Author: News Desk

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടൽത്തീരങ്ങളിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച രാത്രി വരെ കടൽത്തീരങ്ങളിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 8.30 വരെ കേരള തീരത്ത് 1.4 മുതൽ 2.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഫോർ ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ് ആൻഡ് റിസർച്ച് അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിലുള്ള ആളുകൾ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

Read More

ബെര്‍ലിന്‍: മൂന്ന് ജർമ്മൻ വിമാനത്താവളങ്ങളുടെ വെബ്സൈറ്റുകൾ തകരാറിലായതോടെ യാത്രക്കാർ വലഞ്ഞു. ഡുസല്‍ഡോര്‍ഫ്, നൂറംബര്‍ഗ്, ഡോര്‍ട്ട്മുണ്ട് എന്നീ വിമാനത്താവളങ്ങളുടെ വെബ്സൈറ്റുകളാണ് പ്രവർത്തനരഹിതമായത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഹാക്കിംഗാണ് സൈറ്റുകൾ നിശ്ചലമായതിന് കാരണമെന്ന് ചില ജർമ്മൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാല്‍ സംഭവം പതിവായി സൈറ്റിലുണ്ടാകുന്ന ട്രാഫിക് മൂലമുണ്ടായതാണെന്ന് ഡോര്‍ട്ട്മുണ്ട് വിമാനത്താവളം വക്താവ് വ്യക്തമാക്കി. ഇതിന് സമാനമായി ലുഫ്താൻസ എയർലൈൻസിൽ ബുധനാഴ്ച ഐടി സിസ്റ്റം തകരാറിനെത്തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടിയും വഴിതിരിച്ച് വിടേണ്ടിയും വന്നിരുന്നു.

Read More

മുംബൈ: ബോളിവുഡ് താരം സ്വര ഭാസ്കർ വിവാഹിതയായി. മഹാരാഷ്ട്രയിലെ സമാജ് വാദി പാർട്ടിയുടെ യുവജന വിഭാഗമായ സമാജ്‍വാദി യുവജന്‍ സഭയുടെ പ്രസിഡന്‍റ് ഫഹദ് അഹമ്മദ് ആണ് വരൻ. ട്വിറ്ററിലൂടെയാണ് സ്വര ഭാസ്കർ തന്‍റെ വിവാഹ കാര്യം ആരാധകരുമായി പങ്കുവച്ചത്.  സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ജനുവരി 6നാണ് ദമ്പതികൾ കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്തത്. പൊതു വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് മടികാട്ടാത്ത ബോളിവുഡിലെ ചുരുക്കം ചില നടിമാരിൽ ഒരാളാണ് സ്വര. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു രാഷ്ട്രീയ പൊതുയോഗത്തിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ, ആദ്യ കാഴ്ച മുതൽ വിവാഹം വരെയുള്ള സുപ്രധാന നിമിഷങ്ങൾ സ്വര സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. “തൊട്ടടുത്തുള്ള ഒന്നിനുവേണ്ടി ചിലപ്പോള്‍ നിങ്ങള്‍ അകലങ്ങളില്‍ അന്വേഷണം നടത്തും. സ്നേഹമാണ് ഞങ്ങൾ തേടിയത്. പക്ഷേ, ഞങ്ങൾ ആദ്യം കണ്ടെത്തിയത് സൗഹൃദമായിരുന്നു. അങ്ങനെ ഞങ്ങൾ പരസ്പരം കണ്ടെത്തി. ഫഹദ് അഹമ്മദ്, എന്‍റെ ഹൃദയത്തിലേക്ക് സ്വാഗതം. അത് കലാപകരമാണ്.…

Read More

ടെഹ്റാൻ: മുൻ ഈജിപ്ഷ്യൻ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥനായ സെയ്ഫ് അൽ അദെലിനെ ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ തലവനായി നിയമിച്ചുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം യുഎസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അയ്മെൻ അൽ സവാഹിരിക്ക് പകരക്കാരനായാണ് സെയ്ഫ് അൽ അദെൽ ചുമതലയേൽക്കുന്നതെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. മുൻ ഈജിപ്ഷ്യൻ സൈനിക ഉദ്യോഗസ്ഥനായ അദെൽ ഇറാൻ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1998 ൽ ടാൻസാനിയയിലും കെനിയയിലും നടന്ന ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഏജൻസികളുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉള്‍പ്പെട്ട കൊടും തീവ്രവാദിയാണ് അല്‍ അദെല്‍. അന്ന് 224 പേർ കൊല്ലപ്പെട്ടിരുന്നു. അയ്യായിരത്തോളം പേർക്ക് പരിക്കേറ്റു. 10 മില്യൺ ഡോളറാണ് അൽ അദേലിന്‍റെ തലയ്ക്ക് അമേരിക്ക വില പറഞ്ഞിരിക്കുന്നത്. എന്നാൽ അയ്മെൻ അൽ സവാഹിരിയുടെ പിൻഗാമിയെ അൽ ഖ്വയ്ദ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, യുഎൻ റിപ്പോർട്ടിനൊപ്പം, അൽ-ഖ്വയ്ദയുടെ തലവനായി അൽ അദെലിനെ നിയമിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റും സ്ഥിരീകരിച്ചിട്ടുണ്ട്.…

