Author: News Desk

സോൾ: ആണവായുധ ശേഷിയുള്ളതും വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്നതുമായ ഡ്രോൺ പരീക്ഷിച്ചതായി ഉത്തര കൊറിയ. ഇത് ഉപയോഗിച്ച് റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാൻ കഴിയുമെന്നും ഇത്തരത്തിൽ സൃഷ്ടിക്കുന്ന സുനാമി നാവിക സംഘങ്ങളെയും തുറമുഖങ്ങളെയും നശിപ്പിക്കാൻ ശേഷിയുള്ളതാണെന്നും ഉത്തര കൊറിയ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഉത്തര കൊറിയ അവകാശപ്പെടുന്നതുപോലെ ഡ്രോൺ ഒരു ഭീഷണിയായി കണക്കാക്കുന്നില്ലെങ്കിലും രാജ്യം ആണവ ഭീഷണി ഉയർത്തുന്നുവെന്ന അവകാശവാദത്തെ സാധൂകരിക്കുന്നതാണ് പുതിയ പരീക്ഷണമെന്ന് വിദഗ്ധർ പറയുന്നു. തീരത്ത് നിന്നോ കപ്പലുകളിൽ നിന്നോ വിക്ഷേപിക്കാൻ കഴിയുന്ന തരത്തിലുള്ള ഡ്രോണാണ് ഇതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു. ഹെയിൽ എന്നാണ് ഡ്രോണിന്‍റെ പേര്. ഈ കൊറിയൻ വാക്കിന്‍റെ അർത്ഥം സുനാമി എന്നാണ്. പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാൻ കിം ജോങ് ഉൻ എത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കൊറിയൻ ഉപഭൂഖണ്ഡത്തിന് സമീപം യുദ്ധക്കപ്പൽ സംഘത്തെ വിന്യസിക്കാൻ യുഎസ് തയ്യാറെടുക്കുന്നതിനിടെയാണ് ഉത്തര കൊറിയയുടെ പരീക്ഷണം. ഉത്തര കൊറിയയുടെ ആയുധ പരീക്ഷണങ്ങളും യുഎസ്-ദക്ഷിണ കൊറിയ…

Read More

ന്യൂ ഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. മോദിയുടെ പേരു പരാമർശിച്ചതിന്റെ പേരിൽ ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. ഇന്നലെ മുതൽ അയോഗ്യൻ എന്ന് വിജ്ഞാപനത്തിൽ പറയുന്നു. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് മാന നഷ്ട്ടക്കേസിൽ രാഹുലിന് ശിക്ഷ വിധിച്ചത്. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് കേസ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമർശം. രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. വിവാദ വജ്രവ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച രാഹുൽ എല്ലാ കള്ളൻമാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായേക്കും. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മധ്യ തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിൽ കൂടുതൽ മഴ സാധ്യതയുണ്ട്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ഡാറ്റ പ്രകാരം ഇന്നലെ പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് എരിമയൂരിൽ ഇന്നലെ രേഖപ്പെടുത്തിയത്.

Read More

കൊളറാഡോ: യുണൈറ്റഡ് എയർലൈൻസിന്‍റെ പരസ്യത്തിലൂടെ പ്രശസ്തയായ ട്രാൻസ്-എയർഹോസ്റ്റസ് കെയ്ലെയ്ഗ് സ്കോട്ട് ആത്മഹത്യ ചെയ്തു. അമ്മ ആൻഡ്രിയ സിൽവെസ്ട്രോയാണ് മരണവാർത്ത ലോകത്തെ അറിയിച്ചത്. 25 കാരിയായ സ്കോട്ടിനെ കൊളറാഡോയിലെ വീട്ടിൽ തിങ്കളാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. “ഞാൻ ഭൂമിയോട് വിടപറയുകയാണ്. ഞാൻ കാരണം നിരാശരായവരോട് ക്ഷമ ചോദിക്കുന്നു. ഒരു മികച്ച വ്യക്തിയാകാനോ ശക്തയാകാനോ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. ഞാൻ ഈ ലോകം വിടുന്നത് നിങ്ങൾ കാരണമല്ല, മറിച്ച് എന്നെ ഒരു മികച്ച വ്യക്തിയാക്കാനുള്ള എന്‍റെ കഴിവില്ലായ്മ മൂലമാണെന്ന് മനസ്സിലാക്കുക.” – ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിൽ കെയ്ലെയ്ഗ് സ്കോട്ട് പറഞ്ഞു. സ്കോട്ടിനെ ഒരു വിജയിയായി മാത്രം കണ്ട ലോകം വിങ്ങലോടെയാണ് ഈ കുറിപ്പ് വായിച്ചത്. സ്കോട്ട് അവസാനമായി പങ്കിട്ട വികാരനിർഭരമായ കുറിപ്പിൽ, തന്‍റെ പ്രിയപ്പെട്ട എല്ലാവരുടെയും പേരുകൾ പരാമർശിക്കുന്നുണ്ട്. അവരോടൊപ്പമുള്ള ഓർമ്മകൾ താൻ എല്ലായ്പ്പോഴും ഓർക്കുമെന്നും അടുത്ത ജന്മത്തിൽ വീണ്ടും കണ്ടുമുട്ടാമെന്നും കുറിപ്പിൽ പറയുന്നു. സ്കോട്ടിന്റെ ആത്മഹത്യയിൽ യുണൈറ്റഡ്…

