Author: News Desk

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിൽ ഇനി പുതിയ അംഗങ്ങൾ. മെഴ്സിക്കുട്ടൻ രാജിവച്ച ഒഴിവിൽ ഷറഫലി സ്പോര്‍ട്സ് കൗണ്‍സിൽ അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് പുന:സംഘടന. ഒളിംപ്യൻ കെ എം ബിനു, മുൻ ബോക്സിംഗ് താരം കെ സി ലേഖ, ഫുട്ബോൾ താരം സി കെ വിനീത്, അത്ലറ്റിക്സ് കോച്ച് പി ഐ ബാബു, വി കെ സനോജ്, രഞ്ജു സുരേഷ്, യോഗ പരിശീലകൻ ഗോപൻ ജെ.എസ് എന്നിവരാണ് പുതിയ കൗൺസിൽ അംഗങ്ങൾ. കായികരംഗത്തെ പ്രമുഖർക്ക് മുൻഗണന നൽകിയാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജിവെച്ച കമ്മിറ്റി അംഗങ്ങൾക്ക് പകരം ഏഴു പേരെയാണ് സർക്കാർ നാമനിർദേശം ചെയ്തത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ മികച്ച അത്ലറ്റുകളേയും പരിശീലകരേയുമാണ് അംഗങ്ങളായി തിരഞ്ഞെടുത്തത്. കായിക മേഖലയിൽ നിന്നുള്ളവരെ തന്നെ ഈ സ്ഥാനങ്ങളിൽ നിയമിക്കണമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ നിലപാടിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിൽ ഇനി പുതിയ അംഗങ്ങൾ. മെഴ്സിക്കുട്ടൻ രാജിവച്ച ഒഴിവിൽ ഷറഫലി സ്പോര്‍ട്സ് കൗണ്‍സിൽ അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് പുന:സംഘടന. ഒളിംപ്യൻ കെ എം ബിനു, മുൻ ബോക്സിംഗ് താരം കെ സി ലേഖ, ഫുട്ബോൾ താരം സി കെ വിനീത്, അത്ലറ്റിക്സ് കോച്ച് പി ഐ ബാബു, വി കെ സനോജ്, രഞ്ജു സുരേഷ്, യോഗ പരിശീലകൻ ഗോപൻ ജെ.എസ് എന്നിവരാണ് പുതിയ കൗൺസിൽ അംഗങ്ങൾ. കായികരംഗത്തെ പ്രമുഖർക്ക് മുൻഗണന നൽകിയാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജിവെച്ച കമ്മിറ്റി അംഗങ്ങൾക്ക് പകരം ഏഴു പേരെയാണ് സർക്കാർ നാമനിർദേശം ചെയ്തത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ മികച്ച അത്ലറ്റുകളേയും പരിശീലകരേയുമാണ് അംഗങ്ങളായി തിരഞ്ഞെടുത്തത്. കായിക മേഖലയിൽ നിന്നുള്ളവരെ തന്നെ ഈ സ്ഥാനങ്ങളിൽ നിയമിക്കണമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ നിലപാടിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

Read More

വയനാട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു. അതേസമയം വിശ്വനാഥന്‍റെ മരണത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തിയേക്കും. വയനാട്ടിലേക്ക് തിരിച്ച അന്വേഷണ സംഘം അമ്മയുടെയും സഹോദരന്‍റെയും മൊഴി രേഖപ്പെടുത്തും. വിശ്വനാഥനെ ആശുപത്രി വളപ്പിൽ വെച്ച് ചോദ്യം ചെയ്തവരെ കണ്ടെത്താൻ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന ആരംഭിച്ചു. ആൾക്കൂട്ട വിചാരണ നടത്തി വിശ്വനാഥനെ കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ദുരൂഹത നീക്കാൻ വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള സാധ്യതകളാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. മെഡിക്കൽ കോളേജ് എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൽപ്പറ്റയിലെത്തി വിശ്വനാഥന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കും. ശേഷം കോടതിയുടെ അനുമതിയോടെ റീ പോസ്റ്റ്മോർട്ടം നടത്താനാണ് തീരുമാനം.  മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് പുറത്ത് കൂട്ടിരിപ്പുകാരനായി നിൽക്കുകയായിരുന്ന വിശ്വനാഥനെ ചിലർ…

