Author: News Desk

ഓക്‌ലൻഡ്: ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തിനിടെ പന്ത് സ്റ്റമ്പിൽ കൊണ്ടിട്ടും പുറത്താകാതെ രക്ഷപെട്ട് ന്യൂസീലൻഡ് താരം ഫിൻ അലൻ. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ കിവീസ് ബാറ്റിങ്ങിനിടെ പേസർ കസുൻ രജിതയെറിഞ്ഞ പന്ത് ഓഫ് സ്റ്റംപിൽ തട്ടിയാണ് പോയത്. പക്ഷേ, ബെയ്ൽസ് അനങ്ങിയില്ല. ആദ്യം ആരും ഇത് ശ്രദ്ധിച്ചില്ല, പക്ഷേ റീപ്ലേയിൽ പന്ത് സ്റ്റംപിൽ ഇടിക്കുന്നതും സ്റ്റംപ് ചെറുതായി അനങ്ങുന്നതും കാണാം. ഫിൻ അലൻ ഒമ്പത് റൺസെടുത്ത സമയത്തായിരുന്നു സംഭവം. മത്സരത്തിൽ അർധസെഞ്ചുറി നേടിയാണ് ഫിൻ അലൻ മടങ്ങി. 49 പന്തിൽ 51 റൺസാണ് താരം നേടിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ടോസ് നേടിയ ശ്രീലങ്ക ന്യൂസിലൻഡിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. 49.3 ഓവറിൽ 274 റൺസ് ആണ് കിവീസ് നേടിയത്. ഡാരിൽ മിച്ചൽ (58 പന്തിൽ 47), ഗ്ലെൻ ഫിലിപ്സ് (42 പന്തിൽ 39), റച്ചിൻ രവീന്ദ്ര (52 പന്തിൽ 49) എന്നിവർ ആണ് ന്യൂസിലൻഡിനായി തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.5…

Read More

ന്യൂഡൽഹി: ഇന്ത്യയിൽ 1890 കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 149 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന രോഗ നിരക്കാണിത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 9,433 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. പ്രതിദിന കോവിഡ് നിരക്ക് 1.56 ശതമാനമാണ്. കോവിഡ് ബാധിച്ച് ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 5,30,831 ആയി ഉയർന്നു.

Read More

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്ന് പ്രിയങ്ക മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. തന്‍റെ പിതാവ് രാജീവ് ഗാന്ധിയുടെ അന്ത്യ യാത്ര അനുസ്മരിച്ച പ്രിയങ്ക ഗാന്ധി, രക്തസാക്ഷിയുടെ മകനെ അവർ രാജ്യദ്രോഹി എന്ന് വിളിക്കുന്നുവെന്നും പറഞ്ഞു. രക്തസാക്ഷിത്വം വരിച്ച അദ്ദേഹത്തിന്‍റെ പിതാവിനെ പാർലമെന്‍റിൽ നിരവധി തവണ അപമാനിച്ചു. ഇവരാരും മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല. തനിക്കെതിരെയും കേസെടുക്കാൻ പ്രിയങ്ക വെല്ലുവിളിച്ചു. ആരാണ് അദാനി, അദാനിയുടെ പേര് പറയുമ്പോൾ എന്തിനാണ് ഇത്രയധികം വെപ്രാളമെന്നും പ്രിയങ്ക ചോദിച്ചു. കൊള്ളയടിച്ചത് രാഹുൽ ഗാന്ധിയുടെ സ്വത്തല്ല രാജ്യത്തിന്‍റെ സമ്പത്താണെന്നും പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പോരാട്ടം ജനങ്ങൾക്ക് വേണ്ടിയാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിക്ക്…

Read More

കോഴിക്കോട്: ജനങ്ങളെ ദ്രോഹിക്കുന്ന ആനകളെ പിടിക്കരുതെന്ന് പറയുന്നത് അപ്രായോഗികമാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മയക്കുവെടി വെക്കാതെ ആനയെ പിടിക്കാൻ കഴിയില്ല. മയക്കുവെടി വയ്ക്കേണ്ട സാഹചര്യം കേരളത്തിലുണ്ട്. മൃഗസ്നേഹികൾ കോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്നും അത് അവരുടെ അവകാശമാണെന്നും മന്ത്രി പറഞ്ഞു. എന്നിരുന്നാലും, തീവ്ര നിലപാടാണ് മൃഗസ്നേഹികളുടേത്. ഒരു ചർച്ചയിലൂടെ ഇത് മാറ്റാൻ കഴിയില്ല. കോടതി ഉത്തരവ് അനുസരിച്ച് സർക്കാർ പ്രവർത്തിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പൻ ദൗത്യമേഖലയ്ക്ക് അരികെയാണെന്ന് മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയ പറഞ്ഞു. കുങ്കി ആനകളെ വച്ച് പെരിയ കനാലിലേക്ക് മടങ്ങുന്നതിൽ നിന്ന് ആനയെ തടയും. കോടതിയുടെ അനുമതി ലഭിച്ചാലേ മയക്കുവെടി വയ്ക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: സർവകലാശാല കേസുകളിൽ കൂടുതൽ നിയമോപദേശം തേടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയാറെടുക്കുന്നതായി സൂചന. കോടതികളിൽ നിന്നുള്ള പ്രതികൂല വിധികള്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിശദമായ നിയമോപദേശം തേടാനുള്ള ഗവർണറുടെ നീക്കം. സർവകലാശാല കേസുകൾ നടത്തി പരിചയമുള്ള അഭിഭാഷകരുടെ സേവനം തേടുന്ന കാര്യവും പരിഗണനയിലുണ്ട്. കേരള സർവകലാശാല സെനറ്റിൽ നിന്ന് 15 അംഗങ്ങളെ പുറത്താക്കിയ നടപടി റദ്ദാക്കിയ കേരള ഹൈക്കോടതി ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചിരുന്നു. അതേസമയം ഗവർണർ ഉന്നത കോടതികളെ സമീപിക്കുമോ അതോ മുൻ നിലപാട് മയപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് സർവകലാശാലാ ഭരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വി.സിമാരെ കണ്ടെത്താൻ സെർച്ച് കമ്മിറ്റികൾ രൂപീകരിക്കുന്നത് പോലും പാതിവഴിയിലാണ്.

