Author: News Desk

മാഞ്ചസ്റ്റർ : ഉടമസ്ഥനൊപ്പം പ്രഭാത സവാരിക്ക് പോയ വളർത്തുനായയ്ക്ക് വഴിതെറ്റി. ഒടുക്കം ടാക്സി പിടിച്ച് വീട്ടിലെത്തി. ഇത് ആശ്ചര്യകരമായി തോന്നാം, പക്ഷേ ഇത് സത്യമാണ്. മാഞ്ചസ്റ്ററിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഉടമയ്ക്കൊപ്പം പ്രഭാത സവാരിക്ക് പോയ മൂന്ന് വയസുള്ള വളർത്തുനായ റാൽഫിന് ഉടമയ്ക്കൊപ്പം നടക്കുന്നതിനിടെ വഴിതെറ്റി. നായയെ കാണാനില്ലെന്ന് മനസിലാക്കിയ ഉടമ ജോർജിയ ക്രൂ റാൽഫിനായി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാ ദിവസവും രാവിലെ ജോർജിയയോടൊപ്പം നടക്കാൻ പോകുന്നത് റാൽഫിന്‍റെ ശീലമാണ്. എന്നാൽ ഇതാദ്യമായാണ് വഴിതെറ്റിപ്പോകുന്നതെന്ന് ഉടമ പറയുന്നു. ജോർജിയ വഴിയിൽ കണ്ടുമുട്ടിയ മറ്റൊരു പരിചയക്കാരനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, മുന്നോട്ട് നീങ്ങിയ റാൽഫിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് ജോർജിയ റാൽഫിനെ തേടി ഗ്രെസ്ഫോർഡ് ക്വാറിയുടെ വനമേഖലയിൽ മൂന്ന് മണിക്കൂർ നീണ്ട തിരച്ചിൽ നടത്തി. പക്ഷെ കണ്ടെത്താനായില്ല. എന്നാൽ ഇതിനിടയിൽ, റാൽഫ് എങ്ങനെയോ മാഞ്ചസ്റ്റർ വിമാനത്താവളത്തിനടുത്ത് എത്തി. അപ്പോഴേക്കും അവന് തണുപ്പ് സഹിക്കാൻ കഴിഞ്ഞില്ല. അവൻ ഉടനെ അവിടെ പാർക്ക് ചെയ്തിരുന്ന…

Read More

നടനും സംവിധായകനുമായ ബേസിൽ ജോസഫിന് പെൺകുഞ്ഞ് പിറന്നു. ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് മകളുടെ പേര്. ബേസിൽ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, വിനീത് ശ്രീനിവാസൻ, ആന്‍റണി വർഗീസ്, സിത്താര കൃഷ്ണകുമാർ, രജിഷ വിജയൻ, അർജുൻ അശോകൻ, അന്ന ബെൻ, ഐമ റോസ്മി, അപർണ ദാസ്, വിജയ് ബാബു തുടങ്ങി നിരവധി പേർ ബേസിലിന് ആശംസകൾ നേർന്നു. 2017 ലായിരുന്നു ബേസിലിന്‍റെയും എലിസബത്തിന്‍റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി ജോണിന്‍റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബേസിൽ പിന്നീട് നടനെന്ന നിലയിലും പ്രശസ്തി നേടി. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയിൽ’ ആണ് ബേസിലിന്‍റെ വരാനിരിക്കുന്ന ചിത്രം.

Read More

നടനും സംവിധായകനുമായ ബേസിൽ ജോസഫിന് പെൺകുഞ്ഞ് പിറന്നു. ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് മകളുടെ പേര്. ബേസിൽ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, വിനീത് ശ്രീനിവാസൻ, ആന്‍റണി വർഗീസ്, സിത്താര കൃഷ്ണകുമാർ, രജിഷ വിജയൻ, അർജുൻ അശോകൻ, അന്ന ബെൻ, ഐമ റോസ്മി, അപർണ ദാസ്, വിജയ് ബാബു തുടങ്ങി നിരവധി പേർ ബേസിലിന് ആശംസകൾ നേർന്നു. 2017 ലായിരുന്നു ബേസിലിന്‍റെയും എലിസബത്തിന്‍റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി ജോണിന്‍റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബേസിൽ പിന്നീട് നടനെന്ന നിലയിലും പ്രശസ്തി നേടി. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയിൽ’ ആണ് ബേസിലിന്‍റെ വരാനിരിക്കുന്ന ചിത്രം.

