Author: News Desk

കോഴിക്കോട്: കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ ലക്ഷണങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ വയനാട് സ്വദേശി വിശ്വനാഥനെ എട്ടാം തീയതി രാത്രി ആശുപത്രിയിൽ നിന്ന് കാണാതായി. രണ്ട് ദിവസത്തിന് ശേഷം വിശ്വനാഥനെ ആശുപത്രിക്ക് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിനെ തുടർന്നാണ് വിശ്വനാഥനെ കാണാതായതെന്നാണ് കുടുംബത്തിന്റെ ആരോപണം. കൂട്ടിരിപ്പുകാർക്ക് ഇരിക്കാനുള്ള സ്ഥലത്ത് ഇരിക്കുന്നതിനിടെ ഒരാളുടെ വാലറ്റും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. വിശ്വനാഥനാണ് ഇത് മോഷ്ടിച്ചതെന്നായിരുന്നു ആരോപണം. അപമാനഭാരം താങ്ങാനാവാതെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.

Read More

മുംബൈ: ലോഗിൻ നടപടിക്രമങ്ങൾ പരിഷ്കരിച്ച് ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ ‘സ്വിഗ്ഗി വൺ’. സ്വിഗ്ഗി വൺ അംഗങ്ങൾക്ക് ഇനി മുതൽ രണ്ടിൽ കൂടുതൽ ഉപകരണങ്ങളിൽ നിന്ന് ലോഗിൻ ചെയ്യാൻ കഴിയില്ല. നെറ്റ്ഫ്ലിക്സിന് സമാനമായാണ് സ്വിഗ്ഗിയുടെയും നടപടി. പാസ് വേഡ് പങ്കിടൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നെറ്റ്ഫ്ലിക്സായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷനിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സ്വിഗ്ഗി അതിന്റെ വരിക്കാർക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. ഫെബ്രുവരി 8 മുതൽ സ്വിഗ്ഗി വൺ ഉപഭോക്താക്കൾക്ക് രണ്ടിൽ കൂടുതൽ ഉപകരണങ്ങളിൽ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഇമെയിലിൽ പറയുന്നു. സ്വിഗ്ഗി വൺ അംഗത്വം വ്യക്തിഗത ഉപയോഗത്തിനുള്ളതാണ്. ഇക്കാര്യത്തിൽ ദുരുപയോഗം ഇല്ലെന്ന് ഉറപ്പാക്കിക്കൊണ്ട് തങ്ങളുടെ അംഗങ്ങളെ ഏറ്റവും മികച്ച രീതിയിൽ സേവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു എന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

Read More

ചെന്നൈ: ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽ.ടി.ടി.ഇ) നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും ഉടൻ മടങ്ങിയെത്തുമെന്നുമുള്ള ഉലക തമിഴക പേരവൈ പ്രസിഡന്‍റ് ഡോ. പഴ നെടുമാരന്‍റെ അവകാശവാദം തള്ളി ശ്രീലങ്ക. പ്രഭാകരൻ കൊല്ലപ്പെട്ടതിന് തെളിവുണ്ടെന്ന് ശ്രീലങ്കൻ സൈനിക വൃത്തങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2009 ൽ ശ്രീലങ്കൻ ടാസ്ക് ഫോഴ്സിന്റെ വെടിയേറ്റാണ് എൽ.ടി.ടി.ഇ നേതാവായിരുന്ന പ്രഭാകരൻ മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടതായി അന്നത്തെ സർക്കാർ സ്ഥിരീകരിച്ചിരുന്നു. തഞ്ചാവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രഭാകരൻ ആരോഗ്യവാനാണെന്നും ഉടൻ മടങ്ങിയെത്തുമെന്നും ഡോ. പഴ നെടുമാരൻ പറഞ്ഞത്. പ്രഭാകരന്‍റെ മരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളൊന്നും ശ്രീലങ്ക പുറത്തുവിട്ടിട്ടില്ല. ഒരു ഫോട്ടോ മാത്രമാണ് പുറത്തുവിട്ടത്. ഭാര്യ മതിവദനി, മകൾ ദ്വാരക എന്നിവരുടെ മൃതദേഹങ്ങൾ എവിടെയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ശ്രീലങ്ക ഇപ്പോൾ കടന്നുപോകുന്ന സാഹചര്യം മോശമാണ്. പ്രഭാകരന്‍റെ സാന്നിധ്യം ഇവിടെ ഉണ്ടാകണം. ഈ നിർണായക ഘട്ടത്തിൽ തമിഴ്നാട് സർക്കാരും തമിഴ്നാട്ടിലെ എല്ലാ പാർട്ടികളും, ജനങ്ങളും ഒറ്റക്കെട്ടായി…

