Author: News Desk

മുംബൈ: ആദ്യ വനിതാ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള താര ലേലം പുരോഗമിക്കുന്നു. ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥാന. 3.4 കോടി രൂപ മുടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് സ്മൃതിയെ സ്വന്തമാക്കിയത്. കടുത്ത മത്സരത്തിനൊടുവിലാണ് താരം ടീമിലെത്തിയത്. ഓസ്ട്രേലിയയുടെ ആഷ്‌ലി ഗാർഡ്നർ, നതാലി സൈവർ എന്നിവർക്ക് 3.2 കോടി രൂപ ലഭിച്ചു. ഇവർ ഇരുവരുമാണ് വിലയേറിയ വിദേശ താരങ്ങൾ. ഗാർഡ്നറെ ഗുജറാത്ത് ജയന്‍റ്സും നതാലിയെ മുംബൈ ഇന്ത്യൻസും സ്വന്തമാക്കി. ഓരോ ടീമിനും പരമാവധി 10 കോടി രൂപയാണ് താരങ്ങളെ സ്വന്തമാക്കാനായി ചെലവാക്കാനാകുക.

Read More

കോട്ടയം: മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിന് മുന്നിൽ കൈകുഞ്ഞുമായി വന്ന് യുവതിയുടെ ആത്മഹത്യാ ശ്രമം. കൊടുങ്ങ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ക്വാറി കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. ആത്മഹത്യക്ക് ശ്രമിച്ച യുവതിയെയും കുഞ്ഞിനെയും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി സുരക്ഷിതയാണ്. ബോധരഹിതയായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

Read More

ന്യൂഡൽഹി: കുപ്പണ മദ്യദുരന്തക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി തമ്പിയെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. പിഴത്തുക റദ്ദാക്കി വിട്ടയക്കണമെന്ന തമ്പിയുടെ ആവശ്യം ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. 2003ൽ കൊല്ലം ജില്ലയിലെ കുപ്പണയിലുണ്ടായ മദ്യദുരന്തത്തിൽ ഏഴ് പേർ മരിച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തമ്പി 18 വർഷം ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ മോചിപ്പിക്കണമെന്ന് സംസ്ഥാന മന്ത്രിസഭ നേരത്തെ ശുപാർശ ചെയ്തിരുന്നു. എന്നാൽ വിചാരണക്കോടതി വിധിച്ച 10 ലക്ഷം രൂപ പിഴയടയ്ക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനെയും സഹോദരങ്ങളെയും പിഴത്തുക റദ്ദാക്കി വിട്ടയക്കാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് തമ്പിയെയും മോചിപ്പിക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ്. ഇത്രയും കാലം ജയിലിൽ കഴിഞ്ഞ ഒരാളുടെ മോചനത്തെ എതിർക്കരുതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ ഹർഷദ് ഹമീദിനോട് സുപ്രീം കോടതി നിർദ്ദേശം നൽകി.

Read More

കൊടക്/ കർണാടക: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ മുത്തച്ഛനും ചെറുമകനും കൊല്ലപ്പെട്ടു. 75 വയസ്സുള്ള രാജുവും ചെറുമകൻ ചേതനുമാണ് (18) ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവിധയിടങ്ങളിലായിട്ടാണ് ഇരുവരും കടുവയുടെ ആക്രമണത്തിന് ഇരയായതെന്നാണ് റിപ്പോർട്ടുകൾ. കേരള അതിർത്തിയോട് ചേർന്നുള്ള പൊന്നംപേട്ട് താലൂക്കിലെ പല്ലേരി ഗ്രാമത്തിൽ ഇന്ന് പുലർച്ചെയായിരുന്നു തോട്ടം തൊഴിലാളിയായ രാജുവിനെ കടുവ ആക്രമിച്ചത്. രാജുവിന്‍റെ ചെറുമകൻ ചേതൻ ഞായറാഴ്ചയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. കടുവയുടെ ആക്രമണത്തിൽ ചേതന്‍റെ പിതാവ് മധുവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുവയെ പിടികൂടാനുള്ള ശ്രമം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

