Author: News Desk

ചെന്നൈ: വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ‘ലിയോ’ കോളിവുഡിൽ ഇപ്പോൾ ഏറ്റവും ഹൈപ്പിൽ നിൽക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. തന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിന് ശേഷം വിജയിയുമായി കൈകോർക്കുന്ന ചിത്രം തുടങ്ങി നിരവധി സവിശേഷതകളാണ് ചിത്രത്തിനുള്ളത്. ഇപ്പോഴിതാ, ഒരു മാസത്തിലേറെ നീണ്ട ചിത്രത്തിന്‍റെ കശ്മീർ ഷെഡ്യൂൾ അവസാനിച്ചിരിക്കുകയാണ്. സംഘം ഇന്ന് ചെന്നൈയിലേക്ക് തിരിക്കും. ഹൈദരാബാദിലും ചെന്നൈയിലുമായിരിക്കും ഇനിയുള്ള പ്രധാന ചിത്രീകരണം. സ്റ്റുഡിയോകളിൽ തയ്യാറാക്കിയ സെറ്റുകളിലായിരിക്കും ചിത്രീകരണം. മൂന്നാറിലും ഒരു ചെറിയ ഔട്ട്ഡോർ ഷൂട്ട് നടന്നേക്കാമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്. വിജയിയുടെ കരിയറിലെ 67-ാമത്തെ ചിത്രമാണിത്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ് ലൈൻ. ചിത്രം എൽസിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) വിന്റെ ഭാഗമാണെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ലോകേഷിന്‍റെ ആരാധകർ പുതിയ ചിത്രത്തിലും അതിനുള്ള സാധ്യതകള്‍ പരമാവധി ആരായുന്നുണ്ട്. ചിത്രത്തിൽ വിജയ്ക്കൊപ്പം അഭിനയിക്കുന്ന ഒമ്പത് അഭിനേതാക്കളുടെ…

Read More

ബ്രസൽസ്: യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബെൽജിയം ടീമിനെ കെവിൻ ഡിബ്രൂയ്നെ നയിക്കും. ബെൽജിയം നാളെ സ്വീഡനെയും അടുത്തയാഴ്ച ജർമ്മനിയെയും നേരിടും. ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഏഡൻ ഹസാർഡിന് പകരക്കാരനായാണ് ഡി ബ്രൂയ്നെ ക്യാപ്റ്റനായി എത്തിയത്. “ഇതൊരു അഭിമാന നിമിഷമാണ്. ഞാൻ വളരെക്കാലമായി ദേശീയ ടീമിൽ കളിക്കുന്നു, പക്ഷേ ക്യാപ്റ്റനെന്ന നിലയിൽ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ഒരു വലിയ ബഹുമതി തന്നെയാണ്. എന്റെ ചുമതലകൾ ഞാൻ നന്നായി നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു” ഡി ബ്രൂയ്നെ പറഞ്ഞു.

Read More

കീവ്: റഷ്യൻ അധിനിവേശത്തിൽ നിന്ന് ഉക്രെയ്നിന്‍റെ വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനുമുള്ള ചെലവ് 411 ബില്യൺ ഡോളറാണെന്ന് ലോകബാങ്ക് റിപ്പോർട്ട്. അതായത് അടുത്ത ദശകത്തിൽ ഉക്രെയ്ൻ പുനർനിർമ്മിക്കുമ്പോൾ, യുദ്ധ അവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിനുള്ള ചെലവ് മാത്രം 5 ബില്യൺ ഡോളറാണ്. റഷ്യയുടെ അധിനിവേശം ഉക്രെയ്നിലെ 15 വർഷത്തെ സാമ്പത്തിക പുരോഗതി തുടച്ചുനീക്കുകയും, ഉക്രെയ്നിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനം 29 ശതമാനം കുറയ്ക്കുകയും, 1.7 ദശലക്ഷം ഉക്രേനിയക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന് ലോക ബാങ്ക് പറഞ്ഞു. ഉക്രൈൻ -റഷ്യ യുദ്ധത്തിൽ 461 കുട്ടികൾ ഉൾപ്പെടെ 9,655 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഏകദേശം 2 ദശലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അഞ്ച് പൊതുജനാരോഗ്യ സ്ഥാപനങ്ങളിൽ ഒന്നിൽ കൂടുതൽ കേടുപാടുകൾ സംഭവിച്ചു. ഇതുകൂടാതെ 650 ആംബുലൻസുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തു. മൊത്തത്തിൽ ഇതുവരെ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരിട്ടുള്ള നാശനഷ്ടം 135 ബില്യൺ ഡോളറായി ലോകബാങ്ക് കണക്കാക്കി. ഉക്രൈൻ സർക്കാർ, ലോകബാങ്ക് ഗ്രൂപ്പ്, യൂറോപ്യൻ കമ്മീഷൻ, ഐക്യരാഷ്ട്രസഭ എന്നിവ ചേർന്നാണ്…

