- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
Author: News Desk
കൊച്ചി: ഒമാൻ -കൊച്ചി എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ യുവാവ് പൊലീസ് പിടിയിൽ . ആലപ്പുഴ നൂറനാട് സ്വദേശിയായ അഖിൽ കുമാറിനെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. മദ്യലഹരിയിൽ ഇയാൾ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കടന്നുപിടിച്ചുവെന്നുമായിരുന്നു പരാതി.
ന്യൂയോർക്: യുഎസിൽ അമ്പരപ്പിക്കുന്ന വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ടിക് ടോക്ക്. ബൈറ്റ്ഡാൻസിന് കീഴിലുള്ള ചൈനീസ് ഷോർട്ട് വിഡിയോ ഷെയറിങ് ആപ്ലിക്കേഷന് നിലവിൽ യുഎസിൽ 150 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ടിക് ടോക്കിന്‍റെ ഉയർച്ച അമേരിക്കൻ സോഷ്യൽ മീഡിയ ഭീമൻമാരെ പോലും മറികടന്നു. മെറ്റ, ഗൂഗിൾ തുടങ്ങിയ കമ്പനികളുടെ ആപ്ലിക്കേഷനുകളേക്കാൾ യുവാക്കൾ ടിക് ടോക്കിൽ കൂടുതൽ സമയം ചെലവഴിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. അതേസമയം, ടിക് ടോക്കിനെതിരായ നിയന്ത്രണ നടപടികൾ അമേരിക്ക ശക്തമാക്കുകയാണ്. യുഎസ് ഉപയോക്താക്കളുടെ ഡാറ്റ ടിക് ടോക്ക് ചൈനയിലേക്ക് കടത്തുന്നുവെന്നും ടിക് ടോക്ക് ഉപയോഗിച്ച് രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ചൈന നിരീക്ഷിക്കുന്നുവെന്നുമാണ് അമേരിക്കയുടെ ആരോപണം. ടിക് ടോക്കിനെ രാജ്യത്ത് നിലനിർത്താണമെങ്കിൽ ബൈറ്റ്ഡാൻസിനെ ഉടമസ്ഥതയിൽ നിന്ന് നീക്കം ചെയ്യണമെന്നും ഒരു അമേരിക്കൻ കമ്പനിയെ കൊണ്ടുവരണമെന്നും യുഎസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ടിക് ടോക്കിനെ നശിപ്പിക്കാൻ യുഎസ് ശ്രമിക്കുന്നുവെന്നാണ് ചൈനയുടെ ആരോപണം. ടിക് ടോക്ക് ദേശീയ സുരക്ഷയ്ക്ക്…
കൊച്ചി: ഓപ്പറേഷൻ അരിക്കൊമ്പനെതിരെ ഹൈക്കോടതിയിൽ ഹർജി. അരിക്കൊമ്പനെ പിടികൂടി കോടനാട്ടിൽ സൂക്ഷിക്കണമെന്ന വനംവകുപ്പിന്‍റെ ഉത്തരവിനെതിരെയാണ് ഹർജി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയാണ് ഹർജി നൽകിയത്. ഉത്തരവ് അശാസ്ത്രീയമാണെന്നാണ് ഹർജിക്കാരൻ പറയുന്നത്. ഗസറ്റിൽ പ്രസിദ്ധീകരിക്കാതെ ഉത്തരവ് രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും ജനവാസമില്ലാത്ത വനമേഖലയിൽ ആനയെ തുറന്നു വിടണമെന്നും ഹർജിയിൽ പറയുന്നു. ആനയെ നിലവിലെ സ്ഥലത്ത് നിന്ന് മാറ്റുമ്പോൾ മൃഗക്ഷേമവും ശാസ്ത്രീയ സമീപനവും പ്രധാനമാണെന്നും ഹർജിയിൽ പറയുന്നു. ഹർജി നാളെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനകത്തും പുറത്തുമുള്ള ജീവനക്കാരുടെ ചലനം നിയന്ത്രിക്കാനുള്ള ആക്സസ് കൺട്രോൾ സംവിധാനത്തെ ഇടതുപക്ഷ അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ രൂക്ഷമായി വിമർശിച്ചു. പ്രധാന കവാടങ്ങളിൽ മാത്രം സുരക്ഷയ്ക്കായി മാത്രം സംവിധാനം പരിമിതപ്പെടുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും പറഞ്ഞു. കാൽച്ചങ്ങലകൾ ആവശ്യമില്ലെന്നും ചില അഖിലേന്ത്യാ ഉദ്യോഗസ്ഥർക്ക് സമീപകാലത്ത് സെക്രട്ടേറിയറ്റ് ജീവനക്കാരോട് കടുത്ത ശത്രുതയുണ്ടെന്നും സംഘടനയുടെ നോട്ടീസിൽ പറയുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരെ ജോലി ചെയ്യാതെ കറങ്ങി നടക്കുന്നവരായി ചിത്രീകരിക്കുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരാണോ ഐ.എ.