- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
Author: News Desk
പറന്നുയർന്ന ഗ്ലൈഡർ വീടിന്റെ തൂണിൽ ഇടിച്ച് തകർന്നുവീണു; 14 കാരനും പൈലറ്റിനും ഗുരുതര പരിക്ക്
റാഞ്ചി: ജാർഖണ്ഡിൽ പറന്നുയർന്ന ഗ്ലൈഡർ വീടിന്റെ തൂണിൽ ഇടിച്ച് തകർന്നുവീണു. ധൻബാദിലെ ബിർസ മുണ്ട പാർക്കിന് സമീപമുണ്ടായ അപകടത്തിൽ പൈലറ്റിനും 14 കാരനായ യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ട് 4.50 ഓടെയായിരുന്നു സംഭവം. പട്ന സ്വദേശിയായ കുഷ് സിങ് എന്ന പതിനാലുകാരൻ ധൻബാദിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. ഒരു സ്വകാര്യ ഏജൻസി നടത്തുന്ന ഗ്ലൈഡർ സവാരിക്ക് കുഷ് സിങ്ങിനെ കൊണ്ടുവന്നത് അവിടത്തെ ഒരു ബന്ധുവാണ്. ഗ്ലൈഡറിൽ പൈലറ്റിനെ കൂടാതെ ഒരാൾക്ക് മാത്രമേ സഞ്ചരിക്കാൻ കഴിയൂ. ബർവാദ എയർസ്ട്രിപ്പിൽ നിന്ന് പറന്നുയർന്ന ഗ്ലൈഡർ പെട്ടെന്ന് നിയന്ത്രണം വിട്ട് 500 മീറ്റർ അകലെയുള്ള വീടിന്‍റെ തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കോക്പിറ്റിന് പൂർണ്ണമായും തകർന്നു. നിലേഷ് കുമാർ എന്നയാളുടെ വീട്ടിലേക്കാണ് ഗ്ലൈഡർ ഇടിച്ചുകയറിയത്. അപകടത്തിൽ കുടുംബത്തിലെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും രണ്ട് മക്കളും വീടിനുള്ളിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായെന്നും നിലേഷ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത്…
ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ കഴിഞ്ഞയാഴ്ച ഉണ്ടായ ആക്രമണത്തിൽ പ്രതികളായവരെ നാടുകടത്തണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ട് ഇന്ത്യ. ഇവരിൽ പലരും ഇന്ത്യൻ പാസ്പോർട്ട് കയ്യിലുള്ളവരാണ്. ഇന്ത്യയിൽ ‘രാഷ്ട്രീയ വേട്ടയാടൽ’ നടത്തുന്നുവെന്ന് ആരോപിച്ച് ബ്രിട്ടനിൽ അഭയം തേടിയവരും ഇക്കൂട്ടത്തിലുണ്ട്. അതേസമയം, ഇവർ ഖാലിസ്ഥാൻ വിഘടനവാദത്തെ പിന്തുണയ്ക്കുന്നവരാണെന്നും ബ്രിട്ടനിലും മറ്റ് വിദേശ രാജ്യങ്ങളിലും ഇന്ത്യൻ പൗരൻമാർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ഇവരാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ പങ്കെടുത്ത അവ്താർ ഖണ്ട വർഷങ്ങളായി ബ്രിട്ടനിൽ താമസിക്കുകയും ഖാലിസ്ഥാനുവേണ്ടിയുള്ള പ്രതിഷേധങ്ങളുടെ മുൻനിരയിൽ നിൽക്കുകയും ചെയ്യുന്നയാളാണെന്നാണ് വിവരം. ഇന്ത്യയിൽ രാഷ്ട്രീയമായി വോട്ടയാടുന്നുവെന്ന് ആരോപിച്ചാണ് ഖണ്ട ബ്രിട്ടനിൽ അഭയം തേടിയത്.