ലണ്ടന്‍: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ആദ്യമായി ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകൻ ഒയിന്‍ മോര്‍ഗന്‍. 36 കാരനായ മോർഗൻ സോഷ്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 16 വർഷത്തെ കരിയറിനാണ് മോർഗൻ വിരാമമിട്ടത്. 2022 ജൂലൈയിൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. അയർലൻഡിനും ഇംഗ്ലണ്ടിനും വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച താരമാണ് മോർഗൻ. 2019 ലെ ലോകകപ്പ് നേടാൻ ഇംഗ്ലണ്ടിനെ സഹായിച്ചത് മോർഗന്‍റെ ക്യാപ്റ്റൻസിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നെങ്കിലും താരം ടി 20 ലീഗുകളിൽ സജീവമായിരുന്നു. അടുത്തിടെ സമാപിച്ച ദക്ഷിണാഫ്രിക്ക ട്വന്‍റി 20 ലീഗിൽ പാൾ റോയൽസിനായി മോർഗൻ കളിച്ചിരുന്നു. കഴിഞ്ഞ വർഷം അബുദാബി ടി 10 ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെയും ഭാഗമായിരുന്നു അദ്ദേഹം.

Read More

വ്യക്തിപരവും തൊഴിൽപരവുമായ അധിക്ഷേപങ്ങൾ കാരണം സോഷ്യൽ മീഡിയ വിടുന്നുവെന്ന് നടൻ ജോജു ജോർജ്. ഒരു കലാകാരനെന്ന നിലയിൽ തന്നെ സ്വീകരിച്ചതിൽ നന്ദിയുണ്ടെന്നും ഒരു ഇടവേളയെടുത്ത് സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജോജു പറഞ്ഞു. “ഇരട്ട എന്ന സിനിമയോട് കാണിച്ച സ്നേഹത്തിന് നന്ദി. കുറച്ച് കാലമായി ഞാൻ എല്ലാ മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാൻ ശ്രമിച്ചതാണ്. എന്നാൽ പിന്നെയും അനാവശ്യ കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴച്ചു. എന്‍റെ ഇൻബോക്സിലുള്ളതെല്ലാം കടുത്ത ആക്രമണങ്ങളാണ്. കുറച്ചുകാലം ഞാൻ സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നെ വെറുതെ വിടൂ. ഞാൻ ഒരു വശത്ത് കൂടെ അഭിനയിച്ച് പൊയ്ക്കൊളാം. കരിയറില്‍ ഞാന്‍ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. നിങ്ങൾ എന്നെ സഹായിക്കണമെന്ന് പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാൽ സന്തോഷം. ഇനി വേദനിപ്പിക്കണമെന്ന് നിർബന്ധമാണെങ്കിൽ എനിക്കൊന്നും പറയാൻ പറ്റില്ല. എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി,” ജോജു പറഞ്ഞു.

Read More

വ്യക്തിപരവും തൊഴിൽപരവുമായ അധിക്ഷേപങ്ങൾ കാരണം സോഷ്യൽ മീഡിയ വിടുന്നുവെന്ന് നടൻ ജോജു ജോർജ്. ഒരു കലാകാരനെന്ന നിലയിൽ തന്നെ സ്വീകരിച്ചതിൽ നന്ദിയുണ്ടെന്നും ഒരു ഇടവേളയെടുത്ത് സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജോജു പറഞ്ഞു. “ഇരട്ട എന്ന സിനിമയോട് കാണിച്ച സ്നേഹത്തിന് നന്ദി. കുറച്ച് കാലമായി ഞാൻ എല്ലാ മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാൻ ശ്രമിച്ചതാണ്. എന്നാൽ പിന്നെയും അനാവശ്യ കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴച്ചു. എന്‍റെ ഇൻബോക്സിലുള്ളതെല്ലാം കടുത്ത ആക്രമണങ്ങളാണ്. കുറച്ചുകാലം ഞാൻ സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നെ വെറുതെ വിടൂ. ഞാൻ ഒരു വശത്ത് കൂടെ അഭിനയിച്ച് പൊയ്ക്കൊളാം. കരിയറില്‍ ഞാന്‍ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. നിങ്ങൾ എന്നെ സഹായിക്കണമെന്ന് പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാൽ സന്തോഷം. ഇനി വേദനിപ്പിക്കണമെന്ന് നിർബന്ധമാണെങ്കിൽ എനിക്കൊന്നും പറയാൻ പറ്റില്ല. എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി,” ജോജു പറഞ്ഞു.

