- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആദ്യ വനിതാ താരലേലം തിങ്കളാഴ്ച മുംബൈയിൽ നടക്കും. 1525 കളിക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 409 പേരെ ലേലത്തിൽ ഉൾപ്പെടുത്തും. ഇതിൽ 246 പേർ ഇന്ത്യയിൽ നിന്നും 163 പേർ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും ഉള്ളവരാണ്. അഞ്ച് ടീമുകളാണ് ലേലത്തിലുള്ളത്. ഓരോ ടീമിനും 15-18 കളിക്കാരെ തിരഞ്ഞെടുക്കാം. ഏഴ് വിദേശ താരങ്ങളെ ഉൾപ്പെടുത്താം. ഓരോ ടീമിനും ചെലവഴിക്കാവുന്ന പരമാവധി തുക 12 കോടിയാണ്. പരമാവധി അടിസ്ഥാന വില 50 ലക്ഷം രൂപയാണ്. ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ഷഫാലി വര്‍മ എന്നിവർക്കാണ് ഈ അടിസ്ഥാന വില. എലിസ് പെറി, സോഫി എക്ലസ്റ്റോണ്‍, സോഫി ഡെവിന്‍, ഡിയാന്‍ഡ്ര ഡോട്ടിന്‍ എന്നിവരുൾപ്പെടെ 13 വിദേശ കളിക്കാരുടെ അടിസ്ഥാന വിലയും 50 ലക്ഷം രൂപയാണ്. ഉച്ചയ്ക്ക് 2.30 മുതൽ വയാകോം 18, സ്പോർട്സ് 18 ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യും.
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്‍റെ മരണം കൊലപാതകമാണെന്ന് അന്വേഷണ സംഘത്തിനു മുന്നിൽ വെളിപ്പെടുത്തി ഫോറൻസിക് സർജൻ. നയനയുടെ ശരീരത്തിലെ മുറിവുകൾ സ്വയം ഉണ്ടാക്കിയതല്ലെന്നും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്നും റിട്ട. ഫോറൻസിക് സർജൻ ഡോ.ശശികല ക്രൈംബ്രാഞ്ച് സംഘത്തോട് വ്യക്തമാക്കി. നയനയുടെ മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യുകയും സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത സർജനെ കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ശനിയാഴ്ചയാണ് വിളിപ്പിച്ചത്. നയനയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കാവുന്ന വിവരങ്ങളാണ് ശശികല ക്രൈംബ്രാഞ്ച് സംഘത്തിനു നൽകിയതെന്നാണ് സൂചന. അന്ന് കേസ് അന്വേഷിച്ച പോലീസ് രേഖപ്പെടുത്തിയ മൊഴി താൻ പറഞ്ഞതല്ലെന്നും അവർ പറഞ്ഞു. മരണദിവസം നയന താമസിച്ചിരുന്ന സ്ഥലത്ത് മറ്റാരുടെയെങ്കിലും സാന്നിധ്യമുണ്ടാകാനുള്ള സാധ്യതയും തിരിച്ചറിഞ്ഞതിനാലും കൊലപാതകത്തിന്‍റെ സൂചന ലഭിച്ചതിനാലും താൻ മരണം നടന്ന സ്ഥലം സന്ദർശിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് (24) ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. അരുൺജിത്ത് യുവതിയുടെ വീട്ടിലേക്ക് കയറുന്നത് കണ്ട അമ്മ വാതിൽ അടച്ചിരുന്നതിനാൽ അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞുനിർത്തി പോലീസിൽ ഏൽപ്പിച്ചു. ഇയാളിൽ നിന്ന് ഒരു ലിറ്റർ പെട്രോളും ലൈറ്ററും കണ്ടെടുത്തു. ഇയാൾ നേരത്തെയും പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.
തിരുവനന്തപുരം: പാവപ്പെട്ട കിടപ്പുരോഗികൾക്ക് ഭക്ഷണത്തിൽ മുടക്കം വരാതിരിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. കിടപ്പ് രോഗികൾക്ക് സൗജന്യ റേഷൻ നൽകുന്നതിനു ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ ‘ഒപ്പം’ പദ്ധതിക്ക് തിങ്കളാഴ്ച തൃശൂർ ഒല്ലൂരിൽ തുടക്കമാകും. ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം നിർവഹിക്കും. തൃശൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കിടപ്പ് രോഗികൾക്കുള്ള റേഷൻ വിഹിതം ഓട്ടോത്തൊഴിലാളികൾ സൗജന്യമായി വീടുകളിൽ എത്തിക്കും. ഗുണഭോക്താക്കൾ ഒപ്പിട്ട രസീത് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും. റേഷനിംഗ് ഇൻസ്പെക്ടർ പരിശോധിച്ച ശേഷം ഇ-പോസ് മെഷീനിൽ രേഖപ്പെടുത്തും.