കോഴിക്കോട്: കോഴിക്കോട് റഷ്യൻ യുവതിക്ക് പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിതാ കമ്മിഷൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ദ്വിഭാഷിയുടെ സഹായത്തോടെയാണ് മൊഴി രേഖപ്പെടുത്തുക. ഇതിനായി റഷ്യൻ ഭാഷ അറിയാവുന്നവരുടെ സഹായം അടിയന്തരമായി തേടണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാച്ചുണ്ട് പൊലീസെത്തിയാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആൺസുഹൃത്തിന്‍റെ ഉപദ്രവത്തെ തുടർന്നാണ് യുവതി കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് വിവരം. കൈയിൽ മുറിവുണ്ടാക്കിയ പാടുണ്ട്. യുവതി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ ആൺസുഹൃത്തായ കൂരാച്ചുണ്ട് സ്വദേശിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം.
പാലക്കാട്: മലമ്പുഴ ഡാമിന്‍റെ റിസർവോയറിനോട് ചേർന്ന പ്രദേശത്ത് കാട്ടാനക്കൂട്ടം. കുട്ടിയാനകൾ ഉൾപ്പെടെ 40 തിലധികം ആനകൾ ജനവാസ മേഖലയോട് ചേർന്ന് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. സാധാരണ കാട്ടാനക്കൂട്ടം ഡാം മേഖലയിൽ തമ്പടിക്കാറില്ല. എന്നാൽ, വേനൽ കടുത്തതോടെ വെള്ളം ലഭ്യമല്ലാത്തതിനാലാണ് ആനക്കൂട്ടം ഉൾവനത്തിലേക്ക് മടങ്ങാതെ വൃഷ്ടിപ്രദേശത്ത് നിലയുറപ്പിച്ചതെന്നാണ് നിഗമനം.
ശാന്തൻപാറ: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ഹൈക്കോടതി ഇടപെട്ട് നടപടികൾ നിർത്തിവെച്ചതിൽ ജനരോഷം. ദൗർഭാഗ്യകരമായ നടപടിയാണെന്നും ദീർഘകാലമായുള്ള ആവശ്യമാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്നും ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റുമാർ പ്രതികരിച്ചു. കാട്ടാനയുടെ ആക്രമണത്തിന് ഇരയായ പ്രദേശവാസികളും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. അതേസമയം മൃഗക്ഷേമ സംഘടനയാണെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ ഒരാൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വെള്ളിയാഴ്ച കോട്ടയത്ത് ചേരും. നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ വയനാട്ടിൽ നിന്നുള്ള മറ്റ് രണ്ട് കുങ്കിയാനകളെ കൊണ്ടുവരുന്നതും മാറ്റിവച്ചിട്ടുണ്ട്. ആനകളെ കൊണ്ടുവരുന്ന കാര്യത്തിൽ ഉന്നതതല യോഗത്തിന് ശേഷം തീരുമാനമെടുക്കും. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ സർക്കാരിന് പ്രവർത്തിക്കാനാകൂവെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ആശങ്ക അകറ്റാൻ കൂടുതൽ വാർഡൻമാരെയും ഉദ്യോഗസ്ഥരെയും നിയമിച്ച് സമഗ്രമായ സംരക്ഷണ പരിപാടിയാണ് ഇപ്പോൾ…
കണ്ണൂര്‍: വൈദേകം റിസോർട്ടിനെതിരായ അന്വേഷണത്തിൽ വിദഗ്ധ സംഘത്തെ നിയോഗിക്കാൻ സർക്കാരിന്റെ അനുമതി തേടി വിജിലൻസ്. സാങ്കേതിക വശങ്ങളിൽ വ്യക്തത വരുത്താൻ ലക്ഷ്യമിട്ടാണ് വിദഗ്ധ സംഘം രൂപീകരിക്കുന്നത്. സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും. റിസോർട്ട് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി ആന്തൂർ നഗരസഭയിലും വൈദേകം