Author: News Desk

കുടക്: കർണാടകയിലെ കുടക് ജില്ലയിലെ കുട്ടയിൽ 12 മണിക്കൂറിനുള്ളിൽ രണ്ട് പേരെ ആക്രമിച്ച് കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടി. കർണാടക വനംവകുപ്പിന്‍റെ പ്രത്യേക ടാസ്ക് ഫോഴ്സാണ് 10 വയസുള്ള കടുവയെ പിടികൂടിയത്. കടുവയെ വിദഗ്ധ പരിശോധനയ്ക്കായി മൈസൂരിലെ കുർഗള്ളിയിലേക്ക് മാറ്റി. കാപ്പിക്കുരു പറിക്കാനെത്തിയ ആദിവാസി കുടുംബത്തിലെ പതിനെട്ടുകാരൻ ചേതനെ ഞായറാഴ്ചയാണ് അച്ഛന്‍റെ മുന്നിൽ വച്ച് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ ബന്ധുവായ രാജുവിനെയും (72) തിങ്കളാഴ്ച രാവിലെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി. ഇവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കാതെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് കടുവയെ പിടികൂടാൻ കർണാടക വനംവകുപ്പ് പ്രത്യേക ടാസ്ക് ഫോഴ്സിനെ വിന്യസിച്ചത്. ഇന്നലെ മുതൽ കാപ്പിത്തോട്ടങ്ങളിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് കടുവയെ കണ്ടെത്തി മയക്കുവെടി വെച്ചത്.

Read More

താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടൻ കാളിദാസ് ജയറാം. വാലന്‍റൈൻസ് ദിനത്തിൽ താൻ സിംഗിളല്ലെന്ന ക്യാപ്ഷനോടെ പ്രണയിനി തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രവും കാളിദാസ് പങ്കുവച്ചു. മോഡലും ലിവാ മിസ് ദിവാ 2021ലെ റണ്ണറപ്പുമായ തരിണി കാളിദാസുമായി വളരെക്കാലമായി പ്രണയത്തിലാണ്. നേരത്തെ കാളിദാസ് പങ്കുവച്ച ഓണാഘോഷ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. ചിത്രത്തിലെ പെൺകുട്ടി ആരാണെന്ന ആരാധകരുടെ ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്. “മനോഹരമായ ഒരു ദിനത്തിൻ്റെ ഓർമ്മക്ക്” എന്ന അടിക്കുറിപ്പോടെ തരിണിയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. നൈല ഉഷ, ശിവദ, മുന്ന, റാണി ശരൺ തുടങ്ങി നിരവധി താരങ്ങൾ താരങ്ങൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്. കാളിദാസിന്‍റെ ആരാധകരും കമന്‍റുകളുമായി എത്തി. ചിലർ ‘ക്യൂട്ട് ജോഡി’, ‘മനോഹരം’ എന്നിങ്ങനെ കമന്‍റ് ചെയ്തപ്പോൾ, ‘ഹൃദയഭേദകമാണ്’, ‘തങ്ങള്‍ ഇപ്പോഴും സിംഗിളാണ്’ തുടങ്ങിയ കമന്‍റുകളും ഉണ്ടായിരുന്നു.

Read More

ദുബായ്: ആഗോള സർക്കാർ സംഗമത്തിന് യുഎഇയിൽ തുടക്കം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ സംഗമ വേദി സന്ദർശിച്ചു. യു.എസ്, സെർബിയ, ഇസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, സിയറ ലിയോൺ, ചിലി, കൊളംബിയ, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള നൂതന ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രദർശനം ഇരുവരും കണ്ടു. വരും നാളുകളിൽ ലോകത്തെ നയിക്കാൻ കഴിയുന്ന ആശയങ്ങൾ സമാഹരിക്കുകയാണ് ആഗോള സർക്കാർ സംഗമത്തിന്‍റെ ലക്ഷ്യം. പുതിയ ആശയങ്ങൾ പങ്കിടാൻ കഴിയുന്ന വിദഗ്ധരും മികച്ച വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.  സസ്യങ്ങളുടെയും മരങ്ങളുടെയും ഡിഎൻഎയ്ക്ക് വിവരങ്ങൾ സംഭരിക്കാൻ ഇന്നത്തെ സിസ്റ്റങ്ങളുടെ ശേഷിയേക്കാൾ 50 മടങ്ങ് കഴിയുമെന്ന ആശയം നെതർലൻഡ്സ് നിർദ്ദേശിച്ചു. വിവരങ്ങൾ സംഭരിക്കാൻ കഴിയുന്ന ക്ലൗഡുകളെ നിങ്ങൾ സ്വയം വളർത്തുക എന്നതാണ് നെതർലാൻഡ്സിന്‍റെ പദ്ധതിയുടെ പേര്. പഠിക്കാനും ജോലി കണ്ടെത്താനും ജീവിതം സുരക്ഷിതമാക്കാനും…

