Author: News Desk

ലോകപ്രശസ്ത എഴുത്തുകാരൻ നെരൂദയുടെ മരണം വിഷബാധയേറ്റ്. നൊബേൽ പുരസ്കര ജേതാവ് കൂടിയായ പാബ്ലോ നെരൂദ എന്ന് അറിയപ്പെടുന്ന റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോയുടെ മരണ രഹസ്യം പുറത്തു വരുന്നത് അരനൂറ്റാണ്ട് നീണ്ട നിഗൂഢതയ്ക്ക് ശേഷമാണ്. അഗസ്റ്റോ പിനോഷെയുടെ പട്ടാള വിപ്ലവം കഴിഞ്ഞു 12 ദിവസത്തിനു ശേഷമാണ് നെരൂദയുടെ മരണം. അതുവരെ ചിലിയുടെ പ്രസിഡന്‍റായിരുന്ന സാൽവദോർ അല്ലെൻഡെ നെരൂദയുടെ അടുത്ത സുഹൃത്തായിരുന്നു. എന്നിരുന്നാലും, സിഐഎയുടെ സഹായത്തോടെ സൈനിക അട്ടിമറിയുടെ ഭാഗമായി ആ വർഷം കൊട്ടാരത്തിൽ ഒരു ബോംബ് വീണ് അലൻഡെ കൊല്ലപ്പെട്ടു. 12 ദിവസത്തിനുശേഷം 1973 സെപ്റ്റംബർ 23 ന് സാന്‍റിയാഗോയിലെ ഒരു ആശുപത്രിയിൽ വച്ച് നെരൂദ അന്തരിച്ചു. പോഷകാഹാരക്കുറവും അർബുദവുമാണ് നെരൂദയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. അതേസമയം നെരൂദയുടെ മരണം കൊലപാതകമാണോ എന്ന സംശയവും ഉയർന്നിരുന്നു. അതിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്.

Read More

കൊച്ചി: വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് എതിർ കക്ഷിയായ നടൻ പൃഥ്വിരാജിനെതിരായ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജനപ്രിയ മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജ്, തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് വരാഹരൂപം ചിട്ടപ്പെടുത്തിയെന്നാരോപിച്ച് നിയമനടപടി ആരംഭിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരന്‍റെ കമ്പനിക്കാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം. ഇതാണ് പൃഥ്വിരാജിനെതിരായ നിയമനടപടികൾക്ക് കാരണം. തങ്ങൾ ചിട്ടപ്പെടുത്തിയ സംഗീതം അനുവാദമില്ലാതെ സിനിമയ്ക്കായി ഉപയോഗിച്ചെന്നാണ് തൈക്കൂടം ബ്രിഡ്ജ് ആരോപിക്കുന്നത്. കപ്പ ടിവിയുടെ നവരസം എന്ന ആൽബത്തിൽ നിന്നും പകർത്തിയ ഗാനമാണ് കാന്താരയിലെതെന്നാണ്‌ പരാതി. 

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. കുറ്റമറ്റ വിചാരണയ്ക്കാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നും മഞ്ജു വാര്യർ ഉൾപ്പെടെ 4 പേരെ മാത്രമാണ് വിസ്തരിക്കാൻ ബാക്കിയുള്ളതെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. തന്നെ വെറുതെ വിടുമെന്ന മിഥ്യാധാരണയിലാണ് വിചാരണ വേഗത്തിലാക്കണമെന്ന ദിലീപിന്‍റെ ആവശ്യം. പ്രതികൾ തെളിവ് നശിപ്പിച്ചെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് അവകാശമുണ്ട്. ബാലചന്ദ്രകുമാറിന്‍റെ ചോദ്യം ചെയ്യൽ നീട്ടിയത് പ്രതിഭാഗമാണെന്നും വാദം നീട്ടിയില്ലെങ്കിൽ 30 ദിവസത്തിനകം വിചാരണ പൂർത്തിയാക്കാമെന്നും സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും സാക്ഷിയാക്കുന്നതിനെതിരെ ദിലീപ് കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു. വിചാരണയ്ക്കായി പ്രോസിക്യൂഷൻ നൽകിയ കാരണങ്ങൾ തെറ്റാണെന്നും ദിലീപ് ആരോപിച്ചു. കാവ്യാ മാധവന്‍റെ അച്ഛൻ മാധവനെയും അമ്മ ശ്യാമളയെയും വീണ്ടും വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യമെന്നും വിചാരണ നീട്ടാനാണ് ഇങ്ങനെ ചെയ്തതെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു. ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖയിലെ ദിലീപിന്‍റെയും…

