നക്കനാലിലെത്തി. കുങ്കി ആനകളിലൊന്നായ വിക്രം നേരത്തെ എത്തിയിരുന്നു.
ഇടുക്കി: അടിമാലി വാളറ വെള്ളച്ചാട്ടത്തിനടുത്ത് യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം പാലക്കുഴ സ്വദേശി ജോജി ജോണാണ് മരിച്ചത്. 40 വയസ്സായിരുന്നു. കലുങ്കിൽ ഇരുന്ന് ഉറങ്ങുന്നതിനിടെ കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി എഡിറ്റർ സൈജു ശ്രീധരൻ. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തിൽ ആദ്യമായാണ് ഇത്തരമൊരു രീതി ഉപയോഗിച്ച് ഒരു മുഴുനീള സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും അല്ലെങ്കിൽ ഗണ്യമായ ഭാഗവും കണ്ടെത്തപ്പെടുന്ന സിനിമയോ വീഡിയോ റെക്കോർഡിംഗുകളോ പോലെ അവതരിപ്പിക്കുന്ന ഒരു സിനിമാറ്റിക് സാങ്കേതികതയാണ് ഫൗണ്ട് ഫൂട്ടേജ്. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്നു സൈജു ശ്രീധരൻ. സൈജു ശ്രീധരനും ശബ്ന മുഹമ്മദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈജു ശ്രീധരൻ തന്നെയാണ് ചിത്രത്തിന്‍റെ എഡിറ്റർ. മഞ്ജു വാര്യരെ കൂടാതെ മാമുക്കോയ, നഞ്ചിയമ്മ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുഷിൻ ശ്യാം സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. മൂവി ബക്കറ്റ്, പെയിൽ ബ്ലൂ ഡോട്ട് ഫിലിംസ്, കാസ്റ്റ് ആൻഡ് കൊ എൻ്റർടെയ്ൻമെൻ്റ്സ് എന്നീ ബാനറുകളില്‍ ബിനീഷ് ചന്ദ്രനും സൈജു ശ്രീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.…
കൊച്ചി: ഭാഷാഭേദമെന്യെ ഏറ്റവും പ്രിയങ്കരനായ നടൻമാരിൽ ഒരാളാണ് രജനീകാന്ത്. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ നിരവധി മികച്ച വേഷങ്ങൾ അദ്ദേഹം ഇതിനകം തന്നെ സിനിമാപ്രേമികൾക്ക് നൽകിയിട്ടുണ്ട്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യയിലെ ജനങ്ങളെ ഇന്നും ആശ്ചര്യപ്പെടുത്തുന്നു. ‘ജയിലർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് രജനി. ഇപ്പോഴിതാ കേരളത്തിലെത്തിയ താരത്തിന്‍റെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ താരത്തിന്‍റെ വീഡിയോ ട്വിറ്റർ ഹാൻഡിലുകളിൽ ഒന്നടങ്കം പ്രചരിക്കുന്നുണ്ട്. ‘ജയിലർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് താരം എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഗംഭീര വരവേൽപ്പോടെയാണ് മലയാളികൾ താരത്തെ സ്വീകരിച്ചത്. അദ്ദേഹം ഇപ്പോൾ ചാലക്കുടിയിലുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയിലറിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജയിലറിൽ ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 23…
സനാ: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്. കോടതി നടപടികളും ഒത്തുതീർപ്പ് ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് നിമിഷപ്രിയ പറഞ്ഞു. ഇതിനാവശ്യമായ പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും ആക്ഷൻ കൗൺസിലിനും നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു. യമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോൾ കഴിയുന്നത്. യമനിലെ നിയമമനുസരിച്ച് ഇരയുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷയിൽ ഇളവ് ലഭിക്കും. മരിച്ച തലാലിന്‍റെ കുടുംബം ചർച്ചയ്ക്ക് തയ്യാറാണെന്നും 50 ദശലക്ഷം യമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരം) നൽകേണ്ടി വരുമെന്നും യമൻ ജയിൽ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സർക്കാരിനെയും പൊലീസിനെയും കുരുക്കിലാക്കി മെഡിക്കൽ റിപ്പോർട്ട്. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് വനിതാ വാച്ച് ആൻറ് വാർഡുകളുടെ കാലുകൾക്ക് പൊട്ടലില്ലെന്ന് റിപ്പോർട്ട്. വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ചതിനും ഗുരുതരമായി പരിക്കേൽപ്പിച്ചതിനും ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ വനിതാ വാച്ച് ആൻഡ് വാർഡിന് പരിക്കേറ്റത് ഉയർത്തി കാട്ടിയാണ് പ്രതിപക്ഷ വിമർശനങ്ങളെ ഇതുവരെ സർക്കാർ നേരിട്ടിരുന്നത്. വാച്ച് ആൻഡ് വാർഡും ഭരണപക്ഷ എം.എൽ.