Read More

കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ പിതാവിനെ തടഞ്ഞ് പൊലീസ്. ഞായറാഴ്ച വൈകിട്ട് കാലടിയിലായിരുന്നു സംഭവം. കോട്ടയം സ്വദേശിയായ ശരത്തിനാണ് ഈ അനുഭവമുണ്ടായത്. നാല് വയസുള്ള കുട്ടിക്ക് പനിക്കുള്ള മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ ശ്രമിച്ച പിതാവിനോട് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അപമര്യാദയായി പെരുമാറുകയായിരുന്നു. മെഡിക്കൽ ഷോപ്പിന് സമീപം വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. പിന്നീട് മറ്റൊരു സ്ഥലത്ത് വാഹനം നിർത്തി കുട്ടിയുമായി വന്ന് മരുന്ന് വാങ്ങി മടങ്ങുമ്പോഴും പൊലീസിൽ നിന്ന് ഭീഷണിയുണ്ടായി എന്നാണ് പറയുന്നത്. മെഡിക്കൽ ഷോപ്പ് ഉടമയായ മത്തായിക്കെതിരെയും കട അടച്ചുപൂട്ടുമെന്ന രീതിയിൽ പൊലീസ് ഭീഷണിപ്പെടുത്തി. എല്ലാവരും കയ്യിൽ കരിങ്കൊടിയുമായി നടക്കുന്നത് പോലെയുള്ള പൊലീസിന്‍റെ പെരുമാറ്റം തങ്ങളെ അസ്വസ്ഥരാക്കിയെന്നും ഇവർ പറഞ്ഞു.

Read More

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ എക്സിബിഷനായ ‘എയ്റോ ഇന്ത്യ 2023’ ബെംഗളൂരുവിൽ ആരംഭിച്ചു. യെലഹങ്ക വ്യോമസേന താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പോർ, സിവിലിയൻ, ചരക്ക് വിമാനങ്ങളുടെ കരുത്ത് പ്രകടമാക്കുന്ന 14–ാമത് എയ്റോ ഇന്ത്യ പ്രദർശനം ഉദ്ഘാടനം ചെയ്തത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആകാശ പ്രകടനം 17ന് സമാപിക്കും. “എയ്റോ ഇന്ത്യ രാജ്യത്തിന്‍റെ പുതു ശക്തിയും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നു. തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനവും വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ഇന്ത്യയുടെ ശക്തിയുടെയും കഴിവിന്‍റെയും സാക്ഷ്യപത്രങ്ങളാണ്. എക്സിബിഷനപ്പുറം ഇവിടെ ഇന്ത്യയുടെ കരുത്താണ് പ്രകടമാകുന്നത്. പുതിയ ഇന്ത്യ കഠിനാധ്വാനം ചെയ്യും, അവസരങ്ങൾ നഷ്ടപ്പെടുത്തില്ല. ‘മെയ്ക്ക് ഇൻ ഇന്ത്യ’ നയപ്രകാരം, അന്താരാഷ്ട്ര കമ്പനികളോട് സാങ്കേതികവിദ്യ കൈമാറാനോ ഇവിടെ നിർമ്മിക്കാനോ ആവശ്യപ്പെടുന്നുണ്ട്,” പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും അഭ്യാസം നടത്തും. എയറോ ഇന്ത്യ എക്സിബിഷനായി രജിസ്റ്റർ ചെയ്ത 809 കമ്പനികളിൽ 110 എണ്ണം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവയാണ്. പ്രതിരോധ…

Read More

യുഎഇ: യു.എ.ഇയിൽ ഇന്ന് പകൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും താഴ്ന്ന മേഘങ്ങൾ കിഴക്കോട്ട് ദൃശ്യമാകുമെന്നും നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്ത് താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസും ദുബായിൽ 31 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. എന്നാൽ അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 19 ഡിഗ്രി സെൽഷ്യസ് വരെയും പർവത പ്രദേശങ്ങളിൽ 11 ഡിഗ്രി സെൽഷ്യസ് വരെയും താപനില താഴാനും സാധ്യതയുണ്ട്. ചില തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുണ്ടാകും. അബുദാബിയിലും ദുബായിലും 25 മുതൽ 70 ശതമാനം വരെയാണ് ലെവലുകൾ.

Read More