എസ് ഉദ്യോഗസ്ഥരാണോ ഫയൽ പഠിച്ച് കുറിപ്പെഴുതുന്നതെന്ന് രാഷ്ട്രീയ നേതൃത്വം പരിശോധിക്കണം. താഴെത്തട്ടിൽ നിന്ന് വരുന്ന ഫയലുകളിൽ ഒപ്പിടുക മാത്രമാണ് ഐഎഎസ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. ജീവനക്കാർക്ക് അവർ ജോലി ചെയ്യുന്നിടത്ത് നിന്ന് മറ്റൊരു കെട്ടിടത്തിൽ പ്രവേശിക്കാൻ അനുവാദമില്ലാത്ത തരത്തിലാണ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുന്നത്. പലയിടത്തും സ്ത്രീകൾക്ക് പോലും ശൗചാലയങ്ങളില്ല. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പുറത്തുപോയാൽ, ശമ്പളം നഷ്ടപ്പെടുന്ന അവസ്ഥയാണ്. മൂത്രമൊഴിക്കാനുള്ള സംവിധാനവും സീറ്റുകളിൽ ഘടിപ്പിച്ചാൽ സന്തോഷമായിരിക്കുമെന്നും നോട്ടീസിൽ പറയുന്നു. ആക്സസ് കൺട്രോൾ…
ഡിജിറ്റൽ പേയ്മെന്‍റ് കമ്പനിയായ ബ്ലോക്കിൽ സാമ്പത്തിക ക്രമക്കേട്; റിപ്പോർട്ടുമായി ഹിൻഡൻബർഗ്
ദില്ലി: ഹിൻഡൻബർഗിന്‍റെ പുതിയ റിപ്പോർട്ട് പുറത്ത്. ഡിജിറ്റൽ പേയ്മെന്‍റ് കമ്പനിയായ ബ്ലോക്കിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്. മുമ്പ് സ്ക്വയർ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കമ്പനിയാണ് ബ്ലോക്ക്. രണ്ട് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഉപയോക്താക്കളുടെ എണ്ണം വർധിപ്പിച്ച് കാണിച്ചും, വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചും ബ്ലോക്കിന്‍റെ വിപണി മൂല്യം വർദ്ധിപ്പിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്. ഹിൻഡൻബർഗ് ഒരു അന്താരാഷ്ട്ര നിക്ഷേപ ഗവേഷണ കമ്പനിയാണ്. വെറും നാല് ദിവസം കൊണ്ട് ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ വിപണിയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആഭ്യന്തര സൂചികകൾ പോലും ഇളകിമറിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിനുണ്ടായത്.
ദില്ലി: പ്രമുഖ ഐടി കമ്പനിയായ എക്‌സെഞ്ച്വർ കൂട്ട പിരിച്ചുവിടലിന് തയ്യാറെടുക്കുന്നു. 19,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നും വാർഷിക വരുമാനവും ലാഭ പ്രവചനങ്ങളും കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തിൽ ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ 2.5 ശതമാനം പേരെ പിരിച്ചുവിടാനാണ് എക്‌സെഞ്ച്വർ പദ്ധതിയിടുന്നത്. വാർഷിക വരുമാന വളർച്ച 8 ശതമാനം മുതൽ 10 ശതമാനം വരെയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നേരത്തെ ഇത് 8 മുതൽ 11 ശതമാനം വരെയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്‍റെ അടിസ്ഥാനത്തിൽ ഈ സാമ്പത്തിക വർഷത്തിൽ മോട്ടോർ വാഹന വകുപ്പ് പിരിച്ചെടുക്കേണ്ട തുക 1162 കോടി രൂപ വർധിപ്പിച്ചു. വകുപ്പുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ഓരോ വർഷവും തുക പരിഷ്കരിക്കാറുണ്ട്. മോട്ടോർ വാഹന നിയമം ലംഘിക്കുന്നവരിൽ നിന്ന് ഈ തുക ഈടാക്കുമെന്നത് തെറ്റിദ്ധാരണയാണെന്നും, വകുപ്പിന്‍റെ എല്ലാ സേവനങ്ങളിലൂടെയും ഫീസുകളിലൂടെയും ലഭിക്കുന്ന തുകയും നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിലൂടെ ലഭിക്കുന്ന തുകയും ഉൾപ്പെടുന്നതാണ് ഇതെന്നും അധികൃതർ പറഞ്ഞു. എല്ലാ വകുപ്പുകളിലും ടാർഗറ്റുകൾ നിശ്ചയിക്കാറുണ്ടെന്നും വകുപ്പിനെ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണിതെന്നും അധികൃതർ പറഞ്ഞു. 