Read More

മ​സ്ക​ത്ത്​: സർക്കാർ മേഖലയിൽ റംസാൻ മാസത്തിലെ ‘ഫ്ല​ക്സി​ബി​ള്‍’ രീ​തി ജീവനക്കാർക്ക് ഗുണം ചെയ്യുക മാത്രമല്ല, റോഡുകളിലെ തിരക്ക് ഒഴിവാക്കാനും സഹായിക്കും. ‘ഫ്ലെക്സിബിൾ’ സംവിധാനം അനുസരിച്ച് സർക്കാർ മേഖലയിലെ ഔദ്യോഗിക പ്രവർത്തന സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ്. യൂണിറ്റ് മേധാവികൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും രാവിലെ 10 മുതൽ വൈകിട്ട് 3 വരെ എന്നിങ്ങനെയുള്ള വർക്ക് ഷെഡ്യൂളുകൾ തീ​രു​മാ​നി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അറിയിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് വ്യാഴം, ശനി ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള വിവിധ റോഡുകളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ് (മസ്കത്ത്, – ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്കത്ത് – ഷിനാസ്) എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെയും, ശ​നി​യാ​ഴ്ച…

Read More

കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത ‘മാളികപ്പുറം’ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി 100 കോടി ക്ലബിൽ കയറിയിരുന്നു. ഇപ്പോൾ ഒടിടി റിലീസിന് ശേഷം കർണാടകയിൽ റിലീസിന് ഒരുങ്ങുകയാണ് മാളികപ്പുറം.  മാർച്ച് 24നാണ് കർണാടകയിൽ മാളികപ്പുറം റിലീസ് ചെയ്യുന്നത്. അമ്പതിലേറെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കന്നഡ റിലീസിനോടനുബന്ധിച്ച് രണ്ട് ദിവസം മുമ്പ് ചിത്രത്തിന്‍റെ ട്രെയിലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.  2022 ഡിസംബർ 30 നാണ് മാളികപ്പുറം റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ബോക്സോഫീസിൽ നിന്നും ലഭിച്ചത്. അഭിലാഷ് പിള്ളയാണ് മാളികപ്പുറം എഴുതിയിരിക്കുന്നത്. ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’, ‘കടാവർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിലാഷ് പിള്ള തിരക്കഥയൊരുക്കിയ ചിത്രമാണിത്. 40 ദിവസം കൊണ്ട് 100 കോടി രൂപയാണ് മാളികപ്പുറം നേടിയത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി…

Read More

കണ്ണൂ‍ർ: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരായ പരാതിയിൽ സി.പി.എം നേതാവിന്‍റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. കണ്ണൂർ തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്‍റെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് സന്തോഷ് പറഞ്ഞു. സന്തോഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ തളിപ്പറമ്പ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കലാപശ്രമം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Read More

