- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: News Desk
ഗിനിയ: പല രാജ്യങ്ങളിലും കോവിഡ് നിരക്ക് ഇപ്പോഴും വർദ്ധിക്കുകയും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മറ്റൊരു വൈറസിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. അതിതീവ്ര വ്യാപനശേഷിയുള്ള മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്വറ്റോറിയൽ ഗിനിയയിലാണ് ഏറ്റവും മാരകമായ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എബോള പോലുള്ള ഈ വൈറസ് ബാധിച്ച് ഒമ്പത് പേർ മരിച്ചതായി ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട് ചെയ്തു. നിലവിൽ 16 പേർക്ക് കൂടി രോഗം ബാധിച്ചതായി സംശയിക്കുന്നുണ്ട്. രോഗലക്ഷണങ്ങളുള്ള ഇരുന്നൂറോളം പേരെ നിരീക്ഷണത്തിലാക്കി. അയൽരാജ്യമായ കാമറൂണിലും കർശന നിയന്ത്രണങ്ങളുണ്ട്.
സോഷ്യൽ മീഡിയ മേധാവികൾ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു സെൽഫ് പ്രൊമോഷൻ മാതൃകയുമായി ഇലോൺ മസ്ക്. ഇനി മുതൽ അദ്ദേഹത്തിന്‍റെ ട്വീറ്റുകളും മറുപടികളും ഫീഡിന്‍റെ മുകളിൽ തന്നെ കാണാം. തന്‍റെ ട്വീറ്റുകൾ ജനപ്രിയമാക്കുന്നതിന് ട്വിറ്ററിന്‍റെ അൽഗോരിതത്തിൽ ആവശ്യമായ മാറ്റങ്ങൾ മസ്ക് വരുത്തിയതായി റിപ്പോർട്ട്. സമീപകാലത്ത് തന്‍റെ ട്വീറ്റുകൾക്ക് കാഴ്ചക്കാരുടെ എണ്ണം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ഈ നീക്കം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ന്യൂഡൽഹി: സ്വകാര്യ ടെലിവിഷൻ ചാനലിൻ്റെ ഒളിക്യാമറ അന്വേഷണത്തിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ. സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ട്വിറ്ററിൽ ആളുകൾ ബിസിസിഐക്കെതിരെ വരുമെന്നാണ് ചേതൻ ശർമ്മയുടെ പരാമർശം. സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കാത്തപ്പോഴെല്ലാം സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളെ മുൻനിർത്തിയാണ് ചേതൻ ശർമ്മയുടെ വാക്കുകൾ. ഇഷാൻ കിഷന്‍റെ ഇരട്ട സെഞ്ചുറിയും ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ശുഭ്മാൻ ഗില്ലിന്‍റെ മികച്ച ഫോമും സഞ്ജു സാംസണിന്‍റെയും കെഎൽ രാഹുലിന്‍റെയും കരിയറിന് വെല്ലുവിളിയുയർത്തിയെന്നും ചേതൻ ശർമ്മ പറഞ്ഞു. ഹാർദിക് പാണ്ഡ്യ ഉടൻ തന്നെ ഇന്ത്യൻ ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കുമെന്ന് ചേതൻ ശർമ്മ വെളിപ്പെടുത്തി. രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും വിശ്രമം നൽകിയത് ശുഭ്മാൻ ഗില്ലിനു അവസരം നൽകാനാണ്. ടി20 ടീമിൽ രോഹിത് ശർമ അധികകാലം ഉണ്ടാവില്ല. ബുംറയുടെ പരിക്ക് വളരെ ഗുരുതരമായതിനാൽ ഫിറ്റ്നസ് തെളിയിച്ച് കളിയിലേക്ക് മടങ്ങാൻ കഴിയില്ല. കഴിഞ്ഞ ടി…