Read More

തൃപ്പൂണിത്തുറ: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാർക്ക് ഇംപോസിഷന്‍ നൽകി പൊലീസ്. തിങ്കളാഴ്ച രാവിലെ 5 മുതൽ 9 വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ് ഡ്രൈവർമാർ പിടിയിലായത്. മദ്യപിച്ച് വാഹനമോടിക്കില്ലെന്ന് 1000 തവണ ഇംപോസിഷൻ എഴുതിപ്പിച്ചാണ് അറസ്റ്റിലായ 16 ഡ്രൈവർമാരെയും ജാമ്യത്തിൽ വിട്ടത്. അറസ്റ്റിലായവരിൽ നാല് പേർ സ്കൂൾ ബസ് ഡ്രൈവർമാരും രണ്ട് പേർ കെഎസ്ആർടിസി ഡ്രൈവർമാരും 10 പേർ സ്വകാര്യ ബസ് ഡ്രൈവർ മാരുമാണ്. കരിങ്ങാച്ചിറ, വൈക്കം റോഡ് എന്നിവിടങ്ങളിൽ രണ്ട് സംഘങ്ങളായാണ് പരിശോധന നടത്തിയത്. പിടികൂടിയ ബസിലെ യാത്രക്കാരെ പൊലീസ് തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ എത്തിച്ച് തുടർ യാത്രാസൗകര്യം ഏർപ്പെടുത്തി. സ്കൂൾ വിദ്യാർത്ഥികളെ മഫ്തിയിലുള്ള പൊലീസ് അതത് സ്കൂളുകളിലേക്ക് കൊണ്ടുപോയി. അറസ്റ്റിലായ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കെതിരെ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി കെ.എസ്.ആർ.ടി.സി അധികൃതർക്ക് അയയ്ക്കും. അറസ്റ്റിലായ ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും അവർ ഓടിച്ച വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനും ആവശ്യമായ നടപടികൾ…

Read More

ചൈന : സർവകലാശാല വിദ്യാർത്ഥികൾ ബീജദാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ചൈനയിലെ ബീജദാന ക്ലിനിക്കുകൾ. വിദ്യാർത്ഥികൾക്ക് ബീജം ദാനം ചെയ്യുന്നത് പണം സമ്പാദിക്കാനുള്ള ഒരു മാർഗമാണെങ്കിലും, രാജ്യത്തെ കുറയുന്ന ജനന നിരക്കിനെ നേരിടാനുള്ള ഒരു മാർഗമായാണ് ബീജ ബാങ്കുകൾ ഇതിനെ കാണുന്നത്. ബെയ്ജിംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലുൾപ്പെടെ ചൈനയിലുടനീളമുള്ള നിരവധി ബീജദാന ക്ലിനിക്കുകളാണ് കോളേജ് വിദ്യാർത്ഥികളോട് ബീജം ദാനം ചെയ്യാൻ അഭ്യർത്ഥിച്ചിട്ടുള്ളത്.  ചൈനയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ഇതിനെകുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ബീജദാനം ട്രെൻഡിംഗ് വിഷയമായി മാറുകയാണെന്നാണ് ചൈനയിലെ മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. ഫെബ്രുവരി 2 ന് തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ ഹ്യൂമൻ സ്പേം ബാങ്കാണ് ആദ്യമായി സർവകലാശാല വിദ്യാർത്ഥികളോട് ബീജം ദാനം ചെയ്യാൻ അഭ്യർത്ഥിച്ചത്. ഇതിന്‍റെ രജിസ്ട്രേഷൻ വ്യവസ്ഥകൾ, ആനുകൂല്യങ്ങൾ, സബ്സിഡികൾ, ബീജദാന നടപടിക്രമങ്ങൾ എന്നിവയെല്ലാം വിശദീകരിക്കുകയും ചെയ്തു.  വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാങ്സി ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലെ ബീജ ബാങ്കുകളും സമാനമായ രീതിയിൽ അഭ്യർത്ഥന നടത്തി. 2022 ഓടെ ചൈനയിലെ…

