- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
Author: News Desk
കൊച്ചി : ഇന്നസെന്‍റിന്‍റെ വിയോഗത്തിന്‍റെ ദുഃഖം പങ്കുവച്ച് നടൻ മോഹൻലാൽ. ഇന്നസെന്‍റിന്‍റെ വേർപാട് വാക്കുകളിൽ വിവരിക്കാൻ അറിയില്ലെന്നും പോയില്ലെന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും മോഹൻലാൽ. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവുമെന്നും അദ്ദേഹം കുറിക്കുന്നു. ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ചേർത്തുപിടിച്ച്, ഏതു കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്കമായ ചിരിയും സ്നേഹവും ശാസനയുമായി ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണുമെന്നും മോഹൻലാൽ കുറിച്ചു. മലയാള സിനിമയുടെയും കേരളത്തിന്‍റെയും ചരിത്രത്തിലെ പ്രിയപ്പെട്ട കലാകാരനാണ് ഇന്നസെന്‍റ്. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ചിരിപ്പിക്കുകയും ചിന്തിക്കുകയും കരയിക്കുകയും ചെയ്ത…
കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചേക്കും. അതേസമയം മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞുവീഴുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ പോലീസിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് നാട്ടുകാർ. ഹിൽ പാലസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കെതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ എസ്.ഐ ജിമ്മി ജോസിനെ മാത്രമാണ് സസ്പെൻഡ് ചെയ്തത്. പോലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താത്തതിന് ശനിയാഴ്ച രാത്രിയാണ് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നാണ് മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞുവീണത്. പോലീസ് ക്രൂരമായി പെരുമാറിയാതായി ദൃക്സാക്ഷി വെളുപ്പെടുത്തിയിരുന്നു.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് ആരംഭിക്കും. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്റ്റർ പരിശോധിക്കും. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്. റൺവേയിൽ നിന്ന് ഉയർന്ന ശേഷം വശങ്ങളിലേക്കുളള ബാലൻസ് തെറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് നിലവിലെ വിലയിരുത്തൽ. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. റൺവേയിൽ നിന്ന് അഞ്ച് മീറ്റർ അകലെയാണ് ഹെലികോപ്റ്റർ തകർന്നത്. മൂന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മലയാളിയും കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാൻഡന്‍റുമായ വിപിൻ ആണ് ഹെലികോപ്റ്റർ പറത്തിയത്. കമാൻഡന്‍റ് സിഇഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്ട്ല എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകടത്തിൽ സുനിൽ ലോട്ട്ലയ്ക്ക് പരിക്കേറ്റു. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം ക്രെയിൻ ഉപയോഗിച്ച് ഹെലികോപ്റ്റർ ഉയർത്തിയ ശേഷമാണ് തുറന്നത്.
കൊച്ചി: നടൻ ഇന്നസെന്‍റിന്‍റെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് പതിറ്റാണ്ടുകളായി നമ്മോടൊപ്പം നടന്ന ഇന്നസെന്‍റ് ഇന്ന് വേദനിപ്പിക്കുന്ന ഓർമ്മയാണ്. വാക്കിലും നോട്ടത്തിലും പെരുമാറ്റത്തിലും നർമ്മബോധത്തിന്‍റെ മാധുര്യം നിറഞ്ഞ ഒരാൾ. എഴുത്തിലും അഭിനയത്തിലും ആത്മാർത്ഥത പുലർത്തിയിരുന്ന ഒരാൾ. നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ തന്‍റെ പേരിനെ അന്വർഥമാക്കിയ ഒരു മനുഷ്യൻ. അതിലുപരിയായി, ശരീരത്തെ ഗ്രസിച്ചിരുന്ന രോഗത്തിനെതിരെ ധീരമായി പോരാടുകയും സമൂഹത്തിന് ധൈര്യം പകരുകയും ചെയ്ത ഒരാൾ. ഇന്നസെന്‍റിന് പകരം വയ്ക്കാൻ മറ്റാരുമില്ല. സിനിമയിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾ പോലെ ജീവിതത്തിൽ നിരവധി വേഷങ്ങൾ. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മുതൽ ഇന്ത്യൻ പാർലമെന്‍റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം. 18 വർഷം അമ്മയുടെ പ്രസിഡന്‍റായി. അറുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച ഇന്നസെന്‍റ് ലോകത്തിനു മുന്നിൽ മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഹാസ്യനടൻമാരിൽ ഒരാളാണ്. എന്‍റെ കൗമാരകാലത്തും യൗവനകാലത്തും ഇന്നസെന്‍റ് സ്ക്രീൻ നിറഞ്ഞാടുകയായിരുന്നു. തനതായ ശരീരഭാഷയും ഭാഷാ ശൈലിയും അതുല്യമായ അഭിനയ…
