Author: News Desk

വാഷിങ്ടൻ: ചൈനയിലേക്ക് അമേരിക്ക ചാര ബലൂണുകൾ അയച്ചെന്ന ആരോപണം വൈറ്റ് ഹൗസ് നിഷേധിച്ചു. നിരീക്ഷണത്തിനായി ചൈനയുടെ പ്രദേശത്തേക്ക് ബലൂൺ അയച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയാൻ വാസ്റ്റൻ ട്വിറ്ററിൽ പറഞ്ഞു. വിവരങ്ങൾ ശേഖരിക്കാൻ ചൈനയാണ് ബലൂണുകൾ ഉപയോഗിച്ചത്. യുഎസിന്‍റെയും മറ്റ് 40 രാജ്യങ്ങളുടെയും പരമാധികാരം ലംഘിച്ചുകൊണ്ടാണ് ചൈന ഇത്തരമൊരു നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ചാര ബലൂണുകൾ വെടിവച്ചിട്ടതായി യുഎസും കാനഡയും അവകാശപ്പെടുമ്പോൾ, യുഎസ് ചാര ബലൂണുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ കുറഞ്ഞത് 10 തവണയെങ്കിലും വ്യോമാതിർത്തിയിൽ പ്രവേശിച്ചുവെന്ന ആരോപണവുമായി ചൈനയും രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് വൈറ്റ് ഹൗസ് രംഗത്തെത്തിയത്.

Read More

കോഴിക്കോട്: എലത്തൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ വൻ തീപിടുത്തം. തീപിടുത്തത്തിൽ രണ്ട് കാറുകൾ കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഇലകൾ കൂട്ടിയിട്ട് കത്തിച്ചപ്പോഴാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും മരത്തിലേക്കും തീ പടർന്നതായാണ് റിപ്പോർട്ട്. അഗ്നിശമന സേനയും സമീപവാസികളും ചേര്‍ന്ന് തീ അണച്ചതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല.

Read More

ചെന്നൈ: വാലന്‍റൈൻസ് ദിനത്തിൽ കാമുകിക്ക് സമ്മാനം നൽകാൻ പണം കണ്ടെത്താൻ ആടിനെ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. വിഴുപുരം ജില്ലയിലെ മലയരശന്‍കുപ്പത്തിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിയായ അരവിന്ദ് കുമാർ (20), സുഹൃത്ത് മോഹൻ (20) എന്നിവരാണ് ഗ്രാമത്തിലെ ഒരു കർഷകയുടെ വീട്ടിൽ നിന്ന് ആടിനെ മോഷ്ടിച്ചത്. പിന്നീട് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കർഷക ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ യുവാക്കളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ കാമുകിക്ക് വാലന്‍റൈൻസ് ഡേ സമ്മാനം വാങ്ങാൻ പണത്തിനായാണ് ആടിനെ മോഷ്ടിച്ചതെന്നാണ് അരവിന്ദ് പൊലീസിനോട് പറഞ്ഞത്. ആടിനെ ചന്തയിൽ കൊണ്ടുപോയി വിറ്റു പണം സമ്പാദിക്കാനായിരുന്നു പദ്ധതി. ഇതിനായി മോഹന്‍റെ സഹായം തേടുകയായിരുന്നു.

Read More

മധ്യപ്രദേശ്: നടൻ ആർ മാധവന്‍റെ മകനും ദേശീയ നീന്തൽ താരവുമായ വേദാന്ത് മാധവന് 2023 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ മെഡൽ നേട്ടം. മധ്യപ്രദേശിൽ നടന്ന ഗെയിംസിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ ഏഴ് മെഡലുകൾ വേദാന്ത് നേടി. 100 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ വിഭാഗങ്ങളിൽ സ്വർണം നേടിയ വേദാന്ത് 400 മീറ്റർ, 800 മീറ്റർ എന്നിവയിൽ വെള്ളി മെഡലുകൾ നേടി. മകന്‍റെ മെഡൽ നേട്ടത്തിന്‍റെ സന്തോഷം മാധവൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. മകന്‍റെയും സഹതാരങ്ങളുടെയും ചിത്രങ്ങൾ സഹിതമായിരുന്നു മാധവന്‍റെ പോസ്റ്റ്. ഗെയിംസിൽ ചാമ്പ്യൻഷിപ്പ് ട്രോഫി നേടിയ മഹാരാഷ്ട്ര ടീമിനെയും മാധവൻ അഭിനന്ദിച്ചു. വേദാന്ത് ഉൾപ്പെടുന്ന മഹാരാഷ്ട്ര 56 സ്വർണം ഉൾപ്പെടെ 161 മെഡലുകൾ നേടി വിജയികളായി.