Read More

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ വലിയ വിമാനങ്ങൾക്ക് ഓർഡർ നൽകാൻ ഒരുങ്ങുന്നെന്ന് റിപ്പോർട്ട്. ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബജറ്റ് വിമാനക്കമ്പനികളുമായി മത്സരിച്ച ആകാശ എയർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്. ആകാശയ്ക്ക് അന്താരാഷ്ട്ര സർവീസുകൾ നടത്താൻ വലിയ വിമാനങ്ങൾ ആവശ്യമാണ്. ആരംഭിച്ച് 200 ദിവസം പൂർത്തിയാക്കിയ എയർലൈൻ നിലവിൽ 17 ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. 72 മാക്സ് വിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞ നവംബറിൽ ആകാശ എയർ ബോയിംഗുമായി കരാർ ഒപ്പിട്ടിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ 72 വിമാനങ്ങൾ ആകാശ എയറിന്‍റെ ഉടമസ്ഥതയിലാകും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു പുതിയ വിമാനം ചേർക്കാനാണ് പദ്ധതി. നവംബറിൽ നൽകിയ 72 വിമാന കരാറിനേക്കാൾ വലുതായിരിക്കും ഈ ഓർഡർ എന്ന് ആകാശ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനയ് ദുബെ പറഞ്ഞു. എന്നിരുന്നാലും, എത്ര വിമാനങ്ങളാണ് വാങ്ങാൻ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.  ഓർഡർ ബോയിങ്ങിനാണോ…

Read More

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. ഇനി ഒരു മത്സരത്തിനില്ലെന്നും മറ്റുള്ളവർ മുന്നോട്ട് വരട്ടെയെന്നും തരൂർ പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പൂരിൽ നടക്കുന്ന കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു അഭിമുഖം. പാർട്ടിയുടെ ചരിത്രത്തിലെ നിർണായക സമയത്താണ് പ്ലീനറി സമ്മേളനം വരുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. അധ്യക്ഷ തിരഞ്ഞെടുപ്പിനും ഭാരത് ജോഡോ യാത്രയ്ക്കും ശേഷം, 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള സമ്മേളനമാണിത്.

Read More

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പേയ്മെന്‍റ് രീതിയാണ് യുപിഐ. രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ദൈനംദിന ഇടപാടുകൾക്കായി ഡിജിറ്റൽ പേയ്മെന്‍റ് രീതിയെ ആശ്രയിക്കുന്നത്. സാധാരണയായി ഇന്‍റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താൻ കഴിയില്ല. അതിനാൽ, മോശം കണക്റ്റിവിറ്റിയാണെങ്കിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുപിഐ ലൈറ്റ് ഫീച്ചർ അവതരിപ്പിച്ചത്. യുപിഐ ആപ്ലിക്കേഷനിൽ നിന്ന് 200 രൂപ വരെയുള്ള ഇടപാടുകൾ റിസർവ് ബാങ്ക് അനുവദിച്ചിരുന്നുവെങ്കിലും പ്രധാന യുപിഐ ആപ്ലിക്കേഷനിൽ ഇത് ലഭ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ സവിശേഷതകൾ പേടിഎം പേയ്മെന്‍റ്സ് ബാങ്ക് ഉപയോക്താക്കൾക്ക് ലഭ്യമാണ്. പേടിഎം ആപ്ലിക്കേഷൻ വഴി തന്നെ ഇപ്പോൾ യുപിഐ ലൈറ്റ് സവിശേഷത ഉപയോഗിക്കാം. പേടിഎം അപ്ലിക്കേഷൻ ഒരു ഉപയോക്താവിനെ 200 രൂപ വരെയുള്ള തൽക്ഷണ ഇടപാടുകൾ നടത്താൻ അനുവദിക്കുന്നു. യുപിഐ ലൈറ്റിലേക്ക് ഒരു ദിവസം രണ്ട് തവണയായി പരമാവധി 2,000 രൂപ വരെ ചേർക്കാം. അതേസമയം, യുപിഐ ലൈറ്റ്…

