- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
ലോസ് ആഞ്ജലീസ്: ഹോളിവുഡ് താരം റാക്വൽ വെൽഷ് (82) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 1940 ൽ ചിക്കാഗോയിലാണ് റാക്വൽ വെൽഷ് ജനിച്ചത്. അവരുടെ യഥാർത്ഥ നാമം ജോ റാക്വൽ തേജാദ എന്നാണ്. ചെറുപ്പം മുതലേ മോഡലിംഗിലും സിനിമയിലും താൽപ്പര്യമുണ്ടായിരുന്ന വെൽഷ് ആറാം വയസ്സിൽ ബാലെ പഠിക്കാൻ തുടങ്ങി. എന്നാൽ വെൽഷിന്‍റെ ശരീരം ബാലെയ്ക്ക് അനുയോജ്യമല്ലെന്ന് ടീച്ചർ അഭിപ്രായപ്പെട്ടതോടെ പഠനം നിർത്തുകയായിരുന്നു. പതിനാലാമത്തെ വയസ്സിൽ മിസ് ഫോട്ടോജെനിക്, മിസ് കോൺടൂർ എന്നീ പദവികൾ ലഭിച്ചു. സാൻ ഡീഗോ കൗണ്ടി ഫെയറിൽ മിസ് ലാ ജോല്ല എന്ന പദവിയും മിസ് സാൻ ഡീഗോ – ദി ഫെയറെസ്റ്റ് ഓഫ് ദി ഫെയർ കിരീടവും നേടി. സൗന്ദര്യമത്സരങ്ങളുടെ ഈ നീണ്ട നിര ഒടുവിൽ കാലിഫോർണിയയിലെ മെയിഡ് എന്ന സംസ്ഥാന പദവിയിലേക്ക് റാക്വേലിനെ നയിച്ചു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോഴേക്കും മാതാപിതാക്കൾ വിവാഹമോചിതരായിരുന്നു. 1960 കളിലാണ് റാക്വലിന്‍റെ കരിയറിൽ വഴിത്തിരിവുണ്ടായത്. ഡാളസിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക്…
തിരുവനന്തപുരം: സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതുൾപ്പെടെയുള്ള ബില്ലുകളെക്കുറിച്ച് രാജ്ഭവനെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാഴ്ച മുമ്പ് നൽകിയ കത്തിനു ഗവർണർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ എട്ട് ബില്ലുകളാണ് രാജ്ഭവനിലുള്ളത്. മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സർക്കാർ ഗവർണർക്ക് കത്തയച്ചിരുന്നുവെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. അതിനിടെ സമിതി രൂപവത്കരിക്കാനുള്ള നീക്കം സർക്കാർ വീണ്ടും തുടങ്ങിയിരുന്നു.
തിരുവനന്തപുരം: സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതുൾപ്പെടെയുള്ള ബില്ലുകളെക്കുറിച്ച് രാജ്ഭവനെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാഴ്ച മുമ്പ് നൽകിയ കത്തിനു ഗവർണർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ എട്ട് ബില്ലുകളാണ് രാജ്ഭവനിലുള്ളത്. മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സർക്കാർ ഗവർണർക്ക് കത്തയച്ചിരുന്നുവെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. അതിനിടെ സമിതി രൂപവത്കരിക്കാനുള്ള നീക്കം സർക്കാർ വീണ്ടും തുടങ്ങിയിരുന്നു.
