- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
Author: News Desk
റസിഡൻസ് വിസ ലഭിക്കുന്നതുവരെ പുതിയ ജീവനക്കാരോട് ജോലിയിൽ പ്രവേശിക്കാൻ പറയരുതെന്ന് മന്ത്രാലയം
യുഎഇ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൽ നിന്ന് റെസിഡൻസ് വിസ ലഭിക്കാതെ സ്വകാര്യ സ്ഥാപനങ്ങൾക്ക് പുതിയ ജീവനക്കാരെ നിയമിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. പ്രാരംഭ വർക്ക് പെർമിറ്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾ പുതിയ ജീവനക്കാരെ ജോലി ആരംഭിക്കാൻ അനുവദിക്കരുതെന്ന് മന്ത്രാലയം വെബ്സൈറ്റിൽ വിശദീകരിച്ചു. കാരണം ഈ പെർമിറ്റ് റെസിഡൻസി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് താൽക്കാലികമായി നൽകുന്നതാണ്. നിയമങ്ങൾ വ്യക്തമാക്കിയപ്പോൾ പതിവായുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു മന്ത്രാലയം. ഒരു വ്യക്തിക്ക് രാജ്യത്തിനകത്ത് ജോലി ചെയ്യാനുള്ള പെർമിറ്റ് ലഭിക്കുമ്പോൾ, അവർക്ക് രാജ്യം ആവശ്യപ്പെടുന്ന പ്രൊഫഷണൽ യോഗ്യതകളോ വിദ്യാഭ്യാസ യോഗ്യതകളോ ഉണ്ടായിരിക്കണം എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ന്യൂഡല്‍ഹി: സോഷ്യൽ മീഡിയയുടെ വളർച്ചയോടെ ഇൻഫ്ലുവൻസർമാരുടെ എണ്ണവും വർദ്ധിച്ചു. വിവിധ ഉൽപ്പന്നങ്ങളുമായി ഇൻഫ്ലുവൻസർമാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. അടുത്തിടെ പുറത്തിറങ്ങിയ ‘ഇൻഫ്ളുവൻസർ ട്രസ്റ്റ് സർവേ’ റിപ്പോർട്ട് അനുസരിച്ച്, 70 ശതമാനം ഇന്ത്യക്കാരും സാധനം വാങ്ങുന്നത് ഇത്തരത്തിലാണ്. അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസ്സിഐ) പറയുന്നതനുസരിച്ച്, ഏത് ഉൽപ്പന്നം വാങ്ങണം എന്നതിനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ തീരുമാനങ്ങളിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിന് വലിയ സ്വാധീനമുണ്ട്. 18 വയസിന് മുകളിലുള്ള 820 പേരാണ് സർവ്വേയിൽ പങ്കെടുത്തത്. പ്രതികരിച്ചവരിൽ 79 ശതമാനം പേരും ഇൻഫ്ലുവൻസറെ വിശ്വസിക്കുന്നുവെന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ പറഞ്ഞു. ഇവരിൽ മുപ്പത് ശതമാനം പേർ ഇൻഫ്ലുവൻസർമാരെ പൂർണ്ണമായി വിശ്വസിച്ചാണ് സാധനങ്ങൾ വാങ്ങുന്നത്. അതേസമയം 49 ശതമാനം പേർ ഒരു പരിധിവരെ വിശ്വസിക്കുന്നുവെന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, സർവേയിൽ പങ്കെടുത്തവരിൽ 90 ശതമാനം പേരും ഇൻഫ്ലുവൻസറിന്റെ സ്വാധീനത്താൽ കുറഞ്ഞത് ഒരു ഉൽപ്പന്നമെങ്കിലും വാങ്ങിയതായും റിപ്പോർട്ട് പറയുന്നു.