Read More

ന്യൂഡൽഹി: ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്മെന്‍റ് പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ട് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. റിസർവ് ബാങ്കിന്‍റെ റെഗുലേറ്ററി സാൻഡ്ബോക്സ് പ്രോഗ്രാമിന് കീഴിൽ ക്രഞ്ച്ഫിഷുമായി സഹകരിച്ചാണ് എച്ച്ഡിഎഫ്സി ബാങ്ക് പദ്ധതി അവതരിപ്പിച്ചത്. ഇതിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും ഇന്‍റർനെറ്റ് ആവശ്യമില്ല.  മൊബൈൽ നെറ്റ് വർക്ക് കവറേജ് ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ഈ സേവനം കൂടുതൽ പ്രയോജനകരമാകും. ഇന്‍റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പേയ്മെന്‍റുകൾ സാധ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക്. സാധാരണയായി ഡിജിറ്റൽ പേയ്മെന്‍റുകൾ ഉപയോഗിക്കുമ്പോൾ പണം അയക്കുന്നയാൾക്ക് ഇന്‍റർനെറ്റ് കണക്റ്റിവിറ്റി ഉണ്ടായിരിക്കേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ കണക്റ്റിവിറ്റി കുറവുള്ള പ്രദേശങ്ങളിൽ ഇത് ഉപയോഗിക്കാൻ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് എച്ച്ഡിഎഫ്സി ബാങ്കിന്‍റെ “ഓഫ്‌ലൈൻ പേ” സഹായകരമാകുന്നത്. നെറ്റ് വർക്ക് ലഭിക്കാത്ത പ്രദേശങ്ങളിലെ കച്ചവടക്കാരെ ഇത് സഹായിക്കും. പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തൊട്ടാകെ 16 ഇടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സമയങ്ങളിൽ ഓഫ് ലൈൻ പേയ്ക്കുള്ള ഇടപാട് തുക ഒരു ഇടപാടിന് 200 രൂപയായി…

Read More

കീര്‍ത്തിപുര്‍: പീഡനക്കേസിൽ അറസ്റ്റിലായ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെ നേപ്പാൾ ക്രിക്കറ്റ് ടീമിൽ. നമീബിയയും സ്കോട്ട്ലൻഡും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ടീമിലാണ് സന്ദീപ് ലാമിച്ചനെയെ ഉൾപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് സന്ദീപ് അറസ്റ്റിലായത്. പിന്നീട് താരത്തെ ജാമ്യത്തിൽ വിടുകയായിരുന്നു. ജനുവരി 13 നാണ് പഠാന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 10 വർഷം മുതൽ 12 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സന്ദീപ് ലാമിച്ചനെ ചെയ്തത്. ജാമ്യം ലഭിച്ചതിന് പിന്നാലെ ലാമിച്ചനെയെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Read More

ന്യൂഡൽഹി: ധാബയിലെ ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ 25 കാരിയുടെ മൃതദേഹം കണ്ടെത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ നജഫ്ഗഡിലാണ് സംഭവം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ധാബയുടെ ഉടമ സഹിൽ ഗെലോട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചു. ഡൽഹിയിലെ ഉത്തം നഗർ നിവാസിയാണ് മരിച്ചതെന്നാണ് സൂചന. സഹിൽ ഗെലോട്ടും യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. അതേസമയം, ഗെലോട്ട് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്ന് അറിഞ്ഞതോടെ യുവതി പ്രശ്നമുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തുടർന്ന് മൃതദേഹം ധാബയിലെ ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നു.