Read More

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിഷേധിച്ച് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ. തനിക്കെതിരെ ഗൂഡാലോചന നടന്നെന്നും ആരോപണത്തിനു പിന്നിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണെന്നും ബാർ കൗൺസൽ ഓഫ് കേരളയ്ക്ക് നൽകിയ വിശദീകരണത്തിൽ സൈബി പറയുന്നു. സെബിയുടെ വിശദീകരണം പരിശോധിക്കാൻ ബാർ കൗൺസിൽ ഉടൻ യോഗം ചേരും. കേസിൽ സൈബിക്കെതിരെ ബാർ കൗൺസിൽ സ്വമേധയാ കേസെടുത്തിരുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണിത്. സംഭവത്തിൽ സൈബിയോട് വിശദീകരണം തേടാനും ബാർ കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണങ്ങൾ നിഷേധിച്ച് സൈബി ബാർ കൗൺസിലിന് കത്തയച്ചത്. തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്നാണ് സൈബി നൽകുന്ന പ്രധാന വിശദീകരണം. ജഡ്ജിമാരുടെ പേരിൽ താൻ കൈക്കൂലി വാങ്ങിയിട്ടില്ല. ലോയേഴ്സ് അസോസിയേഷന്‍റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആരോപണങ്ങൾക്ക് പിന്നിൽ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താൻ നിരപരാധിയാണെന്നും സൈബി വിശദീകരിച്ചു. വിശദീകരണം പരിശോധിക്കാൻ ഇന്ന് തന്നെ ബാർ കൗൺസിൽ ഓഫ് കേരള യോഗം ചേരുമെന്നാണ്…

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം സമയം വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് വിചാരണക്കോടതി. സമയം നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയതായും വിചാരണക്കോടതി റിപ്പോർട്ട് നൽകി. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. കേസിൽ പൾസർ സുനിക്കെതിരെ നടി നൽകിയ മൊഴി ഹാജരാക്കാനും വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. ജാമ്യാപേക്ഷ ഈ മാസം 27ന് കോടതി വീണ്ടും പരിഗണിക്കും.

Read More

തിരുവനന്തപുരം: എം.സി റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിർമിക്കുന്ന തിരുവനന്തപുരം- അങ്കമാലി ഗ്രീൻഫീൽഡ് റോഡിന്‍റെ ശിലാസ്ഥാപനം ഈ വർഷം ആരംഭിക്കും. ഭോപ്പാൽ ഹൈവേ എഞ്ചിനീയറിംഗ് കൺസൾട്ടന്‍റ് എന്ന സ്ഥാപനമാണ് തറക്കല്ലിടൽ നടത്തുക. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പുളിമാത്തു നിന്ന് റോഡ് ആരംഭിക്കുന്നത്. അരുവിക്കരയിൽ നിന്ന് തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തറക്കല്ലിടുന്നതിനു മുമ്പ് ഭോപ്പാൽ ഏജൻസി വ്യോമനിരീക്ഷണം പൂർത്തിയാക്കിയിരുന്നു. റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇവർ തയ്യാറാക്കിയ സർവേയും മാപ്പും അന്തിമ അംഗീകാരത്തിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ലാൻഡ് അക്വിസിഷൻ കമ്മിറ്റിക്ക് ഉടൻ കൈമാറും. സ്ഥലം ഏറ്റെടുക്കേണ്ട വില്ലേജുകള്‍ (അന്തിമ അലൈന്‍മെന്റാകുമ്പോള്‍ വില്ലേജുകളില്‍ മാറ്റമുണ്ടാകും). New Greenfield highway alignment. https://goo.gl/maps/2vKR4rsj7rG3nBLj6 നെടുമങ്ങാട് താലൂക്ക്: വാമനപുരം, കല്ലറ, പാങ്ങോട്. കൊട്ടാരക്കര താലൂക്ക്: മേലില, വെട്ടിക്കവല, ചക്കുവരയ്ക്കല്‍, കോട്ടുക്കല്‍, ഇട്ടിവ, കടയ്ക്കല്‍, കുമ്മിള്‍, മാങ്കോട്, ചിതറ. പുനലൂര്‍ താലൂക്ക് : അഞ്ചല്‍, ഏരൂര്‍, അലയമണ്‍, വാളക്കോട്, കരവാളൂര്‍. പത്തനാപുരം…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ അവധി സംബന്ധിച്ച മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ വൈകും. കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് റവന്യൂ സെക്രട്ടേറിയറ്റിന്‍റെ ഇപ്പോഴത്തെ നിലപാട്. എത്ര ശതമാനം ജീവനക്കാർക്ക് ഒരു ദിവസം അവധി നൽകാം എന്നതിനെ ആശ്രയിച്ചിരിക്കും മാർഗ്ഗനിർദ്ദേശങ്ങൾ. പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി വിവാദമായ സാഹചര്യത്തിലാണ് നടപടി. കൂട്ട അവധി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. ജീവനക്കാർക്കെതിരെ നടപടി വേണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് ദിവ്യ എസ് അയ്യർ കഴിഞ്ഞ ദിവസം ലാൻഡ് റവന്യൂ കമ്മീഷണർക്കും മന്ത്രിക്കും കൈമാറി. ഇതു സംബന്ധിച്ച് റവന്യു മന്ത്രി കെ രാജൻ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