റിസോർട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. റിസോർട്ടിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നാണ് വിജിലൻസ് പറയുന്നത്. കെട്ടിട നിർമ്മാണത്തിന്‍റെ സാങ്കേതിക വശങ്ങൾ വിലയിരുത്താൻ വിദഗ്ധോപദേശം ആവശ്യമാണ്. ഇതിനായാണ് വിദഗ്ധ സംഘത്തെ നിയോഗിക്കാൻ ഒരുങ്ങുന്നത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തും. ഇതിനായി വിജിലൻസ് ഡയറക്ടർക്കും സർക്കാരിനും വിജിലൻസ് കണ്ണൂർ യൂണിറ്റ് അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ വിദഗ്ധ സംഘത്തെ നിയോഗിക്കും. ഈ സംഘവുമായി റിസോർട്ടിൽ വീണ്ടും പരിശോധന നടത്താനാണ് വിജിലൻസ് ആലോചിക്കുന്നത്. ഈ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾക്ക് ഉള്ളത് പോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു. ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകും. ഐടി പാർക്കുകളിലെ മദ്യക്കച്ചവടം ബാറുടമകൾക്ക് നൽകില്ല. കള്ളുഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വരുത്തണമെന്നാണ് എക്സൈസിന്‍റെ ശുപാർശ. പല ഷാപ്പുകളിലും വൃത്തിയുള്ള അന്തരീക്ഷമില്ല. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും വേണ്ടിയാണ് നയത്തിൽ ക്ലാസിഫിക്കേഷൻ ഉൾപ്പെടുത്തിയത്. ബാറുകൾക്ക് ക്ലാസിഫിക്കേഷൻ നൽകുന്നത് പോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ നൽകും. ഇതിനർത്ഥം ഇനി മുതൽ കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി ലഭിക്കും. കള്ളുഷാപ്പുകളുടെ ലേലം ഓൺലൈനായി നടത്തും. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞ മദ്യനയത്തിൽ ടോഡി ബോർഡ് നിർദ്ദേശിച്ചിരുന്നു. ഇതിനായുള്ള ചട്ടങ്ങളുടെ രൂപീകരണം അവസാന ഘട്ടത്തിലാണ്. നിലവിൽ ഒരു തെങ്ങിൽ നിന്ന് രണ്ട് ലിറ്റർ കള്ള് ചെത്താൻ അനുവാദമുണ്ട്. അളവ് കൂട്ടാൻ അനുമതി നൽകണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാൻ സമിതി രൂപീകരിക്കാനും നയത്തിൽ തീരുമാനമുണ്ടാകും. ഐടി പാർക്കുകളിലെ…
കാലിഫോര്‍ണിയ: കാലാവസ്ഥാ വ്യതിയാനം മൂലം മനുഷ്യമാംസം നശിപ്പിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം വർധിക്കുകയാണെന്ന് റിപ്പോർട്ട്. ജലത്തിലുള്ള വളരെ അപകടകാരിയായ ബാക്ടീരിയയുടെ അളവ് വർധിക്കുന്നതിൽ കാലാവസ്ഥാ വ്യതിയാനത്തിന് പങ്കുണ്ടെന്ന് വിദഗ്ധർ വിശദീകരിക്കുന്നു. വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയ സാധാരണയായി ലവണാംശം ഉള്ള ചെറുചൂടുവെള്ളത്തിലാണ് കാണപ്പെടുന്നത്. അതിനാൽ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത്തരം ബാക്ടീരിയകളെ കാണുന്നത് സാധാരണമാണ്. എന്നാൽ സമീപ കാലങ്ങളിൽ മറ്റ് പ്രദേശങ്ങളിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കടൽത്തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളിലെ വെള്ളം ചൂട് പിടിക്കുന്നതിനെ തുടർന്നാണ് ഇങ്ങനെ സംഭവിക്കുന്നത്. ജലത്തിന്‍റെ താപനിലയിലെ വർധനവ് ലവണാംശത്തെ സാരമായി ബാധിക്കുന്നു. ഇത് ബാക്ടീരിയയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വർധനവ്, മലിനീകരണം എന്നിവയും ഇതിന് കാരണമാകുന്നുണ്ട്. നിലവിൽ അമേരിക്കയിൽ ഓരോ വർഷവും 100 ഓളം ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. ഗള്‍ഫ് മേഖലകളിലെ ഈ ബാക്ടീരിയ അണുബാധയുടെ ഹോട്ട് സ്പോട്ട് ആയാണ് വിലയിരുത്തുന്നത്. 1988 നും 2018…