തിരുവനന്തപുരം: ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്നസെന്‍റ് മഹാനായ കലാകാരനും സാമൂഹിക പ്രതിബദ്ധതയുള്ള പൊതുപ്രവർത്തകനുമായിരുന്നെന്ന് ധനമന്ത്രി അനുസ്മരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ സഹയാത്രികനും വക്താവുമായിരുന്നു അദ്ദേഹം. ലോക്സഭാ അംഗമെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരേ കാലയളവിൽ ഇന്നസെന്‍റിനൊപ്പം എം.പിയാകാൻ കഴിഞ്ഞപ്പോഴാണ് അദ്ദേഹവുമായി കൂടുതൽ അടുക്കുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് വളരെ നല്ല ഓർമ്മകളുണ്ട്. നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ ഭാഗമായ ഇന്നസെന്‍റ് ഏറെക്കാലം താരസംഘടനയായ അസോസിയേഷന്‍റെ പ്രസിഡന്‍റായിരുന്നു. ആത്മവിശ്വാസത്തോടെ ക്യാൻസറിനെ അതിജീവിച്ച ഇന്നസെന്‍റ് രോഗം ബാധിച്ച എല്ലാവർക്കും പ്രചോദനമായിരുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻമാരിലൊരാളായ ഇന്നസെന്‍റിന്‍റെ വിയോഗം വലിയ ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ കലാകാരനായിരുന്നു ഇന്നസെന്‍റ് എന്നും സാമൂഹിക ചുറ്റുപാടുകളെയും ജന ജീവിതത്തെയും സ്പർശിച്ച് നിലപാടെടുത്ത പൊതുപ്രവർത്തകനായിരുന്നുവെന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ചലച്ചിത്രമേഖലയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സ്വഭാവ നടൻ, ഹാസ്യനടൻ, നിർമ്മാതാവ് എന്നീ നിലകളിൽ മികവ് പുലർത്തി. എന്നും ഇടതുപക്ഷ മനസ്സ് കാത്തുസൂക്ഷിച്ചിരുന്ന ഇന്നസെന്‍റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന മാനിച്ച് ലോക്സഭാ സ്ഥാനാർത്ഥിയാകുകയും വിജയിച്ച ശേഷം കേരളത്തിന്‍റെ ആവശ്യങ്ങൾ പാർലമെന്‍റിൽ ശ്രദ്ധേയമായി ഉന്നയിക്കുകയും ചെയ്തത് കേരളം കൃതജ്ഞതയോടെ ഓർക്കും. അവസാനനിമിഷം വരെ നിശ്ചയദാർഢ്യത്തോടെ രോഗത്തോട് പൊരുതി ഇന്നസെന്‍റ് തന്‍റെ ജീവിതം കൊണ്ട് വലിയ മാതൃക കാട്ടി. രോഗത്തെക്കുറിച്ച് കേട്ടയുടനെ തളർന്നുപോയ അനേകർക്കിടയിൽ രോഗവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹം തന്‍റെ വ്യക്തിപരവും പൊതുജീവിതവും ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോയി. ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് തന്‍റെ ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന്…
കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിലേറ്ററിന്റെ സഹാത്തോടെയാണ് നിലനിർത്തിയിരുന്നത്. . രണ്ടാഴ്ച മുന്‍പാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്കും വെന്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. മലയാള സിനിമ മേഖലയിൽ അസാമാന്യ പ്രതിഭ തെളിയിച്ച നടനായിരുന്നു ഇന്നസെന്റ്. നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് 750ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 12 വര്‍ഷം അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായിരുന്നു. ചാലക്കുടിയിൽ നിന്നും 2014 ൽ ലോക്സഭയിലേക്കും എത്തിയിട്ടുണ്ട്. 2022ല്‍ പുറത്തിറങ്ങിയ കടുവയായിരുന്നു അവസാന ചിത്രം. മഴവില്‍ക്കാവടി’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1989ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഇന്നസെന്റ് നിര്‍മിച്ച ‘വിടപറയുംമുമ്പേ’, ‘ഓര്‍മയ്ക്കായി’ എന്നീ ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ‘പത്താം നിലയിലെ തീവണ്ടി’യിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ക്രിട്ടി്ക്…
