- വാഹനാപകടം: യുവതി മരിച്ചു
- മയക്കുമരുന്ന് കടത്ത്: ബഹ്റൈനില്‍ ഏഷ്യക്കാരന് പത്തു വര്‍ഷം തടവ്
- സമൂഹമാധ്യമം വഴി വശീകരിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 18കാരന് അറസ്റ്റില്‍
- ബഹ്റൈനില്‍ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ കിരീടാവകാശിയുടെ ഉത്തരവ്
- 2025 നവംബറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഗള്‍ഫ് എയര്‍
- 2025ലെ വാര്‍ഷിക വനവല്‍ക്കരണ ലക്ഷ്യം മറികടന്ന് ബഹ്റൈന്‍
- പുതുവര്‍ഷം പിറന്നു, ഏവര്‍ക്കും സ്റ്റാർവിഷൻ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
- ലാഭവിഹിതം വേണം, ബസുകള്‍ തിരികെ വേണ്ടെന്ന് വിവി രാജേഷ്; ത്രികക്ഷി കരാറില്‍ തനിച്ച് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമില്ലന്ന് ശിവന്‍കുട്ടി
Author: News Desk
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയോജക മണ്ഡലങ്ങളുടെ പുനർനിർണ്ണയ വിജ്ഞാപനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. 2019 ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമത്തിനെതിരായ ഹർജി നിലവിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയിലാണ്. ആ ഹർജികളുടെ മെറിറ്റിനെക്കുറിച്ച് ഒരു അഭിപ്രായവും രേഖപ്പെടുത്തുന്നില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
കോഴിക്കോട്: കാന്താരയിലെ വരാഹരൂപം എന്ന ഗാനം കോപ്പിയടിയല്ലെന്ന നിലപാടിൽ ഉറച്ച് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. വരാഹരൂപം ഒരു ഗാനത്തിന്റെയും പകർപ്പല്ലെന്ന് ചിത്രത്തിന്‍റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടിയാണെന്നും, വരാഹ രൂപം ഗാനം ഒറിജിനൽ കോമ്പൊസിഷനാണെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർ ചിത്രത്തിന് നൽകിയ പിന്തുണയ്ക്ക് താരം നന്ദി അറിയിച്ചു. ചോദ്യം ചെയ്യലിൽ തങ്ങളുടെ എല്ലാ കാര്യങ്ങളും പൊലീസിനോട് വിശദീകരിച്ചതായും പറഞ്ഞു. വരാഹരൂപം എന്ന ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ എതിര്‍കക്ഷികളായ സംവിധായകൻ ഋഷഭ് ഷെട്ടിയും നിർമ്മാതാവ് വിജയ് കിരഗന്ദയൂരും ഇന്നും ചോദ്യം ചെയ്യലിനായി കോഴിക്കോട് എത്തിയിരുന്നു. ഇരുവരോടും രാവിലെ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു നിർദേശം നൽകിയത്. ഇരുവരും ഇന്നലെയും സ്റ്റേഷനിൽ ഹാജരായിരുന്നു. കേസിൽ ഋഷഭ് ഷെട്ടി, വിജയ് കിരഗന്ദൂർ എന്നിവർക്ക് ഹൈക്കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
കോഴിക്കോട്: കാന്താരയിലെ വരാഹരൂപം എന്ന ഗാനം കോപ്പിയടിയല്ലെന്ന നിലപാടിൽ ഉറച്ച് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. വരാഹരൂപം ഒരു ഗാനത്തിന്റെയും പകർപ്പല്ലെന്ന് ചിത്രത്തിന്‍റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടിയാണെന്നും, വരാഹ രൂപം ഗാനം ഒറിജിനൽ കോമ്പൊസിഷനാണെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർ ചിത്രത്തിന് നൽകിയ പിന്തുണയ്ക്ക് താരം നന്ദി അറിയിച്ചു. ചോദ്യം ചെയ്യലിൽ തങ്ങളുടെ എല്ലാ കാര്യങ്ങളും പൊലീസിനോട് വിശദീകരിച്ചതായും പറഞ്ഞു. വരാഹരൂപം എന്ന ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ എതിര്‍കക്ഷികളായ സംവിധായകൻ ഋഷഭ് ഷെട്ടിയും നിർമ്മാതാവ് വിജയ് കിരഗന്ദയൂരും ഇന്നും ചോദ്യം ചെയ്യലിനായി കോഴിക്കോട് എത്തിയിരുന്നു. ഇരുവരോടും രാവിലെ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു നിർദേശം നൽകിയത്. ഇരുവരും ഇന്നലെയും സ്റ്റേഷനിൽ ഹാജരായിരുന്നു. കേസിൽ ഋഷഭ് ഷെട്ടി, വിജയ് കിരഗന്ദൂർ എന്നിവർക്ക് ഹൈക്കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. തീയും പുകയും ഉയർന്നതോടെ സമീപത്തെ വാർഡിലെ നൂറിലധികം രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ആശുപത്രിയിലെ മൂന്നാം വാർഡിന്‍റെ പിൻഭാഗത്താണ് പുതിയ എട്ടുനില കെട്ടിടം നിർമിക്കുന്നത്.
