- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: News Desk
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തു. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 11 മണി മുതൽ ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുകയായിരുന്നു. കോഴ ഇടപാടിൽ ശിവശങ്കറിന് പങ്കു തെളിയിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ വിശദീകരണം. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്വർണക്കടത്ത് കേസിലും ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴക്കേസിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്‍റെത്.
ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് നിരോധിച്ച് സിബിഎസ്ഇ. ബോർഡ് പരീക്ഷകൾ ബുധനാഴ്ച ആരംഭിക്കും. പരീക്ഷാ ഹാളുകളിൽ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതിനൊപ്പമാണ് ചാറ്റ്ജിപിടിയും നിരോധിച്ചത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ അടിസ്ഥാനമാക്കി മനുഷ്യനെപ്പോലെ സംവദിക്കാൻ കഴിയുന്ന ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. കമ്പ്യൂട്ടർ പ്രോഗ്രാം കോഡിലെ പിശകുകൾ കണ്ടെത്തുന്നതിനും വിവിധ വിഷയങ്ങളിൽ മുഴുനീള ലേഖനങ്ങൾ എഴുതുന്നതിനും ഇതിനു കഴിവുണ്ട്. ഇക്കാരണത്താൽ, ചാറ്റ്ജിപിടിയെ ആളുകൾ ദുരുപയോഗം ചെയ്തേക്കാമെന്ന ആശങ്കയുണ്ട്. ഹോംവര്‍ക്കുകള്‍ ചെയ്യാൻ ചാറ്റ്ജിപിടി ഉപയോഗിച്ചുവെന്ന് ആരോപിച്ച് ന്യൂയോർക്കിലെ ചില സ്കൂളുകളിൽ ഇത് അടുത്തിടെ നിരോധിച്ചിരുന്നു. പരീക്ഷയ്ക്ക് ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് ശരിയായ മാർഗമല്ല. പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നത് കർശന ശിക്ഷാ നടപടികളിലേക്ക് നയിക്കും. സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾക്ക് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും സിബിസിഇയുടെ നിർദേശമുണ്ട്.
മുംബൈ: ലഗാൻ, ചക് ദേ ഇന്ത്യ, ദൂരദർശൻ സീരിയലായ നുക്കഡ് എന്നിവയിലൂടെ പ്രശസ്തനായ മുതിർന്ന നടൻ ജാവേദ് ഖാൻ അമ്രോഹി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു വർഷത്തിലേറെയായി ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനെ തുടർന്ന് അദ്ദേഹം കിടപ്പിലായിരുന്നു. മുംബൈയിലെ നഴ്സിംഗ് ഹോമിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അദ്ദേഹം അന്തരിച്ചതെന്ന് സിനിമാ പ്രവർത്തകൻ രമേഷ് തൽവാർ അറിയിച്ചു. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനിലെ സജീവ അംഗമായിരുന്നു അദ്ദേഹം. പൂനെ എഫ്ടിഐഐയിൽ നിന്ന് ബിരുദം നേടിയ ശേഷം നാടകങ്ങളിൽ സജീവമായിരുന്ന ജാവേദ്, 150 ലധികം സിനിമകളിൽ ചെറുതെങ്കിലും നിർണായകമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ധാരാളം ടിവി ഷോകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
2024 യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ നിക്കി ഹേലി
വാഷിങ്ടൻ: 2024 യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജയായ 51 കാരി നിക്കി ഹേലി. പ്രമുഖ റിപ്പബ്ലിക്കൻ നേതാവും യുഎന്നിലെ മുൻ അംബാസഡറുമാണ് നിക്കി. “ഞാൻ നിക്കി ഹേലി, പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു” എന്നാണ് നിക്കി വീഡിയോ പ്രസ്താവനയിൽ പറഞ്ഞത്. 1960 കളിൽ പഞ്ചാബിൽ നിന്ന് കാനഡയിലേക്കും പിന്നീട് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിംഗ് രൺധാവയുടെയും രാജ് കൗറിന്‍റെയും മകളാണ് നിക്കി. പുതിയ തലമുറ നേതൃത്വത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കുന്നതിനും അതിർത്തികൾ സുരക്ഷിതമാക്കുന്നതിനും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ അഭിമാനവും ലക്ഷ്യവും കൈവരിക്കുന്നതിനും മാറ്റം ആവശ്യമാണ്. ഇന്ത്യൻ കുടിയേറ്റക്കാരുടെ അഭിമാനിയായ മകളാണ്. വെളുത്തതോ കറുത്തതോ അല്ല, താൻ വ്യത്യസ്തയാണെന്നും നിക്കി വീഡിയോയിൽ പറഞ്ഞു. 2024 നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ട്രംപ് മത്സരിക്കാനിരിക്കുന്ന സമയത്താണ് നിക്കി ഹേലിയുടെ കടന്നുവരവ്. ട്രംപ് ഭരണകൂടത്തിൽ ഇന്ത്യൻ വംശജരിൽ ഏറ്റവും ഉയർന്ന പദവി വഹിച്ചയാളാണ് നിക്കി. ട്രംപ് പ്രസിഡന്‍റ്…
