Author: News Desk

ദുബായ്: ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തിയതിന്‍റെ ഇന്ത്യയുടെ ആഹ്ളാദം അവശേഷിച്ചത് ഏതാനും മണിക്കൂറുകൾ മാത്രം. ഐസിസി പുറത്തുവിട്ട ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയായിരുന്നു ഒന്നാമതെത്തിയത്. എന്നാൽ ആറ് മണിക്കൂറിനുള്ളിൽ ഇന്ത്യയ്ക്ക് പകരം ഐസിസി ഓസ്ട്രേലിയയെ പുനഃസ്ഥാപിച്ചു. ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ റേറ്റിംഗ് പോയിന്‍റ് 115 ഉം ഓസ്ട്രേലിയയുടേത് 126 ഉം ആണ്. ഇന്ത്യക്ക് 115ഉം ഓസ്ട്രേലിയക്ക് 111ഉം ആയിരുന്നു ആദ്യം. ഇന്ത്യയുടെ റേറ്റിംഗ് പോയിന്‍റ് കുറഞ്ഞിട്ടില്ലെങ്കിലും ഓസ്ട്രേലിയയുടെ റേറ്റിംഗ് ഉയരുകയും ചെയ്തു. ഐസിസിയുടെ യു-ടേൺ സോഷ്യൽ മീഡിയയിൽ ആരാധകരുടെ രോഷത്തിന് കാരണമായിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഐസിസി ഇതുവരെ വിശദീകരിച്ചിട്ടില്ല. നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യ ജയിച്ചിരുന്നു. ജനുവരിയിൽ ന്യൂസിലൻഡിനെതിരായ പരമ്പര 3-0 ന് ജയിച്ചതിന് ശേഷമാണ് ഇന്ത്യ ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തിയത്. നിലവിൽ ടി20 റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. എല്ലാ ഫോർമാറ്റിലും ആദ്യമായി ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞതിൻ്റെ ആഹ്ളാദമാണ് ഐസിസി നഷ്ടമാക്കിയത്.

Read More

കൊച്ചി: ‘വരാഹരൂപം’ എന്ന ഗാനം മാതൃഭൂമി മ്യൂസിക്കിനു വേണ്ടി ചിട്ടപ്പെടുത്തിയ നവരസം എന്ന ഗാനത്തിന്‍റെ പകർപ്പാണെന്ന തൈക്കൂടം ബ്രിഡ്ജിന്‍റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് ജില്ലാ കോടതിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. വാണിജ്യ തർക്കവുമായി ബന്ധപ്പെട്ട കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ തൈക്കൂടം ബ്രിഡ്ജ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സംഗീത സംവിധായകൻ ബി.എൽ അജനീഷാണ് കേസിലെ എതിർ കക്ഷി. തൈക്കൂടം ബ്രിഡ്ജിന്റെ ആസ്ഥാനം എറണാകുളത്താണെന്നും അതിനാൽ പകർപ്പവകാശ നിയമപ്രകാരം എറണാകുളത്ത് കേസ് ഫയൽ ചെയ്യണമെന്നുമാണ് എതിർഭാഗം വാദിച്ചത്. ഈ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. വാണിജ്യ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിക്ക് മാത്രമേ കേസ് പരിഗണിക്കാനാകൂ എന്ന വാദവും കോടതി തള്ളി.

