- 2025ല്‍ ബഹ്റൈനില്‍നിന്ന് നാടുകടത്തിയത് 764 ഇന്ത്യക്കാരെ
- ബഹ്റൈനില്‍ തണുത്ത കാലാവസ്ഥയും ശക്തമായ കാറ്റുമുണ്ടാകും
- ഗുരുദേവ സോഷ്യൽ സൊസൈറ്റി 93മത് ശിവഗിരി തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു:
- എസ്ഐആർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ
- ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലറുടെ നിര്‍ദേശം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര് ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം
- ഡോ. വർഗീസ് കുര്യൻറെ ക്രിസ്തുമസ് ആഘോഷത്തിൽ രാജകുടുംബാംഗങ്ങൾ പങ്കെടുത്തു
- കൊയിലാണ്ടിക്കൂട്ടം വിന്റർ ക്യാമ്പ്
- തയ്വാനില് വന്‍ ഭൂചലനം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ; തീവ്രത 7.0
Author: News Desk
റെക്കോർഡ് നേട്ടവുമായി ദീപ്തി; ടി20യിൽ ഇന്ത്യയ്ക്കായി 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം
കേപ്ടൗണ്‍: വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലൂടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ദീപ്തി ശർമ. ടി20യിൽ ഇന്ത്യയ്ക്കായി 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ദീപ്തി ശർമ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് ദീപ്തി ചരിത്രം സൃഷ്ടിച്ചത്. യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർക്ക് നേടാൻ കഴിയാത്ത റെക്കോർഡാണ് ദീപ്തിയുടെ പേരിലുള്ളത്. വെറും 89 മത്സരങ്ങളിൽ നിന്നാണ് അവർ 100 വിക്കറ്റുകൾ നേടിയത്. ചാഹൽ 91 വിക്കറ്റും ഭുവനേശ്വർ കുമാർ 90 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
റെക്കോർഡ് നേട്ടവുമായി ദീപ്തി; ടി20യിൽ ഇന്ത്യയ്ക്കായി 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം
കേപ്ടൗണ്‍: വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലൂടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ദീപ്തി ശർമ. ടി20യിൽ ഇന്ത്യയ്ക്കായി 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ദീപ്തി ശർമ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് ദീപ്തി ചരിത്രം സൃഷ്ടിച്ചത്. യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർക്ക് നേടാൻ കഴിയാത്ത റെക്കോർഡാണ് ദീപ്തിയുടെ പേരിലുള്ളത്. വെറും 89 മത്സരങ്ങളിൽ നിന്നാണ് അവർ 100 വിക്കറ്റുകൾ നേടിയത്. ചാഹൽ 91 വിക്കറ്റും ഭുവനേശ്വർ കുമാർ 90 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ മുത്തശ്ശിയും കൊച്ചുമക്കളും പാറക്കുളത്തിൽ വീണ് മുങ്ങിമരിച്ചു. വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കൊമ്പൊടിഞ്ഞാൽ സ്വദേശി എൽസമ്മ (55), പേരക്കുട്ടികളായ ആൻ മരിയ (8), അമേയ (4) എന്നിവരാണ് മരിച്ചത്. വൈകിട്ടായിരുന്നു സംഭവം. വസ്ത്രങ്ങൾ കഴുകാനാണ് ഇവർ പാറക്കുളത്തിലേക്ക് പോയത്. രണ്ട് കുട്ടികളും മുത്തശ്ശിക്കായി വെള്ളം കോരുകയായിരുന്നു. ഇതിനിടെ ഇളയ കുട്ടിയെ വെള്ളത്തിൽ കാണാതായി. കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മുത്തശ്ശി മറ്റേകുട്ടിയെ സ്ഥലത്ത് നിർത്തി നാട്ടുകാരെ വിളിക്കാൻ പോയി. തിരിച്ചെത്തിയപ്പോൾ ആ കുട്ടിയെയും