Trending
- പുതുവര്‍ഷം പിറന്നു, ഏവര്‍ക്കും സ്റ്റാർവിഷൻ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
- ലാഭവിഹിതം വേണം, ബസുകള്‍ തിരികെ വേണ്ടെന്ന് വിവി രാജേഷ്; ത്രികക്ഷി കരാറില്‍ തനിച്ച് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമില്ലന്ന് ശിവന്‍കുട്ടി
- ‘ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് ഇതുവരെ കഴിഞ്ഞിട്ടില്ല’; എസ്ഐടി ചോദ്യം ചെയ്തതിൽ വിശദീകരണവുമായി കടകംപള്ളി
- നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ; സുബൈർ എം.എം പ്രസിഡൻ്റ്, മുഹമ്മദ് മുഹിയുദ്ധീൻ ജനറൽ സെക്രട്ടറി
- പിറന്നാൾ ദിനത്തിൽ മുടി ദാനം നൽകി ഹയാ ഫാത്തിമ
- ഹെറിറ്റേജ് വില്ലേജിന് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തനാനുമതി: നിര്‍ദേശത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
- ഏഷ്യന്‍ യുവാവിനെ വധിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍
Author: News Desk
ജിയോ ബേബിയുടെ പുതിയ തമിഴ് ചിത്രം ‘കാതല്‍ എന്‍പത് പൊതുവുടമൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിന്‍റെ പോസ്റ്റർ ടൊവിനോയും ജ്യോതികയും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷം ലിജോ മോൾ മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കാതല്‍ എന്‍പത് പൊതുവുടമൈ’. അനുഷ, കലേഷ്, രോഹിണി, വിനീത് എന്നിവരും ചിത്രത്തിലുണ്ട്. ജയപ്രകാശ് രാധാകൃഷ്ണനാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവർക്കൊപ്പം നിത്ത്‌സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിത്യ അത്പുതരാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആര്‍. രാജേന്ദ്രനാണ് ഛായാഗ്രഹണം. ശ്രീ ശരവണനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്. മധ്യപ്രദേശിൽ നിന്നുള്ള മഹിളാ കോൺഗ്രസ് നേതാവ് ജയ ഠാക്കൂറാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് വാങ്ങിയതിന് എസ്ബിഐക്കും എൽഐസിക്കുമെതിരെ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പ് കോടിക്കണക്കിന് രൂപയുടെ പൊതുപണം വകമാറ്റിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഇഡി, സിബിഐ, ഡിആർഐ, സെബി, റിസർവ് ബാങ്ക് തുടങ്ങി വിവിധ ഏജൻസികൾ അന്വേഷണം നടത്തണമെന്നും അന്വേഷണത്തിന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി മേൽനോട്ടം വഹിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്. മധ്യപ്രദേശിൽ നിന്നുള്ള മഹിളാ കോൺഗ്രസ് നേതാവ് ജയ ഠാക്കൂറാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് വാങ്ങിയതിന് എസ്ബിഐക്കും എൽഐസിക്കുമെതിരെ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പ് കോടിക്കണക്കിന് രൂപയുടെ പൊതുപണം വകമാറ്റിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഇഡി, സിബിഐ, ഡിആർഐ, സെബി, റിസർവ് ബാങ്ക് തുടങ്ങി വിവിധ ഏജൻസികൾ അന്വേഷണം നടത്തണമെന്നും അന്വേഷണത്തിന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി മേൽനോട്ടം വഹിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനം കടന്നുപോകുന്നതിനായി സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടെ കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ പിതാവിനെ പോലീസ് തിരിച്ചയച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു. വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച വൈകിട്ട് 6.45 ഓടെയാണ് മരുന്ന് വാങ്ങാൻ പോയ യുവാവിനെ പോലീസ് തടഞ്ഞത്. എം.