Read More

കണ്ണൂർ: എടയന്നൂർ ഷുഹൈബ് വധക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി പാർട്ടിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്. “എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാൻ കഴിയില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് സ്വർണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. എന്‍റെ ക്ഷമ നഷ്ടപ്പെട്ടതിനാലാണ് ഞാൻ ഇപ്പോൾ തുറന്നുപറയുന്നത്,” -ആകാശ് പറഞ്ഞു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്‍റായാണ് ആകാശ് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ ആകാശിനെതിരെ സി.പി.എമ്മിന് പരാതി ലഭിച്ചു.  ആകാശ് മട്ടന്നൂരിലെ പാർട്ടി നേതാക്കളെ അപകീർത്തിപ്പെടുത്തുകയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പാർട്ടി ഇടപെടണമെന്ന് ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.…

Read More

ആലപ്പുഴ: ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയപാതയിൽ മാധവ ജംക്ഷന് സമീപമാണ് സംഭവം. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. കരുവാറ്റ സ്വദേശി അക്ഷയ് ആണ് കാർ ഓടിച്ചിരുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. കരുവാറ്റയിൽ നിന്ന് കായംകുളത്തെ വർക്ക്ഷോപ്പിലേക്ക് പോവുകയായിരുന്നു കാർ. ബുധനാഴ്​ച ഉച്ചക്ക്​ 1.30ന്​ ഹരിപ്പാട്​ സിഗ്നൽ കാത്തുകിടക്കുമ്പോൾ ബോണറ്റിൽ നിന്നും പുകയുയർന്നു. സമീപത്തുണ്ടായിരുന്ന മറ്റ്​ വാഹന യാത്രക്കാർ പറഞ്ഞതോടെ ഡ്രൈവർ അതിവേഗം പുറത്തുചാടി. ഈ സമയം മുൻഭാഗം പൂർണമായും കത്തിയമർന്നു. ഹരിപ്പാട് നിന്ന്​ അഗ്നിരക്ഷാസേന എത്തിയാണ്​ തീ കെടുത്തിയത്​.

Read More

2021 ജൂലൈയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ബൊലേറോ നിയോ എന്ന പരിഷ്കരിച്ച മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ, കമ്പനി അതിന്‍റെ മറ്റൊരു ദൈർഘ്യമേറിയ പതിപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്. മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് എന്ന് വിളിക്കുന്ന എസ് യുവി രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യും. ഏഴ്, ഒമ്പത് സീറ്റുകളാണ് ഇവ. ഏഴ് സീറ്റർ ലേഔട്ട് പി 4, പി 10, പി 10 (ആർ) എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളിൽ ലഭ്യമാകും. ബൊലേറോ നിയോ പ്ലസ് ബൊലേറോ നിയോയേക്കാൾ 400 മില്ലീമീറ്റർ നീളമുള്ളതാണ്, പക്ഷേ അതിന്‍റെ വീൽബേസ് മാറ്റമില്ലാതെ തുടരുന്നു (അതായത് 2,680 മില്ലീമീറ്റർ). നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4400 മില്ലീമീറ്റർ, 1795 മില്ലീമീറ്റർ, 1812 മില്ലീമീറ്റർ എന്നിങ്ങനെയാണ്. ലംബമായ ക്രോം സ്ലാറ്റുകൾ, ട്രപസോയ്ഡൽ എയർ ഡാം, റിയർ ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ, റാപ്പ്റൗണ്ട് ടെയിൽ ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന പുതുതായി രൂപകല്പന ചെയ്ത മെഷ്…

Read More

ബെംഗളൂരു: ലൈഫ് മിഷൻ കേസിലെ വമ്പന്‍ സ്രാവുകൾ ഇപ്പോഴും പുറത്താണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പ്രധാന പങ്കുണ്ടെന്നും താനും കേസിൽ പ്രതിയായാൽ മാത്രമേ പൂർണത വരൂവെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എൻ രവീന്ദ്രനെ ചോദ്യം ചെയ്താൽ എല്ലാ പ്രമുഖരുടെയും പങ്ക് പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു. ‘ശിവശങ്കറിന്‍റെ അറസ്റ്റിൽ സങ്കടമുണ്ട്. പക്ഷേ, ഇത് അവിടെ അവസാനിക്കുന്നില്ല. ഇതിൽ ഉൾപ്പെട്ട എല്ലാവരെയും നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരിക എന്നതാണ് എന്‍റെ ലക്ഷ്യം. കേരളം മുഴുവൻ വിറ്റുതുലയ്ക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ച മുഖ്യമന്ത്രിയും ഭാര്യയും മകളും എല്ലാം പുറത്ത് വരണം. ഈ കേസിലെ വമ്പൻ സ്രാവുകളെയെല്ലാം പുറത്തുകൊണ്ടുവരാനാണ് ഞാൻ ഇറങ്ങി തിരിച്ചിരിക്കുന്നത്. ജയിലിൽ കഴിയേണ്ടി വന്നാലും ഞാൻ പിൻമാറില്ല. ഈ ആളുകൾക്ക് വേണ്ടിയാണ് ഞാനുൾപ്പെടെയുള്ളവർ ഉപകരണങ്ങളായി മാറിയത്. എല്ലാ തെളിവുകളും അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്‍റെ അറസ്റ്റെന്നും സ്വപ്ന പറഞ്ഞു.…