കാണാതായതോടെ മുത്തശ്ശി വെള്ളത്തിൽ ചാടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ന്യൂഡൽഹി: അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. റോയിട്ടേഴ്സ് പ്രവചനം അനുസരിച്ച് ഏപ്രിൽ 14ന് ഇന്ത്യ ചൈനയെ മറികടക്കും. ഐക്യരാഷ്ട്രസഭയിൽ നിന്നുള്ളതുൾപ്പെടെയുള്ള ജനസംഖ്യാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2023 ഏപ്രിൽ 14ന് ഇന്ത്യയുടെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിലിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇന്ത്യ വൈകുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇത് അംഗീകരിക്കാൻ അടുത്ത സെൻസസ് പൂർത്തിയാകുന്നതുവരെ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടിവരുമെന്ന് റോയിട്ടേഴ്സ് പറയുന്നു. കൊവിഡ് മഹാമാരി മൂലം മുടങ്ങിയ സെൻസസ് എപ്പോൾ ആരംഭിക്കുമെന്ന് കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇസ്‍ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനിൽ ഇന്ധന വില കുത്തനെ ഉയർത്തുന്നു. പെട്രോൾ, ഡീസൽ വില ലിറ്ററിന് 32 പാകിസ്ഥാൻ രൂപ വീതം വർദ്ധിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 16 മുതൽ പ്രാബല്യത്തിൽ വരും. ഒറ്റയടിക്ക് 12.8 ശതമാനമാണ് പെട്രോൾ വില വർദ്ധിപ്പിച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 250 രൂപയിൽ നിന്ന് 282 രൂപയായി ഉയരും. 12.5 ശതമാനം വർദ്ധനവോടെ ഡീസൽ വില ലിറ്ററിന് 262.8 രൂപയിൽ നിന്ന് 295.64 രൂപയായി ഉയരും. മണ്ണെണ്ണ വിലയും 14.8 ശതമാനം ഉയർന്നു. പുതുക്കിയ വില ലിറ്ററിന് 217.88 രൂപയാണ്. പാകിസ്ഥാൻ രൂപയുടെ മൂല്യം ഇടിഞ്ഞതും എണ്ണ ഇറക്കുമതിയുടെ ചെലവ് വർദ്ധിച്ചതുമാണ് ഇന്ധന വിലയിലെ വർദ്ധനവിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം ആദ്യം ഇന്ധന വില ലിറ്ററിന് 35 രൂപ വർദ്ധിപ്പിച്ചിരുന്നു. പാൽ, പച്ചക്കറി, മാംസം എന്നിവയുൾപ്പെടെ ദൈനംദിന ഉപയോഗ വസ്തുക്കൾക്കും രാജ്യത്ത് വില ഉയരുകയാണ്.
കോവിഡ് -19 പ്രതിസന്ധിയും രാഷ്ട്രീയ കാരണങ്ങളും ചൈനയിൽ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് ഐഫോൺ നിർമ്മാണം മാറ്റാൻ ആപ്പിൾ ആലോചിക്കുന്നു. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ഒരു പ്രധാന ഉൽപാദന കേന്ദ്രമാക്കി മാറ്റാൻ പദ്ധതിയിടുന്ന ആപ്പിൾ ടാറ്റ ഗ്രൂപ്പ് പോലുള്ള ഭീമൻമാരുടെയും മറ്റ് പ്രാദേശിക പങ്കാളികളുടെയും സഹായത്തോടെ രാജ്യത്ത് അടിത്തറ വിപുലീകരിക്കുകയാണ്. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ വളരെ പോസിറ്റീവ് അല്ല. ടാറ്റ നിർമ്മിച്ച ഐഫോൺ ഘടകങ്ങൾക്ക് നല്ല ഗുണനിലവാരമില്ലെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ഐഫോണുകളുടെ ഘടകങ്ങൾ ഏറ്റവും മികച്ച രീതിയിൽ ലഭിക്കുന്നതിൽ കമ്പനി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടാറ്റാ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ഹൊസൂരിലെ ഒരു കേസിംഗ് ഫാക്ടറിയിൽ നിർമിച്ചു നല്‍കുന്ന ഭാഗങ്ങളില്‍ 50 ശതമാനത്തിന് മാത്രമേ ഗുണനിലവാരമുള്ളൂ. ടാറ്റ നിർമ്മിക്കുന്ന ഭാഗങ്ങൾ ഫോക്സ്കോണിനാണ് ആപ്പിള്‍ നൽകുന്നത്. ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതിനു മുമ്പുതന്നെ ടാറ്റ ചില ഐഫോൺ ഭാഗങ്ങൾ നിർമ്മിക്കുകയും ആപ്പിളിന്…
