Trending
- പുതുവര്‍ഷം പിറന്നു, ഏവര്‍ക്കും സ്റ്റാർവിഷൻ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
- ലാഭവിഹിതം വേണം, ബസുകള്‍ തിരികെ വേണ്ടെന്ന് വിവി രാജേഷ്; ത്രികക്ഷി കരാറില്‍ തനിച്ച് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമില്ലന്ന് ശിവന്‍കുട്ടി
- ‘ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് ഇതുവരെ കഴിഞ്ഞിട്ടില്ല’; എസ്ഐടി ചോദ്യം ചെയ്തതിൽ വിശദീകരണവുമായി കടകംപള്ളി
- നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ; സുബൈർ എം.എം പ്രസിഡൻ്റ്, മുഹമ്മദ് മുഹിയുദ്ധീൻ ജനറൽ സെക്രട്ടറി
- പിറന്നാൾ ദിനത്തിൽ മുടി ദാനം നൽകി ഹയാ ഫാത്തിമ
- ഹെറിറ്റേജ് വില്ലേജിന് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തനാനുമതി: നിര്‍ദേശത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
- ഏഷ്യന്‍ യുവാവിനെ വധിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍
Author: News Desk
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യതയെ ഊട്ടിയുറപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതിയിലും കള്ളപ്പണ ഇടപാടിലും ഏർപ്പെട്ടവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന മോദി സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കേസ് ഒത്തുതീർപ്പാക്കിയില്ലേ എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഈ നടപടിയെന്നും ഒന്നും തീർന്നിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യതയെ ഊട്ടിയുറപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതിയിലും കള്ളപ്പണ ഇടപാടിലും ഏർപ്പെട്ടവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന മോദി സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കേസ് ഒത്തുതീർപ്പാക്കിയില്ലേ എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഈ നടപടിയെന്നും ഒന്നും തീർന്നിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ 84 കാരിക്ക് നടത്തിയ ഡയഫ്രമാറ്റിക് ഹെർണിയയ്ക്കുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ വൻ വിജയം. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും പ്രായമായ ഒരാൾക്ക് ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ഉദരത്തെയും ശ്വാസകോശത്തെയും വേർതിരിക്കുന്ന ഡയഫ്രമിലെ ഹെർണിയ മൂലമുണ്ടായ അസ്വസ്ഥതയെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയായ വയോധികയെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വൻകുടലും ഒമെറ്റവും നെഞ്ചിലേക്ക് കയറിയ അവസ്ഥയിലാണെന്ന് സിടി സ്കാൻ വഴി കണ്ടെത്തി. രോഗിയുടെ പ്രായം ശസ്ത്രക്രിയയ്ക്ക് വെല്ലുവിളിയായിരുന്നു. ഡയഫ്രത്തിന്‍റെ കേടുപാടുകൾ പരിഹരിച്ച് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മെഷ് തുന്നിച്ചേർത്തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗി സുഖം പ്രാപിച്ചു വരികയാണ്.
തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിലെ 16 മലയാളം തസ്തികകൾ തരംതാഴ്ത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് വിവാദത്തിലേക്ക്. 2014-ൽ പുതുതായി തുടങ്ങിയ സ്‌കൂളുകളിലെ തസ്തികകളാണ് ജൂനിയറാക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം. സാങ്കേതിക കാരണങ്ങളുടെ മറവിലുള്ള സർക്കാർ ഉത്തരവ് തിരുത്തണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ് ആവശ്യപ്പെട്ടു. എച്ച്.എസ്.എസ്.ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച നിർദ്ദേശത്തിൽ (ജൂനിയർ) മലയാളം തസ്തിക സൃഷ്ടിക്കാൻ ശുപാർശ ചെയ്തിരുന്നെങ്കിലും തുടർന്നുള്ള അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെയും പിരീഡുകളുടെയും അടിസ്ഥാനത്തിലാണ് സീനിയർ തസ്തിക സൃഷ്ടിച്ചതെന്ന് സർക്കാർ അറിയിച്ചു. ജൂനിയർ തസ്തിക നീക്കം ചെയ്തതിനെതിരെ ഉദ്യോഗാർത്ഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടർന്നാണ് ഉത്തരവ്. 2014-15 വർഷത്തിൽ മലയാളത്തിൽ ആഴ്ചയിൽ ആറ് പീരിയഡുകൾ മാത്രമുണ്ടായിരുന്ന ഈ സ്കൂളുകളിൽ ജൂനിയർ തസ്തികകൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ, 2015-16 അധ്യയനവർഷം മൂന്നു ബാച്ചുകൾ ഉള്ളതിനാൽ…
സമുദ്രനിരപ്പിൽ പ്രതിവർഷം 4.5 മില്ലിമീറ്റർ വർധന; ഭീഷണി നേരിടുന്ന നഗരങ്ങൾക്കൊപ്പം മുംബൈയും
By News Desk
ന്യൂഡൽഹി: കഴിഞ്ഞ 10 വർഷക്കാലയളവിൽ സമുദ്രനിരപ്പിൽ പ്രതിവർഷം 4.5 മില്ലിമീറ്റർ വർധന. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, നെതർലാന്‍റ്സ് തുടങ്ങിയ രാജ്യങ്ങളും ആഗോള സമുദ്രനിരപ്പ് ഉയരുന്നത് മൂലം ഭീഷണിയിലാണെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട്. ഹരിതഗൃഹ വാതക ബഹിർഗമനം ഏറ്റവും താഴ്ന്ന നിലയിൽ തുടരുകയാണെങ്കിൽ പോലും, 1995-2014 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സമുദ്രനിരപ്പ് 0.6 മീറ്റർ ഉയരും. ഇത് ചെറിയ ദ്വീപ് രാജ്യങ്ങൾക്ക് മാത്രമല്ല, വലിയ തീരപ്രദേശങ്ങൾക്കും ഭീഷണി സൃഷ്ടിക്കും. ഷാങ്ഹായ്, ധാക്ക, ബാങ്കോക്ക്, മുംബൈ, ലാഗോസ്, കയ്റോ, ലണ്ടൻ, കോപ്പൻഹേഗൻ, ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്, സാന്‍റിയാഗോ തുടങ്ങിയ വലിയ നഗരങ്ങൾ സമുദ്രനിരപ്പ് ഉയരുന്നതിനാൽ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സാമ്പത്തികമായി മാത്രമല്ല, സാമൂഹികമായും വെല്ലുവിളി ഉയർത്തുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. 1901 നും 1971 നും ഇടയിൽ 1.3 മില്ലിമീറ്റർ വർധിച്ച സമുദ്രജലം ഇപ്പോൾ കുത്തനെ ഉയരുന്നു. സമുദ്രനിരപ്പിൽ ഗണ്യമായ മാറ്റങ്ങൾ 1900 കളിൽ ആരംഭിച്ചു. വർധിച്ചുവരുന്ന താപനില ഹിമാനികൾ…
അറസ്റ്റ് അന്വേഷണത്തിന്‍റെ ഭാഗമായുള്ള സ്വാഭാവിക നടപടി; ശിവശങ്കർ വിഷയത്തിൽ കാനം രാജേന്ദ്രൻ
By News Desk
തിരുവനന്തപുരം: എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് അന്വേഷണത്തിന്‍റെ ഭാഗമായുള്ള സ്വാഭാവിക നടപടിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശിവശങ്കറിന്‍റെ അറസ്റ്റ് സംസ്ഥാന സർക്കാരിനെ ബാധിക്കില്ല. എം ശിവശങ്കർ ഇടതുമുന്നണിയുടെ ഭാഗമല്ലെന്നും അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും കാനം പറഞ്ഞു. ശിവശങ്കറിനെതിരെ നിരവധി കേസുകളുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി. അതേസമയം ശിവശങ്കറിന്‍റെ അറസ്റ്റിൽ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ഒന്നാം പിണറായി സർക്കാരിലെ മൂടിവെക്കപ്പെട്ട അഴിമതികൾ ഓരോന്നായി പുറത്തുവരുകയാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ വ്യക്തി മുഖ്യമന്ത്രിയുടെ ഓഫീസിൽ എല്ലാ അധികാരത്തോടെയും പ്രവർത്തിച്ച വ്യക്തിയാണ്. ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിക്കും പങ്കുണ്ട്. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. സി.