Read More

ന്യൂഡൽഹി: മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് ബിബിസി. ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുമെന്ന് ബിബിസി അറിയിച്ചു. എല്ലാ പ്രശ്നങ്ങളും എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിബിസി ട്വിറ്ററിൽ കുറിച്ചു. ആദായനികുതി വകുപ്പിൽ നിന്നുള്ള എഴുപതോളം പേരടങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ എത്തിയത്. അതേസമയം, ബിബിസി ഓഫീസുകളിലെ റെയ്ഡിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് രംഗത്തെത്തി. വിമർശനമുയർത്തുന്ന മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണോ പരിശോധനയെന്ന് എഡിറ്റേഴ്സ് ഗിൽഡ് ചോദിച്ചു.

Read More

തിരുവനന്തപുരം: ബി.ബി.സിയുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നടപടിയുടെ ഉദ്ദേശം സംശയാസ്പദമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഏത് തെറ്റായ നടപടിയും അപലപനീയമാണെന്നും ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയാണ് ബിജെപി ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് വകുപ്പ് ബിബിസിക്കെതിരെ തിരിഞ്ഞതെന്നും ഇത്തരം നടപടികൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

ന്യൂഡല്‍ഹി: വിമാന നിര്‍മാതാക്കളായ എയര്‍ബസില്‍ നിന്നും 250 വിമാനങ്ങള്‍ വാങ്ങാൻ എയര്‍ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും പങ്കെടുത്ത വീഡിയോ കോൺഫറൻസിനിടയിലായിരുന്നു ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന്‍റെ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ ഇടപാടാണിത്. ഫെബ്രുവരി 10 ന് എയർബസുമായി കരാർ ഒപ്പിട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരന്‍റെ പ്രഖ്യാപനം. പ്രധാനമന്ത്രിക്കും ഫ്രഞ്ച് പ്രസിഡന്‍റിനും പുറമെ സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, എയർബസ് സിഇഒ അരുൺ ജെയ്റ്റ്ലി എന്നിവരും പങ്കെടുത്തു. പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിച്ച് പ്രവർത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. എ-320, എ-350 വിമാനങ്ങൾ വാങ്ങാനാണ് കരാർ. കഴിഞ്ഞ വർഷം ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്ത ശേഷം ധാരാളം വിപുലീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കമ്പനിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വിഹാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്…

Read More

ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും താങ്ങാൻ കഴിയുന്ന ചൂടിന് പരിധിയുണ്ട്. താപനില ഉയരുന്നതിനനുസരിച്ച് ജീവികൾ വംശനാശഭീഷണി നേരിടുന്നു. പ്രത്യേകിച്ചും ആഗോളതാപനം ഉയരുമ്പോൾ സമുദ്രനിരപ്പ് ഉയരും. ഇത് താഴ്ന്ന പ്രദേശങ്ങളെയെല്ലാം കടലിനടിയിലാക്കും. കടുത്ത ചൂടിനെ നേരിടാൻ കഴിയാതെ പല ജീവിവർഗങ്ങളും ഇതിനകം തന്നെ തങ്ങളുടെ വംശം നിലനിർത്താനുള്ള ഓട്ടത്തിലാണ്. പുതിയ പഠനമനുസരിച്ച്, ഉയർന്ന താപനില ആമകളുടെ പുനരുത്പ്പാദനത്തിന് ഭീഷണിയാവുകയും ആമകളുടെ വംശനാശത്തിന് കാരണമാവുകയും ചെയ്യും. തീരപ്രദേശങ്ങളിലെ മണലിലാണ് ആമകൾ മുട്ടയിടുന്നത്. താപനില വർദ്ധിച്ചതോടെ മുട്ടകളിൽ കൂടുതൽ ചൂട് പതിക്കാൻ തുടങ്ങി. ഇതോടെ മുട്ടകൾ വിരിഞ്ഞ് കൂടുതൽ പെൺ ആമകൾ പുറത്തു വരുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ആൺ ആമകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, അത് വംശ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും പഠനം പറയുന്നു. റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഉയർന്ന താപനില ആമകളുടെ വംശനാശത്തിന് കാരണമാകുമെന്ന് പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. പ്രാദേശിക വംശനാശം സംഭവിക്കാനുള്ള ആശങ്കാജനകമായ സാധ്യതയിലേക്കാണ് കണ്ടെത്തലുകൾ വിരൽ…

Read More