Author: News Desk

കൊച്ചി: വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നൽകാൻ കെ.എസ്.ആർ.ടി.സിക്ക് ഇനി വേണ്ടത് 50 കോടി. 978 പേർക്ക് ഇനിയും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനുണ്ട്. 2022 ജനുവരിക്ക് ശേഷം വിരമിച്ചവരാണിവർ. ഇതുവരെ 23 പേർക്കാണ് ആനുകൂല്യം ലഭിച്ചത്. ആനുകൂല്യം അടയ്ക്കാൻ രണ്ട് വർഷത്തെ സമയം ആവശ്യമാണ്. സർക്കാരിനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. 38 പേർക്ക് ആനുകൂല്യം നൽകിയിട്ടില്ലെന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നലെ കർശന നിരീക്ഷണം നടത്തിയിരുന്നു. അടുത്ത ബുധനാഴ്ചയ്ക്കകം ശമ്പളം നൽകിയില്ലെങ്കിൽ കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് സതീഷ് നൈനാൻ പറഞ്ഞിരുന്നു. കോടതി നിശ്ചയിച്ച ദിവസത്തിനകം ശമ്പളം വിതരണം ചെയ്യുമെന്ന് കെ.എസ്.ആർ.ടി.സി ഉറപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ മുതൽ ജീവനക്കാർക്ക് വരുമാനത്തിനനുസരിച്ച് മാത്രമേ ശമ്പളം നൽകാനാകൂവെന്ന് അധിക സത്യവാങ്മൂലത്തിലൂടെ കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു.  നിലവിൽ മുഴുവൻ ശമ്പളവും ഒരുമിച്ച് നൽകാൻ കഴിയാത്ത…

Read More

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരായി എം ശിവശങ്കർ. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കൈക്കൂലി നൽകിയെന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കള്ളപ്പണം തടയൽ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തത്. കരാർ ലഭിക്കാൻ ഇടനിലക്കാരിയായ സ്വപ്ന സുരേഷിനു ഒരു കോടി രൂപ ലഭിച്ചെന്നും ഈ കള്ളപ്പണമാണ് സ്വപ്നയുടെ ലോക്കറിലുണ്ടായിരുന്നതെന്നും ഇ.ഡി കണ്ടെത്തി. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെയും സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതി സന്ദീപ് നായരെയും നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴക്കേസിലും സി.ബി.ഐ കേസെടുത്തിരുന്നുവെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്.

Read More

കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൾക്കൂട്ട മർദ്ദനമേറ്റതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിശ്വനാഥന്‍റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് രാഹുൽ കൽപ്പറ്റ അഡ് ലൈഡ് പാറവയല്‍ കോളനിയിലെ വീട്ടിലെത്തിയാണ് വിശ്വനാഥന്‍റെ കുടുംബത്തെ കണ്ടത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ടി. സിദ്ദീഖ് എം.എൽ.എ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു. വയനാട്ടിൽ നിന്ന് ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു വിശ്വനാഥൻ. എന്നാൽ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചതായാണ് ആരോപണം. മെഡിക്കൽ കോളേജിൽ വന്ന ഒരാളുടെ വാലറ്റും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. വിശ്വനാഥനാണ് ഇത് മോഷ്ടിച്ചതെന്നായിരുന്നു ആരോപണം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ശനിയാഴ്ച പുലർച്ചെയാണ് കോളേജിനു സമീപത്തെ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. അപമാനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്ന് വിശ്വനാഥന്‍റെ കുടുംബം ആരോപിച്ചു. എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ജനിച്ചതെന്നും ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങളില്ലെന്നും വിശ്വനാഥന്‍റെ കുടുംബം പറയുന്നു. വീട്ടുകാരുടെ അനുവാദമില്ലാതെയാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതെന്നും…