Read More

കൊച്ചി: മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ആരാധകർ ഉറ്റുനോക്കുന്ന ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുമായി സംവിധായകൻ മോഹൻലാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രശസ്ത സംഗീതജ്ഞൻ മാർക്ക് കിലിയൻ ബറോസ് ടീമിന്‍റെ ഭാഗമാകുമെന്നാണ് മോഹൻലാൽ പങ്കുവച്ച ഏറ്റവും പുതിയ വാർത്ത. ബറോസിന്‍റെ സഹസംവിധായകനായ ടി.കെ രാജീവ് കുമാറിനും മാർക്ക് കിലിയനുമൊപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ബറോസിന്‍റെ പശ്ചാത്തല സംഗീതം മാർക്ക് കിലിയൻ ഒരുക്കുമെന്നാണ് സൂചന.  ദി ട്രെയിറ്റര്‍ പോലുള്ള ഹോളിവുഡ് സിനിമകൾക്ക് സംഗീതം നൽകിയിട്ടുള്ള വ്യക്തിയാണ് മാർക്ക് കിലിയൻ. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ബിഫോർ ദ റെയിൻ എന്ന ഇംഗ്ലീഷ് ചിത്രത്തിനു അദ്ദേഹം സംഗീതം നൽകിയിരുന്നു.

Read More

കൊച്ചി: മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ആരാധകർ ഉറ്റുനോക്കുന്ന ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുമായി സംവിധായകൻ മോഹൻലാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രശസ്ത സംഗീതജ്ഞൻ മാർക്ക് കിലിയൻ ബറോസ് ടീമിന്‍റെ ഭാഗമാകുമെന്നാണ് മോഹൻലാൽ പങ്കുവച്ച ഏറ്റവും പുതിയ വാർത്ത. ബറോസിന്‍റെ സഹസംവിധായകനായ ടി.കെ രാജീവ് കുമാറിനും മാർക്ക് കിലിയനുമൊപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ബറോസിന്‍റെ പശ്ചാത്തല സംഗീതം മാർക്ക് കിലിയൻ ഒരുക്കുമെന്നാണ് സൂചന.  ദി ട്രെയിറ്റര്‍ പോലുള്ള ഹോളിവുഡ് സിനിമകൾക്ക് സംഗീതം നൽകിയിട്ടുള്ള വ്യക്തിയാണ് മാർക്ക് കിലിയൻ. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ബിഫോർ ദ റെയിൻ എന്ന ഇംഗ്ലീഷ് ചിത്രത്തിനു അദ്ദേഹം സംഗീതം നൽകിയിരുന്നു.

Read More

ന്യൂഡല്‍ഹി: കേരള ബാർ കൗൺസിലിന്‍റെ അഭിഭാഷക ക്ഷേമനിധി തട്ടിപ്പ് കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ക്ഷേമനിധിയിൽ നിന്ന് 7.61 കോടി രൂപ തിരിമറി നടത്തിയെന്ന കേസാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ഈ കേസിലെ 6 പ്രതികളായ ജയപ്രഭ, ഫാത്തിമ ഷെറിൻ, മാർട്ടിൻ എ, ആനന്ദരാജ്, ധനപാലൻ, രാജഗോപാലൻ പി. എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും ഇതിനകം സ്ഥിരം ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ സുപ്രീം കോടതി നേരത്തെ സിബിഐക്ക് നോട്ടീസ് അയച്ചിരുന്നു. അഭിഭാഷകരായ മനോജ് സെൽവരാജ്, എം കെ അശ്വതി എന്നിവരാണ് പ്രതികൾക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് ഹാജരായത്.

Read More