- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
Author: News Desk
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് സിനിമയിലെ നിത്യഹരിത നായകനുമായ എൻ.ടി. രാമറാവുവിന്‍റെ ചിത്രം ഉൾപ്പെടുത്തി 100 രൂപ നാണയം വരുന്നു. എൻടിആറിന്‍റെ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ ബഹുമതി നൽകാൻ തീരുമാനമായത്. നാണയത്തിന്‍റെ ഒരു വശത്ത് തെലുങ്ക് ദേശം പാർട്ടിയുടെ സ്ഥാപകൻ കൂടിയായ എൻടിആറിന്‍റെ ചിത്രം ഉപയോഗിച്ചുള്ള രൂപകൽപ്പനയെക്കുറിച്ച് അദ്ദേഹത്തിൻ്റെ മകളും മുൻ കേന്ദ്രമന്ത്രിയുമായ ദഗ്ഗുബാട്ടി പുരന്തരേശ്വരിയും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിലാണ് തീരുമാനം. എൻടിആറിന്‍റെ ജൻമദിനത്തോടനുബന്ധിച്ച് നാണയം പുറത്തിറക്കും.
തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഇസ്രായേലി സംഘം; ഇന്ത്യയും ഉൾപ്പെട്ടതായി ‘ദ ഗാർഡിയൻ’ റിപ്പോർട്ട്
ദില്ലി: സോഷ്യൽ മീഡിയയുടെ മറവിൽ നിരവധി രാജ്യങ്ങളിൽ അട്ടിമറികളും വ്യാജപ്രചാരണങ്ങളും നടത്തുന്ന ഇസ്രയേൽ സംഘത്തിന്‍റെ വിശദാംശങ്ങൾ പുറത്ത്. ആറ് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ബ്രിട്ടീഷ് പത്രമായ ‘ദി ഗാർഡിയൻ’ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ സംഘം ഇന്ത്യയിലും പ്രവർത്തിച്ചിട്ടുള്ളതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. 30 രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് കൃത്രിമങ്ങളിലൂടെ അട്ടിമറിച്ചു. വൻകിട കമ്പനികൾക്ക് വേണ്ടി പലരെയും വിവാദങ്ങളിൽ അകപ്പെടുത്തി. ലക്ഷക്കണക്കിനു വ്യാജ അക്കൗണ്ടുകൾ വഴി നുണ പ്രചരിപ്പിച്ചു. ട്വിറ്റർ, യൂട്യൂബ്, ജിമെയിൽ, ലിങ്ക്ഡ്ഇൻ, ഫെയ്സ്ബുക്ക് എന്നിവ ഉപയോഗിച്ചാണ് പ്രചാരണം. പണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ സംഘം ഹൊഹേ എന്നാണറിയപ്പെടുന്നത്. അയ്യായിരത്തോളം ബോട്ടുകൾ പ്രത്യേക സോഫ്റ്റ് വെയർ വഴി നിർമ്മിച്ചായിരുന്നു പ്രവർത്തനം. റേഡിയോ ഫ്രാൻസ് എന്ന മാധ്യമ സ്ഥാപനത്തിലെ മൂന്ന് മാധ്യമപ്രവർത്തകർ ഒരു ആഫ്രിക്കൻ രാജ്യത്ത് തിരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹോഹെയെ സമീപിക്കുകയും പ്രചാരണത്തിനായി എങ്ങനെയാണ് വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതെന്ന് സംഘത്തിന്‍റെ തലവനായ ത്അൽ ഹനാൻ തന്നെ വിശദീകരിക്കുന്നത് ഈ സംഘം…
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി പോയിന്‍റ് പട്ടികയിൽ ഒന്നാമത്. സ്പെയിനിലെ ലാ ലിഗയിൽ റയൽ മാഡ്രിഡിനും ജയം. ആഴ്സണലിന്‍റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിറ്റി 3-1 നാണ് വിജയിച്ചത്. കെവിൻ ഡി ബ്രൂയൻ, ജീക്ക് ഗ്രീലിഷ്, എർലിങ് ഹലാൻഡ് എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിക്കായി ഗോൾ നേടിയത്. ബുകായോ സാക്കയാണ് ആഴ്സണലിന്‍റെ ഏക ഗോൾ നേടിയത്. ജയത്തോടെ സിറ്റിക്ക് ആഴ്സണലിനൊപ്പം 51 പോയിന്‍റായി. എന്നാൽ ഗോൾ വ്യത്യാസത്തിലാണ് സിറ്റി ഒന്നാമതെത്തിയത്.എന്നാൽ ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു മത്സരം കുറവാണ് കളിച്ചത്. ലാ ലിഗയിൽ എൽഷെയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ സ്റ്റാർ സ്ട്രൈക്കർ കരീം ബെൻസിമ രണ്ട് ഗോളുകൾ നേടി. മാർക്കോ അസെൻസിയോ, ലൂക്കാ മോഡ്രിച്ച് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്.
