- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
കൊല്‍ക്കത്ത: ഐ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് മൂന്നാം തോൽവി. ശക്തരായ മുഹമ്മദൻസാണ് ഗോകുലത്തെ കീഴടക്കിയത്. 2-1 എന്ന സ്കോറിനാണ് മുഹമ്മദൻസിന്റെ വിജയം. ഒരു ഗോളിന് മുന്നിലെത്തിയ ശേഷമാണ് ഗോകുലം രണ്ട് ഗോളുകൾക്ക് വഴങ്ങി മത്സരത്തിൽ പരാജയപ്പെട്ടത്. 13-ാം മിനിറ്റിൽ അബ്ദുൾ ഹക്കുവിലൂടെ മുന്നിലെത്തുകയും ആദ്യ പകുതിയില്‍ ആ ലീഡ് നിലനിര്‍ത്തുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 67-ാം മിനിറ്റിൽ അബിയോള ദൗദയിലൂടെ മുഹമ്മദൻസ് സമനില പിടിച്ചു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചപ്പോൾ കീൻ ലൂയിസ് മുഹമ്മദൻസിന്‍റെ വിജയ നായകനായി ഉയർന്നുവന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഇഞ്ചുറി ടൈമിൽ ലൂയിസ് നേടിയ ഗോളാണ് മുഹമ്മദന്‍സിന് വിജയം സമ്മാനിച്ചത്.
കോഴിക്കോട്: ട്രാൻസ്ജെൻഡർ പ്രസവത്തിൽ വിവാദ പരാമർശവുമായി മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീർ. പുരുഷൻ പ്രസവിച്ചു എന്ന് പ്രചരിപ്പിക്കുന്നവർ വിഡ്ഢികളുടെ പറുദീസയിലാണെന്നും ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്നും എം കെ മുനീർ പറഞ്ഞു. പുരുഷൻ പ്രസവിച്ചു എന്ന തരത്തിലാണ് മാധ്യമങ്ങൾ പോലും പ്രചാരണം നടത്തുന്നത്. പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്. ഇയാൾ പ്രസവിച്ചത് ആശ്ചര്യകരമാണെന്ന് എം കെ മുനീർ പറഞ്ഞു. കോഴിക്കോട് നടന്ന വിസ്ഡം ഇസ്ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു എം കെ മുനീർ.
കോഴിക്കോട്: ട്രാൻസ്ജെൻഡർ പ്രസവത്തിൽ വിവാദ പരാമർശവുമായി മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീർ. പുരുഷൻ പ്രസവിച്ചു എന്ന് പ്രചരിപ്പിക്കുന്നവർ വിഡ്ഢികളുടെ പറുദീസയിലാണെന്നും ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്നും എം കെ മുനീർ പറഞ്ഞു. പുരുഷൻ പ്രസവിച്ചു എന്ന തരത്തിലാണ് മാധ്യമങ്ങൾ പോലും പ്രചാരണം നടത്തുന്നത്. പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്. ഇയാൾ പ്രസവിച്ചത് ആശ്ചര്യകരമാണെന്ന് എം കെ മുനീർ പറഞ്ഞു. കോഴിക്കോട് നടന്ന വിസ്ഡം ഇസ്ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു എം കെ മുനീർ.