ന്യൂഡല്‍ഹി: ഒരു ഇന്ത്യൻ മൊബൈൽ ഫോൺ ഉപയോക്താവിന്‍റെ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം 19.5 ജിബിയിലെത്തിയെന്ന് റിപ്പോർട്ട്. 2022ലെ കണക്കാണിത്. ഇത് ഒരാൾ 6,600 പാട്ടുകൾ കേൾക്കുന്നതിന് തുല്യമാണ്. നോക്കിയയുടെ വാർഷിക ബ്രോഡ്ബാൻഡ് സൂചിക റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ മൊബൈൽ ഡാറ്റാ ട്രാഫിക് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രതിമാസം 14 എക്സാബൈറ്റിലധികമായെന്നും 3.2 ഇരട്ടി വര്‍ധനവുണ്ടായെന്നും പറയുന്നു. അതേസമയം, രാജ്യത്തെ ഡാറ്റ ഉപഭോഗത്തിന്‍റെ 100 ശതമാനവും 4 ജി, 5 ജി ഉപഭോക്താക്കളാണ്. 2024 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടി ഡാറ്റ ഉപഭോഗം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് വിജയകരമായി വിന്യസിച്ചതാണ് മൊബൈല്‍ ഡാറ്റ ഉപഭോഗത്തിലെ ഈ വര്‍ധനവിന് കാരണമെന്ന് നോക്കിയയുടെ ഇന്ത്യ മാര്‍ക്കറ്റ് മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ സഞ്ജയ് മാലിക്ക് പറഞ്ഞു.
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ഇളവ് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നാണ് ഇളവ് ചോദിച്ചത്. കേസിൽ ഈ മാസം 17ന് വിശദ വാദം കേൾക്കാനിരിക്കെയാണ് താരം ഇളവ് തേടിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെതിരായ സ്റ്റേ ഈ മാസം ഒമ്പതിനാണ് നീക്കിയത്. കേസ് ഒത്തുതീർപ്പാക്കിയെന്ന സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. തുടർന്ന് എങ്ങനെയാണ് വ്യാജ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതെന്ന് വിശദീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. വിവാദ അഭിഭാഷകൻ സൈബി ജോസ് വാദിച്ച് അനുകൂല വിധി നേടിയ കേസായിരുന്നു ഇത്. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് നടൻ ഉണ്ണി മുകുന്ദനെതിരെ പരാതിയുമായി വിദേശ മലയാളിയായ യുവതിയാണ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ മജിസ്ട്രേറ്റ് കോടതിയിലും സെഷൻസ് കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഈ രണ്ട് ഹർജികളും ബന്ധപ്പെട്ട കോടതികൾ തള്ളി. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ സൈബി ജോസ് കോടതിയിൽ ഹാജരായി പരാതിക്കാരിയുമായി 2021…
കൊച്ചി: കേരള ടെക്നിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചത് താൽക്കാലികം തന്നെയെന്ന് ഹൈക്കോടതി. ചട്ടപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമിച്ച ആളല്ല സിസ തോമസ്. പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ നിയമനമാണിതെന്നും ഹൈക്കോടതി പറഞ്ഞു. സ്ഥിരനിയമനമല്ലെന്നും താൽക്കാലിക വി.സി നിയമനമാണെന്നും പറഞ്ഞ കോടതി പുതിയ വി.സി ആരാകണമെന്ന് നിർദ്ദേശിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്നും വ്യക്തമാക്കി. വി.സി നിയമനത്തിൽ സംസ്ഥാന സർക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നും, പുതിയ പാനൽ സംസ്ഥാന സർക്കാരിന് സമർപ്പിക്കാമെന്നും കോടതി അറിയിച്ചു. താത്കാലിക നിയമനമായതിനാലാണ് കോവാറന്റോ പുറപ്പെടുവിക്കാത്തതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രത്യേക സാഹചര്യത്തിൽ ഗവർണർ നടത്തിയ നിയമനമായതിനാലാണ് ഇടപെടാത്തതെന്നും കോടതി പറഞ്ഞു.
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവം; അന്വേഷണത്തിന് ഹൈക്കോടതി നിർദേശം
മലപ്പുറം: പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിലെ ബാലറ്റ് ബോക്സ് കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മീഷനോട് നാലാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. വോട്ട് പെട്ടി കാണാതായതും പോസ്റ്റൽ ബാലറ്റ് നഷ്ടപ്പെട്ടതും ഉൾപ്പെടെ നാല് കാര്യങ്ങൾ അന്വേഷിക്കാനാണ് നിർദേശം. സീൽ ചെയ്ത തിരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയിൽ നടത്താമെന്നും അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിശോധന നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ ആവശ്യപ്പെട്ടാൽ ഏത് സഹായവും നൽകാൻ തയ്യാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു.