Read More

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും വികസനം സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. കേരളത്തിന്‍റെ ഉയർന്ന സാമൂഹിക വികസന സൂചികയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഉപരാഷ്ട്രപതിയെ കേരളം സന്ദർശിക്കാൻ മുഖ്യമന്ത്രി ക്ഷണിച്ചു. സൈനിക സ്കൂളിലെ പഠനകാലത്തെ പ്രിൻസിപ്പലും അധ്യാപകരും കേരളത്തിൽ നിന്നുള്ളവരായിരുന്നെന്നും ഉടൻ കേരള സന്ദർശനം നടത്തുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മുഖ്യമന്ത്രി ഉപരാഷ്ട്രപതിയെ പൊന്നാട അണിയിക്കുകയും തെയ്യത്തിന്‍റെ ഒറ്റത്തടി ശിൽപം സമ്മാനിക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് പ്രഭാതഭക്ഷണം കഴിച്ചു. ജഗ്ദീപ് ധൻഖർ വൈസ് പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്. ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, കേരള ഹൗസ് റസിഡന്‍റ് കമ്മിഷണർ സൗരഭ് ജെയിൻ എന്നിവരും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു.

Read More

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു. 68 വയസ്സായിരുന്നു. പുലർച്ചെ 3.30ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിന് വിധേയനായ അദ്ദേഹത്തിന്‍റെ രക്തത്തിലെ പൊട്ടാസ്യത്തിന്‍റെ അളവ് വളരെ കുറവായിരുന്നു. പുലർച്ചെ രണ്ടരയോടെയാണ് ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്കുമാർ ഹിരാനിയുടെ മുന്നാഭായ് എം.ബി.ബി.എസ് എന്ന ചിത്രത്തിന്റെ എഡിറ്റിംഗിലൂടെയാണ് പ്രദീപ് സർക്കാർ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2005-ൽ പരിണീത എന്ന ചിത്രത്തിലൂടെ സംവിധായകനായി. ലാഗ ചുനരി മേം ദാഗ്, ലഫാംഗേ പരീന്ദേ, മർദാനി, ഹെലികോപ്റ്റർ ഈല എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റ് ചിത്രങ്ങൾ. മികച്ച കലാസംവിധായകനും സംവിധായകനുമുള്ള ഫിലിംഫെയർ അവാർഡുകൾ, പ്രോമിസിംഗ് സംവിധായകനുള്ള സീ സിനി അവാർഡ്, മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാർഡ് എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്. നടി നീതു ചന്ദ്രയാണ് പ്രദീപ് സർക്കാരിന്റെ മരണം സോഷ്യൽ മീഡിയയിലൂടെ ആദ്യം സ്ഥിരീകരിച്ചത്. പ്രദീപ് സർക്കാർ സംവിധാനം ചെയ്ത പരസ്യചിത്രത്തിലൂടെയാണ് നീതു ചന്ദ്ര അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പ്രദീപ് സർക്കാരിന്റെ സംസ്കാരം ഇന്ന്…

Read More

കോട്ടയം: പഴയിടത്ത് ദമ്പതികളെ ചുറ്റികകൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതി പഴയിടം ചൂരപ്പാടി അരുൺ ശശിക്ക് (39) വധശിക്ഷ. കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി ജെ നാസറാണ് വിധി പ്രസ്താവിച്ചത്. 2013 ഓഗസ്റ്റ് 28നാണ് ചിറക്കടവ് പഞ്ചായത്തിലെ പഴയിടത്ത് റിട്ടയേർഡ് പൊതുമരാമത്ത് സൂപ്രണ്ട് എൻ ഭാസ്കരൻ നായർ (75), ഭാര്യ റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തങ്കമ്മയുടെ സഹോദരന്റെ മകനാണ് പ്രതി അരുൺ. കാർ വാങ്ങാൻ പണം കണ്ടെത്താനാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. തലയ്ക്ക് പിന്നിൽ ചുറ്റിക കൊണ്ട് അടിച്ച ശേഷം തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