ബെംഗളൂരു: എച്ച്സിജി കാൻസർ സെന്‍ററിലെ ഡോക്ടർമാർ ഉമ്മൻ ചാണ്ടിയെ പരിശോധിച്ചെന്ന് മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഡോ. വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പോഷകാഹാരക്കുറവിന്‍റെ ബുദ്ധിമുട്ടുകൾ ഉമ്മൻചാണ്ടിക്കുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമം നടത്തും. തുടർചികിത്സയുമായി ബന്ധപ്പെട്ട് നാളെ ഡോക്ടർമാരുടെ യോഗം ചേരുമെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ന്യൂമോണിയ ബാധിച്ച് മാറിയ ശേഷവും പ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്നും അത് ആശ്വാസകരമാണെന്നും ഡോക്ടർമാർ അറിയിച്ചതായി ചാണ്ടി ഉമ്മൻ പറഞ്ഞു. തുടർചികിത്സകൾ എങ്ങനെ വേണമെന്ന കാര്യത്തിൽ നാളെ ഡോക്ടർമാർ യോഗം ചേർന്ന് തീരുമാനമെടുക്കും. കൊച്ചിയിലെ ഡോക്ടർമാരുടെ സംഘം ഇവരുമായി ചർച്ച നടത്തിവരികയാണെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ഉച്ചയോടെയാണ് ഉമ്മൻചാണ്ടിയെ കുടുംബസമേതം ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലെത്തിച്ചത്. ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ മെഡിക്കൽ സംഘവും സർക്കാരിന്റെ മെഡിക്കൽ ബോർഡും തുടർചികിത്സയ്ക്ക് അനുമതി നൽകിയത്. മൊബൈൽ ഐസിയു…
ജയ്പുർ: മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 1,386 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് ഹൈവേയുടെ ആദ്യ ഘട്ടം രാജസ്ഥാനിലെ ദൗസയിലാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിനുവേണ്ടിയുള്ള ഞങ്ങളുടെ മന്ത്രം സബ്കാ സാത്ത്, സബ്കാ വികാസ് എന്നതാണെന്നും, ഈ എക്സ്പ്രസ് ഹൈവേ വികസ്വര ഇന്ത്യയുടെ മികച്ച ചിത്രമാണെന്നും മോദി പറഞ്ഞു. ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽവേ, ഒപ്റ്റിക്കൽ ഫൈബർ എന്നിവയിൽ സർക്കാർ നടത്തിയ നിക്ഷേപവും പുതിയ മെഡിക്കൽ കോളേജുകൾ തുറക്കുന്നതും വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും വ്യവസായശാലകൾക്കും കരുത്ത് പകരും. പ്രൊഫഷണൽ ആവശ്യങ്ങൾക്കായി ഡൽഹിയിലേക്ക് പോകുന്ന ഒരാൾക്ക് ഇപ്പോൾ അത് പൂർത്തിയാക്കി വൈകുന്നേരം വീട്ടിലേക്ക് മടങ്ങാൻ കഴിയും എന്നും മോദി പറഞ്ഞു. അതിവേഗ പാത എത്തുമ്പോൾ അതിന് ചുറ്റുമുള്ള ബിസിനസുകളും അതിലൂടെ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര മന്ത്രിമാരായ വി.കെ.സിങ്, ഗജേന്ദ്ര സിങ് എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തി.
മസ്കത്ത്: ‘ടൂർ ഓഫ് ഒമാൻ’ ദീർഘദൂര സൈക്ലിങ് മത്സരത്തിന് വർണ്ണാഭമായ തുടക്കം. ആദ്യ ദിവസത്തിൽ നടന്ന 147.4 കിലോമീറ്റർ മത്സരത്തിൽ ബെൽജിയം താരം ടിം മെർളിയർ വിജയിച്ചു. വലിയ ആവേശത്തോടെയാണ് ആരാധകർ മത്സരത്തെ വരവേറ്റത്. മത്സരം കടന്നുപോയ എല്ലാ വീഥികളിലും കളിക്കാരെ പ്രോത്സാഹിപ്പിക്കാൻ നിരവധി പേർ മുന്നോട്ട് എത്തിയിരുന്നു. റുസ്താഖ് കോട്ടയിൽ നിന്ന് ഇന്നലെ ആരംഭിച്ച മത്സരം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ സമാപിച്ചു. മുഹമ്മദ് ബിൻ അഹമ്മദ്, മാസെൻ ബിൻ സഈദ്, അബ്ദുൽ റഹ്മാൻ, സഈദ് ബിൻ ഇബ്രാഹിം, മോന്ദർ ബിൻ അബ്ദുല്ല, അബ്ദുല്ല ബിൻ മുഹമ്മദ്, ഫൈസൽ ബിൻ സലീം അൽ മാമരി എന്നീ ഒമാൻ ദേശീയ ടീമിലെ ഏഴ് റൈഡർമാരും മത്സരത്തിൽ പങ്കെടുത്തു. ഒമാൻ ദേശീയ ടീം ഉൾപ്പെടെ 18 ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. മൊത്തം മത്സര ദൂരം 830 കിലോമീറ്ററാണ്. രണ്ടാം ഘട്ടം ഞായറാഴ്ച സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നിന്ന് ആരംഭിച്ച് ഖുറിയത്തിൽ…