സി റോഡിലൂടെ മുഖ്യമന്ത്രി കടന്നുപോകുന്നതിനാൽ കൊച്ചി വിമാനത്താവളത്തിലേക്ക് തിരിയുന്ന മറ്റൂർ ജംഗ്ഷൻ, കാലടി എന്നിവിടങ്ങളിൽ കനത്ത പോലീസ് സന്നാഹമുണ്ടായിരുന്നു. കോട്ടയം തിരുവഞ്ചൂർ സ്വദേശി എസ് ശരത് ഭാര്യയെ കൊച്ചി വിമാനത്താവളത്തിൽ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാല് വയസുകാരൻ മകന് മരുന്ന് വാങ്ങാനാണ് ഇറങ്ങിയത്. കാർ അവിടെ നിർത്തരുതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരുന്ന് വാങ്ങി വേഗം പോകാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഒരു കിലോമീറ്ററോളം പോയെങ്കിലും മറ്റൊരു ഫാർമസിയും കാണാതെ…
തിരുവനന്തപുരം: വരുമാനത്തിനനുസരിച്ച് കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകാൻ മാനേജ്മെന്‍റിന്‍റെ നീക്കം. ഇതിനായി ഡിപ്പോ തലത്തിൽ ടാർഗറ്റ് നിശ്ചയിക്കും. മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം നിർദ്ദേശത്തിനെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തി. ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാർഗറ്റ് നിശ്ചയിക്കാനാണ് തീരുമാനം. 100 ശതമാനം ടാർഗറ്റ് കൈവരിച്ചാൽ, അഞ്ചാം തീയതി മുഴുവൻ ശമ്പളവും ലഭിക്കും. ടാർഗറ്റ് വെച്ചതിന്‍റെ 50 ശതമാനമാണ് വരുമാനമെങ്കിൽ പകുതി ശമ്പളം മാത്രമേ ലഭിക്കൂ. പ്രതിമാസ വരുമാനം 240 കോടിയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ നിർദ്ദേശത്തോടെ വരുമാനം വർദ്ധിപ്പിക്കാനാകുമെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. എന്നാൽ രാജ്യത്തെ തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നാണ് ട്രേഡ് യൂണിയനുകൾ പറയുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചയ്ക്കകം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടണമെന്നും കോടതി പറഞ്ഞിരുന്നു. സ്ഥാപനം കടുത്ത പ്രതിസന്ധിയിലാണെന്നും ഏപ്രിൽ മുതൽ ശമ്പളം നൽകാൻ സർക്കാർ സഹായം ഉണ്ടാകില്ലെന്നും സർക്കാർ അഭിഭാഷകൻ…
അഗർത്തല(ത്രിപുര): കഴിഞ്ഞ 5 വർഷമായി കേരളം ജി എസ് ടി കുടിശ്ശികയുടെ കണക്ക് നൽകിയിട്ടില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പരാമർശത്തിന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. അവസാന ഗഡുവായി 750 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിക്കാനുള്ളത്. നഷ്ടപരിഹാര തുക അഞ്ച് വർഷം കൂടി നീട്ടണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യമെന്നും ബാലഗോപാൽ പറഞ്ഞു. ഇന്ധന വില വർദ്ധിപ്പിക്കാനുള്ള കേരള സർക്കാർ തീരുമാനം പ്രേമചന്ദ്രൻ എം.പിയാണ് ലോക്സഭയിൽ ഉന്നയിച്ചത്. ജി.എസ്.ടി നഷ്ടപരിഹാരമടക്കം കേന്ദ്രത്തിൽ നിന്ന് അർഹമായ വിഹിതം ലഭിക്കാത്തതിനാലാണ് ഇന്ധനവില വർദ്ധിപ്പിക്കാൻ നിർബന്ധിതരായതെന്നാണ് സർക്കാർ പറയുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. അക്കൗണ്ടന്‍റ് ജനറൽ അംഗീകരിച്ച കണക്കുകൾ ജിഎസ്ടി നടപ്പാക്കിയ 2017-18 മുതൽ കേരളം നൽകിയിട്ടില്ലെന്നും, അതിനാലാണ് പണം നൽകാൻ കഴിയാത്തതെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി നൽകി. അതേസമയം കുടിശ്ശിക കിട്ടാനില്ലെന്ന വിഷയമല്ല സർക്കാർ ഉന്നയിക്കുന്നതെന്ന് ബാലഗോപാൽ പറഞ്ഞു. അവസാന ഗഡുവായ 750 കോടി രൂപ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. കൊവിഡും…