ന്യൂഡല്‍ഹി: കേരള സംസ്ഥാനത്തിന് ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നല്‍കുന്നില്ലെന്ന ആരോപണത്തിന് മറുപടിയുമായി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ അഞ്ച് വർഷമായി കേരളം കൃത്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ലോക്സഭയിൽ കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ധനമന്ത്രിയുടെ വിശദീകരണം. ഓഡിറ്റ് ചെയ്ത കണക്കുകൾ നൽകിയാൽ മാത്രമേ സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം നൽകൂ. കഴിഞ്ഞ അഞ്ച് വർഷമായി കേരളം അത് നൽകിയിട്ടില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. 2018 മുതൽ ഒരു വർഷം പോലും അക്കൗണ്ടന്‍റ് ജനറൽ അംഗീകരിച്ച ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല. ഫണ്ട് നൽകാത്തതിന് കേന്ദ്ര സർക്കാരിനെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയുമെന്നും ധനമന്ത്രി ചോദിച്ചു. ഇക്കാര്യം ആദ്യം കേരള സർക്കാരിനോട് ചോദിക്കാനും എൻ കെ പ്രേമചന്ദ്രനോട് നിർമ്മല നിർദ്ദേശിച്ചു.
തഞ്ചാവൂര്‍: എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് തമിഴ് നാഷണലിസ്റ്റ് മൂവ്മെന്‍റ് നേതാവ് പി നെടുമാരൻ. വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും ശരിയായ സമയത്ത് ജനങ്ങൾക്ക് മുന്നിലേക്കെത്തുമെന്നും നെടുമാരൻ പറഞ്ഞു. പ്രഭാകരനുമായും കുടുംബവുമായും തൻ്റെ കുടുംബം ബന്ധം തുടരുന്നുണ്ടെന്നാണ് നെടുമാരന്‍റെ അവകാശവാദം. എന്നാൽ പ്രഭാകരൻ എവിടെയാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും നെടുമാരൻ വിശദീകരിച്ചു. പ്രഭാകരന്‍റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് വെളിപ്പെടുത്തൽ നടത്തിയതെന്ന് നെടുമാരൻ വ്യക്തമാക്കി. പ്രഭാകരൻ തമിഴ് ഇഴം സംബന്ധിച്ചുള്ള പദ്ധതി ശരിയായ സമയത്ത് വിശദീകരിക്കുമെന്നും നെടുമാരൻ അവകാശപ്പെടുന്നു. 2009 മെയ് 18 ന് വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സൈന്യം വ്യക്തമാക്കിയിരുന്നു. വേലുപ്പിള്ള പ്രഭാകരന്‍റെ മൃതദേഹം മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞതായി കാണിച്ച് മെയ് 19 നു ശ്രീലങ്കൻ സൈന്യം അദ്ദേഹത്തിന്‍റെ മൃതദേഹത്തിന്‍റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗത്തിൻ്റെ ഭാഗങ്ങള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കേന്ദ്ര സര്‍ക്കാരിൻ്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സഭ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. തിങ്കളാഴ്ച സഭ വീണ്ടും സമ്മേളിച്ചയുടൻ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധന്‍കര്‍ ഖർഗെയുടെ വാക്കുകൾ നീക്കം ചെയ്യുകയായിരുന്നു. സമ്മർദ്ദത്തിലാണ് ചെയർ പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ പലതവണ പരാമർശിച്ചു. ഈ വാക്കുകൾ നീക്കം ചെയ്തു. ചെയർ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ പറയുമ്പോഴെല്ലാം, സഭയിൽ നിൽക്കാനുള്ള നിങ്ങളുടെ അവകാശം നിങ്ങൾ നഷ്ടപ്പെടുത്തുകയാണെന്ന് ധന്‍കര്‍ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സഭ നിര്‍ത്തിവെച്ചു. പ്രതിപക്ഷ എംപിമാരായ രാഘവ് ചദ്ദ, സഞ്ജയ് സിങ്, ഇമ്രാന്‍ പ്രതാപ്ഗാര്‍ഹി, ശക്തി സിങ് ഗോഹില്‍, സന്ദീപ് പതക്, കുമാര്‍ കേത്കര്‍ എന്നിവർക്ക് ധൻകർ താക്കീത് നൽകി. തുടർന്ന് മാർച്ച് 13നു രാജ്യസഭ വീണ്ടും സമ്മേളിക്കാനായി പിരിഞ്ഞു.