ജമ്മുകശ്മീര്‍: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി ജമ്മു കശ്മീരിലെ ഗുർമാർഗിലെത്തി. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള രാഹുലിന്‍റെ ആദ്യ അവധി ആഘോഷമാണിത്. ഗുൽമാർഗിലെ മഞ്ഞുമലകളിലൂടെ രാഹുൽ സ്കീയിങ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് രാഹുൽ ഗാന്ധി സ്വകാര്യ സന്ദർശനത്തിനായി കശ്മീരിലെത്തിയത്. സ്കീയിങിന് പുറമെ ഗുൽമാർഗിലെ പ്രശസ്തമായ ഗോണ്ടോള കേബിൾ കാറിലും രാഹുൽ യാത്ര ചെയ്തിരുന്നു. താഴ്‌വരയിലെ ഒരു സ്വകാര്യ പരിപാടിയിലും രാഹുൽ ഗാന്ധി പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിനുള്ളിൽ സ്കീയിങ് ചെയ്യുന്ന രാഹുലിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹെവി ഡ്യൂട്ടി ജാക്കറ്റും ബൂട്ടും കമ്പിളി തൊപ്പിയും ധരിച്ചാണ് രാഹുൽ സ്‌കീയിങ് നടത്തിയത്. നിരവധി വിനോദസഞ്ചാരികളും രാഹുലിനൊപ്പം സെൽഫിയെടുത്തു.
കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പിൽ പൊലീസ് ഡംപിങ് യാർഡിൽ വൻ തീപിടുത്തം. 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് തളിപ്പറമ്പ് വെള്ളാരംപാറയിലെ ഡംപിങ് യാർഡിൽ തീപിടിത്തമുണ്ടായത്. വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. സമീപത്തെ പറമ്പിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് ഡംപിങ് യാർഡിലെ വാഹനങ്ങളിലേക്കും തീ പടർന്നു. ഏകദേശം അഞ്ഞൂറോളം വാഹനങ്ങളാണ് ഡംപിങ് യാർഡിൽ ഉണ്ടായിരുന്നത്.
കണ്ണൂര്‍: കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള റിയയുടെ ക്ലാസ് ടീച്ചർ ഷോജ, കായിക അധ്യാപകൻ രാകേഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന തരത്തിൽ അധ്യാപകർ അധിക്ഷേപിച്ചതിനാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ചക്കരക്കൽ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിയ മേശയിലും ചുമരിലും മഷി പുരട്ടി എന്ന കാരണത്താൽ 25,000 രൂപ പിഴ നല്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടതായി സഹപാഠി വെളിപ്പെടുത്തിയിരുന്നു.
വുഹാന്‍: മെഡിക്കൽ ആനുകൂല്യങ്ങൾ വൻ തോതിൽ വെട്ടിക്കുറച്ചതിൽ ചൈനയിലെ തെരുവിലിറങ്ങി പ്രതിഷേധിച്ച് വയോധികർ. ബുധനാഴ്ചയാണ് വിവിധ സേവനങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാർ വുഹാനിലെ തെരുവുകളിൽ പ്രതിഷേധ പ്രകടനം നടത്തിയത്. വുഹാന് പുറമെ വടക്കുകിഴക്കൻ ചൈനീസ് നഗരമായ ഡാലിയനിലും പ്രതിഷേധം നടന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്. നാഷണൽ പീപ്പിൾസ് കോൺഗ്രസിന്‍റെ വാർഷിക സമ്മേളനത്തിനു മുന്നോടിയായുള്ള പ്രതിഷേധം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിനെ കടുത്ത സമ്മർദ്ദത്തിലാക്കിയതായാണ് റിപ്പോർട്ടുകൾ. വിരമിച്ചവർക്ക് ക്ലെയിം ചെയ്യാൻ കഴിയുന്ന മെഡിക്കൽ ചെലവുകളുടെ പരിധി സർക്കാർ കുറച്ചതായി പ്രവിശ്യാ ഭരണകൂടം അറിയിച്ചതിനെ തുടർന്നാണ് ഫെബ്രുവരി 8 ന് പ്രതിഷേധം ആരംഭിച്ചത്. ചികിത്സാച്ചെലവ് താങ്ങാവുന്നതിലും അപ്പുറമാണെന്ന് ആരോപിച്ചാണ് വുഹാനിലെ വയോധികർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ആരോഗ്യ ഇൻഷുറൻസ് സംവിധാനം പ്രവിശ്യാ തലത്തിൽ കൈകാര്യം ചെയ്യുന്ന തലത്തിലേക്ക് ഉയർന്നതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. നേരത്തെ, ശക്തമായ പ്രതിഷേധത്തെ തുടർന്ന് ചൈനയുടെ സീറോ കോവിഡ് നയം പരിഷ്കരിക്കാൻ ചൈനീസ് സർക്കാർ…