ഉദുമ: വികൃതി കാണിച്ചതിന് അച്ഛൻ ശകാരിക്കുമെന്ന് ഭയന്ന് വീടുവിട്ടിറങ്ങിയ 12 വയസുകാരി വീട്ടുകാരെയും പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയത് മണിക്കൂറുകളോളം. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അച്ഛൻ അറിയാതെ പെൺകുട്ടി നടത്തിയ തമാശയെക്കുറിച്ച് ചൊവ്വാഴ്ച വൈകുന്നേരമാണ് സഹോദരൻ അച്ഛനെ അറിയിച്ചത്. ജോലി കഴിഞ്ഞെത്തിയ പിതാവ് രാത്രിയിൽ കുട്ടിയോട് ദേഷ്യപ്പെടുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. കൂടുതൽ ചോദ്യംചെയ്യൽ ഭയന്ന് കുട്ടി കുടുംബത്തെ കാണാതെ ഒളിച്ചു. തുടർന്ന് വീട്ടുകാർ ഏറെ നേരം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താൻ കഴിയാതായതോടെ രാവിലെ 11 മണിയോടെ ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. നാട്ടുകാരും പോലീസ് സംഘവും കുട്ടിക്കായി പ്രദേശത്തെ മുഴുവന്‍ വീടുകളിലും തിരഞ്ഞു. ഒപ്പം പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ അയച്ചു. ഇതിനിടെ, പ്രദേശത്ത് നിര്‍മാണം നടക്കുന്ന ഒരു വീടിൻ്റെ ശൗചാലയത്തില്‍ സുഖമായി ഉറങ്ങുന്ന കുട്ടിയെ സി.ഐ.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ സ്റ്റേഷനില്‍ കൊണ്ടുവന്ന് ഭക്ഷണവും കൗണ്‍സലിങും നൽകി മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞു വിടുകയായിരുന്നു.

Read More

ചെന്നൈ: വാലന്‍റൈൻസ് ദിനത്തിൽ ഭർത്താവ് മറീന ബീച്ചിലേക്ക് കൊണ്ടുപോകാത്തതിൽ മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. വാഷര്‍മാന്‍പേട്ട് മൂലകൊത്തളം ശ്മശാനത്തിലെ ജീവനക്കാരനായ മോഹനന്‍റെ ഭാര്യ ശ്യാമളയാണ് (30) ആത്മഹത്യക്ക് ശ്രമിച്ചത്. ശ്മശാനത്തിനടുത്ത് വച്ച് ഇവർ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശ്യാമളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മോഹൻ ഭാര്യയെ വിളിച്ച് ജോലിത്തിരക്കിലാണെന്നും കടൽത്തീരത്ത് പോകാൻ കഴിയില്ലെന്നും അറിയിച്ചു. നിരാശയായ ശ്യാമള ഉടൻ തന്നെ ശ്മശാനത്തിലെത്തി മോഹനുമായി വഴക്കുണ്ടാക്കുകയും പ്ലാസ്റ്റിക് ക്യാനിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

ചെന്നൈ: നാഗപട്ടണത്ത് ചൈനീസ് അക്ഷരങ്ങളുള്ള സിലിണ്ടർ ഒഴുകിയെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് തമിഴ്നാട് പോലീസ്. വെൽഡിംഗിനായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറാണിതെന്നും അപകടസാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു. നാഗപട്ടണത്തെ നമ്പിയാര്‍നഗര്‍ ഗ്രാമത്തിലാണ് ചുവന്ന ചൈനീസ് അക്ഷരങ്ങളുള്ള വെള്ള സിലിണ്ടർ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതുകണ്ട മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ കോസ്റ്റൽ സെക്യൂരിറ്റി ഗ്രൂപ്പിനെ വിവരമറിയിക്കുകയായിരുന്നു. ലോക്കൽ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എഴുത്ത് വായിക്കാൻ ചൈനീസ് അറിയാവുന്നവരുടെ സഹായവും തേടി. മൂന്നടി ഉയരമുള്ള ഒഴിഞ്ഞ സിലിണ്ടറിന് 30 കിലോഗ്രാം ഭാരമുണ്ട്. വെൽഡിംഗിനായി ഉപയോഗിക്കുന്ന അസറ്റിലിൻ വാതകത്തിന്‍റെ കുറ്റിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കപ്പലിലോ ബോട്ടിലോ വെൽഡിംഗിനായി കൊണ്ടുവന്ന സിലിണ്ടർ അബദ്ധത്തിൽ കടലിൽ വീണ് പൊങ്ങിക്കിടന്ന് തീരത്തെത്തിയെന്നാണ് കരുതുന്നത്. അപകടഭീഷണി ഇല്ലെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി തമിഴ്നാട് പോലീസ് അറിയിച്ചു.