Read More

ബെംഗളൂരു: മാർച്ച് 4 മുതൽ 26 വരെ മുംബൈയിൽ നടക്കുന്ന വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഉപദേഷ്ടാവായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. മാർച്ച് അഞ്ചിന് മുംബൈയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ആർസിബിയുടെ മത്സരം. ബെംഗളൂരു വനിതാ ടീമിന്‍റെ ഉപദേഷ്ടാവാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സാനിയ മിർസ പറഞ്ഞു. വനിതാ പ്രീമിയർ ലീഗ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. ബെംഗളുരു വളരെ ജനപ്രിയമായ ടീമാണ്. അവർ ഒരു വനിതാ ടീം കെട്ടിപ്പടുക്കുന്നതിൽ താൻ സന്തുഷ്ടയാണ്. ഇത് രാജ്യത്തെ വനിതാ കായികരംഗത്ത് പുതിയ ഉയരങ്ങൾ സൃഷ്ടിക്കും. സ്പോർട്സിനു മുൻഗണന നൽകാൻ പെൺകുട്ടികൾക്ക് പ്രേരണയാകുമെന്നും സാനിയ പറഞ്ഞു. ടെന്നീസിൽ ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സാനിയ നേടിയിട്ടുണ്ട്. 2023 ഓസ്ട്രേലിയൻ ഓപ്പണിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിൾസിൽ പങ്കെടുത്തിരുന്നു. ഈ മത്സരത്തിൽ അവർ ഫൈനൽ കളിക്കുകയും റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്യുകയും ചെയ്തു.

Read More

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനക്കൊരുങ്ങി സ്പെഷ്യൽ ബ്രാഞ്ച്. അർജുൻ നടത്തുന്ന സ്വർണക്കടത്ത് ക്വട്ടേഷനും കുഴൽപ്പണ ഇടപാടുകളും സംബന്ധിച്ച് പുതിയ വിവരങ്ങൾ ലഭിക്കുമോ എന്നാണ് അന്വേഷിക്കുന്നത്. അമലയിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അതേസമയം ഗാർഹിക പീഡന ആരോപണം പരാതിയായി നൽകാത്തതിനാൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് പോലീസ് വ്യക്തമാക്കി. അർജുൻ ആയങ്കിക്കെതിരെ ഗാർഹിക പീഡനം ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ അമല കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവിൽ ഉന്നയിച്ചത്. രണ്ട് തവണ ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്നും കറുത്ത നിറമുള്ളതിനാൽ അർജുൻ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചുവെന്നും അമല ആരോപിച്ചിരുന്നു. താൻ ആത്മഹത്യ ചെയ്താൽ അതിന്‍റെ ഉത്തരവാദിത്തം അർജുനും കുടുംബത്തിനും ആയിരിക്കുമെന്നും അമല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ഒപ്പം, അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് ക്വട്ടേഷൻ ഇടപാടുകളെക്കുറിച്ചും അമല ഫേസ്ബുക്ക് ലൈവിൽ സംസാരിച്ചിരുന്നു.

Read More

ട്വിറ്ററിന് ഇനി പുതിയ സിഇഒ. പക്ഷേ, അതൊരു മനുഷ്യനല്ല, നായയാണ്. ഇലോൺ മസ്കിന്‍റെ സ്വന്തം വളർത്തുനായ ഫ്ലോക്കി. ഷിബ ഇനു വിഭാഗത്തിൽ പെടുന്ന ഫ്‌ളോക്കി ‘മറ്റേയാളേക്കാള്‍’ എന്തുകൊണ്ടും മികച്ചതാണെന്നാണ് ഇലോൺ മസ്കിൻ്റെ വാദം. മുൻ മേധാവി പരാഗ് അഗർവാളിനെക്കുറിച്ചാണ് മസ്ക് പരാമർശിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ മസ്ക് പരാഗ് അഗർവാളിനെ കമ്പനിയിൽ നിന്ന് പുറത്താക്കിയിരുന്നു. അഗർവാളിനെ കൂടാതെ മുൻ നിയമ മേധാവി വിജയ ഗഡ്ഡെ, സിഎഫ്ഒ നെല്‍ സെഗല്‍ എന്നിവരെയും പുറത്താക്കിയിരുന്നു. ഫ്‌ളോക്കി സിഇഒയുടെ കസേരയിൽ ഇരിക്കുന്ന ചിത്രങ്ങൾ മസ്ക് പങ്കുവച്ചു. ട്വിറ്റർ ബ്രാൻഡിന്‍റെ സിഇഒ എന്ന് എഴുതിയ കറുത്ത ടീ ഷർട്ടാണ് ഫ്‌ളോക്കി ധരിച്ചിരിക്കുന്നത്. ട്വിറ്റർ ലോഗോയുള്ള ഒരു ചെറിയ ലാപ്ടോപ്പും മേശപ്പുറത്തുണ്ട്.

Read More