Read More

ന്യൂഡല്‍ഹി: ഉപഭോക്താക്കൾ ന്യായമായ കാരണങ്ങളില്ലെങ്കിൽ അവരുടെ മൊബൈൽ നമ്പറുകൾ കടകളിൽ നൽകേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ അവതരിപ്പിക്കുന്നതിലൂടെ ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനാരോഗ്യ പ്രവർത്തകൻ ദിനേഷ് എസ്. ഠാക്കൂറിന്‍റെ ട്വീറ്റിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡൽഹി വിമാനത്താവളത്തിലെ ഒരു അനുഭവമാണ് ഠാക്കൂർ ട്വിറ്ററിൽ പങ്കുവച്ചത്. വിമാനത്താവളത്തിലെ ഒരു കടയിൽ നിന്ന് ച്യൂയിംഗ് ഗം പാക്കറ്റ് വാങ്ങാൻ പോയപ്പോൾ അവർ തന്‍റെ മൊബൈൽ നമ്പർ ചോദിച്ചു, എന്തുകൊണ്ടാണെന്ന് തിരിച്ചു ചോദിച്ചപ്പോൾ സുരക്ഷാ കാരണങ്ങളാലാണെന്നായിരുന്നു മറുപടി നൽകിയതെന്നും താക്കൂർ ട്വീറ്റ് ചെയ്തു. ച്യൂയിംഗ് ഗം വാങ്ങാതെയാണ് താൻ മടങ്ങിയതെന്നും ഠാക്കൂർ പറഞ്ഞു.

Read More

ആലപ്പുഴ: ഹൗസ് ബോട്ട് മേഖലയിലെ തൊഴിലാളികളുടെ ശമ്പള വർധനവിനു പിന്നാലെ നിരയ്ക്കും വർധിപ്പിച്ച് ഉടമകൾ. 25 ശതമാനം വരെ വർധനവ് അനിവാര്യമാണെന്നാണ് ഉടമകളുടെ നിലപാട്. ഹൗസ് ബോട്ടിൽ യാത്ര ചെയ്യാൻ ശരാശരി 20-25 ശതമാനം കൂടുതൽ പണം നൽകേണ്ടി വരും. ഈ വർദ്ധനവ് സാധാരണക്കാരായ സഞ്ചാരികൾക്ക് തിരിച്ചടിയാകും. ഒറ്റമുറി ബോട്ടുകളുള്ള ഇടത്തരം ഉടമകൾക്ക് ഈ രംഗത്ത് അതിജീവിക്കാൻ ബുദ്ധിമുട്ടാകും. നിരക്ക് വർധന പ്രാബല്യത്തിൽ വരുമ്പോൾ മത്സരവും ഉണ്ടാകുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ലൈസൻസും മറ്റ് രേഖകളും ഇല്ലാത്ത അനധികൃത ബോട്ടുകൾക്ക് കുറഞ്ഞ നിരക്കിൽ ഓടാം. എന്നിരുന്നാലും, ഇത് സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

Read More

ഇന്ത്യ- ഓസ്ട്രേലിയ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഇൻഡോറിൽ നടക്കും. ഹിമാചൽ പ്രദേശിലെ ധരംശാല സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് മാറ്റിവച്ചത്. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം ടെസ്റ്റ് മാർച്ച് 1 മുതൽ 5 വരെയാണ് നടക്കുക. എന്നാൽ ബിസിസിഐ നടത്തിയ പരിശോധനയിൽ ധരംശാല സ്റ്റേഡിയം തൽക്കാലം മത്സരത്തിനു തയ്യാറല്ലെന്ന് കണ്ടെത്തി. അതിശൈത്യമാണ് ഇതിനു കാരണമെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇതോടെ മത്സരം മധ്യപ്രദേശിലെ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലേക്ക് മാറ്റി. 2016 ലും 2019 ലും ഈ സ്റ്റേഡിയം രണ്ട് ടെസ്റ്റുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. നാഗ്പൂരിൽ നടന്ന ആദ്യ മത്സരത്തിൽ വിജയിച്ച് ഇന്ത്യ മുന്നിലാണ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 17നു ഡൽഹിയിൽ നടക്കും.

Read More

ഷാർജ: മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ആക്രമണത്തിൽ രണ്ട് മലയാളികൾക്കും ഒരു ഈജിപ്ഷ്യൻ പൗരനും പരിക്കേറ്റു. സംഭവത്തിൽ പാക്കിസ്ഥാൻ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി 12:30 യോടെയാണ് ഷാർജ ബുതീനയിലാണ് സംഭവം. ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു.