ന്യൂഡല്‍ഹി/ബെംഗളൂരു: ഐഎസ് സംഘടനയുമായി ബന്ധമുള്ളവരെ പിടികൂടാൻ കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കോയമ്പത്തൂരിലും കർണാടകയിലെ മംഗലാപുരത്തും ഉൾപ്പെടെ 60 സ്ഥലങ്ങളിലാണ് കഴിഞ്ഞ വർഷം നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടുള്ള റെയ്ഡ്. കഴിഞ്ഞ നവംബര്‍ 23 പുലര്‍ച്ചെ 4.03ന് കോയമ്പത്തൂര്‍ ഉക്കടം കോട്ടമേട് സംഗമേശ്വരര്‍ ക്ഷേത്രത്തിനു മുന്നിലുണ്ടായ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ (29) കേരളത്തിലെത്തി പലരേയും കണ്ടിരുന്നതായി എൻ ഐ എ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൽ ഹൃദയത്തിൽ ആണി തറഞ്ഞു കയറിയാണ് ജമേഷ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഡ്രൈവർ സീറ്റിൽ നിന്ന് ഏതാനും അടി മാറി ക്ഷേത്രത്തിന് മുന്നിലെ റോഡിലാണ് ജമേഷ മുബിന്‍റെ മൃതദേഹം കിടന്നിരുന്നത്. അതേസമയം, എൻ.ഐ.എ കേസിലെ പ്രതി അംജത് അലിയെ കാണാൻ ജമേഷ വിയ്യൂരിൽ എത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. സ്ഫോടനം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ധല്‍ഹ (25), മുഹമ്മദ് അസ്ഹറുദ്ദീന്‍(23), മുഹമ്മദ് റിയാസ് (27),…
അബുദാബിയില്‍ റെഡ് സിഗ്നൽ മറികടന്നാൽ ഡ്രൈവർക്ക് 51,000 ദിർഹം പിഴ; വാഹനങ്ങൾ പിടിച്ചെടുക്കും
അബുദാബി: റോഡുകളിൽ റെഡ് സിഗ്നൽ ലംഘിക്കുന്ന ഡ്രൈവർമാരിൽ നിന്ന് 51,000 ദിർഹം പിഴ ഈടാക്കാനൊരുങ്ങി അബുദാബി പോലീസ്. തുടർച്ചയായി നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് നഷ്ടപ്പെടും. നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് നിയമലംഘകരെ കണ്ടെത്തുന്നത്. സിഗ്നലുകളിലെ അമിത വേഗതയും ഗ്രീൻ സിഗ്നൽ ഓഫ് ചെയ്യുന്നതിന് മുമ്പ് ഓവർടേക്ക് ചെയ്യാനുള്ള കുതിപ്പും ലംഘനങ്ങളുടെ പരിധിയിൽ വരും. റെഡ് സിഗ്നൽ ലംഘിച്ചാൽ സാധാരണയായി 1,000 ദിർഹമാണ് പിഴ. ഒറ്റയടിക്ക് 12 ബ്ലാക്ക് മാർക്ക് ലൈസൻസിൽ പതിക്കും. പുതുക്കിയ നിയമമനുസരിച്ച് ചുവന്ന സിഗ്നൽ മറികടക്കുന്ന വാഹനം പിടിച്ചെടുക്കും. 50,000 ദിർഹം നൽകേണ്ടിവരും. ഡ്രൈവിംഗ് ലൈസൻസ് ആറുമാസത്തേക്ക് പോലീസ് തടഞ്ഞുവയ്ക്കും. പിടിച്ചെടുത്ത വാഹനങ്ങൾ പിഴയടച്ചില്ലെങ്കിൽ വാഹനം പരസ്യ ലേലത്തിൽ വിൽക്കും. നിയമം ലംഘിക്കുന്നവരെ മൊബൈൽ സന്ദേശത്തിലൂടെ അറിയിച്ച് പത്രങ്ങളിൽ പരസ്യം നൽകിയ ശേഷമായിരിക്കും വാഹനങ്ങൾ ലേലം ചെയ്യുക. വാഹനത്തിന് പിഴ അടയ്ക്കാനുള്ള മൂല്യമില്ലെങ്കിൽ ലേലത്തിൽ ലഭിക്കുന്ന തുക കുറയ്ക്കുകയും ബാക്കി തുക വാഹന ഉടമയുടെ പേരിൽ ബാധ്യതയായി ട്രാഫിക് ഫയലിൽ…