Read More

ബ്യൂനസ് ഐറിസ്: ഖത്തറിൽ ലോകകപ്പ് കിരീടം ഉയർത്തിയതിന് ശേഷം നടന്ന ആദ്യ മത്സരത്തിൽ അർജന്‍റീനയ്ക്ക് മിന്നും വിജയം. പനാമയെ 2-0നാണ് അർജന്‍റീന തോൽപ്പിച്ചത്. മത്സരത്തിൽ തകർപ്പനൊരു ഫ്രീകിക്കിലൂടെ മെസ്സി തന്റെ കരിയറിലെ എണ്ണൂറാം ഗോളും തികച്ചു. മത്സരത്തിന്‍റെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് നേടിയത്. 78-ാം മിനിറ്റിൽ മെസിയുടെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ, ആ പന്തു പിടിച്ചെടുത്താണ് തിയാഗോ അൽമാഡ അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. 89-ാം മിനിറ്റിൽ മെസ്സി ഫ്രീകിക്കിലൂടെ ലീഡുയർത്തി. ചൊവ്വാഴ്ച നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തിൽ അർജന്‍റീന കുറുസോയെ നേരിടും. ഈ കളിയിൽ ഗോൾ നേടാനായാൽ ദേശീയ ടീമിനായി 100 ഗോളുകൾ എന്ന നാഴികക്കല്ല് മെസിക്ക് സ്വന്തമാക്കാം. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ കളിച്ച അതേ ടീമിനെയാണ് അർജന്‍റീന പനാമയ്ക്കെതിരെയും കളിക്കാനായി ഇറക്കിയത്.

Read More

ന്യൂഡൽഹി: നിരോധിത സംഘടനയിലെ അംഗത്വം യു.എ.പി.എ നിയമപ്രകാരം ശിക്ഷാർഹമാണെന്ന് സുപ്രീം കോടതി. അംഗത്വം കൊണ്ട് മാത്രം കേസ് എടുക്കാനാകില്ലെന്ന 2011ലെ വിധി റദ്ദാക്കി. അരൂപ് ഭുയൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് അസം, ഇന്ദ്ര ദാസ് വേഴ്സസ് സ്റ്റേറ്റ് ഓഫ് അസം, റനീഫ് വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നീ വിധികളാണ് റദ്ദാക്കിയത്. ഇതോടെ നിരോധിത സംഘടനയിലെ അംഗത്വത്തിന്റെ പേരിൽ യു.എ.പി.എ നിയമത്തിലെ സെക്ഷൻ 10 (എ)(ഐ) പ്രകാരം കേസെടുക്കാമെന്ന് ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവി കുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2011 ൽ ജസ്റ്റിസുമാരായ മാർക്കണ്ഡേയ കട്ജു, ഗ്യാൻ സുധാ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അംഗത്വം കുറ്റകരമല്ലെന്ന് വിധിച്ചിരുന്നു. 2014ൽ ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം. സാപ്രെ എന്നിവരുടെ ബെഞ്ച് വിഷയം വിശാല ബെഞ്ച് പരിഗണിക്കണമെന്ന് ശുപാർശ ചെയ്തു. ഫെബ്രുവരി എട്ടിന് മൂന്നംഗ ബെഞ്ച് വീണ്ടും വാദം കേട്ട ശേഷമാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചതിനെതിരായ കേസിൽ ഗവർണർക്ക് തിരിച്ചടി. സെനറ്റ് അംഗങ്ങൾക്കെതിരായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവർണർ പുറത്താക്കിയതിനെതിരെ സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഗവർണറുടെ നടപടി നിയമവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. സെനറ്റംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നായിരുന്നു ഗവർണർ ആരോപിച്ചത്. സർവകലാശാല ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കാൻ സെനറ്റ് ശ്രമിച്ചുവെന്നും ഗവർണർ പറഞ്ഞിരുന്നു. ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വൈസ് ചാൻസലറെ തിരഞ്ഞെടുക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് ഗവർണർ ആവർത്തിച്ച് പറഞ്ഞിട്ടും സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാത്തതിനെ തുടർന്നാണ് ചാൻസലർ കൂടിയായ ഗവർണർ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്. ചാൻസലർക്ക് സെനറ്റ് അംഗങ്ങളോട് താത്പര്യം നഷ്ടമായാൽ അവരെ പിൻവലിക്കാമെന്ന ചട്ടം അനുസരിച്ചായിരുന്നു ഗവർണറുടെ നടപടി.

Read More