പ്രിയദർശൻ സംവിധാനം ചെയ്ത ‘കമാൽ ധമാൽ മലമാൽ’ എന്ന ചിത്രത്തിലെ ഒരു രംഗവുമായി ബന്ധപ്പെട്ട മതനിന്ദ ആരോപണത്തിൽ മാപ്പ് പറഞ്ഞ് നടൻ ശ്രേയസ് തൽപാഡെ. ദിലീപ് നായകനായ ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു ചിത്രം ഒരുക്കിയത്. 2012 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഒരു രംഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ശ്രേയസിന്‍റെ കഥാപാത്രം മിനിലോറിയുടെ ബോണറ്റിൽ ചവിട്ടി ഡ്രൈവറോട് ആക്രോശിക്കുന്ന രംഗമാണ് വീഡിയോയിൽ. ലോറിയിൽ പേരെഴുതുന്ന സ്ഥാനത്ത് ഒരു ഓംകാര ചിഹ്നം ഉണ്ടായിരുന്നു. ശ്രേയസിന്റെ കഥാപാത്രം ഇതിൽ ചവിട്ടിയത് ദൈവനിന്ദയാണെന്ന് ചിലർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ക്ഷമാപണവുമായി താരം രംഗത്തെത്തിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിൽ നിരവധി ഘടകങ്ങളുണ്ട്. പ്രത്യേകിച്ചും ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കുമ്പോൾ. സംവിധായകന്‍റെ ആവശ്യങ്ങൾ, സമയ പരിമിതികൾ മുതലായ നിരവധി ഘടകങ്ങൾ മാനസികാവസ്ഥയെ നിർണ്ണയിക്കുന്നു. തന്നെ ന്യായീകരിക്കാനല്ല ഇതു പറയുന്നത്. അത് സംവിധായകന്‍റെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് തന്‍റെ ഉത്തരവാദിത്തമായിരുന്നു. ഇതിന് ക്ഷമ ചോദിക്കുന്നുവെന്നും ആരുടെയും വികാരം…
തിരുവനന്തപുരം: കാരുണ്യ ഫാർമസി വഴി ടൈഫോയ്ഡ് വാക്സിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡ് എടുക്കുന്നതിന് ടൈഫോയ്ഡ് വാക്സിൻ നിർബന്ധമാക്കിയതിനെ തുടർന്നാണ് നടപടി. കാരുണ്യ വഴി പരമാവധി കുറഞ്ഞ വിലയ്ക്കാവും വാക്സിൻ നൽകുകയെന്നും മന്ത്രി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്സീന്‍ ലഭ്യമാക്കാന്‍ കെഎംഎസ്‌സിഎല്ലിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിന്‍ 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ അവശ്യ മരുന്നല്ലാത്തതിനാൽ കാരുണ്യ വഴി മുൻപ് ടൈഫോയ്ഡ് വാക്സിൻ നൽകിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാരുണ്യ വിഭാഗം വഴി വാക്സിൻ ലഭ്യമാക്കാന്‍ കെഎംഎസ്‌സിഎല്ലിന് നിര്‍ദേശം നല്‍കിയത്.
ചെന്നൈ: ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മണിക്കൂറുകളോളം സംസാരിക്കാൻ പഠിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പാർലമെന്‍റിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളോട് പ്രധാനമന്ത്രി മൗനം പാലിച്ചതിനെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെയുള്ള നിരവധിയായ ആരോപണങ്ങളോട് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ജനങ്ങളാണ് തന്‍റെ കവചമെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാൽ ആളുകൾക്ക് അത്തരമൊരു അഭിപ്രായമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ബിബിസി ഡോക്യുമെന്‍ററി, അദാനി പ്രശ്നങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ ന്യായമാണ്. ചോദ്യങ്ങളോട് പ്രതികരിക്കാത്ത പ്രധാനമന്ത്രിയുടെ നയം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ ഏത് രീതിയിലാണ് ഉപയോഗിക്കുന്നതെന്ന മോദിയുടെ കുറ്റസമ്മതമാണ് ഈ വാക്കുകളെന്നും സ്റ്റാലിൻ പറഞ്ഞു.