2022-23 സാമ്പത്തിക വർഷത്തിൽ 4138.59 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പിന് സ്വരൂപിക്കേണ്ടിയിരുന്നത്. പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഇത് 5300.71 കോടി രൂപയാണ്. ഈ തുക പിരിച്ചെടുക്കുന്നതിനായി ഓരോ റീജിയനൽ ട്രാന്‍സ്പോർട്ട് ഓഫിസർമാർക്കും ഡപ്യൂട്ടി കമ്മിഷണർമാർക്കും ടാർഗറ്റ് നിശ്ചയിച്ചിട്ടുണ്ട്. ആയിരം കോടിയിലധികം രൂപ പിരിച്ചെടുക്കുമെന്ന വാർത്ത പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. വണ്ടിയുമായി പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം…
ജൂനിയർ എൻടിആറിനെ നായകനാക്കി കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ് ആരാധകർ. കൊരടാല ശിവയും ജൂനിയർ എൻടിആറും ഒന്നിക്കുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ‘എൻടിആർ 30’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജാൻവി കപൂർ നായികയാകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് ‘എൻടിആര്‍ 30’ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ജൂനിയർ എൻടിആറും ജാൻവി കപൂറും പങ്കെടുത്ത പൂജ ചടങ്ങോടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിനായി ജാൻവി കപൂറിന് റെക്കോർഡ് പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂനിയർ എൻടിആറിന്‍റെയും ജാൻവിയുടെയും കഥാപാത്രങ്ങൾ എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജൂനിയർ എൻടിആറും ജാൻവി കപൂറും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ ഇന്‍റർനെറ്റിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ‘എൻടിആർ 30’ 2024 ഏപ്രിൽ 5 ന് റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രത്നവേലുവാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്.
ദില്ലി: കോടതി വിധിക്ക് ശേഷം സൂറത്തിൽ നിന്ന് മടങ്ങിയെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി വിമാനത്താവളത്തിൽ പാർട്ടി നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും വരവേൽപ്പ്. നൂറുകണക്കിന് പ്രവർത്തകരാണ് രാഹുൽ ഗാന്ധിയെ സ്വീകരിച്ചത്. വിമാനത്താവളത്തിലെ ടെർമിനലിന്‍റെ ഭാഗത്തേക്ക് വൻ തോതിൽ എത്താൻ പ്രവർത്തകരെ പൊലീസ് അനുവദിച്ചില്ല. ഇവിടെ ബാരിക്കേഡ് വച്ച് തടഞ്ഞു. അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ കനത്ത സുരക്ഷയാണ് വിമാനത്താവള പരിസരത്ത് ഒരുക്കിയിരിക്കുന്നത്. രാഹുലിനെ സ്വീകരിക്കാൻ കേരളത്തിൽ നിന്നുള്ള എംപിമാരും എത്തിയിരുന്നു.
ദില്ലി: കിരൺ മജുംദാർ-ഷാ ഇൻഫോസിസ് കമ്പനി ബോർഡിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കാലാവധി പൂർത്തിയാക്കിയ ശേഷമാണ് കിരൺ മജുംദാർ ഷാ ഇൻഫോസിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2014 ൽ കമ്പനിയിൽ സ്വതന്ത്ര ഡയറക്ടറായും 2018 ൽ ലീഡ് സ്വതന്ത്ര ഡയറക്ടറായും നിയമിതയായ കിരൺ നോമിനേഷൻ & റെമ്യൂണറേഷൻ കമ്മിറ്റിയിലും ബോർഡിന്‍റെ റിസ്ക് മാനേജ്മെന്‍റ് കമ്മിറ്റിയിലും അംഗമായിരുന്നു. അതേസമയം, നോമിനേഷൻ & റെമ്യൂണറേഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ, 2023 മാർച്ച് 23 മുതൽ ഇൻഫോസിസ് ഡി സുന്ദരത്തെ കമ്പനിയുടെ ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടറായി നിയമിച്ചു. 2017 മുതൽ ഇൻഫോസിസിന്റെ ബോർഡിൽ അംഗമാണ് ഇദ്ദേഹം.