വനിതാ വിഭാഗത്തിൽ ട്രാൻസ്ജെൻഡർ വനിതകളെ മത്സരിപ്പിക്കുന്നതിന് വിലക്കുമായി അത്ലറ്റിക്സ് കൗൺസിൽ
മാഞ്ചെസ്റ്റര്‍: അന്താരാഷ്ട്ര മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ ട്രാൻസ്ജെൻഡർ വനിതകളെ പങ്കെടുപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി ലോക അത്ലറ്റിക്സ് കൗൺസിൽ. മാർച്ച് 31 മുതൽ പ്രായപൂർത്തിയായ ഒരു ട്രാൻസ്ജെൻഡർ അത്‌ലറ്റിനെയും വനിതാ വിഭാഗത്തിൽ മത്സരിക്കാൻ അനുവദിക്കില്ലെന്ന് ലോക അത്ലറ്റിക്സ് കൗൺസിൽ പ്രസിഡന്‍റ് ലോർഡ് കോ വ്യക്തമാക്കി. ട്രാൻസ്ജെൻഡർ അത്‌ലറ്റുകളുടെ യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങളിലെത്താൻ വിശദമായ പഠനം നടത്തുമെന്നും ലോർഡ് കോ അറിയിച്ചു. എക്കാലത്തും വിലക്ക് ഏർപ്പെടുത്തുമെന്നല്ല പറയുന്നതെന്നും അദ്ദേഹം അറിയിച്ചു. മത്സരത്തിന് മുമ്പുള്ള 12 മാസങ്ങളിൽ രക്തത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് തുടർച്ചയായി 5 ൽ നിർത്താൻ ട്രാൻസ് അത്‌ലറ്റുകൾക്ക് സാധിച്ചാൽ വനിതാ വിഭാഗത്തിൽ മത്സരിക്കാൻ അനുമതിയുണ്ടായിരുന്നു. സ്ത്രീ വിഭാഗത്തെ സംരക്ഷിക്കുക എന്ന പൊതു തത്വത്തെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനമെന്നും ലോർഡ് കോ പറഞ്ഞു. നിലവിൽ ട്രാൻസ്ജെൻഡർ അത്‌ലറ്റുകളൊന്നും അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുന്നില്ലെന്നും ലോർഡ് കോ കൂട്ടിച്ചേർത്തു. ലോക അത്ലറ്റിക്സ് കൗൺസിൽ രക്തത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിലും…
ചെന്നൈ: രണ്ടാം തവണയും ഓൺലൈൻ ചൂതാട്ട നിരോധന ബിൽ ഏകകണ്ഠമായി പാസാക്കി തമിഴ്നാട് നിയമസഭ. നേരത്തെ ഇതേ ബിൽ നിയമസഭ പാസാക്കി ഗവർണർ ആർ എൻ രവിക്ക് അയച്ചിരുന്നുവെങ്കിലും ബിൽ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തിരിച്ചയക്കുകയായിരുന്നു. ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്താൻ നിയമസഭയ്ക്ക് അധികാരമില്ലെന്നും ബിൽ പല കോടതി വിധികൾക്കും വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർ തിരിച്ചയച്ചത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇതേ ബിൽ വീണ്ടും നിയമസഭയിൽ അവതരിപ്പിച്ചത്. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് 41 പേർ ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ 17 ലക്ഷം രൂപ നഷ്ടമായ സുരേഷ് കുമാർ തന്‍റെ ആത്മഹത്യാക്കുറിപ്പിൽ ഓൺലൈൻ ചൂതാട്ടം നിയമം മൂലം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ബിൽ അവതരിപ്പിക്കുന്നതിനിടെ സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട് സർക്കാർ നിയമിച്ച ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ. ചന്ദ്രുവിന്‍റെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബിൽ തയ്യാറാക്കിയത്. പൊതുജനങ്ങളിൽ നിന്നും സമിതി അഭിപ്രായം തേടിയിരുന്നു.