‘സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക’; ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണകുമാർ
തിരുവനന്തപുരം: പശുക്കളോടുള്ള സ്നേഹവും വാത്സല്യവും പങ്കുവച്ച് നടനും ബി.ജെ.പി പ്രവർത്തകനുമായ കൃഷ്ണകുമാർ. തന്‍റെ പേരിൽ കൃഷ്ണനുണ്ടെന്നും അതിനാൽ പശുക്കളോടുള്ള തന്‍റെ സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പശുക്കളോടൊത്തുള്ള ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യത, ശാന്തത, സ്നേഹം എന്നിവയെക്കുറിച്ച് ചുരുക്കത്തിൽ ചില കാര്യങ്ങൾ പറയാമെന്നു കരുതിയെന്നും കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങൾ പറയും എന്നാണ് അദ്ദേഹത്തിൻ്റെ കുറിപ്പിൻ്റെ തുടക്കം. സൗകര്യമുള്ളപ്പോഴെല്ലാം പോയി പശുക്കളുടെ അടുത്ത് നിൽക്കുക. അവരുടെ കണ്ണുകളിലേക്ക് നോക്കുക. രാഷ്ട്രീയ അന്ധത ബാധിച്ചില്ലെങ്കിൽ, ആ നിമിഷങ്ങളിൽ മനസ്സ് നിറയുന്നത് നിങ്ങൾക്കും അനുഭവിക്കാൻ കഴിയുമെന്നും അദ്ദേഹം കുറിച്ചു. നാം ജനിച്ചതും അതിജീവിച്ചതും വളർന്നതും അമ്മയുടെ മുലപ്പാൽ കുടിച്ചുകൊണ്ടാണ്. ഒരു ഘട്ടത്തിനുശേഷം, ഈ നിശബ്ദ പ്രാണികളാണ് നമ്മുടെ ജീവിതത്തിൽ പാലിന്‍റെ ഗുണങ്ങളും മേന്മയും പകർന്നു നൽകുന്നത്. ഇരുവരും അമ്മമാരാണ്. ഗോമാതാവിനെ ആരാധിക്കാനും പരിപാലിക്കാനും പഠിപ്പിച്ച മാതാപിതാക്കൾക്ക് നന്ദിയെന്നും അദ്ദേഹം കുറിച്ചു.
വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കി; പിന്തുണയ്ക്ക് നന്ദിയറിയിച്ച് നടൻ പൊന്നമ്പലം
ചെന്നൈ: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ മുൻ നിര താരങ്ങൾക്കൊപ്പം വില്ലൻ വേഷങ്ങൾ ചെയ്ത നടനാണ് പൊന്നമ്പലം. എന്നാൽ ഒരു വർഷത്തിലേറെയായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇപ്പോൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയിരിക്കുകയാണ് പൊന്നമ്പലം. ബന്ധുവും ഹ്രസ്വചിത്ര സംവിധായകനുമായ ജഗന്നാഥനാണ് പൊന്നമ്പലത്തിനായി വൃക്ക ദാനം ചെയ്തത്. ഫെബ്രുവരി 6ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഫെബ്രുവരി 10 നു വിജയകരമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് പണം സ്വരൂപിക്കണമെന്ന് പൊന്നമ്പലം നേരത്തെ സഹപ്രവർത്തകരോട് അഭ്യർത്ഥിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. ശസ്ത്രക്രിയയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർക്ക് പൊന്നമ്പലം നന്ദി അറിയിച്ചു. അനാരോഗ്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം ഇരുപതിലധികം തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊന്നമ്പലം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നടൻമാരായ കമൽ ഹാസൻ, ചിരഞ്ജീവി, ശരത്കുമാർ, ധനുഷ്, അർജുൻ, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകൻ കെ.എസ്.രവികുമാർ തുടങ്ങിയവർ അദ്ദേഹത്തെ…
കുവൈത്ത് സിറ്റി: കുവൈറ്റിൽ റമദാൻ മാസം മാർച്ച് 23ന് ആരംഭിക്കുമെന്ന് ഈദ് ഒജൈരി സയന്‍റിഫിക് സെന്‍റർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച്, മാർച്ച് 23 വ്യാഴാഴ്ച റമദാൻ മാസം ആരംഭിക്കുമെന്നാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്.
തിരുവനന്തപുരം: ‘മധ്യപ്രദേശ് മോഡൽ ഫാലോ ഹോളിഡേ’ ആനുകൂല്യം നിർത്തലാക്കി കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് 50 % ശമ്പളത്തോടെ 5 വർഷത്തേക്ക് അവധി നൽകാനായിരുന്നു പദ്ധതി. അവധിയിൽ പോയ ജീവനക്കാരോട് മൂന്ന് മാസത്തിനകം സർവീസിൽ തിരികെ പ്രവേശിക്കാൻ മാനേജ്മെൻ്റ് നിർദേശം നൽകി. കഴിഞ്ഞ വർഷം ശമ്പള പരിഷ്കരണത്തിനൊപ്പമാണ് ഫാലോ ഹോളിഡേ നടപ്പാക്കിയത്. ജീവനക്കാർക്ക് 50% ശതമാനം ശമ്പളം നൽകി അവധി നല്‍കുന്ന പദ്ധതി പരമാവധി ജീവനക്കാര്‍ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു. 7 മാസത്തിനു ശേഷം ആനുകൂല്യം നിർത്തലാക്കാൻ മാനേജ്മെന്‍റ് തീരുമാനിക്കുമ്പോൾ കണക്കുകൾ തെറ്റിയെന്ന് വ്യക്തമാണ്. ഏഴായിരത്തിലധികം അധിക ജീവനക്കാരുള്ള കെ.എസ്.ആർ.ടി.സിയിൽ കുറഞ്ഞത് മൂവായിരത്തോളം പേർ അവധിയിൽ പോയാൽ ശമ്പള ഇനത്തിൽ ആറുകോടി ലാഭിക്കാനാകുമെന്നായിരുന്നു മാനേജ്മെന്‍റിന്‍റെ കണക്കുകൂട്ടൽ.
