Author: News Desk

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സമയം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടിനൽകുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനം ജീവനക്കാരും ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കണക്ക്. ശേഷിക്കുന്ന 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് ലഭിക്കാനുള്ള സമയം കണക്കിലെടുത്താണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു. രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിർദ്ദിഷ്ട ഫോർമാറ്റിലുള്ള സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ശാരീരിക പരിശോധന, ദൃശ്യ പരിശോധന, ചർമ്മരോഗങ്ങൾ, വൃണം, മുറിവുകൾ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കണം. വാക്സിൻ എടുത്തിട്ടുണ്ടോ എന്നും പരിശോധിക്കും. പകർച്ചവ്യാധികൾ ഉണ്ടോ എന്നറിയാൻ രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം.…

Read More

കൊച്ചി: കെ.എസ്.യു പ്രവർത്തക മിവ ജോളിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ കേസ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഐടി ആക്ടും അനുസരിച്ചാണ് കളമശേരി പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ മിവയെ പൊലീസ് ഉദ്യോഗസ്ഥൻ കോളറിൽ കുത്തിപ്പിടിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും എന്ന് ഡിസിസി പ്രസിഡന്‍റ് ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന മിവയുടെ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. 

Read More

ബീഹാർ : ചരിത്രത്തിലും കഥകളിലും, നമുക്ക് എല്ലായ്പ്പോഴും ധാരാളം അനശ്വര പ്രണയികളെ കാണാൻ കഴിയും. റോമിയോ ജൂലിയറ്റ്, ലൈല മജ്നു അങ്ങനെ. എന്നിരുന്നാലും, ഇക്കാലത്ത് സ്നേഹം കൂടുതൽ കൂടുതൽ കെട്ടുകഥയായി മാറുകയാണ്. എന്നാൽ ഭാര്യയുടെ മരണശേഷവും അവളുടെ ഓർമ്മയിൽ ജീവിക്കുകയും അവളുടെ ചിതാഭസ്മം അവസാന ശ്വാസം വരെ സൂക്ഷിക്കുകയും ചെയ്ത ഒരാളുടെ കഥയാണിത്.  ബീഹാർ സ്വദേശിയായ ഭോലനാഥ് അലോക് ആണ് കഥയിലെ നായകൻ. ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ല. എന്നിരുന്നാലും, ഭാര്യയുടെ ചിതാഭസ്മം തന്‍റെ അവസാന നാളുകൾ വരെ അദ്ദേഹം സൂക്ഷിച്ചു. ഭാര്യയുടെ സ്മരണയ്ക്കായായിരുന്നു ഇത്. തന്‍റെ മരണശേഷം, തന്‍റെ ചിതാഭസ്മം ഭാര്യയുടെ ചിതാഭസ്മത്തിൽ ചേർക്കണമെന്നും അങ്ങനെ തന്‍റെ മരണശേഷവും തങ്ങളുടെ പ്രണയം തുടരുമെന്നും തങ്ങൾ പിരിയില്ല എന്നും അദ്ദേഹം കരുതി.  അദ്ദേഹത്തിന്‍റെ ആഗ്രഹം മക്കളും നിറവേറ്റി. 2022 ജൂൺ 24ന് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മരുമകൻ അശോക് സിങ് അദ്ദേഹത്തിന്റെ ആ​ഗ്രഹം അതുപോലെ നടപ്പിലാക്കി കൊടുത്തു. 32 വർഷം അലോക് തന്റെ…

Read More

ന്യൂ ഡൽഹി: ബിബിസിയുടെ ഡൽഹി ഓഫീസിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന. 60 മുതൽ 70 വരെ അംഗങ്ങളുള്ള ഒരു സംഘം ബിബിസി ഓഫീസിലെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. എല്ലാ ജീവനക്കാരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രവേശനവും പുറത്തുകടക്കലും നിരോധിച്ചതായും റിപ്പോർട്ട് ഉണ്ട്. അതിനിടെ, ട്വിറ്ററിൽ കോൺഗ്രസും സർക്കാരിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. “ആദ്യം അവർ ബിബിസി ഡോക്യുമെന്ററി നിരോധിച്ചു, ഇപ്പോൾ ഐടി ബിബിസിയെ റെയ്ഡ് ചെയ്തു. ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്.”, കോൺഗ്രസ് കുറിച്ചു. 2002 ഗുജറാത്ത് കലാപത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ചോദ്യം ചെയ്യുന്ന ബിബിസി ഡോക്യുമെന്ററിയുടെ ക്ലിപ്പുകൾ പങ്കിടുന്നത് കേന്ദ്രം തടഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് റെയ്ഡ്.