Read More

മുംബൈ: സെൽഫി എടുക്കാൻ സഹകരിക്കാത്തതിന് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ ആരാധകരുടെ ആക്രമണം. ബുധനാഴ്ച പുലർച്ചെ മുംബൈയിൽ നടന്ന അക്രമത്തെക്കുറിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചെന്നും കാറിൽ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമികൾ കാറിന്‍റെ ചില്ലുകൾ തകർത്തു. 50,000 രൂപ ആവശ്യപ്പെട്ടെന്നും പൃഥ്വി ഷായുടെ സുഹൃത്ത് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ശോഭിത് ഠാക്കൂർ, സപ്ന ഗിൽ എന്നിവരാണ് താരത്തെ ആദ്യം ആക്രമിച്ചത്. മുംബൈയിലെ ഓഷിവാരയിലെ ആഡംബര ഹോട്ടലിൽ വെച്ചാണ് തർക്കം ആരംഭിച്ചത്. സെൽഫി ആവശ്യപ്പെട്ട് രണ്ട് ആരാധകർ താരത്തെ സമീപിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സെൽഫിയെടുത്ത് ആരാധകർ മടങ്ങാതായത്തോടെ പൃഥ്വി ഷാ സുഹൃത്തിനെയും ഹോട്ടൽ മാനേജരെയും വിളിച്ചു. തുടർന്ന് ആരാധകരെ ഹോട്ടലിൽ നിന്ന് പുറത്താക്കി. ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ പൃഥ്വി ഷായെ ബേസ്ബോൾ ബാറ്റുമായി കാത്തുനിന്ന എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. താരവും സുഹൃത്തും കാറിൽ രക്ഷപെട്ടപ്പോൾ ഇവരെ പിന്തുടർന്ന…

Read More

മഹാരാഷ്ട്ര: ലിവിങ് ടു​ഗെതർ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിന്‍റെ അറയിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈയിൽ നഴ്സായി ജോലി ചെയ്യുന്ന മേഘയെ (37) കൊലപ്പെടുത്തിയ ഹാർദിക് ഷാ (27) ആണ് അറസ്റ്റിലായത്. മേഘ മലയാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. മുംബൈയ്ക്കടുത്തുള്ള വാടക വീട്ടിലാണ് കൊലപാതകം നടന്നത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മധ്യപ്രദേശിൽ നിന്ന് റെയിൽവേ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും തമ്മിൽ പതിവായി ഉണ്ടായിരുന്ന വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മേഘയെ കൊലപ്പെടുത്തിയ ശേഷം വീട്ടുപകരണങ്ങൾ വിറ്റ് കിട്ടിയ പണവുമായി ഹാർദിക് രക്ഷപ്പെടുകയായിരുന്നു. ഇയാൾ ട്രെയിനിൽ രക്ഷപ്പെടുകയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ലൊക്കേഷൻ പിൻതുടർന്ന പൊലീസ് മധ്യപ്രദേശിലെ നഗ്ദയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങും.

Read More

നോക്കിയ ഫോണുകളുടെ നിർമ്മാതാക്കളായ എച്ച്എംഡി ഗ്ലോബൽ തങ്ങളുടെ ഏറ്റവും പരിസ്ഥിതി സൗഹൃദ സ്മാർട്ട് ഫോണായ നോക്കിയ എക്സ് 30 5 ജി പുറത്തിറക്കി. 6.43 ഇഞ്ച് അമോലെഡ് പ്യുവർ ഡിസ്പ്ലേ ഉൾപ്പെടെയുള്ള പ്രീമിയം സവിശേഷതകളുമായാണ് ഫോൺ വിപണിയിലെത്തുന്നത്. അൾട്രാ-ടഫ് കോർണിങ് ഗൊറില്ല ഗ്ലാസ് ഡിസ്പ്ലേയും ഫോണിനുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവയുള്ള 13 എംപി അൾട്രാ വൈഡ് ക്യാമറയും 50 എംപി പ്യുവർവ്യൂ ക്യാമറയും ഉപഭോക്താക്കൾക്ക് മികച്ച ദൃശ്യങ്ങൾ നൽകും. ഫ്രണ്ട് ക്യാമറ 16 മെഗാ പിക്സൽ ആണ്. രണ്ട് ദിവസം വരെ നിൽക്കുന്ന ബാറ്ററി ലൈഫാണ് മറ്റൊരു സവിശേഷത. മൂന്ന് വർഷത്തെ വാറന്‍റി വാഗ്ദാനം ചെയ്യുന്ന നോക്കിയ എക്സ് 30 5 ജിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. ഫെബ്രുവരി 20 മുതൽ ആമസോണിലും നോക്കിയയുടെ വെബ്സൈറ്റിലും മാത്രം ഫോൺ വിൽപ്പനക്കെത്തും.

Read More