അബുദാബി: ഭൂകമ്പം ബാധിച്ച സിറിയക്കായി 50 മില്യൺ ഡോളർ അധിക സഹായം പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മൊത്തം സംഭാവനയുടെ 20 ദശലക്ഷം ഡോളർ സിറിയയിലെ മാനുഷിക പദ്ധതികൾക്കായി നീക്കിവയ്ക്കും. യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സുമായി ഏകോപിപ്പിച്ചാണ് സംഭാവന നൽകുക. സിറിയൻ ജനതയെ പിന്തുണയ്ക്കുന്നതിനും ദുരിതബാധിതർക്ക് സഹായം നൽകുന്നതിനുമുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കാമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച ഇരു രാജ്യങ്ങളും 100 ദശലക്ഷം ഡോളർ സഹായം തുർക്കിക്കും സിറിയയ്ക്കും തുല്യമായി വിഭജിച്ച് നൽകുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വഴി 50 മില്യൺ ദിർഹത്തിന്‍റെ മാനുഷിക സഹായവും നിർദ്ദേശിച്ചു. ദുരിതബാധിതരെ സഹായിക്കാൻ യുഎഇ 66 ദുരിതാശ്വാസ വിമാനങ്ങളും 1,461 ടൺ അവശ്യ സാധനങ്ങളും എത്തിച്ചിരുന്നു.
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ സംഭവത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ച് ജില്ലാ കളക്ടർ. പിക്നിക്കിന് പോയ ജീവനക്കാർ ഔദ്യോഗികമായി അവധിയെടുത്തവരാണെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ അവധി ഓഫീസിലെത്തിയ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കിയതായി കണ്ടെത്തി. റിപ്പോർട്ടിൽ നടപടിയെടുക്കേണ്ടത് ലാൻഡ് റവന്യൂ കമ്മീഷണറാണ്. കോന്നിയിലെ കൂട്ട അവധി വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ റവന്യൂ ഓഫീസുകളിലെ ജീവനക്കാർക്ക് അവധി അനുവദിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ നീക്കമായിട്ടുണ്ട്. ഇന്ന് ചേരുന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന റവന്യൂ വകുപ്പായതിനാൽ എത്ര ശതമാനം ജീവനക്കാർക്ക് ഒരു ദിവസത്തെ അവധി നൽകാമെന്ന കാര്യത്തിൽ പൊതു മാനദണ്ഡം സൃഷ്ടിക്കാനാണ് നീക്കം. കോന്നി താലൂക്ക് ഓഫീസിലെ റവന്യു വകുപ്പിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയത്. ആകെയുള്ള 63 ജീവനക്കാരിൽ 21 പേർ മാത്രമാണ് ഓഫീസിൽ ഹാജരായത്. 20 പേർ അവധിക്ക് പോലും അപേക്ഷിച്ചിട്ടില്ലെന്നും…
ചെന്നൈ : ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വാഹന നിർമ്മാതാക്കളെ ആകർഷിക്കുന്നതിനും പുതിയ നയങ്ങളുമായി തമിഴ്നാട് സർക്കാർ. പദ്ധതി പ്രകാരം 50,000 കോടി രൂപയുടെ നിക്ഷേപവും 1.5 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ ദക്ഷിണേഷ്യയിലെ ഇഷ്ട കേന്ദ്രമാക്കി തമിഴ്നാടിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള നയരേഖ ചൊവ്വാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറത്തിറക്കി. അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിൽ വരുന്ന നയരേഖ അനുസരിച്ച്, ഇലക്ട്രിക് വാഹന നിർമ്മാണ പ്ലാന്‍റ് ആരംഭിക്കുന്നവർക്ക് ആകർഷകമായ ആനുകൂല്യങ്ങൾ ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഇളവ് 2025 ഡിസംബർ 31 വരെ തുടരും. ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നവർക്ക് സബ്സിഡിയും നൽകും. മിതമായ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുകയും ചെയ്യും.
