- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
Author: News Desk
ന്യൂഡല്‍ഹി: ഭാരതി എയർടെൽ തങ്ങളുടെ 5 ജി സേവനം 500 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഒറ്റയടിക്ക് 235 നഗരങ്ങളിൽക്കൂടി 5 ജി സേവനം ലഭ്യമാക്കിയാണ് റിലയൻസ് ജിയോയെ പിന്തള്ളി എയർടെല്ലിന്റെ മുന്നേറ്റം. നിലവിൽ, 5 ജി ആരംഭിച്ച് കൂടുതൽ നഗരങ്ങളിൽ 5 ജി സേവനം ലഭ്യമാക്കിയ ടെലികോം കമ്പനി എന്ന നേട്ടവും എയർടെല്ലിനാണ്. എയർടെൽ പ്രതിദിനം 30 മുതൽ 40 വരെ നഗരങ്ങളിൽ 5 ജി പ്ലസ് ലഭ്യമാക്കുമെന്നും ഈ വർഷം സെപ്റ്റംബറോടെ രാജ്യത്തെ മുഴുവൻ നഗരത്തെയും എയർടെല്ലിന്‍റെ 5 ജി നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരതി എയർടെൽ സിടിഒ രൺദീപ് സെഖോൺ പറഞ്ഞു. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ 5ജി സേവന നഗരങ്ങളുടെ പ്രഖ്യാപനമാണ് എയർടെൽ നടത്തിയിരിക്കുന്നത്. റിലയൻസ് ജിയോയുടെ അൾട്രാ ഹൈ സ്പീഡ് 5 ജി നെറ്റ്‌വർക്ക് ഇതുവരെ 406 നഗരങ്ങളിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ.
റിയാദ്: റംസാൻ മാസത്തിൽ ഇശാ, സുബ്ഹി നമസ്‌കാരങ്ങളിൽ ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിലുള്ള സമയം 10 മിനിറ്റായി കുറയ്ക്കാൻ സൗദി അറേബ്യ ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദ്ദേശിച്ചു. വിശ്വാസികളുടെ സൗകര്യമനുസരിച്ചാണ് ബാങ്കിനും ഇഖാമത്തിനുമിടയിലെ സമയം ക്രമീകരിച്ചതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും മന്ത്രാലയ ശാഖകളോട് സമയം ക്രമീകരണം നടത്താനും മന്ത്രി നിർദ്ദേശിച്ചു.
മസ്കത്ത് : ശക്തമായ കാറ്റിനെ തുടർന്ന് രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഹിറ, സൗത്ത് ശർഖിയ, അൽ വുസ്ത ഗവർണറേറ്റ്, ദോഫാർ ഗവർണറേറ്റിന്‍റെ തീരപ്രദേശം എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടും. മസ്കറ്റിൽ വെള്ളിയാഴ്ച കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. മറ്റിടങ്ങളിലെ ഉയർന്നതും താഴ്ന്നതുമായ താപനില ഇപ്രകാരമാണ്: ഇബ്രി 30, 17, റുസ്തക് 29, 18, സുഹാർ 31, 22, ഖസാബ് 25, 20.