28 വർഷങ്ങൾക്ക് ശേഷം റീമാസ്റ്റർ ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് സ്ഫടികം. റിലീസ് ദിവസം മോഹൻലാൽ ആരാധകർ തിയ്യേറ്ററുകളിലേക്ക് എത്തിയപ്പോൾ തുടർന്നുള്ള ദിവസങ്ങളിൽ കുടുംബപ്രേക്ഷകരും തിയേറ്ററുകളിലെത്തി. കഴിഞ്ഞ വാരാന്ത്യത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു സ്ഫടികം. ആദ്യ ആറ് ദിവസത്തിനുള്ളിൽ തന്നെ ചിത്രം തിയേറ്ററുകളിൽ നിന്നും റെക്കോഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. റീമാസ്റ്ററിംഗിനു മാത്രം രണ്ട് കോടി രൂപയായിരുന്നു സിനിമയുടെ ചെലവ്. എന്നാൽ പരസ്യവും സാറ്റലൈറ്റ് സർവീസ് പ്രൊവൈഡർക്ക് നൽകേണ്ട തുകയും ഉൾപ്പെടെ ചിത്രത്തിന് മൂന്ന് കോടിയിലധികം രൂപ ചെലവായതായാണ് വിവരം. ഈ തുക തിയേറ്ററുകളിൽ നിന്ന് തന്നെ വീണ്ടെടുത്തിട്ടുണ്ട്. കേരളത്തിൽ മാത്രം റിലീസ് ചെയ്ത 160 സ്ക്രീനുകളിൽ ആദ്യ നാല് ദിവസം കൊണ്ട് ചിത്രം നേടിയത് മൂന്ന് കോടിയിലധികം രൂപയാണ്. മറ്റ് സംസ്ഥാനങ്ങളിലും വിദേശ വിപണികളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.
മനില: വാലന്‍റൈൻസ് ദിനത്തിൽ ജോലിക്കെത്തിയ ജനറൽ ലൂണ ടൗൺ ഹാളിലെ സിംഗിളായ ജീവനക്കാർക്ക് അവരുടെ ദിവസ വേതനത്തിന്‍റെ മൂന്നിരട്ടി സമ്മാനമായി നൽകി സിംഗിളായ മേയർ. ഫിലിപ്പീൻസിലെ ക്വെസോൺ പ്രവിശ്യാ മേയർ മാറ്റ് ഫ്ളോറിഡയാണ് ഈ സമ്മാനം നൽകിയത്. ഓർക്കാനും സ്നേഹിക്കാനും ആരെങ്കിലുമുണ്ടെന്ന് സിംഗിൾസിനെ ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം. കഴിഞ്ഞ അഞ്ച് വർഷമായി ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് മാത്രമേ സമ്മാനം ലഭിക്കൂ. ഇത് സ്ഥിരീകരിക്കാൻ വിശദമായ പരിശോധനയുണ്ട്. 289 ജീവനക്കാരിൽ 37 പേർക്ക് ഇത്തവണ പ്രത്യേക വേതനത്തിന് അർഹതയുണ്ട്. ഇതിൽ മൂത്തയാൾക്ക് 64 വയസ്സാണ് പ്രായം. മേയർ സ്വന്തം പോക്കറ്റിൽ നിന്നാണ് ഇതിനുള്ള പണം ചെലവഴിക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് ഫ്ലോറിഡോ ഈ സമ്മാനം നൽകുന്നത്. ഇത് വെറുമൊരു സമ്മാനം മാത്രമല്ല,സിംഗിൾസ് ചെയ്യുന്ന ഓവർടൈം ജോലിക്കുള്ള നന്ദി കൂടിയാണെന്നും അവർ വ്യക്തമാക്കി.