അഗര്‍ത്തല: വോട്ടെണ്ണൽ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ത്രിപുരയിൽ ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് സീറ്റുകളുടെ എണ്ണവും വോട്ട് വിഹിതവും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പിയെ ഒറ്റയ്ക്ക് തോൽപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് കോൺഗ്രസും സി.പി.എമ്മും ഒത്തുചേർന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ത്രിപുരയിലെ സ്ഥിതിഗതികൾ മാറ്റാൻ ‘ചലോ പല്‍ടായ്’ എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചിരുന്നു. ഞങ്ങൾ അത് ചെയ്തു. നേരത്തെ എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് സർക്കാർ ജീവനക്കാർക്ക് നാലാം ശമ്പള കമ്മിഷൻ പ്രകാരമായിരുന്നു ശമ്പളം നൽകിയിരുന്നത്. എന്നാൽ ധനക്കമ്മി വർദ്ധിപ്പിക്കാതെ ഏഴാം ശമ്പള കമ്മിഷൻ ശുപാർശകൾ സർക്കാർ നടപ്പാക്കി. ത്രിപുരയിൽ നിന്ന് കലാപം തുടച്ച് നീക്കപ്പെട്ടു. അതിർത്തികളിലൂടെയുള്ള മയക്കുമരുന്ന് വ്യാപാരം നിർത്തലാക്കിയതായും അമിത് ഷാ പറഞ്ഞു. 2024ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഒരു മത്സരം തന്നെ ഉണ്ടാവില്ലെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യം മുഴുവൻ മോദിക്കൊപ്പം പൂർണമനസ്സോടെ മുന്നോട്ട് പോകുകയാണെന്നും…
ന്യൂഡൽഹി: സഭാ തർക്ക പരിഹാരത്തിനായി ജസ്റ്റിസ് കെ.ടി തോമസ് സമർപ്പിച്ച കരട് ബിൽ നിയമമാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് യാക്കോബായ സഭ. കരട് ബിൽ നിയമസഭയുടെ നടപ്പ് സമ്മേളനത്തിലോ അടുത്ത സമ്മേളനത്തിലോ നിയമമാക്കുമെന്ന് യാക്കോബായ സഭ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ കരട് ബിൽ നിയമമാകില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയതായി ഓർത്തഡോക്സ് സഭ സുപ്രീം കോടതിയെ അറിയിച്ചു. ഇരുസഭകളും തങ്ങളുടെ വ്യത്യസ്ത നിലപാട് സുപ്രീം കോടതിയെ അറിയിച്ചപ്പോൾ സംസ്ഥാന സർക്കാർ അഭിഭാഷകർ മൗനം പാലിച്ചു. മലങ്കര സഭാ കേസിലെ വിധി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ഇരു സഭകളും കോടതിയെ നിലപാട് അറിയിച്ചത്. 1934ലെ മലങ്കര സഭാ ഭരണഘടന അനുസരിച്ച് പള്ളികളിൽ ഭരണം നടത്തണമെന്നായിരുന്നു 2017-ൽ സുപ്രീംകോടതി വിധിച്ചത്. എന്നാൽ ഈ വിധി നടപ്പാക്കുമ്പോൾ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ഈ സാഹചര്യത്തിൽ തർക്കം പരിഹരിക്കാൻ ജസ്റ്റിസ് കെ.ടി തോമസ് സമർപ്പിച്ച കരട് ബിൽ നിയമമാക്കുന്ന കാര്യം…
ദുബായ്: ഈ വർഷത്തെ ലോക സൗന്ദര്യ മത്സരത്തിന് ദുബായ് ആതിഥേയത്വം വഹിക്കും. 71-ാമത് മിസ്സ് വേൾഡ് മത്സരത്തിൽ 81 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ലോക സുന്ദരി കരോലിന ബിലാവസ്ക പുതിയ സൗന്ദര്യ രാജ്ഞിയെ കിരീടമണിയിക്കും. മത്സരത്തിന്‍റെ സമയമോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.
ലക്നൗ: വരന്‍റെ അമ്മാവന് കഴിക്കാൻ പനീർ കിട്ടിയില്ലെന്ന പരാതിയെ തുടർന്ന് വിവാഹ വേദിയിൽ കൂട്ടത്തല്ല്. ഉത്തർ പ്രദേശിലെ ബാഗ്പത് ജില്ലയിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ അതിഥികൾ പരസ്പരം ഏറ്റുമുട്ടുന്നത് വീഡിയോയിൽ കാണാം. വധുവിന്‍റെ വീട്ടുകാരാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. സദ്യയിൽ വരന്‍റെ അമ്മാവന് പനീർ കറി ലഭിക്കാത്തതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തു. ഇഷ്ടപ്പെട്ട പാട്ട് വെക്കാതിരുന്നതിന് ഡിജെയെ കയ്യേറ്റം ചെയ്യാൻ ശ്രമം നടന്നതായും ആരോപണമുണ്ട്. വധുവിന്‍റെയും വരന്‍റെയും ബന്ധുക്കൾ വടികളും ബെൽറ്റുകളും ഉപയോഗിച്ച് പരസ്പരം അടിക്കുന്നതും വിളമ്പുകാരന്റെ വേഷം ധരിച്ച ഒരാളെ നിലത്തിട്ട് ചവിട്ടുന്നതും വീഡിയോയിൽ കാണാം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇരുപക്ഷവും ഒത്തുതീർപ്പിലെത്തിയതിനാൽ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ട്വിറ്ററിൽ വൈറലായ വീഡിയോ ഇതുവരെ 1,40,000 വ്യൂസാണ് നേടിയത്.