Read More

മൂന്നാര്‍: ഇടുക്കിയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. സ്കൂളിലെ താത്കാലിക അധ്യാപികയായ ജൂലിയറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്ലാസിലിരുന്ന് ഡസ്ക്കിൽ താളം പിടിച്ചതിനാണ് അധ്യാപിക കുട്ടിയെ അടിക്കുകയും ചെവിയിൽ പിടിച്ച് ഉയർത്തുകയും ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പീരുമേട് മജിസ്ട്രേറ്റിന്‍റെ നിർദേശപ്രകാരം അധ്യാപികക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.അടുത്ത ദിവസം അന്വേഷണത്തിനു ഹാജരാകാൻ ആവശ്യപ്പെട്ട് അധ്യാപികയ്ക്ക് നോട്ടീസ് നൽകുമെന്ന് വണ്ടിപ്പെരിയാർ സി.ഐ അറിയിച്ചു. കഴിഞ്ഞ 11നായിരുന്നു സംഭവം. അധ്യാപിക ക്ലാസിൽ ഇല്ലാത്തതിനാൽ ചില കുട്ടികൾ ഡസ്ക്കിൽ മുട്ടി ശബ്ദമുണ്ടാക്കി. ഇതിനിടെ എത്തിയ അധ്യാപിക ജൂലിയറ്റ് ക്ലാസിൽ കയറി വിദ്യാർഥികളെ ശകാരിക്കുകയും ഡസ്ക്കിൽ തട്ടിയെന്ന് പറഞ്ഞ് മുഖത്തടിക്കുകയും ചെയ്തതായി വിദ്യാർത്ഥി പറഞ്ഞു. വണ്ടിപ്പെരിയാർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെയാണ് മർദ്ദിച്ചത്. വൈകുന്നേരം ജോലി കഴിഞ്ഞ് അമ്മ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയുടെ മുഖത്ത് പാട് കണ്ടത്. അപ്പോഴാണ് തന്നെ അധ്യാപിക…

Read More

അഗർത്തല: ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് മണി വരെ തുടരും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ ബി.ജെ.പിയെ നേരിടാൻ സി.പി.എമ്മും കോൺഗ്രസും കൈകോർത്തിരിക്കുകയാണ്. പുതിയ ഗോത്ര പാർട്ടിയായ ടിപ്ര മോത നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തെ പ്രവചനാതീതമാക്കുന്നു. 60 നിയമസഭാ മണ്ഡലങ്ങളിലായി 3,328 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിൽ 1,100 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും.

Read More

ചെന്നൈ: ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സിനിമാ തിയേറ്ററുകളിൽ നിന്ന് പണം ഈടാക്കാനുള്ള നടപടി സ്വീകരിക്കാൻ മദ്രാസ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. തിയേറ്ററുകളിലെ അമിത നിരക്കിനെതിരെ ജി. ദേവരാജൻ എന്നയാളാണ് ഹർജി നൽകിയത്. സർക്കാരിൻ്റെ നിരീക്ഷണ സംവിധാനം ഉണ്ടായിട്ടും അമിത നിരക്ക് ഈടാക്കുന്നുവെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. പരിശോധന കർശനമായി തുടരണമെന്നും ഇതുവരെ ഈടാക്കിയ അധിക തുക തിരിച്ചുപിടിക്കാനുള്ള വഴി തേടണമെന്നും കോടതി നിർദ്ദേശിച്ചു. അമിത നിരക്ക് ഈടാക്കുന്നത് തടയാൻ ഹൈക്കോടതി രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. സാധാരണ തിയേറ്ററുകളിൽ 120 രൂപയും ഐമാക്സ് തിയേറ്ററുകളിൽ 480 രൂപയുമാണ് പരമാവധി നിരക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ സൂപ്പർ താരങ്ങളുടെ സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ അമിത നിരക്ക് ഈടാക്കുന്നുവെന്നാണ് ഹർജിക്കാരന്‍റെ ആരോപണം. അമിത നിരക്ക് ഈടാക്കിയ തിയേറ്ററുകൾക്കെതിരെ നടപടിയെടുത്തതായി സർക്കാർ അറിയിച്ചു.