Read More

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. ഇവർക്കെതിരെ നിയമനടപടിക്കൊപ്പം വകുപ്പുതല നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചത് ഗൗരവമുള്ള കാര്യമെന്നും ഗതാഗതമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ നിയമം ലംഘിച്ചതിന് 32 ബസുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ ആണ് പൊലീസിന്‍റെ പിടിയിലായത്. ഇതിൽ നാലുപേർ സ്കൂൾ ബസ് ഡ്രൈവർമാരും രണ്ടുപേർ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാരുമാണ്. 4 സ്കൂൾ ബസ് ഡ്രൈവർമാരിൽ ഒരാള്‍ കാല് നിലത്തുറക്കാത്ത നിലയിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളെ പൊലീസ് സുരക്ഷിതരായി സ്കൂളിലെത്തിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതരോട് പൊലീസ് വിശദീകരണം തേടിയിട്ടുണ്ട്. നിയമം ലംഘിച്ചതിന് പിടികൂടിയ ഡ്രൈവര്‍മാര്‍ക്ക് ഇംപോസിഷനും പൊലീസ് ശിക്ഷയായി നല്‍കി. സ്വകാര്യ ബസ് അപകടത്തിൽ ബൈക്ക് യാത്രികർ മരിച്ച സംഭവത്തോടെ കൊച്ചി നഗരത്തിൽ വാഹന പരിശോധനയും നടപടികളും പൊലീസ് കർശനമാക്കി. ഇനി…

Read More

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് അവധി അനുവദിക്കുന്നതിൽ മാര്‍ഗരേഖ പുറപ്പെടുവിക്കാൻ സർക്കാർ. എത്ര ശതമാനം ജീവനക്കാർക്ക് ഒരു ദിവസത്തെ അവധി നൽകാമെന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് റവന്യൂ വകുപ്പ്. കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നാണ് റവന്യൂ വകുപ്പിന്‍റെ കടുത്ത നീക്കം. അവധിക്ക് അപേക്ഷിക്കാതെ അവധി എടുക്കുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. അവധിയെടുക്കുന്നത് ജീവനക്കാരുടെ അവകാശമാണെന്ന് വാദിക്കുമ്പോഴും ഒരു ദിവസം എത്ര ജീവനക്കാർക്ക് അവധി നൽകാമെന്നതിന് പ്രത്യേക നിയമമില്ല. എല്ലാ ഓഫിസുകളിലും ഓരോ വിഭാഗങ്ങളായി തിരിച്ച് മാര്‍ഗരേഖ കൊണ്ടുവരാനാണ് ആലോചന. കോന്നിയിലെ ജീവനക്കാരുടെ വീഴ്ച സംബന്ധിച്ച റിപ്പോർട്ട് ലഭിച്ച ശേഷം ലാൻഡ് റവന്യൂ കമ്മീഷണറുമായി കൂടിയാലോചിച്ച് റവന്യൂ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും. ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ഓഫീസ് വിഭാഗങ്ങൾക്കും മാർഗനിർദേശങ്ങൾ ബാധകമാക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി തലത്തിലും മുഖ്യമന്ത്രി തലത്തിലും റവന്യൂ വകുപ്പ് ആശയവിനിമയം നടത്തും. വ്യാഴാഴ്ച ചേരുന്ന റവന്യൂ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും.…