ഷാർജ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റിന് വിജയിച്ചു. ടി20യിൽ പാകിസ്താനെതിരെ അഫ്ഗാനിസ്ഥാന്‍റെ ആദ്യ ജയമാണിത്. ഓൾറൗണ്ടർ മുഹമ്മദ് നബിയാണ് കളിയിലെ താരം. 38 പന്തിൽ 38 റൺസ് നേടിയ നബി അവസാന പന്തിൽ സിക്സ് നേടിയാണ് അഫ്ഗാനിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടിയ പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ക്യാപ്റ്റൻ ബാബർ അസമിനെയും മുഹമ്മദ് റിസ്‍വാനെയും ഒഴിവാക്കിയാണ് പാകിസ്താൻ അഫ്ഗാനിസ്ഥാനെ നേരിട്ടത്. ബാബറിന്‍റെ അഭാവത്തിൽ ശതബ് ഖാനാണ് പാക്കിസ്ഥാന്‍റെ ക്യാപ്റ്റൻ. അഫ്ഗാൻ ബോളർമാർ മത്സരിച്ച് പന്തെറിഞ്ഞപ്പോൾ പാകിസ്ഥാന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. 32 പന്തിൽ 18 റൺസെടുത്ത ഇമാദ് വസീമാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തു. അഫ്ഗാനിസ്ഥാന് വേണ്ടി ഫസൽഹഖ് ഫറൂഖി, മുജീബുർ റഹ്മാൻ, മുഹമ്മദ് നബി എന്നിവർ രണ്ട് വിക്കറ്റ് വീതം…
കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികളുടെ പ്രതിഷേധം. കാസർകോട് കേരള കേന്ദ്ര സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് സംസാരിക്കുന്നതിനിടെയാണ് സദസ്സിലുണ്ടായിരുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ കൂകി വിളിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ നരേന്ദ്ര മോദി സർക്കാർ ഉയരങ്ങളിലെത്തിച്ചുവെന്ന പരാമർശമാണ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്.
നടൻ ഇന്നസെന്‍റിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് വിപിഎസ് ലേക്ഷോർ ആശുപത്രി അധികൃതർ. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്‍റ് ചികിത്സയിൽ കഴിയുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കാൻസർ ബാധയെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ഇന്നസെന്‍റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്‍റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഹാസ്യനടനായും സ്വഭാവ നടനായും അദ്ദേഹം ശ്രദ്ധ നേടി. ഇന്നസെന്‍റിന്‍റെ അതുല്യമായ ശരീരഭാഷയും തൃശ്ശൂർ ശൈലിയിലുള്ള ഡയലോഗും അദ്ദേഹത്തിന്‍റെ മുഖമുദ്രയായി. ‘ഗജകേസരിയോഗം’, ‘റാംജിറാവു സ്പീക്കിംഗ്’, ‘ഡോക്ടർ പശുപതി’, ‘മാന്നാർ മത്തായി സ്പീക്കിംഗ്’, ‘കാബൂളിവാല’, ‘ദേവാസുരം’, തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. സിനിമാ താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് കൂടിയായിരുന്നു ഇന്നസെന്‍റ്.
ദില്ലി: കർണാടകയ്ക്കൊപ്പം വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമവിദഗ്ദ്ധരുടെ നിലപാട് തേടിയ ശേഷമാകും തീരുമാനം. വയനാട്ടിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കും. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജനുവരി 18 നായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ അത് പിൻവലിക്കേണ്ടിവന്നു. ഈ സാഹചര്യത്തിൽ അടിയന്തര നീക്കം ആവശ്യമില്ലെന്നാണ് കമ്മിഷന്‍റെ നിലപാട്. അടുത്ത മാസം 10ന് മുമ്പ് കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഇതോടൊപ്പം വയനാട്ടിലും പ്രഖ്യാപിക്കാനാണ് ആലോചന. രാഹുലിന് സെഷൻസ് കോടതി എന്തെങ്കിലും ആശ്വാസം നൽകുന്നുണ്ടോ എന്ന് അപ്പോഴേക്കും വ്യക്തമാകും. സാധാരണ ഒരു മണ്ഡലത്തിൽ ഒഴിവുണ്ടെങ്കിൽ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം. വയനാടിന്‍റെ കാര്യത്തിൽ സെപ്റ്റംബർ 22 വരെ സമയമുണ്ട്. പൊതുതിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം ശേഷിക്കെ മത്സരിക്കാതെ ലോക്സഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന രീതിയുമുണ്ട്. . ബി.ജെ.പിയുമായി ചർച്ച നടത്താൻ ബി.ഡി.ജെ.എസ് നേതാക്കൾ ഡൽഹിയിലുണ്ട്. ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്ന് സി.പി.എം…
ന്യൂഡൽഹി: അദാനി വിഷയത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിമർശനം കടുപ്പിച്ച് രാഹുൽ ഗാന്ധി. അദാനിക്ക് വേണ്ടി നിയമങ്ങൾ മാറ്റിയെഴുതുകയാണെന്നും രാഹുൽ വിമർശിച്ചു. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. അദാനിയും മോദിയും തമ്മിൽ ദീർഘകാലമായി ബന്ധമുണ്ട്. അദാനി ഷെൽ കമ്പനിയിൽ നിക്ഷേപിച്ച കോടികൾ ആരുടേതാണ്. പാർലമെന്‍റിൽ തെളിവുകൾ സഹിതമാണ് ഈ ചോദ്യം ഉന്നയിച്ചത്. അദാനിയും മോദിയും തമ്മിലുള്ള ബന്ധം ആഴമേറിയതും പഴക്കം ചെന്നതുമാണ്. ഈ ബന്ധം സഭയിൽ ഉന്നയിച്ചതിനാണ് അയോഗ്യനാക്കിയത്. അയോഗ്യനാക്കിയതു കൊണ്ടും ഭീഷണിപ്പെടുത്തൽ കൊണ്ടും തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.
സംസാരിക്കരുതെന്ന് പറഞ്ഞിട്ടും അനുസരിക്കാതിരുന്ന വിദ്യാർഥിയുടെ വായിൽ ടേപ്പ് ഒട്ടിച്ച് ടീച്ചർ. ബ്രാഡി എന്ന കുട്ടിയുടെ വായിലാണ് ടേപ്പ് ഓടിച്ചത്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ സ്മിത്ത്ഫീല്‍ഡ് മിഡിൽ സ്കൂളിലാണ് സംഭവം. വായിൽ ടേപ്പ് ഒട്ടിച്ച ചിത്രം കുട്ടി അമ്മ കാതറീന് അയച്ചുകൊടുത്തു. സ്കൂളിലെ മറ്റ് കുട്ടികളാണ് ഇത് ചെയ്തതെന്നാണ് അമ്മ ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് ഇത് ചെയ്തത് അധ്യാപികയാണെന്ന് വ്യക്തമായത്. തുടർന്ന് കാതറിൻ സ്കൂളിലെ പ്രധാനാധ്യാപികയായ ലഷുന്ദ ഫൈസണ് പരാതി നൽകി. മുമ്പും ടീച്ചർ കുട്ടികളോട് ഇതുപോലെ ചെയ്യാറുണ്ടെന്ന് കാതറിൻ പറയുന്നു. കുട്ടികളുടെ കൈകളും ഇതുപോലെ ടേപ്പ് വച്ച് ഒട്ടിച്ചിട്ടുള്ളതായി പറയുന്നു. തന്‍റെ മകൻ കൂടുതൽ സംസാരിക്കുന്ന ഒരാളാണെന്ന് കാതറിൻ സമ്മതിക്കുന്നു. എന്നാൽ ടീച്ചർ നൽകിയ ശിക്ഷ വളരെ മോശമാണെന്ന് കാതറിൻ പറയുന്നു. എന്നാൽ സംഭവത്തിന് ശേഷം അധ്യാപിക സ്കൂളിൽ നിന്ന് രാജിവച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.
കൽപറ്റ / പത്തനംതിട്ട: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് വയനാട്ടിലും പത്തനംതിട്ടയിലും പ്രതിഷേധവുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. വയനാട് കൽപ്പറ്റയിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ടെലിഫോൺ എക്സ്ചേഞ്ച് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ച് അക്രമാസക്തമായി. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് മുകളിൽ കയറിയും ടെലിഫോൺ എക്സ്ചേഞ്ച് ഓഫീസിന്‍റെ മതിലിൽ കയറിയും മുദ്രാവാക്യം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.