- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
Author: News Desk
കോഴിക്കോട്: കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള ദേശീയ ശാസ്ത്രമേളയുടെ പേരിൽ നിന്ന് ജവഹർലാൽ നെഹ്റുവിന്‍റെ പേര് മാറ്റിയതിനെതിരെ എം.കെ രാഘവൻ എം.പി. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ നേതാവ് നെഹ്റു എവിടെയാണ്, ബി.ജെ.പി നേതാക്കൾ എവിടെയാണ്. നെഹ്റുവിന്‍റെ ചെരിപ്പിൻ്റെ വാറഴിക്കാൻ പോലും അവർക്ക് യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ജവഹർലാൽ നെഹ്റു നാഷണൽ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് എൻവയോൺമെന്‍റ് എക്സിബിഷൻ എന്നതിനു പകരം ബാൽ വൈജ്ഞാനിക് പ്രദർശിനി അഥവാ ബിവിപി എന്നാണ് പുനർനാമകരണം ചെയ്തത്. ശാസ്ത്രമേളയ്ക്ക് ‘ബിവിപി’ എന്ന് പേരിട്ട് ക്രമേണ ‘എബിവിപി’ എന്ന് പേരിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും രാഘവൻ ആരോപിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് പോലീസ് ക്രിമിനലുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നാഥനില്ലാ കളരിയാണ് ആഭ്യന്തര വകുപ്പെന്നും തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പോലീസാണ് ക്രമസമാധാനം തകർക്കുന്നത്. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണം കേരളത്തിലെ പോലീസ് രാജിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മനോഹരൻ എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിഐക്കും പോലീസുകാർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. തനിക്ക് സുരക്ഷയൊരുക്കാനുള്ള സംവിധാനം മാത്രമാണ് പോലീസ് എന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരിൽ പലരും ക്രിമിനലുകളാണെന്ന ഇന്‍റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിട്ടും പിണറായി സർക്കാർ ഇത്തരക്കാരെ സഹായിക്കുന്നതിൻ്റെ ഉദാഹരണമാണ് തൃപ്പൂണിത്തുറയിലെ സംഭവം. പോക്കറ്റിൽ കയ്യിട്ടുവെന്ന കാരണം പറഞ്ഞ് യുവാവിനെ മർദ്ദിച്ച തൃപ്പൂണിത്തുറ സി.ഐ അങ്ങനെ ചെയ്യുന്നത് ഭരണകക്ഷിയുടെ പ്രിയങ്കരനായതുകൊണ്ടാണെന്ന് വ്യക്തമാണ്. യാത്രക്കാരെയും പൊതുജനങ്ങളെയും മർദ്ദിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടോയെന്ന് ഡി.ജി.പി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കൽ…
ഋഷഭ് പന്തിനെ സന്ദർശിച്ച് ശ്രീശാന്തും ഹർഭജനും റെയ്നയും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മുംബൈ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ സന്ദർശിച്ച് മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. സഹതാരങ്ങളായ ഹർഭജൻ സിംഗ്, സുരേഷ് റെയ്ന എന്നിവരോടൊപ്പമാണ് ശ്രീശാന്ത് റിഷഭിനെ കാണാൻ എത്തിയത്. പരിക്ക് ഭേദമായി റിഷഭ് ഫീനിക്സിനെ പോലെ തിരിച്ചുവരുമെന്ന് സുരേഷ് റെയ്ന സോഷ്യൽ മീഡിയയിൽ കുറിച്ചു. ഞങ്ങളുടെ സഹോദരന് എല്ലാവിധ ആശംസകളും നേരുന്നു, അദ്ദേഹത്തിന്‍റെ പരിക്ക് വേഗത്തിൽ സുഖപ്പെടട്ടെ. ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. നീ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയരത്തിൽ പറക്കട്ടെയെന്ന കുറിപ്പിനൊപ്പം റിഷഭ് പന്തിനൊപ്പമുള്ള ചിത്രവും സുരേഷ് റെയ്ന സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ കാറപകടത്തിൽ പരിക്കേറ്റ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ഒരു വർഷത്തോളം എടുത്തേക്കുമെന്നാണ് കരുതുന്നത്. മാർച്ച് 31ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും പന്ത് കളിക്കില്ല. ഡെറാഡൂൺ-ഡൽഹി ദേശീയപാതയിൽ വീട്ടിലേക്ക് പോകുന്ന വഴിയാണ് റിഷഭിൻ്റെ കാർ അപകടത്തിൽപ്പെട്ടത്. വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് റിഷഭ്…
കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തമുണ്ടായതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. തീ ഉടൻ അണയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പി വി ശ്രീനിജൻ എം എൽ എയും പറഞ്ഞു. ഇന്ന് തന്നെ തീ പൂർണമായും അണയ്ക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തീ നിയന്ത്രണവിധേയമാണെന്ന് ഫയർഫോഴ്സ് അറിയിച്ചതായി മേയർ പറഞ്ഞു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സെക്ടർ ഒന്നിലാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് വലിയ തോതിൽ പുക ഉയരുന്നുണ്ട്. രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, ബ്രഹ്മപുരത്തെ തീ അണച്ചതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇനി അവശേഷിക്കുന്നത് പുക മാത്രമാണെന്നും മന്ത്രി പറഞ്ഞു.
ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘കൊറോണ പേപ്പേഴ്സ്’ എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവർക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും നിർമ്മാതാക്കളും ചേർന്നാണ് ട്രെയിലർ പുറത്തിറക്കിയത്. ചിത്രം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഫോർ ഫ്രെയിംസിന്‍റെ ആദ്യ നിർമ്മാണ സംരംഭമായ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീ ഗണേഷിന്‍റേതാണ് കഥ. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം തമിഴ് നടി ഗായത്രി ശങ്കർ നായികയാകുന്ന ചിത്രം കൂടിയാണിത്. ചിത്രം ഒരു ത്രില്ലറായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സിദ്ദിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീധന്യ, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പപ്പൻ, ശ്രീകാന്ത് മുരളി, നന്ദു പൊതുവാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ദിവാകർ…
തിരുവനന്തപുരം: ബി.ജെ.പി ജനാധിപത്യത്തിന്‍റെ ശവക്കുഴി തോണ്ടുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. രാഹുൽ ഗാന്ധിയെ വായടപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിൻ്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം തിരുവനന്തപുരം ഗാന്ധി പാർക്കിൽ ഡി.സി.സികൾ സംഘടിപ്പിച്ച സംസ്ഥാനതല സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമർശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്. അതിനെ ഇല്ലാതാക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് അർഹതയില്ലാതിരുന്നിട്ടും എ.കെ.ജിയെ പ്രതിപക്ഷ നേതാവായി അവരോധിച്ച നെഹ്റുവിനെപ്പോലുള്ള പ്രധാനമന്ത്രിമാർ നമ്മുടെ ജനാധിപത്യത്തിന്‍റെ അന്തസ്സാണ്. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് കോൺഗ്രസ് സർക്കാരുകളുടെ പാരമ്പര്യം. രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിച്ചവർക്കൊപ്പം പ്രധാനമന്ത്രിയുടെ പേര് പരാമർശിച്ചതാണോ രാഹുൽ ഗാന്ധി ചെയ്ത കുറ്റം. ഭീഷണിപ്പെടുത്തിയാൽ കോൺഗ്രസ് തകരാൻ പോകുന്നില്ല. ഇതിലും വലിയ പ്രതിസന്ധികളെ കോൺഗ്രസ് അതിജീവിച്ചിട്ടുണ്ട്. കോൺഗ്രസിന്‍റെ ശക്തി ബിജെപിക്ക് അറിയില്ല. കോൺഗ്രസ് ഒരു ജനകീയ പ്രസ്ഥാനമാണ്, ഒരു സ്വേച്ഛാധിപത്യ സർക്കാർ ആ ജന ശക്തിക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവരും. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ വിധിയിൽ അവ്യക്തതയുണ്ട്. നിസ്സാര കാരണങ്ങൾ…
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാ യൂണിറ്റുകൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. 12 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീയും പുകയും പൂർണമായും അണച്ചത്. തുടർന്ന് ആരോഗ്യ പരിശോധനയും നടത്തിയിരുന്നു.