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ കോടതിയിൽ തെളിവായി നൽകി ഇഡി. സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കർ പറയുന്ന വാട്സാപ്പ് സന്ദേശം ഇ.ഡി കസ്റ്റഡി അപേക്ഷയിൽ ഉൾപ്പെടുത്തി. സ്വപ്നയുടെ ജോലി ലോ പ്രൊഫൈലായിരിക്കും എന്നാൽ ശമ്പളം ഇരട്ടിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞെന്ന ശിവശങ്കറിന്‍റെ സന്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലും കസ്റ്റഡി അപേക്ഷയിലുമാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളാണ് പ്രധാന തെളിവെന്ന് ഇ.ഡി പറയുന്നു. ഇതാണ് കോടതിയിൽ ഹാജരാക്കിയത്. വിവിധ ഘട്ടങ്ങളിലായി ഇടപാടുകളെ കുറിച്ച് ശിവശങ്കർ സ്വപ്നയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ എല്ലാം സ്വപ്നയുടെ പേരിലായിരിക്കുമെന്നും വാട്സാപ്പ് ചാറ്റിൽ ശിവശങ്കർ സൂചിപ്പിച്ചിട്ടുണ്ട്. കേസിൽ ശിവശങ്കർ ഒമ്പതാം പ്രതിയാണെന്നും ഇ.ഡി വ്യക്തമാക്കി.
തിരുവനന്തപുരം: ഐജിഎസ്ടിയിൽ സംസ്ഥാനത്തിന് 25,000 കോടിയുടെ കുടിശ്ശികയുണ്ടെന്ന പ്രതിപക്ഷ പ്രചാരണം തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടിയിലേത് പോലെ ഐജിഎസ്ടിയിൽ കേരളം കേന്ദ്രത്തിൽ പുതിയ അവകാശവാദമൊന്നും ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. എക്സ്പെൻഡീച്ചർ റിവ്യു കമ്മീറ്റി റിപ്പോർട്ട് ഇതുവരെ സർക്കാരിനു ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം എജിയെ സാക്ഷ്യപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാത്തതാണ് ജിഎസ്ടി കുടിശ്ശിക അടയ്ക്കാത്തതിന് കാരണമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. എന്നാൽ കുടിശ്ശിക സംബന്ധിച്ച് കേരളത്തിന് പരാതിയില്ലെന്ന് ബാലഗോപാൽ വ്യക്തമാക്കിയപ്പോൾ തന്‍റെ പ്രധാന ചോദ്യം ഐജിഎസ്ടിയെക്കുറിച്ചാണെന്നായിരുന്നു പ്രേമചന്ദ്രന്‍റെ വിശദീകരണം. കേരളത്തിന്‍റെ കഴിവുകേട് മൂലം ഐജിഎസ്ടിക്ക് പ്രതിവർഷം 5000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സാമ്പത്തിക ചെലവ് അവലോകന സമിതിയുടെ റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടാണ് പ്രേമചന്ദ്രനും പ്രതിപക്ഷവും ഉപയോഗിച്ചത്. എന്നാൽ ധനമന്ത്രി ഇതും തള്ളിക്കളയുകയായിരുന്നു. പ്രതിപക്ഷം ആയുധമാക്കുന്ന എക്സ്പെൻഡീച്ചർ റിവ്യു കമ്മീറ്റി ലഭിച്ചിട്ടില്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. അന്തർ സംസ്ഥാന വിൽപ്പനയ്ക്ക് ഈടാക്കുന്ന നികുതിയായ ഐജിഎസ്ടി വിഹിതം വർദ്ധിപ്പിക്കണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. തീരുമാനമെടുക്കുന്നതിൽ…
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി ഷംസുദ്ദീൻ അറസ്റ്റിൽ. 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു ഇ-മെയിൽ ഭീഷണി. ഗവർണറുടെ ഓഫീസ് സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കോഴിക്കോട് നിന്നാണ് ഇ-മെയിൽ സന്ദേശം ലഭിച്ചതെന്ന വിവരം സൈബർ പോലീസ് ലോക്കൽ പോലീസിന് നൽകുകയും തുടർന്ന് കോഴിക്കോട് സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