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതോടെയാണ് പൊലീസ് എഫ്.ഐ.ആറിൽ മാറ്റം വരുത്തിയത്. വെറുമൊരു ആത്മഹത്യ മാത്രമായി കണക്കാക്കരുതെന്നും അന്വേഷണത്തിലെ വീഴ്ച തിരുത്തണമെന്നും പട്ടികജാതി-പട്ടികവർഗ കമ്മീഷൻ പൊലീസിന് നിർദേശം നൽകിയിരുന്നു. തുടർന്ന് കോഴിക്കോട് ഡിസിപി തന്നെ അന്വേഷണം ഏറ്റെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. മരിക്കുന്നതിന് മുമ്പ് വിശ്വനാഥൻ ആശുപത്രി പരിസരത്ത് രണ്ട് പേരുമായി സംസാരിച്ചതിന്‍റെയും 12 ഓളം പേർ അദ്ദേഹത്തിന് ചുറ്റും കൂടിയതിന്‍റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് വയനാട്ടിലെ വീട് സന്ദർശിച്ച പട്ടികജാതി-പട്ടികവർഗ കമ്മീഷൻ അറിയിച്ചു. കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും ശുപാർശ ചെയ്യുമെന്നും ബി എസ് മാവോജി പറഞ്ഞു. കമ്മീഷന്‍റെ കടുത്ത വിമർശനത്തെ തുടർന്നാണ് പൊലീസ് അന്വേഷണം…
ട്രിപ്പോളി: ലിബിയയിൽ വൻ കപ്പൽ ദുരന്തം. ട്രിപ്പോളിയിൽ നിന്ന് യൂറോപ്പിലേക്ക് അഭയാർഥികളുമായി പോയ കപ്പൽ മുങ്ങിയതാണ് ദുരന്തമായത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 73 അഭയാർഥികൾ കപ്പലപകടത്തിൽ മുങ്ങിമരിച്ചു. 80 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഏഴുപേർ രക്ഷപ്പെട്ടു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ എട്ടാം പ്രതിയായ ദിലീപ്. പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച കാരണങ്ങൾ വ്യാജമാണെന്ന് ദിലീപ് ആരോപിച്ചു. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത്. കാവ്യാ മാധവന്‍റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടാൻ വേണ്ടിയാണെന്നും ദിലീപ് പറയുന്നു.
രണ്ട് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയയായ നടിമാരിൽ ഒരാളാണ് ഗിരിജ ഷെട്ടാർ. വന്ദനം, ഗീതാഞ്ജലി തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച താരം പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് നിന്ന് അപ്രത്യക്ഷയായി. വർഷങ്ങൾക്ക് ശേഷം ഗിരിജ സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. കന്നഡയിലൂടെയാണ് ഗിരിജ ഷെട്ടാറിന്റെ തിരിച്ചുവരവ്. രക്ഷിത് ഷെട്ടിയുടെ പരംവ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഇബ്ബനി തബ്ബിട ഇലെയാലി’യാണ് ആ ചിത്രം. നവാഗതനായ ചന്ദ്രജിത്ത് ബെലിയപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ഗിരിജയുടെ റോൾ തീരുമാനിച്ചിട്ടില്ല. എന്തായാലും ഗിരിജയെ വീണ്ടും സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. നടിയും ഗായികയുമായ അങ്കിത അമരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകൻ ചന്ദ്രജിത് ബെലിയപ്പ രക്ഷിത് ഷെട്ടിയുടെ റൈറ്റിംഗ് ടീമിന്‍റെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. കഥാ സംഗമ എന്ന ആന്തോളജി ചിത്രത്തിന്‍റെ ഒരു ഭാഗം ചന്ദ്രജിത്ത് സംവിധാനം ചെയ്തിരുന്നു. വാലന്‍റൈൻസ് ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ലൊക്കേഷൻ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