മലപ്പുറം: മെസിയെക്കുറിച്ച് എഴുതാൻ തയ്യാറാകാത്ത നെയ്മർ ആരാധികയായ വിദ്യാർത്ഥിനിയുടെ ചോദ്യപേപ്പർ വൈറലായ സംഭവത്തിൽ വിശദീകരണം തേടി ഡിഡിഇ. നാലാം ക്ലാസ് പരീക്ഷയിൽ മെസിയെക്കുറിച്ചുള്ള ചോദ്യത്തിന് വിദ്യാർത്ഥിനി എഴുതിയ ഉത്തരം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മൂല്യനിർണയത്തിന് മുമ്പ് ഉത്തരക്കടലാസ് എങ്ങനെ പുറത്തുവന്നു എന്നതും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ മലപ്പുറം ഡിഡിഇ വിശദീകരണം തേടിയിട്ടുണ്ട്. നിലമ്പൂർ, തിരൂർ എ.ഇ.ഒമാരോട് റിപ്പോർട്ട് നൽകാനും ഡി.ഡി.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളിൽ വാർത്ത കണ്ടതിനെ തുടർന്നാണ് നടപടിയെന്ന് ഡി.ഡി.ഇ അറിയിച്ചു. മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് താനൊരു ബ്രസീൽ ആരാധികയാണ്, നെയ്മറെയാണ് ഇഷ്ടം, മെസ്സിയെ ഇഷ്ടമല്ല, അതിനാൽ ഉത്തരം എഴുതാൻ പോകുന്നില്ല എന്നാണ് തിരൂർ അത്താണിപ്പടി പുതുപ്പള്ളി ശാസ്താ എഎൽപി സ്കൂളിലെ ചെറിയ ബ്രസീലിയൻ ആരാധികയായ റിസ ഫാത്തിമ എഴുതിയത്. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ റിസ നാട്ടിൽ താരമായി.
വാരാണസി: ഭോജ്പുരി നടി അകാൻക്ഷ ദുബെ (25) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ഉത്തർപ്രദേശിലെ വാരണാസിയിലെ ഹോട്ടൽ മുറിയിലാണ് അകാൻക്ഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വാരണാസിയിലായിരുന്നു നടി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, അകാൻക്ഷ തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ നൃത്തം ചെയ്യുന്ന വീഡിയോ പങ്കിട്ടിരുന്നു. കണ്ണാടിക്ക് മുന്നിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. ജനപ്രിയ ഭോജ്പുരി നടൻ പവൻ സിങ്ങിനൊപ്പമുള്ള തന്‍റെ പുതിയ ചിത്രത്തിന്‍റെ വിശദാംശങ്ങൾ ശനിയാഴ്ച അവർ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. മിർസാപൂരിലെ വിന്ധ്യാചൽ സ്വദേശിയാണ് അകാൻക്ഷ. മേരി ജങ് മേരി ഫൈസ്‌ല എന്ന ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നേരത്തെ ഭോജ്പുരി നടൻ സമർ സിങ്ങും നടിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം 14 ന് സമറിന് വാലന്‍റൈൻസ് ഡേ ആശംസകൾ നേർന്നുകൊണ്ട് അകാൻക്ഷ സമറിനൊപ്പമുള്ള ചിത്രങ്ങൾ…
ടാങ്കിയർ (മൊറോക്കോ): ഖത്തറിൽ നടന്ന ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബ്രസീലിന് തോൽവി. സൗഹൃദ മത്സരത്തിൽ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിനെ തോൽപ്പിച്ചത്. 29-ാം മിനിറ്റിൽ സോഫിയൻ ബൗഫലും 79-ാം മിനിറ്റിൽ അബ്ദുൽഹമീദ് സാബിരിയുമാണ് മൊറോക്കോയ്ക്കായി ഗോളുകൾ നേടിയത്. 67-ാം മിനിറ്റിൽ കാസെമിറോയാണ് ബ്രസീലിനായി ആശ്വാസ ഗോൾ നേടിയത്. യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങളുമായി ഇറങ്ങിയ ബ്രസീലിനെ മൊറോക്കോ തകർപ്പൻ പ്രകടനത്തിലൂടെ തകർക്കുകയായിരുന്നു. ആന്ദ്രെ സാന്‍റോസും റോണിയുമാണ് ബ്രസീലിനായി ആദ്യ മത്സരത്തിനിറങ്ങിയത്. ചരിത്രത്തിലാദ്യമായി ഖത്തറിൽ നടന്ന ലോകകപ്പിന്‍റെ സെമി ഫൈനലിൽ എത്തിയ മൊറോക്കോ ബ്രസീലിനെതിരെ അതേ പ്രകടനമാണ് പുറത്തെടുത്തത്. മൊറോക്കോയിലെ ബറ്റൂട്ട സ്റ്റേഡിയത്തിൽ 65,000 ത്തോളം കാണികൾക്ക് മുന്നിലായിരുന്നു മൊറോക്കോയുടെ വിജയം. പതിമൂന്നാം മിനിറ്റിൽ ബ്രസീലിന്‍റെ അരങ്ങേറ്റ താരം റോണി ലഭിച്ച ഒരു അവസരം പാഴാക്കി. 29-ാം മിനിറ്റിൽ ബൗഫലിന്‍റെ ഗോളിലൂടെ മൊറോക്കോ ലീഡെടുക്കുകയായിരുന്നു.