Read More

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകുമെന്ന് കെഎസ്ആർടിസി. കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ആണ് ഈ അസാധാരണ ഉത്തരവിറക്കിയത്. കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് പുതിയ ഉത്തരവ്. ഗഡുക്കളായി ശമ്പളം വേണ്ടാത്തവർ 25ന് മുമ്പ് അപേക്ഷിക്കണം. ആദ്യ ഗഡു അഞ്ചിന് മുമ്പ് നൽകും. അക്കൗണ്ടിലെ പണവും ഓവർ ഡ്രാഫ്റ്റും എടുത്താണ് ആദ്യ ഗഡു നൽകുക. സർക്കാരിന്റെ സഹായം ലഭിക്കുന്ന മുറയ്ക്ക് രണ്ടാം ഗഡു നൽകും. കെ.എസ്.ആർ.ടി.സിയിൽ ജനുവരി മാസത്തെ ശമ്പള വിതരണം പൂർത്തിയായെങ്കിലും അടുത്ത ശമ്പളത്തിനുള്ള പുതിയ പദ്ധതിയുടെ ആലോചനയുമായി മാനേജ്മെന്റ് അംഗീകൃത യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ച കഴിഞ്ഞ ദിവസം പാതിവഴിയിൽ പിരിഞ്ഞിരുന്നു. ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാൽ മാത്രം അവിടെയുള്ള ജീവനക്കാർക്കു പൂർണ ശമ്പളം അഞ്ചിന് മുൻപ് ലഭ്യമാക്കുന്ന വരുമാനലക്ഷ്യ പദ്ധതിയാണ് ഗതാഗത സെക്രട്ടറിയും സിഎംഡിയുമായ ബിജു പ്രഭാകർ മുന്നോട്ട് വെച്ചത്. ഡിപ്പോകൾ ചെലവിനേക്കാൾ കൂടുതൽ വരുമാനം ഉണ്ടാക്കിയാൽ മാത്രമേ അഞ്ചിന് മുമ്പ് മുഴുവൻ ശമ്പളവും നൽകാൻ കഴിയൂ.…

Read More

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യത്തിനായി ഫണ്ട് മാറ്റിവയ്ക്കാത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. വരുമാനത്തിന്‍റെ 10% മാറ്റിവയ്ക്കണമെന്നത് കോടതി ഉത്തരവാണെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി ആരോട് ചോദിച്ചിട്ടാണ് ഇത് നിർത്തിവെച്ചതെന്നും ചോദിച്ചു. ഏപ്രിൽ മുതൽ വീണ്ടും മാറ്റിവയ്ക്കാമെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. എന്നാൽ മാർച്ച് മുതൽ ഇത് നിർബന്ധമായും മാറ്റിവയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹർജിക്കാർക്ക് 50 ശതമാനം ആനുകൂല്യം നൽകാൻ എട്ട് കോടി രൂപ വേണമെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. വരുമാനത്തിന്‍റെ 10 ശതമാനം നീക്കിവെക്കാൻ ഉത്തരവിറക്കരുതെന്ന് അഭ്യർത്ഥിച്ച കെ.എസ്.ആർ.ടി.സി, ശമ്പളം നൽകാൻ സർക്കാർ സഹായം ലഭിക്കേണ്ട സ്ഥിതിയിലാണെന്നും വ്യക്തമാക്കി. എന്നാൽ 10 മാസത്തിനുള്ളിൽ മുഴുവൻ വിരമിച്ചവർക്കും ആനുകൂല്യം നൽകാനാവില്ലേ എന്ന് ചോദിച്ച കോടതി വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ സ്വത്ത് വിൽക്കൂവെന്നും പറഞ്ഞു. ആനുകൂല്യം നൽകാൻ കഴിയുന്നില്ലെങ്കിൽ, വിരമിക്കാൻ അനുവദിക്കാതിരിക്കുക. വിരമിച്ച ജീവനക്കാർക്ക് 45 ദിവസത്തിനകം ഒരു ലക്ഷം രൂപ വീതം…

