- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
Author: News Desk
തൃശൂർ: മദ്യലഹരിയിൽ മണ്ണുത്തി കാർഷിക സർവകലാശാല കാമ്പസിൽ യുവാവിന്‍റെ അതിക്രമം. തോട്ടപ്പടി സ്വദേശി നൗഫൽ വെള്ളിയാഴ്ച രാത്രിയാണ് ക്യാമ്പസിനുള്ളിൽ പ്രവേശിച്ചത്. ചോദ്യം ചെയ്ത വിദ്യാർത്ഥികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. സുഹൃത്ത് അജിത്തിനൊപ്പമാണ് നൗഫൽ കാമ്പസിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ചേർന്ന് ഇവരുടെ വാഹനം തടഞ്ഞതോടെയാണ് നൗഫൽ അക്രമാസക്തനായത്. അജിത്ത് വിദ്യാർത്ഥികളെ ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന് മണ്ണുത്തി പോലീസ് കാമ്പസിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മാരകായുധം കൈവശം വച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് നൗഫലിനെതിരെ കേസെടുത്തിരിക്കുന്നത്.
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് 10,000 ഡോസ് കോവിഡ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം. കാലാവധി കഴിയാറായ 4,000 ഡോസ് കോവിഡ് വാക്സിൻ ഈ മാസം പാഴാകും. കോവിഡ് വാക്സിൻ്റെ ഡിമാൻഡ് കുറഞ്ഞതാണ് പാഴാകാൻ കാരണം. സർക്കാർ, സ്വകാര്യ മേഖലകളിലായി വെള്ളിയാഴ്ച 170 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1,081 പേർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചത്. സർക്കാർ മേഖലയിൽ കോവിഷീൽഡ് വാക്സിൻ സ്റ്റോക്കില്ല. ഇതുവരെ 2 കോടി 91 ലക്ഷം പേർ ഒന്നാം ഡോസ് വാക്സിനും 2 കോടി 52 ലക്ഷം പേർ രണ്ടാം ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. 30 ലക്ഷം പേർക്ക് മാത്രമാണ് മൂന്നാം ഡോസ് ലഭിച്ചത്.
ബെംഗളൂരു: കർണാടകയിലെ 124 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം ആദ്യ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ഇത്തവണ മൈസൂരുവിലെ വരുണയിൽ നിന്ന് മത്സരിക്കും. കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ കനക്പുരയിൽ നിന്ന് മത്സരിക്കും. മുതിർന്ന നേതാവ് ജി പരമേശ്വര കൊരട്ടിഗെരെയിൽ തുടരും. സംസ്ഥാനത്ത് ആകെ 224 സീറ്റുകളാണുള്ളത്. രണ്ട് ദിവസം മുമ്പ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി 130 സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകിയിരുന്നു. 124 സ്ഥാനാർഥികളുടെ പേരുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. പാർട്ടി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് പട്ടികയ്ക്ക് അംഗീകാരം നൽകിയത്. പട്ടികയിലെ 40 ഓളം പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഒന്നിൽ…
കൊച്ചി: മലയാളിയായ ആൺസുഹൃത്തിന്‍റെ പീഡനത്തെ തുടർന്ന് റഷ്യൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഇടപെട്ട് റഷ്യൻ കോൺസുലേറ്റ്. യുവതിയെ കോഴിക്കോട് നിന്ന് റഷ്യയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായം നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചു. കോൺസുലേറ്റ് അധികൃതർ യുവതിയുടെ അമ്മയുമായി ഇക്കാര്യം സംസാരിച്ചു. കേസ് കോടതിയിലായതിനാൽ കോടതിയുടെ അനുമതിയോടെ യുവതിയെ നാട്ടിലെത്തിക്കാനാണ് തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് ആഖിലിനെ (28) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഷ്യൻ യുവതിയെ അഖിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് പരാതി. കമ്പികൊണ്ട് മർദ്ദിച്ചെന്നും പാസ്പോർട്ട് കീറികളഞ്ഞെന്നും യുവതി പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് ആഖിലിന്‍റെ കാളങ്ങാലിയിലെ വീട്ടിൽ നിന്ന് മർദ്ദനമേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റഷ്യൻ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ കഴിയാത്തതിനാലാണ് കേസെടുക്കാതിരുന്നത്. ദ്വിഭാഷിയുടെ സഹായത്തോടെ മൊഴിയെടുത്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.…
കോട്ടയം: തിരുവഞ്ചൂരിൻ്റെ മകനെ യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിയായി വീണ്ടും തിരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസ് ദേശീയ മാധ്യമ വിഭാഗത്തിന്‍റെ കോർഡിനേറ്ററായാണ് അർജുൻ രാധാകൃഷ്ണനെ നിയമിച്ചത്. സംസ്ഥാനത്തിന്‍റെ എതിർപ്പിനെ തുടർന്ന് രണ്ട് വർഷം മുമ്പ് അർജുന്‍റെ നിയമനം മരവിപ്പിച്ചിരുന്നു. വീണ്ടും തയ്യാറാക്കിയ ഭാരവാഹി പട്ടികയിലാണ് അർജുനെ ഉൾപ്പെടുത്തിയത്. 2021ൽ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകൻ ഉൾപ്പെടെ അഞ്ച് യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമനം ദേശീയ നേതൃത്വം തടഞ്ഞിരുന്നു. അർജുൻ രാധാകൃഷ്ണനെ കേരളത്തിന്‍റെ വക്താവായിട്ടായിരുന്നു നിയമിച്ചത്. ഈ തീരുമാനത്തിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി അറിയാതെയാണ് നിയമനം നടത്തിയതെന്നും പരാതി ഉയർന്നിരുന്നു. നിയമനം റദ്ദാക്കണമെന്ന് സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ദേശീയ നേതൃത്വം ഇടപെട്ടത്.

ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ തളക്കാൻ രണ്ട് കുങ്കി ആനകൾ കൂടി ഇന്ന് ചിന്നക്കനാലിലെത്തും. കോന്നി സുരേന്ദ്രനും കുഞ്ചുവുമാണ് വരുന്ന കുങ്കി ആനകൾ. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ആനയെ മയക്കുവെടി വയ്ക്കുകയല്ലാതെയുള്ള മറ്റ് നടപടികൾ വനംവകുപ്പ് തുടരും. ഹർജി പരിഗണിക്കുന്ന 29ന് എടുക്കുന്ന തീരുമാനമനുസരിച്ചായിരിക്കും നടപടി. കോടതി നടപടിയിൽ പ്രതിഷേധിച്ച് അരിക്കൊമ്പൻ്റെ ആക്രമണം ശക്തമായ ബിഎൽ റാവിൽ രാവിലെ പ്രതിഷേധം നടക്കും. ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിന്‍റെ കണക്കെടുപ്പ് വനംവകുപ്പ് ഇന്ന് ആരംഭിക്കും.

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ സംസ്ഥാനമൊട്ടാകെ നടത്തുന്ന പ്രതിഷേധത്തിൽ സംഘർഷം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് വലിയ സംഘർഷത്തിലാണ് കലാശിച്ചത്. പ്രവർത്തകർ റെയിൽവേ സ്റ്റേഷന് മുന്നിൽ ടയർ കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി. കോൺഗ്രസ് പ്രവർത്തകരും റെയിൽവേ പോലീസും തമ്മിൽ സംഘർഷമുണ്ടായി. റെയിൽവേ പോലീസിൻ്റെ വലയം തകർത്ത് പ്രവർത്തകർ പ്ലാറ്റ്ഫോമിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വടക്കാഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചാണ് പ്രതിഷേധിച്ചത്. പ്രവർത്തകർ 20 മിനിറ്റോളം ദേശീയപാത ഉപരോധിച്ചു. പ്രവർത്തകരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറിയതോടെ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ആലുവയിൽ നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. മോദിയുടെ ചിത്രം കത്തിച്ചായിരുന്നു പ്രതിഷേധം.
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 4 % വർദ്ധിപ്പിച്ചു. ക്ഷാമബത്ത 38 ശതമാനത്തിൽ നിന്ന് 42 ശതമാനമായാണ് ഉയർത്തിയത്. രാജ്യത്തെ ഒരു കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള എൽപിജി സബ്സിഡി ഒരു വർഷത്തേക്ക് കൂടി നീട്ടാനും തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 12 സിലിണ്ടറുകൾ സിലിണ്ടർ ഒന്നിന് 200 രൂപ കിഴിവിൽ ലഭിക്കും. ക്ഷാമബത്ത വർദ്ധിപ്പിച്ചതോടെ കേന്ദ്ര സർക്കാരിന് 12,815 കോടിയുടെ അധികബാധ്യതയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. ഇത് 2023 ജനുവരി 1 മുതലുള്ള മുൻകാല പ്രാബല്യമുണ്ടാകും. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (ഡിഎ)യും പെൻഷൻകാർക്ക് ക്ഷാമകാല ആശ്വാസ(ഡിആർ) വർധനയുമാണ് ലഭിക്കുക. 47.58 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍റെ ശുപാർശകൾക്കനുസൃതമായാണ് നിലവിലെ വർദ്ധനവെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.