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ പിന്തുണച്ച് സി.പി.എം പ്രവർത്തകർ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍ വേണ്ടിയെന്ന വി.ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സംഘപരിവാറിന്‍റെ ഷെയറു പറ്റി ജീവിച്ചവർ കേരളത്തിൽ കോൺഗ്രസിനെ നയിച്ചാൽ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ ആശ്ചര്യമുള്ളൂ എന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ‘മതനിരപേക്ഷത സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ചവരുടെ പിൻഗാമികളാണ് ഞങ്ങൾ. രാഹുൽ ഗാന്ധി വിഷയത്തിൽ സംഘപരിവാറിന്‍റെ അമിത സ്വേച്ഛാധിപത്യ പ്രവണതയ്ക്കെതിരെ ശക്തമായ നിലപാടാണ് സി.പി.എം സ്വീകരിച്ചത്. അതാണ് ഞങ്ങളുടെ പ്രസ്ഥാനത്തിന്‍റെ സ്ഥായിയായ നിലപാട്’. അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ രീതിയിൽ രാജ്യം നീങ്ങുമ്പോഴും സമകാലിക രാഷ്ട്രീയത്തെ ലാഭനഷ്ടത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം നോക്കിക്കാണുന്ന ചിലർ ഷെയർ മാർക്കറ്റിലെ ചില ഷെയർ ബ്രോക്കർമാരുടെ മനസ്സ് പോലെയുള്ളവർ കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കുന്നത് മതേതര ഇന്ത്യയ്ക്ക് അപമാനമാണെന്നും റിയാസ് കുറിച്ചു.
കൽപ്പറ്റ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ നൈറ്റ് മാർച്ചുമായി യൂത്ത് കോൺഗ്രസ്. എം എൽ എ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ ആയിരത്തിലധികം പ്രവർത്തകരാണ് കൽപ്പറ്റയിൽ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നത്. വയനാട്ടിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പന്തം കൊളുത്തിയാണ് പ്രവർത്തകരുടെ മാർച്ച്. എസ്.കെ.എം.ജെ.എസ് സ്കൂളിൽ നിന്ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തേക്കാണ് മാർച്ച്. യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധം ഉണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് നരേന്ദ്ര മോദി സംവിധാനം ചെയ്ത് സംഘപരിവാർ തിരക്കഥയെഴുതി അദാനി നിർമ്മിച്ച നാടകമാണെന്നും ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. ഈ പ്രതിഷേധം ഞങ്ങളുടെ ബുദ്ധിയും വികാരവുമാണ്. ഹൃദയവും തലച്ചോറും കൊണ്ട് വയനാട്ടിലെ യുവാക്കൾ നടത്തുന്ന സമരമാണിത്. രാഹുൽ ഗാന്ധിയുടെ നാവിനെ നിശബ്ദമാക്കാൻ അവർ ഏതറ്റം വരെയും പോകും. ഇത് ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ അസ്തിത്വ പ്രതിസന്ധിയാണ്. ഇത് അതിജീവനത്തിന്‍റെ പ്രശ്നമാണെന്ന തിരിച്ചറിവിലാണ് വയനാട്ടിലെ…
വെറും രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്‍റേതായ ഇടം നേടിയെടുത്ത സംവിധായകനാണ് ടിനു പാപ്പച്ചൻ. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ നാലാമത്തെ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ്. ദുൽഖർ സൽമാനാണ് ചിത്രത്തിലെ നായകൻ. വേഫേറര്‍ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷമാണ് ചിത്രീകരണം ആരംഭിക്കുന്നത്. മറ്റ് അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ധരെയോ കുറിച്ചുള്ള വിശദാംശങ്ങൾ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, പുതുതലമുറയിലെ പ്രശസ്തരായ സംവിധായകനും നടനും ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ വളരെയധികം ഹൈപ്പ് സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. അതേസമയം, ദുൽഖറിന്‍റെ വരാനിരിക്കുന്ന ചിത്രം കിംഗ് ഓഫ് കൊത്ത ഓണം റിലീസാണ്. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രാജശേഖറാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവി, തിരക്കഥ അഭിലാഷ് എൻ ചന്ദ്രൻ.