Read More

യുഎസ്: ഹാർലി ഡേവിഡ്സന്‍റെ 1908 ലെ സ്ട്രാപ്പ് ടാങ്ക് മോട്ടോർസൈക്കിൾ ലേലത്തിൽ വിറ്റത് വൻ തുകക്ക്. യുഎസിൽ ദി വിൻടാഗെറ്റ് നടത്തിയ ലേലത്തിൽ 9.35 ലക്ഷം ഡോളറാണ് (ഏകദേശം 7.72 കോടി രൂപ) ലഭിച്ചത്. 92.9 ദശലക്ഷം ഡോളർ ലഭിച്ച 1951 മോഡലായ വിൻസെന്‍റ് ബ്ലാക്ക് ലൈറ്റിംഗിൻ്റെ റെക്കോർഡാണ് ഇതോടെ തകർന്നത്. ജനുവരി 28 നായിരുന്നു ലേലം. ഇന്ധ ടാങ്ക്, ടയറുകൾ, സീറ്റ് കവർ, എഞ്ചിൻ ബെൽറ്റ് പുള്ളി മുതലായവ 1908ലേതിന് സമാനമാണെന്നതാണ് വാഹനത്തിന്‍റെ റെക്കോർഡ് തുകയ്ക്ക് കാരണം. മുൻവശത്ത് കമ്പനിയോട് ചേർന്നാണ് ഇന്ധന ടാങ്കിന്‍റെ സ്ഥാനം. 1908 ൽ ഹാർലി പുറത്തിറക്കിയ 450 ട്രാപ്പ് ടാങ്ക് മോഡലുകളിൽ 12 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. സ്ട്രാപ്പ് ടാങ്ക് സൈക്കിൾ പെഡലുകളുള്ള ഒരു മോപ്പഡ് ആണ്. 1907 മോഡൽ സ്ട്രാപ്പ് ടാങ്ക് 2015 ലെ ലേലത്തിൽ 71.5 ദശലക്ഷം ഡോളറാണ് നേടിയത്.

Read More

ചെന്നൈ: രാഷ്ടിയത്തിൽ തന്‍റെ പ്രധാന എതിരാളി ജാതിവ്യവസ്ഥയാണെന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. 21-ാം വയസ്സ് മുതൽ താൻ ജാതിക്കെതിരെ പോരാടുകയാണെന്നും കമൽ പറഞ്ഞു. സംവിധായകൻ പാ രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച നീലം ബുക്സ് കൾച്ചറൽ സെന്‍റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചക്രം കണ്ടുപിടിച്ചതിനു ശേഷം മനുഷ്യൻ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവമെന്നും കമൽ പറഞ്ഞു. നാം സൃഷ്ടിച്ച എന്തെങ്കിലും നമ്മെ തന്നെ ആക്രമിക്കുകയാണെങ്കിൽ, അത് സ്വീകാര്യമായ ഒന്നല്ലെന്നും മതത്തിന്‍റെ പേരിലുള്ള അതിക്രമങ്ങളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനു ശേഷം തനിക്ക് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ അടിസ്ഥാന നിലപാടുകളിൽ വ്യത്യാസമില്ലെന്നും കമൽ പറഞ്ഞു.

Read More

അങ്കാറ: തുർക്കി-സിറിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 34,000 കടന്നു. ഭൂചലനം ഉണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകളെ ജീവനോടെ രക്ഷാപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെയും നിരവധി പേരെ ജീവനോടെ പുറത്തെത്തിച്ചിരുന്നു. അതേസമയം, തുർക്കിയിലുണ്ടായ ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് കാരണം കെട്ടിടങ്ങളുടെ നിർമ്മാണത്തിലെ പിഴവാണെന്ന വിലയിരുത്തലിനെ തുടർന്ന് കരാറുകാർക്കെതിരെ നിയമനടപടി ആരംഭിച്ചു. സമീപകാലത്ത് ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കരാറുകാർക്കും സൂപ്പർവൈസർമാർക്കുമെതിരെ നടപടി തുടങ്ങിയത്. 113 അറസ്റ്റ് വാറണ്ടുകളാണ് പുറപ്പെടുവിച്ചത്. 12 പേരെ അറസ്റ്റ് ചെയ്തു. രക്ഷാപ്രവർത്തനം വൈകിപ്പിക്കുന്നതിന് തുർക്കി സർക്കാരിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. ഇത് മറികടക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് ആക്ഷേപം.

Read More