Author: News Desk

കോഴിക്കോട്: ആജീവനാന്തകാലം ആരും മുഖ്യമന്ത്രിയായി ഇരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിനാൽ പൊലീസ് സൂക്ഷിച്ച് പെരുമാറണം. പെൺകുട്ടികളെ തൊട്ടാൽ കോൺഗ്രസ് സഹോദരന്മാരെ പോലെ പെരുമാറും. കോൺഗ്രസും യുഡിഎഫും ഇവിടെ കാണും. സ്വേച്ഛാധിപതികൾ എല്ലായ്പ്പോഴും ഭീരുക്കളായിരുന്നു. അതാണ് ഇവിടെ നടക്കുന്നത്. ഭയം മാറ്റാൻ യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ കുതിര കയറരുത്. അശാസ്ത്രീയമായ നികുതി നിർദേശങ്ങൾക്കെതിരായ പ്രതിഷേധം ജനങ്ങളിലേക്ക് എത്തിക്കുമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുൻകരുതൽ നടപടിയായി മുഖ്യമന്ത്രി പോകുന്ന വഴിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ അദ്ദേഹം വിമർശിച്ചു. നികുതി വർദ്ധനവിനെതിരെ യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമൂഹിക ആഘാതം മുഴുവൻ മനസിലാക്കാതെയാണ് നികുതി പരിഷ്കാരങ്ങളെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. ജനങ്ങളെ സഹായിക്കേണ്ട സർക്കാർ 4,000 കോടി രൂപയുടെ അധിക നികുതിയാണ് ഈടാക്കുന്നത്. ഒരു കൈകൊണ്ട് പെൻഷനും കിറ്റും നൽകി മറ്റേ കൈ കൊണ്ട് പോക്കറ്റ് അടിക്കുന്നു.…

Read More

ജിദ്ദ: സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് (തിങ്കൾ) മുതൽ വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, ഹായിൽ, അൽ ഖസിം, റിയാദ്, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ തിങ്കൾ മുതൽ ബുധനാഴ്ച വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. റിയാദ്, മക്ക, മദീന, അൽ ജൗഫ്, തബൂക്ക്, വടക്കൻ അതിർത്തികൾ, ഹാഇൽ, അൽ ഖസിം, എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്ററിലധികം വേഗതയിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.  തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, മദീന മേഖലയുടെ വടക്ക് എന്നിവിടങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ മഞ്ഞ് രൂപപ്പെടുന്നതിന് പുറമെ താപനില പൂജ്യത്തിനും നാല് ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആകുമെന്നുമാണ് പറയുന്നത്. തിങ്കൾ മുതൽ വെള്ളി വരെ അൽ ഖാസിം, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ വടക്ക് എന്നിവിടങ്ങളിൽ താപനില 4-9 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്.

Read More

കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയ്ക്കൊപ്പം അദാനി വിദേശയാത്ര ചെയ്യുന്നത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ആദ്യ കേരള സന്ദർശനത്തിൽ മീനങ്ങാടിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എങ്ങനെയാണ് അദാനി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും വാങ്ങുന്നത്? അദാനി-മോദി ബന്ധത്തെക്കുറിച്ച് പാർലമെന്‍റിൽ പറഞ്ഞതെല്ലാം സത്യമാണ്. പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് തെളിവുകൾ നൽകിയിട്ടുണ്ട്. മറുപടി പറയുന്നതിന് പകരം എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തത്,” രാഹുൽ പറഞ്ഞു. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, എന്തുകൊണ്ട് തന്റെ പേര് രാഹുൽ നെഹ്റു എന്നായില്ല, പകരം രാഹുൽ ഗാന്ധി എന്നായി എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. എന്നാൽ ഇന്ത്യയിൽ പിതാവിന്റെ കുടുംബപ്പേരാണ് കുട്ടികൾക്ക് നൽകാറുള്ളതെന്ന കാര്യം മോദിക്ക് അറിയാത്തതല്ലെന്നും രാഹുൽ പറഞ്ഞു.

ന്യൂഡൽഹി: ജനുവരിയിൽ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. റീട്ടെയിൽ പണപ്പെരുപ്പം 6.52 ശതമാനമായി ഉയർന്നതായി പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം (എംഒഎസ്പിഐ) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരിയിൽ ഇത് 6.01% ആയിരുന്നു. ഡിസംബറിൽ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.72 ശതമാനവും പ്രധാന പണപ്പെരുപ്പം 6.10 ശതമാനവുമായിരുന്നു. ഉപഭോക്തൃ വില സൂചിക എന്നും അറിയപ്പെടുന്ന റീട്ടെയിൽ പണപ്പെരുപ്പം, കുടുംബങ്ങൾ അവരുടെ ദൈനംദിന ഉപഭോഗത്തിനായി വാങ്ങുന്ന സാധനങ്ങളുടേയും സേവനങ്ങളുടെയും ചില്ലറ വിലയിലെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 6.85 ശതമാനമായി ഉയർന്നു. നഗരപ്രദേശങ്ങളിൽ ഇത് 6 ശതമാനമാണ്. ഭക്ഷ്യവിലക്കയറ്റം 5.43 ശതമാനത്തിൽ നിന്ന് 5.94 ശതമാനമായി ഉയർന്നു. ഇത് 2022 ഡിസംബറിൽ രേഖപ്പെടുത്തിയ 4.19 ശതമാനത്തേക്കാൾ കൂടുതലാണ്. 2023 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 6.5 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്ക് ഗവർണർ അടുത്തിടെ പുറത്തിറക്കിയ ധനനയ പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ ഇത്…