Read More

ഹോങ്കോങ്: ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡുകൾക്ക് നേരെ ചൈന ലേസർ ആക്രമണം നടത്തിയെന്ന് ആരോപണം. ലേസർ ആക്രമണത്തിന് വിധേയരായ കോസ്റ്റ് ഗാർഡ് ജീവനക്കാർക്ക് താൽക്കാലികമായി കാഴ്ച നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ദക്ഷിണ ചൈനാ കടലിലെ സെക്കൻഡ് തോമസ് ഷോൾ എന്നറിയപ്പെടുന്ന പ്രദേശത്ത് ഫെബ്രുവരി ആറിനാണ് സംഭവം നടന്നത്. ലേസർ ആക്രമണത്തിന്‍റെ ചിത്രങ്ങൾ ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് അവരുടെ ഫേസ്ബുക്ക് പേജിൽ പങ്കിട്ടിട്ടുണ്ട്. പ്രദേശത്തെ സായുധ സംഘത്തിന് ഭക്ഷണവും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്നതിനിടെയാണ് ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് സഞ്ചരിച്ച കപ്പലിന് നേരെ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വിഷയത്തിൽ ചൈന പ്രതികരിച്ചിട്ടില്ല. ഫിലിപ്പീൻസിന്റെ ബിആർപി മലാപാസ്കുവ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പിലുണ്ടായിരുന്നവർക്ക് നേരെ രണ്ട് തവണ പച്ച ലേസർ ലൈറ്റ് തെളിച്ചതായാണ് ആരോപണം. കൂടാതെ, ചൈനീസ് കപ്പൽ 150 യാർഡ് അടുത്ത് എത്തിയതായും മറ്റ് ചില ആക്രമണങ്ങൾക്ക് ശ്രമിച്ചതായും ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വിദ്യാർത്ഥികളുമായി ഓടുന്ന സ്കൂൾ ബസുകളും വാഹനങ്ങളും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നു. 13 മുതൽ 17 വരെ രാവിലെ കുട്ടികളുമായി സ്കൂളുകളിൽ എത്തിയ ശേഷമാണ് പരിശോധന. സ്കൂൾ സമയം അവസാനിക്കുന്നതിന് മുമ്പ് പരിശോധന പൂർത്തിയാക്കും. ‘സുരക്ഷിത സ്കൂൾ ബസ്’ എന്ന പേരിലാണ് പരിശോധന. എല്ലാ ജില്ലകളിലും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെയും ആര്‍.ടി.ഒ, സബ് ആര്‍.ടി.ഒ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കുണ്ടാകും. യന്ത്രങ്ങളുടെ പ്രവർത്തനം, വയറിങ്, അഗ്നിരക്ഷാ സംവിധാനം, എമർജൻസി ഡോർ, പ്രഥമ ശുശ്രൂഷ ബോക്സ്, വേഗപ്പൂട്ട് എന്നിവയെല്ലാം പരിശോധിക്കും. തകരാർ കണ്ടെത്തിയാൽ അത് പരിഹരിച്ച ശേഷമേ സർവീസ് നടത്താൻ അനുവദിക്കൂ. അനുവദനീയമായതിലും കൂടുതൽ കുട്ടികളെ കൊണ്ടുപോകുന്നുണ്ടോ എന്നും പരിശോധിക്കും.

