Author: News Desk

ഗോൾഡൻ ഗ്ലോബ് അവാർഡും ഓസ്കർ നാമനിർദ്ദേശവും നേടിയ ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ‘ആർ ആർ ആർ’. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനൽ ഗാന വിഭാഗത്തിലാണ് ഓസ്കറിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. പുരസ്കാരാർഹനായ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ എം.എം കീരവാണി ഓസ്കറിൽ തത്സമയം പരിപാടി അവതരിപ്പിക്കുന്നു എന്നതാണ് പുതിയ വിവരം. കാലഭൈരവയും രാഹുൽ സിപ്ലിഗുഞ്ചും ചേർന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു കൊറിയോഗ്രാഫർ. മാർച്ച് 12ന് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. തത്സമയ പ്രകടനത്തിന് മുന്നോടിയായുള്ള പരിശീലനം ആരംഭിച്ചതായി കീരവാണി പറഞ്ഞു. ഓസ്കറിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് വിജയികൾക്കൊപ്പം ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു കീരവാണി. ഗാനരചയിതാവ് ചന്ദ്രബാബുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഗായകരും ലോസ് ഏഞ്ചൽസിൽ നിന്നുള്ള നർത്തകരും ചേർന്നാണ് പരിപാടി അവതരിപ്പിക്കുന്നത്.

Read More

ന്യൂഡല്‍ഹി: രാജ്യത്തെ വാർഷിക മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയിൽ രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.73 ശതമാനമാണ്. ഇന്ധനത്തിന്‍റെയും വൈദ്യുതിയുടെയും വിലയിലുണ്ടായ ഇടിവാണ് പണപ്പെരുപ്പ നിരക്ക് കുറയാനുള്ള പ്രധാന കാരണം. മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2022 ഡിസംബറിൽ 4.95 ശതമാനവും 2022 നവംബറിൽ 6.12 ശതമാനവുമായിരുന്നു. അതേസമയം, ഭക്ഷ്യ പണപ്പെരുപ്പം 2022 ഡിസംബറിലെ 1.25 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 2.38 ശതമാനമായി ഉയർന്നു. ധാതു എണ്ണ, രാസവസ്തുക്കൾ, രാസ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, അസംസ്കൃത പെട്രോളിയം, പ്രകൃതി വാതകം, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടായ ഇടിവാണ് 2023 ജനുവരിയിലെ പണപ്പെരുപ്പ നിരക്ക് കുറയാനുള്ള പ്രധാന കാരണമെന്ന് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Read More

ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പാർലമെന്‍ററി സമിതി അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെടുമ്പോൾ കേന്ദ്രം ബിബിസിയെ പിന്തുടരുകയാണെണ് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കേന്ദ്രസർക്കാരിന് വിനാശകാലേ വിപരീത ബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു. ഇടത് നേതാക്കളും റെയ്ഡിനെ വിമർശിച്ചു. ആദ്യം ബിബിസി ഡോക്യുമെന്‍ററി നിരോധിച്ചു. അദാനിക്കെതിരായ ആരോപണങ്ങളിൽ ജെപിസി അന്വേഷണം നടക്കുന്നില്ല. എന്നാൽ ഇപ്പോൾ ബിബിസി ഓഫീസുകളിൽ ആദായനികുതി പരിശോധന. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് തന്നെയാണോയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. റെയ്ഡ് കേന്ദ്രത്തിന്‍റെ പ്രതികാര നടപടിയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കുറ്റപ്പെടുത്തി. റെയ്ഡ് എത്ര അപ്രതീക്ഷിതമായിരുന്നുവെന്നാണ് തൃണമൂൽ എംപി മഹുവ മൊയ്ത്രയുടെ പരിഹാസം. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇതിനെ ‘പ്രത്യയശാസ്ത്ര അടിയന്തരാവസ്ഥ’ എന്നാണ് വിശേഷിപ്പിച്ചത്. ബി.ബി.സിക്ക് മോദി നൽകിയ സമ്മാനമെന്നും ബി.ആർ.എസ് നേതാവ് വൈ സതീഷ് റെഡ്ഡി പരിഹസിച്ചു.