Read More

ഓക്ക് ലാൻഡ്: വൻ ചുഴലിക്കാറ്റിൽ നിന്ന് രക്ഷതേടി ന്യൂസിലൻഡ്. രാജ്യത്ത് ഇതുവരെ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുഴലിക്കാറ്റ് ന്യൂസിലൻഡിന്‍റെ വടക്കൻ ഭാഗത്ത് വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. ഓക്ക് ലാൻഡ് ഉൾപ്പെടെ 5 പ്രദേശങ്ങളെ ചുഴലിക്കാറ്റും കനത്ത മഴയും സാരമായി ബാധിച്ചു. പ്രദേശത്തെ 58,000 വീടുകളിൽ വൈദ്യുതി മുടങ്ങി. നിരവധി വീടുകൾ തകർന്നു. ഔദ്യോഗിക കണക്കനുസരിച്ച് അമ്പതിനായിരത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യഥാർത്ഥ കണക്ക് അതിനേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തീരപ്രദേശങ്ങളിൽ പലയിടത്തും റോഡുകളിൽ വെള്ളം കയറി. ഉയർന്ന തിരമാലകൾ കരയിലേക്ക് ഇരച്ചുകയറി. പലയിടത്തും വീടുകൾക്ക് മുകളിലേക്ക് കൂറ്റൻ മരങ്ങൾ വീണു. ഇവിടെയുള്ളവർ ജീവൻ രക്ഷിക്കാനായി മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ചുഴലിക്കാറ്റിനെ നേരിടാൻ ഓക്ക് ലാൻഡ് ഉൾപ്പെടെ അഞ്ച് മേഖലകളിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ അടിയന്തരാവസ്ഥ പരിഗണനയിലാണെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് വ്യക്തമാക്കി. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലകൾക്കായി 11.5 ദശലക്ഷം…

Read More

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ വൻ ക്രമക്കേട് കണ്ടെത്തി. സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന. മറ്റ് വാഹനങ്ങളും പരിശോധിച്ചു. ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴയും ഈടാക്കി. പ്രഥമ ശുശ്രൂഷ കിറ്റ് സൂക്ഷിക്കാതിരുന്ന 167 വാഹനങ്ങളിൽ നിന്ന് 83,500 രൂപ പിഴ ഈടാക്കി. റോഡ് സുരക്ഷ പാലിക്കാത്തതും സ്മോക്ക് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാത്തതും ശബ്ദ മലിനീകരണത്തിന് കാരണവുമായ 78 വാഹനങ്ങളിൽ നിന്നും 1,56,000 രൂപയാണ് ഈടാക്കിയത്. യൂണിഫോം ധരിക്കാതെ വാഹനമോടിച്ച ടാക്സി ഡ്രൈവർമാർക്ക് 250 രൂപ വീതം പിഴ ചുമത്തി. പെർമിറ്റ് ലംഘിച്ചും റൂട്ട് ലംഘിച്ചും ഓടിയ 18 വാഹനങ്ങളുടെ ഉടമകളുടെ വിവരങ്ങൾ ശേഖരിച്ച് താക്കീത് നൽകിയ ശേഷം വിട്ടയച്ചു.

Read More

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം അപകടകരമായി ഓടിച്ച സംഭവത്തിൽ പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. സംഭവത്തിൽ കുറുവിലങ്ങാട് എസ്.എച്ച്.ഒ. നിർമൽ മുഹ്സിനോടാണ് കോടതി റിപ്പോർട്ട് തേടിയത്. സാധാരണക്കാർക്കും റോഡിലൂടെ യാത്ര ചെയ്യേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കോഴ മേഖലയിലൂടെ അമിത വേഗതയിലാണ് കടന്നുപോയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ മജിസ്ട്രേറ്റിന്‍റെ വാഹനവും സമീപത്തുണ്ടായിരുന്നു. അപകടകരമായ രീതിയിൽ വാഹനങ്ങൾ കടന്നുപോയതിൽ മജിസ്ട്രേറ്റ് അതൃപ്തി അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ 17നകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