കൊച്ചി: സർക്കാരിനെതിരെ നികുതി ബഹിഷ്കരണ സമരം വേണ്ടെന്ന് കെ.പി.സി.സി തീരുമാനം. പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം നില നിൽക്കുന്നു എന്ന രീതിയിൽ ഇനി ചർച്ച വേണ്ടെന്നും കൊച്ചിയിൽ ചേർന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. കെ.പി.സി.സിയുടെ ഭവന സമ്പർക്ക പരിപാടിയായ ഹാഥ് സേ ഹാഥ് പദ്ധതി സർക്കാർ വിരുദ്ധ പ്രചാരണമാക്കി മാറ്റാനും യോഗം തീരുമാനിച്ചു. അടുത്ത 15ന് ചേരുന്ന യോഗത്തിൽ വിശദമായ ചർച്ച നടത്താനും കൊച്ചിയിൽ ചേർന്ന കെ.പി.സി.സി നിർവാഹക സമിതി തീരുമാനിച്ചിട്ടുണ്ട്. ബജറ്റിനോടുള്ള പ്രതികരണങ്ങളിൽ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍റും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമർശനത്തെ തുടർന്നാണ് യോഗത്തിൽ തീരുമാനമായത്. ചർച്ചയില്ലാതെ നികുതി ബഹിഷ്കരണ സമരം പ്രഖ്യാപിച്ചതിൽ പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചതോടെ ഇന്നലെ കെ.പി.സി.സി പ്രസിഡന്‍റ് പ്രഖ്യാപനം തിരുത്തിയിരുന്നു. നികുതി നൽകില്ലെന്ന പിണറായി വിജയന്‍റെ മുൻ പ്രസ്താവനയെ പരിഹസിച്ചതാണെന്നും പ്രഖ്യാപനം നടത്തിയിട്ടില്ലെന്നുമായിരുന്നു കെ സുധാകരന്‍റെ വിശദീകരണം.
പത്തനംതിട്ട: മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മല്ലപ്പള്ളിയിൽ നിന്നാണ് പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പ്രവർത്തകർ കാലിക്കുടം മന്ത്രിയുടെ വാഹനത്തിന് നേരെ എറിഞ്ഞു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് എംജി കണ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം കഴിഞ്ഞ് ഇടുക്കിയിലേക്ക് മടങ്ങും വഴിയാണ് ഇരുപതോളം പ്രവർത്തകർ ചേർന്ന് കരിങ്കൊടി കാണിച്ചും കാലി കുടം എറിഞ്ഞും പ്രതിഷേധിച്ചത്. വെള്ളക്കരം കൂട്ടിയതിനെതിരെയാണ് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഗുവാഹത്തി: അസമിലെ നാഗോണിൽ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 4.18 ഓടെയാണ് തീവ്രത 4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഗുജറാത്തിലെ സൂറത്ത് ജില്ലയിലും കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടിരുന്നു. തീവ്രത 3.8 ആണ് രേഖപ്പെടുത്തിയത്. പുലർച്ചെ 12:52 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സൂറത്തിൽ നിന്ന് 27 കിലോമീറ്റർ മാറി പടിഞ്ഞാറ് തെക്ക് പടിഞ്ഞാറായിട്ടാണ്.
ഇസ്തംബുൾ: തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന്‍റെ ആഘാതത്തിൽ നിന്ന് തുർക്കി ഇതുവരെ കരകയറിയിട്ടില്ല. 28,000 മരണങ്ങൾ, 6,000 ത്തിലധികം തകർന്ന കെട്ടിടങ്ങൾ, നൂറുകണക്കിന് തുടർചലനങ്ങൾ. പക്ഷേ, നാശത്തിന്‍റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്‍റെ അത്ഭുത കഥകളും ഉയർന്നുവന്നിരിക്കുകയാണ്. തണുത്തുറഞ്ഞ കാലാവസ്ഥയിലും ആയിരക്കണക്കിന് രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഭൂകമ്പം നാശം വിതച്ച തുർക്കിയിലെ ഹതായിലെ ഒരു കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഭൂകമ്പം നടന്ന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. ഇതുകൂടാതെ ഭൂകമ്പം നടന്ന് അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരിൽ രണ്ട് വയസുള്ള പെൺകുട്ടി, ആറ് മാസമായ ഗർഭിണി, 70 വയസുള്ള സ്ത്രീ എന്നിവരും ഉൾപ്പെടുന്നതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