Read More

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവിൽ കോൺഗ്രസിൽ ഡിസിസി നേതാക്കളടക്കം നൂറിലധികം അംഗങ്ങളുടെ കൂട്ടരാജി. വട്ടിയൂർക്കാവിൽ നേരത്തെ വിമത യോഗം ചേർന്നവരാണ് രാജിവയ്ക്കുന്നത്. രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് നൽകി. കെ.പി.സി.സി ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂർക്കാവ് ബ്ലോക്കിലെ 104 പേർ ഒപ്പിട്ട രാജിക്കത്താണ് കൈമാറിയത്. കെ.പി.സി.സി അംഗങ്ങളായ ഡി.സുദർശൻ, ശാസ്തമംഗലം മോഹനൻ എന്നിവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഇവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നും രാജിക്കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

കൊച്ചി: ഈ മാസം 28ന് മുമ്പ് സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ബസിന്‍റെ മുൻവശത്തെ റോഡും ബസിന്‍റെ അകവും കാണാൻ കഴിയുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഇതിനുള്ള ചെലവിന്‍റെ 50% റോഡ് സേഫ്റ്റി അതോറിറ്റി വഹിക്കും. ഓരോ ബസും നിയമാനുസൃതമായാണോ സർവീസ് നടത്തുന്നതെന്ന് നിരന്തരം പരിശോധിക്കാൻ ഓരോ ഉദ്യോഗസ്ഥർക്ക് ചുമതല നൽകാനും യോഗത്തിൽ തീരുമാനമായി. ഏതെങ്കിലും ബസുമായി ബന്ധപ്പെട്ട് നിയമലംഘനം നടന്നാൽ അതിന്‍റെ ഉത്തരവാദിത്തവും ബന്ധപ്പെട്ട ഉദ്യോഗസ്ഥനായിരിക്കും. ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാനാണ് ഗതാഗതമന്ത്രി യോഗം വിളിച്ചത്. ബസുകളുടെ അമിത വേഗത്തെ വിമർശിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം നിലപാടെടുത്ത പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. കെ.എസ്.ആർ.ടി.സി ബസുകളിലും ക്യാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആരാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമാകാൻ ക്യാമറയിലെ ദൃശ്യങ്ങൾ സഹായകമാകുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം.

Read More

തൃശ്ശൂർ: തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പാണഞ്ചേരി ജോയ് കീഴടങ്ങി. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ജോയ് കീഴടങ്ങിയത്. പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ ധനവ്യവസായ ഇൻഡസ്ട്രി ബാങ്കേഴ്സ് ഉടമ ജോയ് ഡി. പാണഞ്ചേരിക്കെതിരെ എൺപതോളം പേരാണ് പരാതി നൽകിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. 10 ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം എന്നിങ്ങനെ വൻ തുകകൾ ഓരോരുത്തരും ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. 15% പലിശ നൽകാമെന്ന് ബാങ്ക് വാഗ്ദാനം ചെയ്തതായി നിക്ഷേപകർ പറഞ്ഞു. പലരും ആറ് മാസത്തേക്ക് നിക്ഷേപം നടത്തിയിട്ടുള്ളവരാണ്.  സ്ഥാപനത്തിൽ പണം നിക്ഷേപിച്ച 300 ലധികം പേരെയാണ് ഇയാൾ വഞ്ചിച്ചത്. 100 കോടിയിലധികം രൂപയുടെ നിക്ഷേപവുമായി ദമ്പതികൾ ഒളിച്ചോടിയെന്നാണ് പരാതി. ഒരു ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് ആളുകൾക്ക് ലഭിക്കാനുള്ളത്. ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ നിരവധി പരാതിയാണ് എത്തിയിട്ടുള്ളത്.…

Read More

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ലയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ട്. മത്സരത്തിൽ 3-1ന് വിജയിച്ച സിറ്റിയുടെ രണ്ടാം ഗോളിലേക്ക് നയിച്ച ഹാളണ്ടിന് രണ്ടാം പകുതിയിൽ പരിക്ക് കാരണം ഗ്രൗണ്ടിലിറങ്ങാനായില്ല. ആസ്റ്റൻ വില്ലയ്ക്കെതിരായ വിജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള സിറ്റി ആഴ്സണലുമായുള്ള പോയിന്‍റ് വ്യത്യാസം 3 ആയി കുറച്ചു.