ബി.ഐ അന്വേഷണത്തെ മുഖ്യമന്ത്രിയും സർക്കാരും ഭയക്കുന്നത് എന്തിനാണെന്നും ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് കെഎസ്ആർടിസി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് ഈ മാസം 28ന് മുമ്പ് പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോടതിയെ സമീപിച്ചവർക്ക് 50 % ആനുകൂല്യം ഉടൻ നൽകണമെന്നായിരുന്നു നിർദേശം. എന്നാൽ ഇത്രയും തുക ഒരുമിച്ച് നൽകാൻ കഴിയില്ലെന്നും ഇടക്കാല ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും കെഎസ്ആർടിസി മാനേജ്മെന്‍റ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാതലത്തില്‍ അഴിച്ചുപണി. കെ.പി.സി.സി ഭാരവാഹികളെയും പകുതി ഡി.സി.സി പ്രസിഡന്‍റുമാരെയും മാറ്റാനാണ് ആലോചന. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിനു ശേഷം കേരളത്തിലെ പുനഃസംഘടനയായിരിക്കും നേതൃത്വത്തിന്‍റെ പ്രധാന അജണ്ട. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കൾ അഭിപ്രായവ്യത്യാസമില്ലാതെ ഒന്നിച്ചു പോകണമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്. കെ സുധാകരൻ പ്രസിഡന്‍റായ ശേഷം ഗ്രൂപ്പ് പ്രതിനിധികളെ പരിഗണിക്കാതെ പരീക്ഷണമായാണ് കെ പി സി സി ഭാരവാഹികളെ തീരുമാനിച്ചത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനയ്ക്ക് അൽപ്പം പോലും മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഹൈക്കമാൻഡിന്‍റെ വിലയിരുത്തൽ. ടീമിനെ മാറ്റണമെന്നാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍റെയും അഭിപ്രായം. അതേസമയം പ്രസിഡന്‍റിനെയും മാറ്റണമെന്ന അഭിപ്രായം പാർട്ടിയിൽ ഉണ്ടെങ്കിലും ഒരു കാരണവുമില്ലാതെ മാറ്റിയാൽ പാർട്ടി ക്ഷീണിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കൊച്ചിയിൽ നടക്കുന്ന ഹാത് സെ ഹാത്ത് ജോഡോ അഭിയാന്‍ പരിപാടിക്ക് മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. കെ സി വേണുഗോപാൽ, കെ സുധാകരൻ,…
എറണാകുളം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഇഡി ഇതുവരെ പ്രതി ചേർത്തിരിക്കുന്നത് ആറ് പേരെ. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർത്തത്. ശിവശങ്കറിന് ഒരു കോടി രൂപ നൽകിയെന്നാണ് സ്വപ്നയുടെ മൊഴി. സരിത്തിനും സന്ദീപിനും 59 ലക്ഷം രൂപ നൽകി. ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് സന്ദീപിനു പണം നൽകിയത്. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെ കൂടി പ്രതി ചേർത്തിട്ടുണ്ട്. യദുകൃഷ്ണൻ മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയിരുന്നു. പണം ലഭിച്ച അക്കൗണ്ട് വിശദാംശങ്ങളും ഇ.ഡി കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ രാത്രി 11.30 ഓടെയാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ കേസിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്‍റേത്. കൈക്കൂലി പണം ശിവശങ്കർ കള്ളപ്പണമായി സൂക്ഷിച്ചതിനു തെളിവുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. ലൈഫ് മിഷൻ കരാർ ലഭിക്കാൻ കോഴയായി 4.25 കോടി രൂപ നൽകിയതായി യൂണിടാക് ഉടമ സന്തോഷും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ സ്വപ്നയുടെ ലോക്കറിലെ പണത്തെക്കുറിച്ച് തനിക്ക്…
കുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച വൈകുന്നേരം വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മേഘാവൃതമായ കാലാവസ്ഥയും മഴയ്ക്കുള്ള സാധ്യതയും കുറയുന്നതിനാൽ ബുധനാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നും അറിയിച്ചു. കുവൈറ്റ് സിറ്റിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. കഴിഞ്ഞ ദിവസം 2.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ജഹ്‌റയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.