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ സർക്കാരിനോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് കരാർ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക് കമ്പനിയുമായി സി.പി.എം നേതാക്കൾക്ക് എന്ത് ബന്ധമാണുള്ളതെന്ന് അന്വേഷിക്കണമെന്നും കരാറുകാരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിജിലൻസ് അന്വേഷിച്ചാൽ ബ്രഹ്മപുരം കേസും ലൈഫ് മിഷൻ കേസ് പോലെയാകും. ബ്രഹ്മപുരം കേസിൽ സി.ബി.ഐ അന്വേഷണത്തെ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ലൈഫ്, ബ്രഹ്മപുരം വിഷയങ്ങളാണ് മുഖ്യമന്ത്രിയെ പൊള്ളിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നിലവിൽ തടവിലാണ്. കേസിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് ഭവന പദ്ധതിയുടെ നിർമാതാക്കളായ യൂണിടാക് കമ്പനിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടായിരുന്നു. ബ്രഹ്മപുരം പ്ലാന്‍റിൽ 32 കോടിയുടെ തട്ടിപ്പ് നടന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധിപ്പിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. എത്ര വർദ്ധനവുണ്ടാകുമെന്ന് തീരുമാനിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറവാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നിരക്ക് വർദ്ധന. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട നിർമ്മാണങ്ങൾക്ക് അപേക്ഷിച്ചാലുടൻ കെട്ടിട നിർമ്മാണ പെർമിറ്റ് നൽകും. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അനുമതി നൽകുക. ഇത് ഒന്നിലധികം തലത്തിലുള്ള പരിശോധനകൾ, കാലതാമസം, തടസ്സങ്ങൾ എന്നിവ ഒഴിവാക്കും. കെട്ടിട ഉടമകളുടെയും കെട്ടിട പ്ലാൻ തയ്യാറാക്കി മേൽനോട്ടം വഹിക്കുന്ന ലൈസൻസി / എംപാനൽഡ് എഞ്ചിനീയർമാരുടെയും സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കും. തീരദേശ പരിപാലന നിയമവും തണ്ണീർത്തട സംരക്ഷണ നിയമവും ബാധകമായ പ്രദേശങ്ങളിലല്ല കെട്ടിടങ്ങൾ നിർമ്മിക്കുന്നതെന്നും കെട്ടിടനിർമ്മാണ ചട്ടങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം അപേക്ഷയിൽ സമർപ്പിക്കണം. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ…

Read More

വാഷിങ്ടൻ: ബിസിനസ്/ ടൂറിസ്റ്റ് വിസയിൽ യുഎസിൽ എത്തുന്നവർക്ക് പുതിയ ജോലിയിൽ ചേരാനും അഭിമുഖങ്ങൾക്ക് വിധേയരാകാനും അവസരം. ജോലി ലഭിക്കുകയാണെങ്കിൽ, അവിടെ ജോലി ആരംഭിക്കുന്നതിന് മുമ്പ് വർക്ക് വിസ നേടണമെന്നും വ്യവസ്ഥയുണ്ട്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നോൺ ഇമിഗ്രന്റ് തൊഴിലാളികളെ പിരിച്ചുവിടുമ്പോൾ, അവർക്ക് മുന്നിലുള്ള ഓപ്ഷനുകളെക്കുറിച്ച് അറിയണമെന്നില്ലെന്നും 60 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് ട്വീറ്റിൽ പറയുന്നത്. 60 ദിവസത്തെ കാലയളവ് ജോലിയിൽനിന്നു പിരിച്ചുവിടുന്ന ദിവസം മുതൽ ആരംഭിക്കുന്നു. നോൺ ഇമിഗ്രന്റ് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും കുറച്ച് കാലം യുഎസിൽ താമസിക്കാൻ അവകാശമുണ്ടാകുകയും ചെയ്താൽ, അവർ നോൺ ഇമിഗ്രന്റ് സ്റ്റാറ്റസ് മാറ്റാൻ അപേക്ഷിക്കണം. 60 ദിവസത്തിനുള്ളിൽ ഈ സ്റ്റാറ്റസ് മാറുകയാണെങ്കിൽ, അവർക്ക് കുറച്ച് കാലം കൂടി യുഎസിൽ താമസിക്കാൻ കഴിയും. ഈ കാലയളവിലും ജോലി ലഭിക്കുകയോ വിസ സ്റ്റാറ്റസ് മാറ്റുകയോ ചെയ്തില്ലെങ്കിൽ അവർ യുഎസ് വിടേണ്ടിവരും.

Read More

ന്യൂഡൽഹി: 4 സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ച് ബിജെപി. രാജസ്ഥാൻ, ഡൽഹി, ഒഡിഷ, ബിഹാർ എന്നിവിടങ്ങളിലാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാന അധ്യക്ഷന്മാരെ നിയമിച്ചത്. രാജസ്ഥാനിൽ സി.പി ജോഷി, ഡൽഹിയിൽ വീരേന്ദ്ര സച്ച്ദേവ, ഒഡിഷയിൽ മൻമോഹൻ സമൽ, ബിഹാറിൽ സമ്രാട്ട് ചൗധരി എന്നിവരെയാണ് പുതിയ അധ്യക്ഷന്മാരായി നിയമിച്ചത്.

Read More