ജിദ്ദ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ അയയ്ക്കാനുള്ള തയ്യാറെടുപ്പുമായി സൗദി അറേബ്യ. സൗദി അറേബ്യയുടെ ആദ്യ വനിതാ, പുരുഷ ബഹിരാകാശ യാത്രികർ ഈ വർഷം രണ്ടാം പാദത്തിൽ ബഹിരാകാശത്ത് എത്തുമെന്ന് പ്രഖ്യാപിച്ചു. സൗദി പൗരൻമാരായ റയാന ബർണാവി, അലി അൽഖർനി എന്നിവർ ‘എഎക്സ് 2’ ബഹിരാകാശ ദൗത്യത്തിന്‍റെ ക്രൂവിനൊപ്പം ചേരും. ഈ രംഗത്ത് ദേശീയ ശേഷി കെട്ടിപ്പടുക്കുക, ആഗോളതലത്തിൽ ബഹിരാകാശ മേഖലയും അതിന്‍റെ വ്യവസായവും വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക, ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മുൻഗണനാ മേഖലകളിൽ മനുഷ്യരാശിയെ സേവിക്കുന്ന ശാസ്ത്രീയ ഗവേഷണത്തിന് സംഭാവന നൽകുക എന്നിവയാണ് ഈ ദൗത്യത്തിന് പിന്നിലെ ലക്ഷ്യം. സർക്കാരിൻ്റെ പിന്തുണയോടെ ബഹിരാകാശ ശാസ്ത്ര രംഗത്ത് കൂടുതൽ ദൗത്യങ്ങളുമായി മുന്നോട്ട് പോകാനാണ് രാജ്യം ശ്രമിക്കുന്നതെന്ന് സൗദി ബഹിരാകാശ കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല ബിൻ അമർ അൽസവാഹ പറഞ്ഞു. വ്യവസായത്തിന്‍റെയും രാജ്യത്തിന്‍റെയും ഭാവിയെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്ന ഗവേഷണം സ്വതന്ത്രമായി നടത്താനുള്ള രാജ്യത്തിന്‍റെ കഴിവ്…
കണ്ണൂര്‍: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ ആരോപണങ്ങളുമായി ഭാര്യ അമല. അർജുൻ ആയങ്കിയും സുഹൃത്തുക്കളും കുടുംബവും തന്നെ ഉപദ്രവിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അർജുന്‍റെ കുടുംബമാണ് ഉത്തരവാദികളെന്നും അമല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. വളപട്ടണം പോലീസ് സ്റ്റേഷനിൽ നിന്നാണ് താൻ സംസാരിക്കുന്നതെന്നും അർജുനെതിരെ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും നഷ്ടപരിഹാരം വാങ്ങാനാണ് സ്റ്റേഷനിൽ എത്തിയതെന്നും അമല പറഞ്ഞു. 2019 ഓഗസ്റ്റിലാണ് അർജുൻ ആയങ്കിയെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. ഒന്നര വർഷത്തിന് ശേഷം 2021 ഏപ്രിൽ എട്ടിനായിരുന്നു വിവാഹം. എന്നാൽ 2020 ജൂണിൽ വിവാഹത്തിന് മുമ്പ് തന്നെ കണ്ണൂരിലേക്ക് കൊണ്ടുവരുകയും നാല് മാസം ഒരുമിച്ച് താമസിക്കുകയും ചെയ്തു. ഇതിനിടയിൽ, ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കി. പിന്നീടായിരുന്നു വിവാഹം. എന്നാൽ ഇപ്പോൾ തനിക്കു ഭ്രാന്തായതുകൊണ്ട് കുട്ടിയെ കൊന്നെന്നാണ് അർജുൻ പറയുന്നത്. മൂന്നു വർഷത്തോളം ലൈംഗികവും ശാരീരികവും മാനസികവുമായ പീഡനം അനുഭവിച്ചു. അർജുനും സുഹൃത്തുക്കളും സുഹൃത്തിന്‍റെ ഭാര്യയും ചേർന്ന് തന്നെ മാനസികരോഗാശുപത്രിയിൽ കൊണ്ടുപോയി പൂട്ടിയിട്ടു.…
കുഞ്ചിത്തണ്ണി: ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം നാടുകാണി കിഴക്കുംപാടം സ്വദേശി ബിനോയ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ചെമ്മണ്ണാർ-ഗ്യാപ് റോഡിൽ ബൈസൺവാലി ചൊക്രമുടിക്ക് സമീപമായിരുന്നു അപകടം. കോതമംഗലത്ത് നിന്ന് മൂന്നാറിൽ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ബിനോയിയും സുഹൃത്ത് വിശാഖും. മൂന്നാറിൽ നിന്ന് ഗ്യാപ് റോഡ് വഴി താഴേക്ക് വരുമ്പോഴായിരുന്നു അപകടം. ചരിവുകളും വലിയ വളവുകളും നിറഞ്ഞ ചൊക്രമുടി കുടിയുടെ അടിഭാഗത്താണ് അപകടമുണ്ടായത്. വളവ് തിരിയാതെ സ്കൂട്ടർ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ബിനോയിയെയും വിശാഖിനെയും അടിമാലി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലം ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോതമംഗലത്ത് വെച്ചാണ് ബിനോയ് മരിച്ചത്. ഇയാളുടെ സുഹൃത്ത് കോതമംഗലം കുത്തുകുഴി സ്വദേശി വിശാഖ് രാജൻ (25) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