എമാരും ചേർന്ന് ആക്രമിച്ചെന്ന പ്രതിപക്ഷത്തിന്‍റെ പരാതിയിൽ ജാമ്യം കിട്ടുന്ന വകുപ്പായിരുന്നു എടുത്തത്. വാച്ച് ആൻഡ് വാർഡിന്‍റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരവുമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. രണ്ട് വാച്ച് ആൻഡ് വാർഡിന് കാലിന് പൊട്ടലുണ്ടെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എന്നാൽ ജനറൽ ആശുപത്രിയിലെ സ്കാനിംഗിൽ പൊട്ടലില്ലെന്ന് കണ്ടെത്തി. വാച്ച് ആൻറ് വാർഡുകളുടെ ഡിസ്ചാർജ്ജ് സമ്മറിയും സ്കാൻ റിപ്പോർട്ടും ആശുപത്രി അധികൃതർ പൊലീസിന് കൈമാറി. ഇതോടെ ജാമ്യമില്ലാ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ സമ്മർദ്ദം. കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരന്‍റെ സഹപ്രവർത്തകരായ വനിതാ ജീവനക്കാർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് ഭർത്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി. സമ്മർദ്ദത്തിന് വഴങ്ങാത്തതിനാൽ യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഭർത്താവ് ആരോപിച്ചു. മെഡിക്കൽ കോളേജിലെ ജീവനക്കാർ ഭാര്യയെ ഹറാസ് ചെയ്യുന്നു. കേസിൽ ചർച്ച നടത്താമെന്നാണ് പറയുന്നത്. മാനസിക രോഗമുണ്ടെന്ന് പറഞ്ഞ് ഉണ്ടാക്കുന്നുവെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് റമദാൻ വ്രതാരംഭം. അടുത്ത ഒരു മാസത്തേക്ക് ഇസ്ലാം മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനങ്ങൾ. ഭക്ഷണവും പാനീയങ്ങളും ഉപേക്ഷിച്ച് പ്രാർത്ഥനയിൽ മുഴുകിയാകും മതവിശ്വാസികള്‍ക്ക് ഇനിയുള്ള ഒരു മാസം. അടുത്ത 30 ദിവസങ്ങൾ വിശുദ്ധിയുടെയും മതസൗഹാർദ്ദത്തിന്‍റെയും കൂട്ടായ്മയുടെയും കാലം കൂടിയാണ്. ഗൾഫ് രാജ്യങ്ങളിൽ റമദാൻ മാസം വ്യാഴാഴ്ച ആരംഭിക്കും. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാൻ നോമ്പ് വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ അറിയിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് റമദാൻ നോമ്പ് വ്യാഴാഴ്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒമാൻ ഒരു അറിയിപ്പും നൽകിയിട്ടില്ല. ഒമാന്‍റെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്ന് വ്യക്തമാണ്. ചൊവ്വാഴ്ച സൗദി അറേബ്യയിൽ ഒരിടത്തും റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ നോമ്പ് വ്യാഴാഴ്ചയായിരിക്കുമെന്ന് തുമൈറിലെയും സുദൈറിലെയും മാസപ്പിറവി സമിതി അറിയിച്ചു. റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച റമദാന്‍ മാസാരംഭം കുറിക്കുക.
ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യ സംഘത്തിലെ രണ്ട് കുങ്കിയാനങ്ങൾ നാളെ വയനാട്ടിൽ നിന്ന് പുറപ്പെടും. കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ രണ്ട് കുങ്കി ആനകളാണ് എത്താനുള്ളത്. കുങ്കി ആനകളുടെ വരവ് വൈകിയതും പ്ലസ് ടു പരീക്ഷയും കണക്കിലെടുത്ത് മയക്കുവെടി വെക്കുന്നത് ഞായറാഴ്ചത്തേക്ക് മാറ്റിയിരുന്നു. അപകടത്തിൽപ്പെട്ട വനംവകുപ്പിന്‍റെ ലോറി കോടതിയിൽ നിന്ന് വിട്ടയച്ചിരുന്നു. ആനയുമായി ഇന്ന് ഇടുക്കിയിലേക്ക് തിരിക്കും. ദൗത്യ മേധാവി ഡോ.അരുൺ സക്കറിയ വെള്ളിയാഴ്ചയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25ന് മോക്ക് ഡ്രിൽ നടത്തി 26ന് അരിക്കൊമ്പനെ പിടികൂടാനാകുമെന്നാണ് വനംവകുപ്പിന്‍റെ കണക്കുകൂട്ടൽ. നിലവിൽ അരിക്കൊമ്പന്‍റെ സഞ്ചാരപാത വനംവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മുത്തങ്ങയിൽ നിന്ന് കൊണ്ടുവന്ന വിക്രം, സൂര്യൻ എന്നീ കുങ്കി ആനകളും ചിന്നക്കനാലിലുണ്ട്.
കീവ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങിന്റെ റഷ്യൻ സന്ദർശനത്തിന് പിന്നാലെ ഉക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം. ജനവാസ മേഖലകളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. കുറഞ്ഞത് 15 പേർക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച നടന്ന ശക്തമായ മിസൈൽ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഉക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഉക്രൈനിലെ സപോര്‍ഷിയ മേഖലയിൽ പട്ടാപ്പകലാണ് റഷ്യൻ മിസൈൽ ആക്രമണം നടന്നത്. തിരക്കേറിയ റോഡിനടുത്തുള്ള ഒരു കെട്ടിടത്തിന് നേരെ ഷെല്ലാക്രമണം നടത്തിയതിന്‍റെ ദൃശ്യങ്ങൾ ആണ് സെലെൻസ്കി പുറത്തുവിട്ടത്. സാധാരണക്കാരും കുട്ടികളും താമസിക്കുന്ന ജനവാസമുള്ള പ്രദേശങ്ങളിൽ റഷ്യൻ മിസൈലുകൾ എത്തുന്നുണ്ടെന്ന് സെലെൻസ്കി പറഞ്ഞു. റഷ്യൻ ഭീകരതയെ ചെറുക്കാനും സംരക്ഷണത്തിനും കൂടുതൽ ഐക്യം വേണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. ബുധനാഴ്ച റഷ്യ ഉക്രൈനെതിരെ ശക്തമായ ആക്രമണമാണ് നടത്തിയത്. കീവിലെ വിദ്യാർത്ഥി ഹോസ്റ്റലിന് നേരെ നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശനത്തിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. റഷ്യൻ അധിനിവേശത്തിന്…