ദില്ലി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ വൈകുന്നത് ചോദ്യം ചെയ്ത് സുപ്രീം കോടതി. കേസിൽ പുതിയ സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ഉദ്ദേശ്യം എന്താണെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പുതിയ 41 സാക്ഷികളെ കൂടി വിസ്തരിക്കാനുള്ള കാരണം വിശദീകരിക്കാനും കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. അതേസമയം, 6 മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഉത്തരവിട്ട കേസിൽ വിചാരണ 24 മാസം വൈകുകയാണെന്ന് ദിലീപിന്‍റെ അഭിഭാഷകൻ വാദിച്ചു. വീണ്ടും വിസ്തരിച്ച 10 പേരെ വിളിച്ചുവരുത്തി വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും അഭിഭാഷകൻ വ്യക്തമാക്കി. സാക്ഷി വിസ്താരത്തിനുള്ള എതിർപ്പ് നാളെ സമർപ്പിക്കുമെന്ന് ദിലീപിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വാദങ്ങൾ എഴുതി നൽകാനും കോടതി നിർദേശിച്ചു. കേസ് ഈ മാസം 17ന് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് റോഡപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. വെഞ്ഞാറമൂട് വേളവൂരിൽ വച്ച് മറ്റൊരു കാറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിലിലേക്ക് ഇടിച്ചു കയറി കാറിൽ ഉണ്ടായിരുന്ന സ്ത്രീ മരണപ്പെട്ടു. കൊല്ലം ചടയമംഗലം എ.കെ മൻസിലിൽ ആസിഫ ബീവിയാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഭർത്താവ് അബ്ദുൾ കരീമിനെ പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി ആവശ്യങ്ങൾക്കായാണ് രാവിലെ ചടയമംഗലത്ത് നിന്ന് കാറിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് അപകടത്തിനു ശേഷം അബ്ദുൾ കരീം പറഞ്ഞു. ആസിഫ ബീവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. വേളവൂർ ആളുമാനൂർ ഉത്തമത്തിൽ ഹരിപ്രസാദിന്‍റെ വീട്ടിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻവശത്തെ മതിൽ പൂർണമായും തകർന്നു. കഴക്കൂട്ടം ചെങ്ങന്നൂർ ബൈപ്പാസിലെ ആളുമാനൂർ വളവാണ് അപകടം പതിയിരിക്കുന്ന വളവുകളിലൊന്ന്. നെയ്യാറ്റിൻകരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വട്ടിയൂർക്കാവ് പോളിടെക്നിക്കിലെ വിദ്യാർത്ഥികളായ ആറാലുംമൂട് സ്വദേശി വിഷ്ണു…
ദില്ലി: രാജ്യത്ത് ഇടതുപക്ഷത്തിനു മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഭരിക്കുന്നവർ സാധാരണക്കാരന്‍റെ വേദന അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിലെത്തിയതെന്നും പിണറായി പറഞ്ഞു. സി.പി.എം പാലക്കാട് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് തുടങ്ങിവച്ച ജനവിരുദ്ധ നയങ്ങൾ ബിജെപി സർക്കാരും കേന്ദ്രത്തിൽ തുടരുകയാണ്. കേന്ദ്രസർക്കാരിൻ്റെ നയങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നു. ജീവിത പ്രശ്നങ്ങൾ കേന്ദ്രം കാണുന്നില്ല. അതിസമ്പന്നർക്ക് മാത്രമേ ഇവിടെ ജീവിക്കാൻ എളുപ്പമാകൂ. ജനങ്ങളെ വർഗീയ വിദ്വേഷത്തിന്‍റെ വലയത്തിൽ പെടുത്തുകയാണ്. അടിസ്ഥാന പ്രശ്നങ്ങൾ മൂടിവെക്കാനുള്ള സംഘപരിവാറിന്‍റെ തന്ത്രമാണിത്. വേണമെങ്കിൽ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞ ആളാണ് സംസ്ഥാനത്തെ കോൺഗ്രസിനെ നയിക്കുന്നത്. ഇത് നൽകുന്ന സന്ദേശം എന്താണെന്ന് കോൺഗ്രസ് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബി.ജെ.പിക്കും കോൺഗ്രസിനും സംസ്ഥാനത്ത് ഒരേ ശബ്ദമാണ്. പ്രക്ഷോഭങ്ങൾക്ക് ഒരേ സ്വഭാവമാണ്. പരസ്പരം കൂടിയാലോചിച്ചാണ് ഇത് ചെയ്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