Read More

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ വിദഗ്ദ സമിതിയെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നിലവിലുള്ള ഏജൻസികൾ ഇക്കാര്യം കൈകാര്യം ചെയ്യാൻ പര്യാപ്തമാണെങ്കിലും സംവിധാനം എങ്ങനെ മെച്ചപ്പെടുത്താമെന്ന് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. സമിതിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ മുദ്രവച്ച കവറിൽ നൽകാമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. കേസ് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് ഓഹരി വിപണിയിലുണ്ടായ തകർച്ചയും ഇന്ത്യൻ നിക്ഷേപകർക്കുണ്ടായ നഷ്ടവും ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികളായിരിക്കും വിദഗ്ദ സമിതി പഠിക്കുക. അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ ഓഹരി വിപണിയിലെ വൻ തകർച്ചയെക്കുറിച്ചും നിക്ഷേപകർക്കുണ്ടായ നഷ്ടത്തെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.

Read More

ന്യൂഡൽഹി: ഉത്തർ പ്രദേശിൽ ലൈസൻസില്ലാത്ത തോക്കുകളും ആയുധങ്ങളും അനധികൃതമായി കൈവശം വെക്കുന്നതിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഉത്തർ പ്രദേശിൽ ആളുകൾ അനധികൃതമായി വലിയ തോതിൽ തോക്കുകൾ കൈവശം വെക്കുന്നത് ആശങ്കാജനകമാണെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. താൻ കേരളത്തിൽ നിന്നാണ് വരുന്നതെന്നും അവിടെ ഇത് കേട്ടുകേൾവിയില്ലാത്തതാണെന്നും വാദത്തിനിടെ ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. തോക്ക് സംസ്കാരം ഫ്യൂഡൽ മനോഭാവത്തിന്‍റെ പ്രതിഫലനമാണെന്ന് ജസ്റ്റിസ് ബി വി നാഗരത്ന നിരീക്ഷിച്ചു. തോക്ക് കൈവശം വെക്കുന്നത് അമേരിക്കയിൽ മൗലികാവകാശമാണ്. ഇന്ത്യയിൽ അത്തരമൊരു അവകാശം നൽകാതിരിക്കാനുള്ള വിവേകം ഭരണഘടനയുടെ ശിൽപികൾക്ക് ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. അനധികൃതമായി തോക്കുകൾ കൈവശം വെക്കുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും കോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചു. അനധികൃതമായി ആയുധം കൈവശം വെച്ചതിന് ആയുധ നിയമപ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ നൽകാനും കോടതി ആവശ്യപ്പെട്ടു. ഇതിനായി യുപി…

Read More

ന്യൂഡൽഹി: ഉത്തർ പ്രദേശിൽ ലൈസൻസില്ലാത്ത തോക്കുകളും ആയുധങ്ങളും അനധികൃതമായി കൈവശം വെക്കുന്നതിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഉത്തർ പ്രദേശിൽ ആളുകൾ അനധികൃതമായി വലിയ തോതിൽ തോക്കുകൾ കൈവശം വെക്കുന്നത് ആശങ്കാജനകമാണെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. താൻ കേരളത്തിൽ നിന്നാണ് വരുന്നതെന്നും അവിടെ ഇത് കേട്ടുകേൾവിയില്ലാത്തതാണെന്നും വാദത്തിനിടെ ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. തോക്ക് സംസ്കാരം ഫ്യൂഡൽ മനോഭാവത്തിന്‍റെ പ്രതിഫലനമാണെന്ന് ജസ്റ്റിസ് ബി വി നാഗരത്ന നിരീക്ഷിച്ചു. തോക്ക് കൈവശം വെക്കുന്നത് അമേരിക്കയിൽ മൗലികാവകാശമാണ്. ഇന്ത്യയിൽ അത്തരമൊരു അവകാശം നൽകാതിരിക്കാനുള്ള വിവേകം ഭരണഘടനയുടെ ശിൽപികൾക്ക് ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. അനധികൃതമായി തോക്കുകൾ കൈവശം വെക്കുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും കോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചു. അനധികൃതമായി ആയുധം കൈവശം വെച്ചതിന് ആയുധ നിയമപ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ നൽകാനും കോടതി ആവശ്യപ്പെട്ടു. ഇതിനായി യുപി…

Read More