Read More

ന്യൂഡൽഹി: ഫ്രാൻസിനെ പിന്തള്ളി യു.കെയിൽ നിന്ന് ഏറ്റവും കൂടുതൽ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. 2022 ൽ 219 ദശലക്ഷം കുപ്പി സ്കോച്ച് ഇന്ത്യ ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ. 2021 നെ അപേക്ഷിച്ച് 60 ശതമാനം കൂടുതലാണിത്. എന്നിരുന്നാലും, ലോക വിസ്കി വിപണി നോക്കിയാൽ, ഇന്ത്യയിലെ വിപണി 2 ശതമാനം മാത്രമാണ്. ഏറ്റവും കൂടുതൽ തുകയുടെ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ അമേരിക്കയാണ് മുന്നിൽ. 2022 ൽ 1.2 ബില്യൺ ഡോളറിന്റെ സ്കോച്ച് വിസ്കിയാണ് അമേരിക്ക വാങ്ങിയത്. താരതമ്യേന വിലകുറഞ്ഞ ബ്ലെൻഡഡ് വിസ്കിയായിരുന്നു വർഷങ്ങളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡ്. എന്നാൽ ഇപ്പോൾ സിംഗിൾ മാൾട്ട് വിസ്കിയുടെ ആവശ്യകതയും വർദ്ധിച്ചു. സാംസ്കാരിക മാറ്റങ്ങളും ഇന്ത്യക്കാരുടെ വാങ്ങൽ ശേഷിയിലെ വർദ്ധനവുമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Read More

തിരുവനന്തപുരം: വർക്കല കല്ലമ്പലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ ജാസ്മിയെ (39) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ അമ്മാവൻ മുഹമ്മദ് ഇസ്മായിൽ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. വിഷം കഴിച്ചാണ് ഇയാൾ ജാസ്മിയെ വധിക്കാനെത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭൂമി തർക്കമാണ് വധശ്രമത്തിന് ഉള്ള കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം.

Read More

മുംബൈ: ബോംബെ ഐഐടിയിൽ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏഴാം നിലയിൽ നിന്ന് ചാടി ദളിത് വിദ്യാർത്ഥി ജീവനൊടുക്കി. അഹമ്മദാബാദ് സ്വദേശിയായ ദർശൻ സോളങ്കി (18) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്യാമ്പസിൽ സോളങ്കി നേരിട്ട വിവേചനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. പൊലീസിന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഠനത്തിലെ സമ്മർദ്ദമാണോ വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇത് വ്യക്തിപരമായ പ്രശ്നമല്ലെന്നും സംഭവത്തിൽ ജാതീയതയുണ്ടെന്നും അംബേദ്കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിൾ ആരോപിച്ചു. ദളിത് വിദ്യാർത്ഥികൾ അധ്യാപകരിൽ നിന്നും, വിദ്യാർത്ഥികളിൽ നിന്നും കടുത്ത വിവേചനമാണ് നേരിടുന്നത് എന്നും ഇവർ പറഞ്ഞു. സംവരണം ഉന്നയിച്ച് ദളിത് ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നത് പതിവാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

തിരുവനന്തപുരം: രാജ്യത്ത് 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ എട്ടിൽ ഒരാൾക്ക് വിളർച്ചയും അമിതഭാരവും ഒരുമിച്ച് ഉണ്ടെന്ന് പഠനം. കേരള കേന്ദ്ര സർവകലാശാല പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. ജയലക്ഷ്മി രാജീവ്, വിദ്യാർഥി സീവർ ക്രിസ്റ്റ്യൻ, തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെ പ്രൊഫസർ ശ്രീനിവാസൻ കണ്ണൻ എന്നിവരാണ് പഠനം നടത്തിയത്. മ്യാൻമറിൽ പത്തിൽ ഒരാൾക്കും നേപ്പാളിൽ 15 പേരിൽ ഒരാൾക്കുമാണ് വിളർച്ചയും അമിതഭാരവും ഒന്നിച്ചുള്ളത്. യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ പഠനം പ്രസിദ്ധീകരിച്ചു. അനീമിയയും അമിതഭാരവും ഒന്നിച്ചുണ്ടാകുന്നതിൽ വ്യാപകമായ അസമത്വവും പഠനഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. വിളർച്ചയുടെയും അമിതഭാരത്തിന്‍റെയും കാരണങ്ങൾ എല്ലാ വിഭാഗം സ്ത്രീകളിലും ഒന്നല്ല. പ്രായമായ സമ്പന്നരായ സ്ത്രീകളിൽ വിളർച്ച, അമിതഭാരം, എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നതായി കാണപ്പെടുന്നു. ഭക്ഷണശീലങ്ങളിലെ അനാരോഗ്യകരമായ മാറ്റങ്ങളും ഇതിന് കാരണമായേക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Read More