പുതുക്കാട്: ജോലി സമയം അവസാനിച്ചതോടെ പുതുക്കാട് സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപോയി. ഇതോടെ പുതുക്കാട് റെയിൽവേ ഗേറ്റിലുണ്ടായത് രണ്ടര മണിക്കൂർ ഗതാഗതം തടസം. ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയാണ് സംഭവം. ഇരുമ്പനത്തേക്ക് ഇന്ധനം നിറയ്ക്കാൻ പോയ ഗുഡ്സ് ട്രെയിൻ പാതിവഴിയിൽ നിർത്തിയാണ് ലോക്കോ പൈലറ്റ് വീട്ടിലേക്ക് മടങ്ങിയത്. ഡ്യൂട്ടി ഏറ്റെടുക്കേണ്ടയാൾ എത്താത്തതിനെ തുടർന്നാണ് ലോക്കോ പൈലറ്റ് പുതുക്കാട് യാത്ര അവസാനിപ്പിച്ചത്. രണ്ടര മണിക്കൂറിനു ശേഷം എറണാകുളം-കണ്ണൂർ ഇന്‍റർസിറ്റിയിലെ ലോക്കോ പൈലറ്റിനെ കൊണ്ടുവന്ന് ഗുഡ്സ് ട്രെയിൻ മാറ്റി വാഹനഗതാഗതം പുനഃസ്ഥാപിച്ചു. എന്നിരുന്നാലും, റെയിൽ ഗതാഗതത്തിന് തടസ്സമുണ്ടായില്ല. ചെറിയ സ്റ്റേഷനായതിനാൽ ട്രെയിൻ നിർത്തിയാൽ ഇവിടെ റെയില്‍വേഗേറ്റ് അടയ്ക്കേണ്ടിവരും. ഇതാണ് വാഹനഗതാഗതം തടസ്സപ്പെടാൻ കാരണം. ട്രെയിൻ നിർത്തിയതിനാൽ യാത്രക്കാർക്ക് പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം ആളുകൾ ഗുഡ്സ് ട്രെയിൻ്റെ അടിയിലൂടെ കയറിയാണ് മറുവശത്തെ പ്ലാറ്റ്ഫോമിലെത്തിയത്.
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസിന്‍റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. എസ്.പി.കെ.എസ്. സുദർശന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ലാപ്ടോപ്പ് ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു. ഹാജരാകാൻ സൈബി ജോസിന് ഉടൻ നോട്ടീസ് നൽകും. കൊച്ചിയിലെ ഓഫീസിലാണ് ഇന്നലെ പരിശോധന നടത്തിയത്. കൂടുതൽ അഭിഭാഷകർക്കും നോട്ടീസ് നൽകാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കൈക്കൂലി കേസിൽ സൈബി ജോസിനെതിരെ ഒരു കൂട്ടം അഭിഭാഷകർ കേന്ദ്ര നിയമ മന്ത്രാലയത്തിനും പരാതി നൽകി. എന്നാൽ ജഡ്ജിമാരുടെ പേരിലല്ല പണം വാങ്ങിയതെന്നും ഗൂഢാലോചന അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും സൈബി പറഞ്ഞു. വീടിനു സമീപം താമസിക്കുന്നയാളാണ് ആരോപണങ്ങൾക്ക് പിന്നിൽ. വ്യക്തിവൈരാഗ്യം മാത്രമാണ് ആരോപണങ്ങൾക്ക് കാരണം. തന്നെ കൊല്ലാൻ ആഗ്രഹിക്കുന്ന ചിലർ ആരോപണങ്ങൾ ഉന്നയിക്കുന്നു. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും സൈബി പറഞ്ഞു.
മുംബൈ: ഇന്ത്യയിൽ സെറ്റ്-ടോപ്പ് ബോക്സുകൾ ഇല്ലാതെ ടെലിവിഷൻ ചാനലുകൾ കാണാവുന്ന തരത്തിൽ ടിവികളിൽ തന്നെ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. പദ്ധതി നടപ്പാക്കിയാൽ സൗജന്യമായി ലഭ്യമാകുന്ന 200 ഓളം ചാനലുകൾ സെറ്റ്-ടോപ്പ് ബോക്സുകൾ ഇല്ലാതെ കാണാൻ കഴിയും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ടിവി നിർമ്മാതാക്കളോട് ടി വി സെറ്റുകളിൽ ബിൽറ്റ്-ഇൻ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താനുള്ള നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അശ്വിനി വൈഷ്ണവിനു കഴിഞ്ഞ ഡിസംബറിൽ കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