തിരുവനന്തപുരം: ‘ദാസേട്ടന്‍റെ സൈക്കിൾ’ എന്ന ചിത്രത്തിന്‍റെ പോസ്റ്റർ എം.എ ബേബി ഫേസ്ബുക്കിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ‘നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ സ്ഥലം നോക്കാമെന്നാണ്’ അദ്ദേഹം മറുപടിയായി കുറിച്ചത്. ഹരീഷ് പേരടി നിർമ്മിച്ച ചിത്രമാണ് ദാസേട്ടന്‍റെ സൈക്കിൾ. കഴിഞ്ഞ ദിവസം ദാസേട്ടന്‍റെ സൈക്കിളിന്‍റെ പോസ്റ്റർ എം എ ബേബി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. ഇത് ഇടതുപക്ഷ ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. പാർട്ടിയെയും നേതാക്കളെയും വിമർശിക്കുന്ന ഹരീഷ് പേരടിയുടെ പോസ്റ്റർ ഷെയർ ചെയ്യുന്നത് ശരിയല്ലെന്നാണ് ഉയരുന്ന വിമർശനം. സാധാരണ പാർട്ടി പ്രവർത്തകർക്ക് മാത്രമല്ല പോളിറ്റ്ബ്യൂറോ അംഗങ്ങൾക്കും പാർട്ടി ക്ലാസ് നൽകണമെന്ന കമന്‍റുകൾ ലഭിച്ചതോടെയാണ് വിശദീകരണവുമായി എം.എ ബേബിയും മുന്നോട്ടുവന്നത്.
മഞ്ചേരി: 17 വയസുകാരന് പൊതുനിരത്തിൽ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിനു ബന്ധുവിന് 25,000 രൂപ പിഴ. കൂട്ടിലങ്ങാടി കൂരി വീട്ടില്‍ റിഫാക്ക് റഹ്മാനെയാണ് (33) മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2022 ഒക്ടോബർ 19നാണ് റിഫാക്ക് പിതൃസഹോദരന്‍റെ മകനു സ്കൂട്ടർ നൽകിയത്. മലപ്പുറത്ത് നിന്ന് രാമപുരത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന കുട്ടിയെ വാഹന പരിശോധന നടത്തുകയായിരുന്ന മങ്കട എസ്.ഐ സി.കെ. നൗഷാദാണ് പിടികൂടിയത്. സ്കൂട്ടർ ഓടിച്ചിരുന്ന കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി. തുടർന്ന് സ്കൂട്ടർ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് വിടുകയായിരുന്നു.
കോഴിക്കോട്: ‘വരാഹരൂപ’ത്തിന്‍റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ റിഷഭ് ഷെട്ടിയെയും നിർമ്മാതാവ് വിജയ് കിരഗന്ദൂരിനെയും ഇന്ന് ചോദ്യം ചെയ്യും. ഇരുവരോടും രാവിലെ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. ഇരുവരും ഇന്നലെയും സ്റ്റേഷനിൽ ഹാജരായിരുന്നു. കേസിൽ റിഷഭ് ഷെട്ടി, വിജയ് കിരഗന്ദൂർ എന്നിവർക്ക് ഹൈക്കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. തൈക്കുടം ബ്രിഡ്‍ജും മാതൃഭൂമിയും നൽകിയ പരാതിയിലാണ് ഇവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാരനായ പൃഥ്വിരാജ് അടക്കം ഒമ്പത് പ്രതികളാണ് കേസിലുള്ളത്. തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് ഈണമിട്ട ‘നവരസം’ എന്ന ഗാനത്തിന്‍റെ പകർപ്പവകാശം ലംഘിച്ചാണ് ‘കാന്താര’ എന്ന ചിത്രത്തിലെ ‘വരാഹരൂപം’ എന്ന ഗാനത്തിന്‍റെ സംഗീതം നൽകിയതെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ തൈക്കുടം ബ്രിഡ്ജും ‘നവരസ’ എന്ന ഗാനത്തിന്‍റെ ഉടമസ്ഥാവകാശമുള്ള മാതൃഭൂമിയും ചിത്രത്തിന്‍റെ നിർമ്മാതാവിനും സംവിധായകനുമെതിരെ കോഴിക്കോട് ടൗൺ പോലീസിൽ പരാതി നൽകി. ‘വരാഹരൂപം’ ഉൾപ്പെടുന്ന ‘കാന്താര’യുടെ റിലീസ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം…
വയനാട് : വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാൻ ഇനി ഓട്ടോ ഡ്രൈവർമാരും. വയനാട് ജില്ലയിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. ഇതിനകം 100 ഡ്രൈവർമാർ പദ്ധതിയുടെ ഭാഗമായി. ഓരോ പഞ്ചായത്തിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലായിരിക്കും ഇവരെ നിയമിക്കുക. സർക്കാർ അംഗീകരിച്ച നിരക്കിലായിരിക്കും യാത്ര. ഓട്ടോ ഡ്രൈവർമാരെ ടൂറിസം അംബാസഡർമാരാക്കാനാണ് ‘ടുക്ക് ടുക്ക് ടൂര്‍’ പദ്ധതി ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒന്ന് മുതൽ വയനാട് ജില്ലയിൽ പദ്ധതി ആരംഭിക്കും.