Read More

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി. തന്‍റെ ട്വിറ്റർ ബയോയിൽ രാഹുൽ ഇപ്പോൾ ലോക്സഭാ എംപി എന്നത് മാറ്റി ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നാണ് ചേർത്തിരിക്കുന്നത്. സൂറത്ത് കോടതിയാണ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെയാണ് രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്നാണ് വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധി തന്‍റെ ട്വിറ്റർ ബയോയിലും ‘അയോഗ്യത’ ചേർത്തത്. 23 മില്യൺ ആളുകളാണ് രാഹുൽ ഗാന്ധിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്ഘട്ടിൽ സത്യാഗ്രഹം ആരംഭിച്ച സമയത്താണ് സോഷ്യൽ മീഡിയയിൽ രാഹുലിന്‍റെ പ്രതിഷേധം. രാഹുലിനെതിരായ വിധിക്കെതിരെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകാനാണ് കോൺഗ്രസിൻ്റെ തീരുമാനം. രാജ്യത്തുടനീളം പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ലോക്സഭയിൽ നിന്ന് എന്നെന്നേക്കുമായി അയോഗ്യനാക്കപ്പെട്ടാലും പ്രശ്നമില്ലെന്നും ജനങ്ങൾക്ക് വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും രാഹുൽ…

Read More

ടൊവിനോ നായകനാകുന്ന പുതിയ ചിത്രം ‘നീലവെളിച്ച’ത്തിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ 20ന് തിയേറ്ററുകളിലെത്തും. പെരുന്നാൾ ദിനത്തിൽ ചിത്രം റിലീസ് ചെയ്യും. ചിത്രം അടുത്ത മാസം 21ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ചിത്രത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്തമായ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേതബാധയ്ക്ക് കുപ്രസിദ്ധമായ ഒരു വീട്ടിൽ താമസിക്കേണ്ടിവരുന്ന ഒരു യുവ കഥാകാരന്‍റെ അനുഭവങ്ങളാണ് നീലവെളിച്ചത്തിന്‍റെ കഥ. നായകനും വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെൺകുട്ടിയുടെ ആത്മാവും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. റിമ കല്ലിങ്കൽ , ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ . ഒപിഎം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഋഷികേശ് ഭാസ്കരനാണ് ചിത്രത്തിന് തിരക്കഥ…

Read More

കൊച്ചി: തൃപ്പൂണിത്തുറയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയർ എസ്ഐ ജിമ്മിയെയാണ് സസ്പെൻഡ് ചെയ്തത്. എസ്.ഐയെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെയും നിയോഗിച്ചിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം സ്വദേശി മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 53 വയസായിരുന്നു. സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരനെ ഉടൻ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധമായി ഇരുചക്രവാഹനം ഓടിക്കുമ്പോൾ കൈകാണിച്ചിട്ടും നിർത്താത്തതിനെ തുടർന്നാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്. വാഹനം പിന്തുടർന്ന് പിടിച്ച മനോഹരനെ പൊലീസ് മർദ്ദിച്ചതായി നാട്ടുകാർ പറയുന്നു.

Read More

ന്യൂ ഡൽഹി: എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം. ഇപ്പോൾ നൽകുന്ന പിന്തുണ രാഹുൽ ഗാന്ധി എന്ന വ്യക്തിക്കല്ല, മറിച്ച് ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ നിലപാടിനെ എതിർത്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിശദീകരിച്ചു. ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഇതേ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഏത് പാർട്ടികൾക്കെതിരായ ബിജെപി നടപടിയിലും സി.പി.എമ്മിന്‍റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് അത്തരമൊരു പൊതു നിലപാട് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ കോൺഗ്രസിനെതിരായ നിലപാടിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോൺഗ്രസിനെ ശക്തമായി എതിർത്ത് പാർട്ടി മുന്നോട്ട് പോകും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സി.പി.എം ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് കോൺഗ്രസിനെ സഹായിക്കുമോ എന്നതല്ല. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ജനാധിപത്യ സംവിധാനത്തിന്‍റെ മുന്നോട്ടുള്ള പോക്കിന് വഴിയൊരുക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.

Read More

കൊച്ചി: ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്‍റിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഗുരുതരമായ പല രോഗാവസ്ഥകളും അദ്ദേഹത്തിൽ പ്രകടമാണെന്നാണ് ബുള്ളറ്റിനിൽ പറയുന്നത്. അടിസ്ഥാന ആരോഗ്യ സൂചികകളൊന്നും അനുകൂല നിലയിലല്ല. മെഡിക്കൽ സംഘത്തിന്‍റെ സൂക്ഷ്മ മേൽനോട്ടത്തിൽ അദ്ദേഹം എക്മോ സപ്പോർട്ടിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മന്ത്രി പി രാജീവ്, സത്യൻ അന്തിക്കാട്, ബി ഉണ്ണികൃഷ്ണൻ, ആന്‍റോ ജോസഫ്, വി എം സുധീരൻ എന്നിവർ ഇന്നലെ ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഡോ.വി.പി.ഗംഗാധരന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നസെന്‍റിനെ ചികിത്സിക്കുന്നത്.

Read More