- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
Author: News Desk
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മഹാത്മാഗാന്ധിയുടെ സമാധിയായ രാജ്ഘട്ടിൽ കോൺഗ്രസ് നടത്താനിരുന്ന സത്യാഗ്രഹത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ്. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് രാവിലെ 10 മണിക്ക് സത്യാഗ്രഹം ആരംഭിക്കാനിരിക്കെയാണ് അനുമതി നിഷേധിച്ചത്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് രാജ്ഘട്ടിൽ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്നായിരുന്നു അറിയിപ്പ്. ദേശീയ നേതൃത്വം ഇന്ന് സംസ്ഥാനങ്ങളിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളിലെ സത്യാഗ്രഹം ഗാന്ധി പ്രതിമയ്ക്ക് മുന്നിലോ പ്രത്യേകം തയ്യാറാക്കിയ ഗാന്ധി ഛായാചിത്രത്തിന് മുന്നിലോ നടത്തണമെന്നാണ് എ.ഐ.സി.സി നിർദ്ദേശം. കേരളത്തിൽ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധി പാർക്കിലാണ് സത്യാഗ്രഹം നടക്കുക. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ അടക്കമുള്ള നേതാക്കൾ സത്യാഗ്രഹത്തിൽ പങ്കെടുക്കും. അതേസമയം, യൂത്ത് കോൺഗ്രസ് നാളെ പാർലമെന്‍റിലേക്ക് മാർച്ച് നടത്തും. കേരളത്തിൽ നിന്നടക്കം നേതാക്കൾ ഉടൻ ഡൽഹിയിലെത്താൻ കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. നാളെ പാർലമെന്‍റിൽ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന്…
പാലക്കാട്: സുഹൃത്തുക്കളുടെ സഹായത്തോടെ സ്വന്തം വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച യുവാവും സഹായികളും അറസ്റ്റിൽ. പാലക്കാട് പുതുപ്പരിയാരം സ്വദേശി ബൈജു, സുഹൃത്തുക്കളായ സുനി, സുശാന്ത് എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സ്വന്തം വീട് കുത്തിത്തുറന്നതെന്നാണ് ബൈജുവിന്‍റെ മൊഴി. പാലക്കാട് ഹേമാംബിക നഗർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബൈജു കുടുംബവുമായി ചേർച്ചയിലായിരുന്നില്ല. വീട്ടുകാർ വീട് പൂട്ടി കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിന് പോയ ശേഷമാണ് മോഷണം നടത്തിയത്. സഹോദരിയെ ഫോണിൽ വിളിച്ച് വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കി. വലിയ തുക വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും കൂടെ കൂട്ടി. ഓട് തകർത്താണ് വീടിനുള്ളിൽ കയറിയത്. അലമാരകൾ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. അന്വേഷണം വഴിതെറ്റിക്കാൻ മുളകുപൊടി വിതറി. കവർച്ചയ്ക്ക് ആവശ്യമായ ആയുധങ്ങൾ വീടിന് സമീപത്ത് നിന്ന് ശേഖരിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. വീട്ടിലെ അംഗങ്ങളെക്കുറിച്ച്…
ചെന്നൈ: ബ്രിട്ടീഷ് കമ്പനിയായ വൺ വെബിനായുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) വിക്ഷേപണ വാഹനമായ മാർക്ക് 3-എം 3 (എൽവിഎം 3 -എം 3) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ ഒമ്പത് മണിയോടെയാണ് എൽവിഎം -3 കുതിച്ചുയർന്നത്. സാറ്റലൈറ്റ് അധിഷ്ഠിത ഇന്‍റർനെറ്റിനായി വൺ വെബ് കമ്പനിയുടെ 36 ഉപഗ്രഹങ്ങളാണ് ഇതിലുള്ളത്. വൺ വെബ് ഇന്ത്യ -2 ദൗത്യത്തിന്‍റെ കൗണ്ട് ഡൗൺ ഇന്നലെ രാവിലെ 8.30നാണ് ആരംഭിച്ചത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) വൺ വെബ് ഗ്രൂപ്പ് കമ്പനിയും തമ്മിലുള്ള രണ്ടാമത്തെ സഹകരണ വിക്ഷേപണമാണ് ഇത്. 2022 ഒക്ടോബർ 23ന് എൻഎസ്ഐഎൽ 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. ഇന്നത്തെ വിക്ഷേപണത്തോടെ മൊത്തം 72 ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വഴി വൺ വെബ് കമ്പനി ഭ്രമണപഥത്തിൽ എത്തിക്കും. 5,805 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ ജിഎസ്എൽവി എന്നറിയപ്പെടുന്ന വിക്ഷേപണ വാഹനത്തിന്‍റെ പരിഷ്കരിച്ച…
ന്യൂ ഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിനെ തുടർന്ന് വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരുക്കങ്ങൾ തുടങ്ങി. കേരള എൻ.ഡി.എയിലെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് വയനാട് സീറ്റ് ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട് സീറ്റിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഡൽഹിയിലുള്ള ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്വത്തെ നേരിട്ട് കണ്ട് ഇക്കാര്യത്തിൽ ചർച്ച നടത്തും. ബി.ഡി.ജെ.എസ് നേതാക്കൾ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചിരുന്നു.
ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. പെരിയകനാൽ എസ്റ്റേറ്റ് പ്രദേശത്ത് ജീപ്പിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജീപ്പിന് കേടുപാടുകൾ സംഭവിച്ചു. അരിക്കൊമ്പനാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഇന്ന് നടക്കാനിരിക്കെ കോടതി വിധി തിരിച്ചടിയാകുകയായിരുന്നു. ദൗത്യം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച രാത്രി പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാർച്ച് 29 വരെ ദൗത്യം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. ആനയെ പിടികൂടുന്നത് അവസാന ഘട്ടമാണെന്ന് നിരീക്ഷിച്ച കോടതി ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. കോളർ ഘടിപ്പിക്കാനും ആനയെ ട്രാക്കുചെയ്യാനും മാർഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെ എത്തിയെന്നും കോടതി ആരാഞ്ഞു. കേസ് 29ന് കോടതി വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം: വിവിധ പദ്ധതികൾക്കും സ്ഥാപനങ്ങൾക്കും അനുവദിക്കുന്ന വായ്പകളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കണമെന്ന് സഹകരണ സ്ഥാപനങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു. പലിശ നിരക്ക് 9 മുതൽ 9.50 ശതമാനമായി ഉയർത്തണമെന്നാണ് ആവശ്യം. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച മന്ത്രിതല യോഗം ചേരും. സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനി മുതൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് വരെ വിവിധ സ്ഥാപനങ്ങൾ ഫണ്ട് സ്വരൂപിക്കാൻ സഹകരണ കൺസോർഷ്യങ്ങളെയാണ് ആശ്രയിക്കുന്നത്. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ നിലവിലുള്ള 2.50 ലക്ഷം കോടി രൂപയുടെ നിക്ഷേപം വിവിധ വികസന പദ്ധതികൾക്കായി വിനിയോഗിക്കുക എന്ന സർക്കാർ നയത്തിന് അനുസൃതമായാണ് ഗ്യാരണ്ടീഡ് സഹകരണ സ്ഥാപനങ്ങൾക്ക് സർക്കാർ വായ്പ അനുവദിക്കുന്നത്. നിലവിലുള്ള 8.50 ശതമാനം പലിശ നിരക്ക് ഒരു ശതമാനമെങ്കിലും വർദ്ധിപ്പിക്കണമെന്നാണ് സഹകരണ സ്ഥാപനങ്ങളുടെ ആവശ്യം. സഹകരണ നിക്ഷേപത്തിന്‍റെ പലിശ നിരക്ക് ഫെബ്രുവരിയിൽ 8.75 ശതമാനമായി ഉയർത്തിയിരുന്നു. നിക്ഷേപങ്ങൾക്ക് നൽകുന്നതിനേക്കാൾ പലിശ വായ്പകൾക്ക് ഈടാക്കണമെന്ന നിബന്ധന ചൂണ്ടിക്കാട്ടിയാണ് സഹകരണ സ്ഥാപനങ്ങൾ ധനവകുപ്പിനെ സമീപിച്ചത്. സാമൂഹ്യക്ഷേമ പെൻഷൻ വിതരണ…
തിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ചാൻസലർ കൂടിയായ ഗവർണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ അപ്പീൽ നൽകും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാമെന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം. അന്തിമ തീരുമാനം നാളെയോ മറ്റന്നാളോ ഉണ്ടാകും. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗവർണറുടെ നടപടി നിയമവിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്. അതേസമയം സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്ന് ഗവർണർ ആരോപിച്ചു. ചാൻസലർ ആയ തനിക്കെതിരെ പ്രവർത്തിക്കാൻ ആണ് സെനറ്റ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വൈസ് ചാൻസലറെ തിരഞ്ഞെടുക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാതെ ഇത് നീട്ടി. ഇതോടെ ഗവർണർ സെനറ്റ് അംഗങ്ങളെ പിൻവലിക്കുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ ലഭിക്കുന്നതോടെ ഈ ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകാം. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് (41.2 ഡിഗ്രി സെൽഷ്യസ്). തിരുവനന്തപുരത്തും ഇന്നലെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. തൃശൂർ മറ്റത്തൂർ വെള്ളിക്കുളങ്ങര മേഖലയിൽ ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിലും മിന്നൽ ചുഴലിയിലും വ്യാപക കൃഷിനാശമുണ്ടായി. പ്രദേശത്തെ ആയിരത്തിലധികം വാഴകൾ കാറ്റിൽ നശിച്ചു. നിരവധി തെങ്ങുകളും കടപുഴകി വീണു. പ്രദേശത്തെ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മേൽക്കൂരയ്ക്കും സമീപത്തെ രണ്ട് വീടുകൾക്കും കാറ്റിൽ കേടുപാടുണ്ടായി. വൈദ്യുതി കണക്ഷനും താറുമാറായി. എറണാകുളം അങ്കമാലിയിലും ശക്തമായ കാറ്റും മഴയുമുണ്ടായി. പലയിടത്തും…
വിശാഖപട്ടണം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കിരീടം ചൂടി തെലുങ്ക് വാരിയേഴ്സ്. വിശാഖപട്ടണത്ത് നടന്ന ഫൈനലിൽ തെലുങ്ക് വാരിയേഴ്സ് ഭോജ്പുരി ദബാംഗ്സിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ 32 പന്തിൽ 67 റൺസെടുത്ത അഖിൽ അക്കിനേനിയാണ് തെലുങ്കിനെ അനായാസം വിജയത്തിലേക്ക് നയിച്ചത്. മാൻ ഓഫ് ദ മാച്ച് അവാർഡും അദ്ദേഹം നേടി. സിസിഎൽ ചരിത്രത്തിൽ തെലുങ്ക് വാരിയേഴ്സിന്‍റെ നാലാമത്തെ കിരീടമാണിത്. ടോസ് നേടിയ തെലുങ്ക് ക്യാപ്റ്റൻ അഖിൽ അക്കിനേനി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 10 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് ആണ് ഭോജ്പുരി ദബാങ്സ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ തെലുങ്ക് വാരിയേഴ്സ് 10 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുത്തു. ഉദയ് തിവാരി (18 പന്തിൽ 34), ആദിത്യ ഓജ (13 പന്തിൽ 31) എന്നിവരാണ് രണ്ടാം ഇന്നിംഗ്സിൽ ഭോജ്പുരിയുടെ ടോപ് സ്കോറർമാർ. 10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുക്കാനേ അവർക്കു കഴിഞ്ഞുള്ളൂ. സിസിഎൽ 2023…
കൊച്ചി: തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുചക്രവാഹന യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി മനോഹരനാണ് മരിച്ചത്. പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധമായി ഇരുചക്രവാഹനം ഓടിച്ച് വരുമ്പോൾ കൈകാണിച്ചിട്ടും മനോഹരൻ നിർത്തിയില്ല. തുടർന്ന് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.