Read More

കാലിഫോര്‍ണിയ: യുഎസ് സൈന്യം വെടിവെച്ചിട്ട ചൈനീസ് ചാരബലൂണിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. മൂന്ന് ലോറികളുടെ വലുപ്പമുള്ള കൂറ്റൻ ബലൂൺ ആണവായുധ കേന്ദ്രങ്ങൾക്ക് മുകളിലൂടെ പറന്നതിനെ തുടർന്നാണ് യുഎസ് ബലൂൺ വെടിവെച്ചിട്ടത്. അറ്റ്ലാന്‍റിക് സമുദ്രത്തിൽ നിന്നാണ് ബലൂണിൽ നിന്നുള്ള സെൻസറുകൾ ഉൾപ്പെടെ കണ്ടെടുത്തത്. എല്ലാ സെൻസറുകളും കണ്ടെടുത്തതായി യുഎസ് നോർത്തേൺ കമാൻഡ് അറിയിച്ചു. വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ എഫ്ബിഐ പരിശോധിച്ച് വരികയാണെന്ന് യു എസ് അറിയിച്ചു. ഫെബ്രുവരി നാലിന് ചൈനീസ് ബലൂൺ വെടിവെച്ചിട്ടതിന് ശേഷം സമാനമായ മൂന്ന് അജ്ഞാത വസ്തുക്കൾ യുഎസ് വീണ്ടും വെടിവെച്ചിട്ടിരുന്നു. തിങ്കളാഴ്ച സൗത്ത് കരോലിനയ്ക്ക് സമീപം ബലൂണിന്‍റെ വലിയ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. 30 മുതൽ 40 അടി വരെ നീളമുള്ള ബലൂണിന്‍റെ ആന്‍റിനയും കടലിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചാരപ്രവർത്തനത്തിനായാണ് ഈ ബലൂണുകൾ ഉപയോഗിച്ചതെന്ന് അമേരിക്ക ആരോപിച്ചെങ്കിലും ഇത് കാലാവസ്ഥാ ബലൂണാണെന്നാണ് ചൈനയുടെ വാദം. അലാസ്ക, കാനഡയിലെ യുക്കോൺ, യുഎസ്-കാനഡ അതിർത്തിയിലെ ഹുറൂൺ തടാകത്തിന് സമീപത്തുമാണ് അമേരിക്ക അജ്ഞാത വസ്തുക്കൾ വെടിവെച്ചിട്ടത്.

Read More

ചെന്നൈ: മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ നവിമുംബൈ സ്വദേശി സ്റ്റീഫന്‍ സണ്ണി(25)യാണ് ജീവനൊടുക്കിയത്. ഇതിന് പിന്നാലെ മറ്റൊരു വിദ്യാർത്ഥിയും ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കർണാടക സ്വദേശിയായ വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഐഐടി വിദ്യാർത്ഥികൾ അഡ്മിനിസ്ട്രേഷനെതിരെ പ്രതിഷേധിച്ചു. ക്യാമ്പസിലെ മഹാനദി ഹോസ്റ്റലിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സ്റ്റീഫൻ സണ്ണിയെ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്റ്റീഫന്‍റെ ലാപ്ടോപ്പിൽ നിന്ന് ‘പ്രോസിക്യൂട്ട് ചെയ്യരുത്’ എന്ന് പറയുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കോട്ടൂർപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ചെന്നൈ: മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ നവിമുംബൈ സ്വദേശി സ്റ്റീഫന്‍ സണ്ണി(25)യാണ് ജീവനൊടുക്കിയത്. ഇതിന് പിന്നാലെ മറ്റൊരു വിദ്യാർത്ഥിയും ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കർണാടക സ്വദേശിയായ വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഐഐടി വിദ്യാർത്ഥികൾ അഡ്മിനിസ്ട്രേഷനെതിരെ പ്രതിഷേധിച്ചു. ക്യാമ്പസിലെ മഹാനദി ഹോസ്റ്റലിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സ്റ്റീഫൻ സണ്ണിയെ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്റ്റീഫന്‍റെ ലാപ്ടോപ്പിൽ നിന്ന് ‘പ്രോസിക്യൂട്ട് ചെയ്യരുത്’ എന്ന് പറയുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കോട്ടൂർപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More