Read More

ലക്നൗ: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അഖണ്ഡ ഭാരതം ഉടൻ യാഥാർത്ഥ്യമാകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു എന്നത് ഒരു സാംസ്കാരിക പദമാണ് എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ പങ്കുവച്ച ഒരു അഭിമുഖ വീഡിയോയിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഹിന്ദു എന്നത് എല്ലാ ഇന്ത്യക്കാരുടെയും സാംസ്കാരിക പൗരത്വമാണ്. ഹിന്ദു ഒരു മതമോ വിഭാഗമോ അല്ല. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. കാരണം ഇന്ത്യയിലെ എല്ലാ പൗരൻമാരും ഹിന്ദുക്കളാണ്. മതം, വിശ്വാസം, വിഭാഗം എന്നിവയെ ഹിന്ദുവുമായി കൂട്ടിച്ചേർത്ത് മനസ്സിലാക്കുന്നത് തെറ്റിദ്ധാരണയാണ്. ഓരോ ഇന്ത്യക്കാരനും ഭരണഘടനയോട് ബഹുമാനം ഉണ്ടായിരിക്കണം. അതാണ് നമ്മുടെ വഴികാട്ടിയെന്നും അദ്ദേഹം പറഞ്ഞു.

Read More

ഷില്ലോങ്: മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം, ഏഴാം ശമ്പള കമ്മിഷൻ ശുപാർശകൾ നടപ്പാക്കുക എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. സ്ത്രീകൾക്ക് വലിയ പരിഗണന നൽകുന്ന പ്രകടന പത്രികയാണ് പാർട്ടി അവതരിപ്പിച്ചിരിക്കുന്നത്. ബിരുദാനന്തരം വരെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, കോളേജ് റാങ്ക് ഹോൾഡർമാരാകുന്ന പെൺകുട്ടികൾക്ക് സൗജന്യ സ്കൂട്ടർ, പെൺകുട്ടികൾക്ക് 50,000 രൂപയുടെ സർക്കാർ ബോണ്ട്, സ്ത്രീകൾ മാത്രമുള്ള പൊലീസ് സേന എന്നിവയാണ് പാർട്ടി വാഗ്ദാനങ്ങൾ. ഇതിനുപുറമെ, പങ്കാളികളില്ലാതെ കുട്ടിയെ വളർത്തുന്ന അമ്മമാർക്കും വിധവകൾക്കും പ്രതിവർഷം 24,000 രൂപ നൽകും എന്നും പറയുന്നു. വാർധക്യ പെൻഷൻ 1000 രൂപയായി ഉയർത്തും, അർഹരായവർക്ക് പൊതുവിതരണ സമ്പ്രദായം വഴി അരിയും ഗോതമ്പും സൗജന്യമായി വിതരണം ചെയ്യും എന്നിവയും വാഗ്ദാനത്തിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് ശാസ്ത്രീയമായി ഖനനം ആരംഭിക്കുമെന്നും അനധികൃത ഖനനം…