Read More

കല്‍പ്പറ്റ: വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20 ക്രിക്കറ്റ് താരലേലത്തില്‍ കേരളത്തിന്‍റെ അഭിമാനമായി വയനാട്ടുകാരി. മാനന്തവാടി ചോയിമൂല സ്വദേശി മിന്നു മണിയെയാണ് 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് മിന്നു മണി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നിവരും മിന്നുവിനായി മത്സരരംഗത്തുണ്ടായിരുന്നു. ഒടുവിൽ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. നിലവിൽ ഇന്‍റർ സോൺ വനിതാ ക്രിക്കറ്റിൽ സൗത്ത് സോൺ ടീമിൽ അംഗമാണ് മിന്നു മണി. ഹൈദരാബാദിൽ മത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഡൽഹി ക്യാപിറ്റൽസ് മിന്നുവിനെ സ്വന്തമാക്കിയത്. ഇന്‍റർ സോൺ വനിതാ ക്രിക്കറ്റ് മത്സരത്തിൽ വെസ്റ്റ് സോണിനെതിരെ മിന്നു മണി പുറത്താകാതെ 73 റൺസ് നേടി.

Read More

കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സൈബി ജോസ് കിടങ്ങൂരിനെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. കോഴ ആരോപണത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. ജഡ്ജിമാർക്ക് നൽകാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ക്രിമിനൽ കേസെടുക്കണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മൊഴികളുടെ ആധികാരികത ഉറപ്പാക്കാൻ കോൾ രേഖകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തുടങ്ങിയവ പരിശോധിക്കണമെന്നും ചോദ്യം ചെയ്യൽ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

മിഷിഗണ്‍: അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ്. സംഭവത്തിൽ മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്. വെടിവയ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് വെടിവെപ്പുണ്ടായത്. അക്രമിക്കായി തിരച്ചിൽ തുടരുകയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ക്യാമ്പസിലെ രണ്ട് സ്ഥലങ്ങളിലാണ് വെടിവെപ്പ് നടന്നത്. രണ്ടിടത്തും വെടിയുതിർത്തത് ഒരാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ക്യാമ്പസിലെ ബെർക്കി ഹാളിന് സമീപം നടന്ന വെടിവയ്പിലാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്. മിഷിഗൺ സർവകലാശാല യൂണിയൻ കെട്ടിടത്തിന് സമീപമാണ് രണ്ടാമത്തെ വെടിവെപ്പ് നടന്നത്. ക്യാമ്പസ് സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പസ് വളഞ്ഞിരിക്കുകയാണ്. പൊലീസും അത്യാഹിത വിഭാഗവും വളരെ വേഗത്തിലാണ് വെടിവയ്പിനോട് പ്രതികരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് പേരെ ഇതിനോടകം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. പരിക്കുകൾ ഗുരുതരമാണെന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് മേധാവി ക്രിസ് റോസ്മാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്യാമ്പസിലെ മറ്റ് വിദ്യാർത്ഥികളോടും ജീവനക്കാരോടും സുരക്ഷിത താവളങ്ങളിൽ തുടരാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമിക്കായി പൊലീസ് അന്വേഷണം…

Read More

കാൻപുർ: ഉത്തർപ്രദേശിലെ കാൻപുരിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തിൽ അമ്മയും മകളും വെന്തുമരിച്ചു. നേഹ ദീക്ഷിത്, പ്രമീള ദീക്ഷിത് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ), ബുൾഡോസർ ഓപ്പറേറ്റർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരുടെയും മരണത്തെ തുടർന്ന് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. ഇരുവരും വീടിനുള്ളിലായിരുന്നപ്പോൾ തങ്ങളെ ഒഴിപ്പിക്കാനെത്തിയ പൊലീസുകാരാണ് തീയിട്ടതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. അതേസമയം ഒഴിപ്പിക്കുന്നതിനിടെ ഇരുവരും തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റൂറ പ്രദേശത്തെ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഇവിടെ സർക്കാർ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടവും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും എത്തിയപ്പോഴായിരുന്നു സംഭവം. അതേസമയം മുൻകൂട്ടി അറിയിക്കാതെ ബുൾഡോസറുമായി അധികൃതർ എത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം.

Read More