പാറ്റൂര്‍ ആക്രമണക്കേസ്; ഓംപ്രകാശ് ഉള്‍പ്പെടെ 4 പേര്‍ക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ്
തിരുവനന്തപുരം: പാറ്റൂർ ആക്രമണക്കേസിൽ ഓം പ്രകാശ് ഉൾപ്പെടെ നാല് പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഓംപ്രകാശ്, അബിൻ ഷാ, വിവേക്, ശരത് കുമാർ എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസിലെ മറ്റ് നാല് പ്രതികൾ കോടതിയിൽ കീഴടങ്ങുകയും മറ്റ് അഞ്ച് പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേസിൽ ആകെ 13 പ്രതികളാണുള്ളത്. ജനുവരി ഒമ്പതിനു പുലർച്ചെ 3.40 ഓടെ പാറ്റൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു ആക്രമണം. മുട്ടട സ്വദേശി നിതിൻ, സുഹൃത്തുക്കളായ ആദിത്യ, പ്രവീൺ, ടിന്‍റു ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. നിതിന്‍റെ കാറിനെ പിന്തുടർന്ന ഓംപ്രകാശും സംഘവും വാഹനം തടഞ്ഞുനിർത്തി കാറിന്‍റെ ഗ്ലാസ് തകർത്ത ശേഷം നിതിനെ ആക്രമികയായിരുന്നു. ഓംപ്രകാശിൻ്റെ കൂട്ടാളികളായ ആസിഫിന്‍റെയും ആരിഫിന്‍റെയും വീട് നിതിന്‍റെ സംഘം ആക്രമിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമായിരുന്നു പാറ്റൂരിലെ ആക്രമണം. ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടത്. പ്രതികൾ വിവിധ സംസ്ഥാനങ്ങളിലായി താമസിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ക്രമസമാധാന പ്രശ്നം, ഗതാഗതക്കുരുക്ക്; തട്ടുകടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ്
തിരുവനന്തപുരം: ക്രമസമാധാന പ്രശ്നം, ഗതാഗതക്കുരുക്ക് എന്നിവ ഒഴിവാക്കാൻ തട്ടുകടകളുടെയും ജ്യൂസ് പാർലറുകളുടെയും പ്രവർത്തനം നിയന്ത്രിക്കാനൊരുങ്ങി പോലീസ്. സമയനിയന്ത്രണം വീണ്ടും കടുപ്പിക്കാനാണ് പോലീസ് തീരുമാനം. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയിലെ ജ്യൂസ് കടയ്ക്ക് മുന്നിൽ നടന്ന അക്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ക്രമസമാധാന പ്രശ്നം ഒഴിവാക്കാനെന്ന പേരിൽ തട്ടുകടകളുടെ സമയം രാത്രി 11 മണി വരെ നിജപ്പെടുത്തണമെന്ന നിർദ്ദേശം ശരിയല്ലെന്നും വാദമുണ്ട്. കടകളും മറ്റ് ഭക്ഷണശാലകളും പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കുന്നതിനുപകരം കടകൾ അടച്ചിടുന്നത് ശരിയല്ലെന്നാണ് വാദം. രാത്രി വൈകിയും തുറന്നിരിക്കുന്ന കടകൾ ഗുണ്ടകളുടെയും മയക്കുമരുന്ന് കച്ചവടക്കാരുടെയും കേന്ദ്രമായി മാറിയതായി പോലീസ് പറയുന്നു. എന്നാൽ അട്ടക്കുളങ്ങര ഉൾപ്പെടെ രാത്രി ഭക്ഷണശാലകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ പോലീസിന്‍റെ സാന്നിധ്യം അപൂർവമാണ്. ഫോർട്ട് സ്റ്റേഷനു സമീപം പോലും പോലീസ് എത്താറില്ല.