Read More

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വിദ്യാർത്ഥികളുമായി ഓടുന്ന സ്കൂൾ ബസുകളും വാഹനങ്ങളും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നു. 13 മുതൽ 17 വരെ രാവിലെ കുട്ടികളുമായി സ്കൂളുകളിൽ എത്തിയ ശേഷമാണ് പരിശോധന. സ്കൂൾ സമയം അവസാനിക്കുന്നതിന് മുമ്പ് പരിശോധന പൂർത്തിയാക്കും. ‘സുരക്ഷിത സ്കൂൾ ബസ്’ എന്ന പേരിലാണ് പരിശോധന. എല്ലാ ജില്ലകളിലും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെയും ആര്‍.ടി.ഒ, സബ് ആര്‍.ടി.ഒ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കുണ്ടാകും. യന്ത്രങ്ങളുടെ പ്രവർത്തനം, വയറിങ്, അഗ്നിരക്ഷാ സംവിധാനം, എമർജൻസി ഡോർ, പ്രഥമ ശുശ്രൂഷ ബോക്സ്, വേഗപ്പൂട്ട് എന്നിവയെല്ലാം പരിശോധിക്കും. തകരാർ കണ്ടെത്തിയാൽ അത് പരിഹരിച്ച ശേഷമേ സർവീസ് നടത്താൻ അനുവദിക്കൂ. അനുവദനീയമായതിലും കൂടുതൽ കുട്ടികളെ കൊണ്ടുപോകുന്നുണ്ടോ എന്നും പരിശോധിക്കും.

Read More

ന്യ‌ൂഡൽഹി: അനധികൃത നിർമ്മാണമാണെന്ന് ആരോപിച്ചുള്ള പൊളിക്കൽ നടപടികൾക്കെതിരെ മെഹ്റോളിയിൽ വ്യാപക പ്രതിഷേധം. വർഷങ്ങളായി താമസിച്ചതിന്‍റെ രേഖകളുമായി എത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അമ്പതോളം മലയാളികളും ഈ പ്രദേശത്തുണ്ട്. നിയമപ്രകാരമുള്ള പൊളിക്കൽ പ്രക്രിയ തുടരുമെന്ന് ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) വ്യക്തമാക്കിയിട്ടുണ്ട്. മെഹ്റോളി അന്ദേരിയ മോഡിന് സമീപമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്നത് നിർത്തണമെന്ന് ഡൽഹി സർക്കാർ നേരത്തെ ഡിഡിഎയോട് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തെ അതിർത്തികൾ പുനർനിർണയിക്കാൻ റവന്യൂ മന്ത്രി കൈലാഷ് ഗലോട്ട് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അന്ദേരിയ മോഡിലെ ആർക്കിയോളജിക്കൽ പാർക്കിന് സമീപമുള്ള കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നത് തുടരുമെന്നാണ് ഡിഡിഎയുടെ നിലപാട്. കനത്ത പൊലീസ് സുരക്ഷയിലാണ് ഒഴിപ്പിക്കൽ തുടരുന്നത്. ചില കെട്ടിടങ്ങളുടെ ഉടമകൾ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് നേടി. വലിയ കെട്ടിടങ്ങൾ ഉൾപ്പെടെ പൊളിക്കൽ നടപടി നേരിടുന്നുണ്ട്. മാർച്ച് 9 വരെ നടപടി തുടരാനാണ് സാധ്യത. അടുത്ത മാർച്ചിൽ മെഹ്റോളി ആർക്കിയോളജിക്കൽ പാർക്കിലാണ് ജി 20 സമ്മേളനം. ഇതിന്…

Read More

തൊടുപുഴ: വന്യമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരത്തെ വിമർശിച്ച് മുൻ മന്ത്രി എം എം മണി. കാട്ടാനയെ നേരിടുന്ന വിഷയം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കട്ടെയെന്ന് പരിഹസിച്ച അദ്ദേഹം സർക്കാരിനെ കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പറഞ്ഞു. “വി ഡി സതീശൻ ചെയ്യട്ടെ, വേണമെങ്കിൽ അദ്ദേഹത്തെ ഏൽപ്പിക്കാം, മുഖ്യമന്ത്രിയെ കണ്ടാൽ മതി. കാട്ടാനയെ എന്തു ചെയ്യാനാണ്, മനുഷ്യനാണെങ്കിൽ നേരിടാം. സർക്കാർ ആവുന്നതെല്ലാം ചെയ്യും. ഈ കാട്ടാനയെയും കാട്ടുപന്നിയെയും ഉണ്ടാക്കിയത് പിണറായി വിജയനാണോ,” എം എം മണി ചോദിച്ചു.

Read More