കൊച്ചി: ലൈഫ് മിഷൻ കോഴപ്പണം വരുന്നതിന് മുമ്പ് സ്വപ്ന സുരേഷും എം ശിവശങ്കറും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റ് പുറത്ത്. കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നാണ് ഇതിൽ ശിവശങ്കറിന്‍റെ നിർദ്ദേശം. ഒന്നിലും ഇടപെടാതെ വിട്ടുനിൽക്കണമെന്നും വീഴ്ചയുണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ കെട്ടിവയ്ക്കുമെന്നും ശിവശങ്കർ പറയുന്നുണ്ട്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം എന്നും , സരിതും ഖാലിദും കാര്യങ്ങൾ നോക്കിക്കോളും എന്നും സ്വപ്ന മറുപടി നൽകുന്നുണ്ട്. 2019 ജൂലായ് 31നാണ് ഇരുവരും തമ്മിലുള്ള സംഭാഷണം. അടുത്ത ദിവസം സ്വപ്നയെ കാണാൻ 3 കോടി 8 ലക്ഷം രൂപയുമായി സന്തോഷ് ഈപ്പൻ കവടിയാറിലെത്തി. ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ ഇടപാടിന്‍റെ പ്രധാന തെളിവായാണ് ഈ സംഭാഷണം ഇ.ഡി കോടതിയിൽ ഹാജരാക്കിയത്. സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കർ ചാറ്റിൽ പറയുന്നുണ്ട്.
തിരുവനന്തപുരം: ചലച്ചിത്ര, സീരിയൽ, നാടക നടൻ കാലടി ജയൻ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഷുഹൈബിന്‍റെ ചോരയ്ക്ക് സി.പി.എമ്മിനെ കൊണ്ട് കോൺഗ്രസ് കണക്ക് പറയിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. മട്ടന്നൂരിൽ ഷുഹൈബിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് സി.പി.എമ്മിന്‍റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് കോൺഗ്രസ് ഇതുവരെ പറഞ്ഞിരുന്ന വസ്തുത, കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയത് കേട്ട് കേരളം തരിച്ചെന്നും സുധാകരൻ പറഞ്ഞു. ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സി പി എമ്മിന്റെ വൈകൃതമായ കൊലയാളി മുഖം പുറത്തായെന്നും അദ്ദേഹം പറഞ്ഞു. അരുംകൊലകള്‍ നടത്തുന്ന ഭീകരസംഘടനയാണ് സിപിഎം. അക്രമത്തിന്റെ ഉപാസകരായ അവരില്‍ നിന്നും കരുണയുടെ കണികപോലും പ്രതീക്ഷിക്കരുത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത പാർട്ടി നേതാക്കളുടെ കളിത്തോഴനാണ് ആകാശ് തില്ലങ്കേരിയെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മാലിദ്വീപ്: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കൾ പരസ്പരം ചുംബിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബെത്ത് നീലേയും കാനഡയില്‍ നിന്നുള്ള മൈൽസ് ക്ലൗട്ടിയറും ഏറ്റവും ദൈർഘ്യമേറിയ വെള്ളത്തിനടിയിലെ ചുംബനത്തിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. മാലിദ്വീപിൽ വച്ച് 4 മിനിറ്റും ആറ് സെക്കൻഡും അവർ പരസ്പരം ചുംബിച്ചു. ഇതോടെ 13 വർഷം പഴക്കമുള്ള റെക്കോർഡ് ഇരുവരും തകർത്തു. നേരത്തെ, ഏറ്റവും ദൈർഘ്യമേറിയ ചുംബന സമയം 3 മിനിറ്റ് 24 സെക്കൻഡ് ആയിരുന്നു. മൂന്ന് വർഷം മുമ്പാണ് വെള്ളത്തിനടിയിലെ ചുംബനത്തെക്കുറിച്ച് അവർ ചിന്തിക്കുന്നത്. മുങ്ങല്‍ വിദഗ്ധരായ ഇരുവരും പിന്നീട് അതിനായി ശ്രമിക്കുകയായിരുന്നു. പക്ഷേ, കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇരുവരും പറയുന്നു. മത്സരത്തിന് മൂന്ന് ദിവസം മുമ്പ് വരെ തനിക്ക് ശ്വാസം പിടിച്ചുനിര്‍ത്താന്‍ പോലും പ്രയാസമായിരുന്നെന്ന് ക്ലൗട്ടിയര്‍ പറഞ്ഞു.