Read More

ഉത്തര കൊറിയ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ മകളുടെ പേര് മറ്റാർക്കും പാടില്ലെന്ന് നിർദേശം. ഫോക്സ് ന്യൂസ് റിപ്പോർട്ട് പ്രകാരം നിലവിൽ ഏതെങ്കിലും സ്ത്രീകൾക്കോ പെൺകുട്ടികൾക്കോ കിം ജോങ് ഉന്നിന്റെ മകളുടെ പേര് ഉണ്ടെങ്കിൽ അത് മാറ്റാനാണ് ഉത്തരവ്. ജു ഏ എന്നാണ് ഉത്തര കൊറിയൻ നേതാവിന്റെ മകളുടെ പേര്. ഒമ്പതോ പത്തോ ആണ് ജു ഏയുടെ പ്രായം. കിമ്മിന്‍റെ മകൾ അടുത്തിടെയായി വാർത്തകളിൽ സജീവമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഉത്തര കൊറിയൻ നേതാക്കളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ പോലെ, ജു ഏയെ ചുറ്റിപ്പറ്റിയും നിഗൂഢതകൾ ഉണ്ട്.  ജു ഏ എന്ന് പേരുള്ള സ്ത്രീകളോടും പെൺകുട്ടികളോടും തങ്ങളുടെ ജനന സർട്ടിഫിക്കറ്റുകളിൽ നിന്ന് ഉൾപ്പെടെ പേര് മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജിയോങ്ജു സിറ്റിയിൽ സ്ഥിതി ചെയ്യുന്ന സുരക്ഷാ മന്ത്രാലയം ഈ പേരുള്ള സ്ത്രീകളെ ഓഫീസിലേക്ക് വിളിപ്പിക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ പേര് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.

Read More

മസ്കത്ത്​: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസ വാർത്ത. ഒമാൻ ഫാമിലി വിസ ലഭിക്കുന്നതിനുള്ള ശമ്പള നിരക്ക് 150 റിയാലായി കുറച്ചതായി അധികൃതർ അറിയിച്ചു. ഒരു പ്രാദേശിക പത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്തത്. നേരത്തെ 350 റിയാൽ വരുമാനമുള്ളവർക്ക് മാത്രമേ ഒമാനിൽ ഫാമിലി വിസയിൽ കുടുംബത്തെ കൊണ്ടുവരാൻ കഴിയുമായിരുന്നുള്ളൂ. വരും ദിവസങ്ങളിൽ ഈ നിയമം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് അറിയാൻ കഴിയും. പുതിയ തീരുമാനം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ഉയർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് വിദഗ്ധർ പറഞ്ഞു.

Read More

കുവൈത്ത് സിറ്റി: കുവൈത്തിൽ നിലവിൽ അനുഭവപ്പെടുന്ന ചില മരുന്നുകളുടെ ക്ഷാമം രണ്ട് മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ചില മരുന്നുകൾക്ക് ക്ഷാമമുണ്ടെങ്കിലും, ഇവയെല്ലാം ഏപ്രിലോടെ പരിഹരിക്കപ്പെടുമെന്നും പുതിയ മരുന്നുകളുടെ സ്റ്റോക്ക് രാജ്യത്ത് എത്തുമെന്നുമാണ് വിവരം. ഒരു പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ സ്റ്റോക്കുകൾ സ്വീകരിക്കുന്നതിനും സംഭരിക്കുന്നതിനുമായി രാജ്യത്ത് മൊത്തം 5,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മൂന്ന് പുതിയ വെയർഹൗസുകൾ സ്ഥാപിച്ചിട്ടുണ്ട്. ജാബർ ഹോസ്പിറ്റൽ, ഓൾഡ് ജഹ്റ ഹോസ്പിറ്റൽ, സബഹാൻ എന്നിവിടങ്ങളിലാണ് ഈ വെയർഹൗസുകൾ സ്ഥിതിചെയ്യുന്നത്. നിലവിൽ, 12 മാസത്തേക്കുള്ള ചില മരുന്നുകളുടെ തന്ത്രപ്രധാനമായ സ്റ്റോക്ക് രാജ്യത്തുണ്ട്. ഷിപ്പിംഗ്, ഗതാഗത സാഹചര്യങ്ങൾ, ഫാക്ടറികളുടെ അടച്ചുപൂട്ടൽ, മരുന്നുകളുടെ വില വർദ്ധനവ് തുടങ്ങിയ കാരണങ്ങളാണ് ചില മരുന്നുകൾ രാജ്യത്തേക്ക് എത്തിക്കുന്നത് വൈകാൻ കാരണമായതെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Read More